എഴുത്തുകാരനുമായി സംവദിച്ചു

എഴുത്തുകാരനുമായി സംവദിച്ചു
എഴുത്തുകാരനുമായി സംവദിച്ചു
Share  
2024 Jul 24, 09:14 PM
VASTHU
MANNAN

എഴുത്തുകാരനുമായി സംവദിച്ചു


   മാഹി :എക്സൽ പബ്ലിക് സ്കൂൾ മലയാള വിഭാഗം അക്ഷരക്കൂട്ടം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എട്ടാം തരത്തിലെ മലയാളം പാഠപുസ്തകത്തിലെ         'അമ്മമ്മ ' എന്ന പാഠത്തിൻ്റെ രചയിതാവായ പി.സുരേന്ദ്രനുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും സംവദിച്ചു. ഇദ്ദേഹം തന്റെ എഴുത്തനുഭവങ്ങളും കഥയുടെ രചനാ പശ്ചാത്തലവുമെല്ലാം ചടങ്ങിൽ പങ്കുവെച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ സതി.എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. മലയാളം അധ്യാപികടി.പി. വിൻസി. സ്വാഗതം പറഞ്ഞു. എട്ടാം തരത്തിലെ വിദ്യാർത്ഥിനി കൃഷ്ണതുളസി 'അമ്മ' എന്ന കവിതയും ആലപിച്ചു.വിദ്യാർത്ഥിനി കീർത്തന 'അമ്മമ്മ ' എന്ന കഥാപാത്രത്തെ ഏകപാത്രമായി അവതരിപ്പിച്ചു. അധ്യാപകരായ കെ. പി. ജയരത്നൻ, എ.പി. ബിന്ദു പരിചയഭാഷണം നടത്തി. പി.ടി.എ പ്രതിനിധി കെ. സിനു  കഥയുടെ വായനാനുഭവം പങ്കുവെച്ചു. 'കഥാകാരനുമായി ഇത്തിരി നേരം' എന്ന പരിപാടിയിൽ മികച്ച ആസ്വാദനക്കുറിപ്പിനും മികച്ച കവർ ഡിസൈനിംഗിനുമുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. എഴുത്തുകാരനായ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണവും 'അമ്മമ്മ ' എന്ന പതിപ്പിന്റെ പ്രകാശന കർമ്മവും നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ വി.കെ. സുധീഷ് , അക്ഷരക്കൂട്ടം കലാസാഹിത്യവേദി കൺവീനർ പി .സുരേശൻ, കോർഡിനേറ്റർമാരായ വി. കെ. സുശാന്ത് കുമാർ , ജാസ്മിന , പി .ടി .എ റപ്രസൻ്റേറ്റീവ് ആർ. ജിജി. ,വെൽഫെയർ ഓഫീസർ എം.രാജേഷ്, അധ്യാപകരായ വേണുദാസ് മൊകേരി, സീന സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹൈസ്കൂൾ സെക്ഷൻ വൈസ് പ്രിൻസിപ്പാൾ വി.പി . മോഹനൻ നന്ദി പറഞ്ഞു


 ചിത്രവിവരണം..എഴുത്തുകാരൻ പി.സുരേന്ദ്രൻ കുട്ടികളുമായി സംവദിക്കുന്നു.

s

ഈ കെട്ടിടം ദുരന്തത്തെ മാടി വിളിക്കുന്നു.


മാഹി :മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിന് സമീപമുള്ള പഴയ പോസ്റ്റ്ഓഫീസ് ഏത് നിമിഷവും നിലം പൊത്തും. മാഹി കോടതി OS നമ്പർ 12/20106 കേസ് നമ്പർ പ്രകാരം ജനുവരി 15 ന് വിധി പറയുകയും അതിനുശേഷം ഫൈനൽ ഡിക്രി ഇറക്കുകയും ഇറക്കുകയും ചെയ്തു പക്ഷേ നാളിതുവരെ മാഹി കോടതിയിലുള്ള എല്ലാ വ്യവഹാരങ്ങൾ തീർന്നിട്ടും. ബന്ധപ്പെട്ട കെട്ടിട ഉടമകൾ ആയിട്ടുള്ള സ്വകാര്യ വ്യക്തികൾക്ക് കെട്ടിടത്തിന് മുകളിൽ യാതൊരുതരത്തിലുമുള്ള അവകാശവും ഇല്ലാത്ത അവസ്ഥയാണുള്ളത് 

കോടതിവിധിക്ക് ശേഷമുള്ള 17 വർഷക്കാലത്തിന് യാതൊരു തരത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്താത്തത് കൊണ്ട് പ്രസ്തുത കെട്ടിടം അപകടകരമായ രീതിയിലാണ് ഉള്ളത് മുണ്ടോക്ക് ദേശവാസികൾ പലവട്ടം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും കാലവർഷക്കെടുതിയിലും ഏത് സമയത്തും ഇടിഞ്ഞുവീഴുമെന്നുറപ്പുള്ള ജീർണ്ണിച്ച കെട്ടിടത്തിന് നേരെ ബന്ധപ്പെട്ട അധികാരികൾ കണ്ണടച്ച് നിൽക്കുകയാണ്. ദേശീയ പാതയിൽ നിന്നും, മഞ്ചക്കൽ ബോട്ട് ഹൗസിലേക്കും, മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിലേക്കും വഴി പിരിയുന്ന, ജനത്തിരക്കേറിയ ജംഗ്ഷനിലാണ് പഴക്കമേറിയ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.


ചിത്രവിവരണം: ഏത് സമയത്തും നിലംപൊത്താ വുന്ന മുണ്ടോക്ക് ജംഗ്ഷനിലെ കെട്ടിടം.

capture_1721836181

പള്ളിത്താഴ റോഡ് തകർന്നു


തലശ്ശേരി :പള്ളിത്താഴെ വെൽകെയർ ഹോസ്പിറ്റലിന് (പഴയ കെ പാറാൽ ഹോസ്പിറ്റൽ) മുൻ വശമുള്ള റോഡ് പൊട്ടിപൊളിഞ്ഞു ഗതാഗതം ദുസ്സഹമായി.വെൽകെയർ ഹോസ്പിറ്റൽ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കുള്ള ഹോപ്പ്, ക്രൈസ്റ്റ് കോളേജ്, വർക്ക് ഷോപ്, ട്യൂഷൻ സെന്റർ, ഗ്രോസറികൾ, ടീഷോപ് തുടങ്ങിയ സ്ഥാപനങ്ങളിൽ വരുന്ന പൊതുജനങ്ങളും വിദ്യാർത്ഥികളും റോഡിന് ഇരു വശവും ഇടവഴികളിലുമുള്ള നിരവധി വീട്ടുകാരും ആശ്രയിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പരിസരവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.

ചിത്രവിവരണം: പള്ളിത്താഴയിലെ പൊട്ടിപ്പൊളിഞ്ഞ റോഡ്.

ഒളിമ്പിക്സിൻ്റെ ഭാഗമായി തായ്കൊണ്ടോ സെമിനാറും പരിശീലനവും സംഘടിപ്പിച്ചു


മാഹി: പുതുച്ചേരി സർക്കാരിന്റെ കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം പാരീസിൽ നടക്കുന്ന ഒളിമ്പിക്സിന്റെ പ്രമോഷനു വേണ്ടി ഒരു ഒളിമ്പിക്സ് മത്സര ഇന്നത്തെ പരിചയപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായി ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിൽ തായ്കൊണ്ടോ സെമിനാറും പരിശീലനവും സംഘടിപ്പിച്ചു.

  കായിക അദ്ധ്യാപകൻ ശരൺ മോഹൻ്റെ അധ്യക്ഷതയിൽ പ്രധാന അദ്ധ്യാപിക പി സീതാലക്ഷ്മി ശില്പശാല ഉദ്ഘാടനം ചെയ്തു. എം എഫ് ടി എ മുഖ്യ പരിശീലകനും തായ്കൊണ്ടോ

ഇൻ്റർ നാഷണൽ റഫറിയുമായ മാസ്റ്റർ ഫഹദ് പരിശീലനം നൽകി. കെ ശ്രീജ, എ ബിജുഷ, എം ഷൈനി എന്നിവർ സംസാരിച്ചു

   ആയോധന കലയായ 

തായ്കൊണ്ടോ ഒളിമ്പിക്സിൻ്റെ ഭാഗമായതിൻ്റെ ചരിത്രമറിഞ്ഞതിനൊപ്പം അതിൻ്റെ പ്രദർശനം കണ്ടതും വിദ്യാർത്ഥികൾക്ക് ഒരു നവ്യ അനുഭവമായി. തുടർന്നും തായ്കൊണ്ടോയുടെ ഭാഗമായി അവ പരിശീലിക്കണമെന്നു കുട്ടികൾ പറഞ്ഞു

കേസ് തീർപ്പാക്കൽ പ്രത്യേക പദ്ധതിക്ക് 

ജില്ലാ കോടതിയിൽ തുടക്കം 


തലശ്ശേരി:ദീർഘ കാലമായുള്ള കേസുകൾ തീർപ്പാക്കാനുള്ള പ്രത്യേക പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി ജില്ലാ കോടതി ബൈ സെന്റീനറി ഹാളിൽ ജില്ലാ ജഡ്ജി കെ ടി നിസ്സാർ അഹമ്മദ് നിർവഹിച്ചു. 

ഇരുപതോ അതിൽ കൂടുതലോ വർഷം പഴക്കം ചെന്ന കേസുകൾ ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 15 വരെയുള്ള കാലാവധിക്കുള്ളിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് പരിപാടി. തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലെ എല്ലാ കോടതികളും ജൂലൈ ഒന്നു മുതൽ തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

 തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള എല്ലാ കോടതികളിലും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാരുടെയും വ്യവഹാരികളുടെയും അഡ്വക്കേറ്റ് മാരുടെയും കോടതി ജീവനക്കാരുടെയും അഡ്വക്കേറ്റ് ക്ലർക്ക് മാരുടെയും സഹകരണത്തോടെയാണ് കേസ് തീർപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.

 ഈ പദ്ധതിയിൽ ഉൾപ്പെടാത്ത ഇരുപതോ അതിൽ കൂടുതലോ വർഷം പഴക്കം ചെന്ന കേസുകൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പൊതുജനങ്ങൾക്ക് അതാത് കോടതി ബാർ അസോസിയേഷൻ, ജില്ലാ നിയമസഹായ സമിതി എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

ഉദ്‌ഘാടന ചടങ്ങിൽ 

 തലശ്ശേരി ബാർ അസോസിയേഷൻ മാനേജിങ് കമ്മറ്റി മെമ്പർ അഡ്വ. രാഹുൽ അധ്യക്ഷത വഹിച്ചു.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി മഞ്ജു, തലശ്ശേരി കുടുംബ കോടതി ജഡ്ജ് കെ ജെ ആർബി, തലശ്ശേരി എം എ സി റ്റി ജഡ്ജ് ടി കെ നിർമ്മല, തലശ്ശേരി അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് - ഒന്ന് ഫിലിപ്പ് തോമസ്, തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി കരുണാകരൻ, തലശ്ശേരി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ, ജില്ലാ കോടതി ശിരസ്തേദാർ വി മനോജ് കുമാർ കേസ് തീർപ്പാക്കൽ പ്രത്യേക പദ്ധതിക്ക് 

ജില്ലാ കോടതിയിൽ തുടക്കം 

ദീർഘ കാലമായുള്ള കേസുകൾ തീർപ്പാക്കാനുള്ള പ്രത്യേക പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി ജില്ലാ കോടതി ബൈ സെന്റീനറി ഹാളിൽ ജില്ലാ ജഡ്ജി കെ ടി നിസ്സാർ അഹമ്മദ് നിർവഹിച്ചു.

ഇരുപതോ അതിൽ കൂടുതലോ വർഷം പഴക്കം പഴക്കം ചെന്ന കേസുകൾ ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 15 വരെയുള്ള കാലാവധിക്കുള്ളിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് പരിപാടി. തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലെ എല്ലാ കോടതികളും ജൂലൈ ഒന്നു മുതൽ തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

 തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള എല്ലാ കോടതികളിലും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാരുടെയും വ്യവഹാരികളുടെയും അഡ്വക്കേറ്റ് മാരുടെയും കോടതി ജീവനക്കാരുടെയും അഡ്വക്കേറ്റ് ക്ലർക്ക് മാരുടെയും സഹകരണത്തോടെയാണ് കേസ് തീർപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.

 ഈ പദ്ധതിയിൽ ഉൾപ്പെടാത്ത ഇരുപതോ അതിൽ കൂടുതലോ വർഷം പഴക്കം പഴക്കം ചെന്ന കേസുകൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പൊതുജനങ്ങൾക്ക് അതാത് കോടതി ബാർ അസോസിയേഷൻ, ജില്ലാ നിയമസഹായ സമിതി എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

ഉദ്‌ഘാടന ചടങ്ങിൽ 

 തലശ്ശേരി ബാർ അസോസിയേഷൻ മാനേജിങ് കമ്മറ്റി മെമ്പർ അഡ്വ. രാഹുൽ അധ്യക്ഷത വഹിച്ചു.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി മഞ്ജു, തലശ്ശേരി കുടുംബ കോടതി ജഡ്ജ് കെ ജെ ആർബി, തലശ്ശേരി എം എ സി റ്റി ജഡ്ജ് ടി കെ നിർമ്മല, തലശ്ശേരി അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് - ഒന്ന് ഫിലിപ്പ് തോമസ്, തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി കരുണാകരൻ, തലശ്ശേരി പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാർ, ജില്ലാ കോടതി ശിരസ്തേദാർ വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.എന്നിവർ സംസാരിച്ചു.

ദുബൈയിൽ നിര്യാതനായി.

തലശ്ശേരി : മൂന്നാം മൈലിൽ എടക്കോമത്ത് വീട്ടിൽ മഹേഷ് റോയ് ( സണ്ണി 56)ഹൃദയസ്തംബനത്തെ തുടർന്ന് ദുബൈയിൽ നിര്യാതനായി.

പരേതരായ ബാലകൃഷ്ണൻ നമ്പ്യാരുടെയും കുസുമത്തിന്റെയും മകനാണ്.

 ഭാര്യ എം സുനിത( വിദ്യാപ്രകാശ് പബ്ലിക് സ്കൂൾ ) മക്കൾ ഋഷികേശ് റോയി.

 പരേതനായ ഇന്ദ്രജിത്റോയി. സഹോദരങ്ങൾ ജ്യോതി വിനയ്,സായിനാഥ് റോയ്, പ്രിയപ്രമോദ്. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ സംസ്ക്കാരം.

capture_1721836807

മുസ്ലിം ലീഗ് പഠന ക്ലാസ്സ് സംഘടിപ്പിച്ചു


തലശ്ശേരി: മുസ്ലീം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ രാഷ്ട്രീയ . പഠന ക്ലാസ് സംഘടിപ്പിച്ചു. ശിഹാബ് തങ്ങൾ സൗധത്തിൽ മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ കെ.എ. ലത്തിഫ് ഉദ്ഘാടനം ചെയ്തു എസ്.വൈ.എസ്. സംസ്ഥാന സിക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. 

 സി.കെ.പി. മമ്മു അധ്യക്ഷനായി. സി. അഹമ്മദ് അൻവർ സ്വാഗതം പറഞ്ഞു. എ.കെ. ആബൂട്ടി ഹാജി, കരിയാടൻ റഷീദ്, എൻ. മൂസ, പാലക്കൽ സാഹിർ, റഷീദ് തലായി, ആര്യ ഹുസൈൻ, മുനവർ അഹമ്മദ്, എ.കെ. സക്കരിയ ,റാഷിദ ടീച്ചർ, ടി. എം. റുഖ്സീന കെ.സി. തസ് ലി, കെ.സി.ഷബീർ, ടി.കെ. ജമാൽ, മഹറൂഫ് ആലഞ്ചേരി, റഹ് മാൻ തലായി, തസ്ലീം ചേറ്റംകുന്ന്,വി.ജലീൽ എന്നിവർ സംസാരിച്ചു

ചിത്രവിവരണം:അബ്ദുൾ സമദ്പൂക്കോട്ടൂർമുഖ്യഭാഷണം നടത്തുന്നു

capture_1721836861

ചുഴലിക്കാറ്റ് നാശം വിതച്ച ഒളവിലം പറക്കുന്നുമ്മൽ മേഖലയിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ സന്ദർശിക്കുന്നു

കതിരു ശശിധരൻ നിര്യാതനായി  

 തലശ്ശേരി: നിട്ടൂർ തെരുവിലെ കാക്കാം പുനത്തിൽ കതിരൂശശിധരൻ (68) നിര്യാതനായി. ഭാര്യ - കാനത്തായി പത്മിനി. മക്കൾ - ശരത്ത് കുമാർ, ശാന്തി കുമാർ,ശബരീഷ് കുമാർ . മരുമക്കൾ :ശില്പ ,നീതു കൃഷ്ണ. സഹോദരിമാർ : പത്മിനി, സതി,പ്രസന്ന,സുജ.

capture_1721837106

"ഓണത്തിന് ഒരു കൊട്ടപ്പൂവ്"

പദ്ധതി ആരംഭിച്ചു. 

മാഹി എക്സൽ പബ്ലിക് സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ  "ഓണത്തിന് ഒരു കൊട്ടപ്പൂവ്" പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ സതി എം കുറുപ്പ് മല്ലികതൈ നട്ട് ഉദ്ഘാടനം ചെയ്തു.  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ  പി സുരേശൻ, വി കെ സുശാന്ത് കുമാർ അധ്യാപകനായ റീജെഷ് രാജൻ, വെൽഫെയർ ഓഫീസർ എം രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. എൻ എസ് എസ് വളണ്ടിയർ ലീഡർമാരായ സംഗീത് നന്ദൻ, പി.കെ.ഫഹദ് വളണ്ടിയർമാരായ ലിഖിത, വൈശാഖ്, തൻഹ, മുഹമ്മദ് സാക്കിം ജസീം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.  സ്കൂളിന് സമീപമാണ് പദ്ധതി നടപ്പിലാക്കിയത്.


ചിത്രവിവരണം.. വിദ്യാർത്ഥികൾ വിത്ത് നടുന്നു

capture_1721837672

നഗരത്തിലെ കെട്ടിടങ്ങളുടെ ശോചനീയ അവസ്ഥക്കെതിരെ വികസന വേദി ധർണ്ണ നടത്തി. 

തലശ്ശേരി : അത്യന്തം അപകടാവസ്ഥയിലായിട്ടുള്ള നഗരത്തിലെ മുഴുവൻകെട്ടിടങ്ങളുടെയുംശോച്യാവസ്ഥഉടൻപരിഹരിക്കണമെന്നാവശ്യപ്പെട്ട്തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽതലശ്ശേരി പഴയ ബസ്റ്റാന്റ്പരിസരത്ത് സൂചനാ ധർണ്ണനടത്തി.

നഗരസഭാ കൗൺസിലിന്റെ അധീനതയിലുള്ള

തലശ്ശേരി ജൂബിലി ബിൽഡിങ്ങ് ഷോപ്പിങ്ങ് കോംപ്ലക്സിന്റെ പല ഭാഗങ്ങളും കനത്ത മഴയിലും ചോർന്നൊലിക്കുകയും, സീലിങ്ങ്അടർന്ന് വീഴുകയും ചെയ്തിട്ടുണ്ട്.


വൈദ്യുതികണക്ഷന്റെ പല വയറുകളും താറുമാറായി കിടക്കുന്നതിനാൽ,അപകടസാധ്യതകൂടുതലായിട്ടുണ്ട്.

പുതിയബസ്റ്റാന്റിലെ നഗര സഭയുടെ അധീനതയിൽ ഉള്ള കോംപ്ളക്സിന്റെസ്ഥിതിയും പരമ ദയനീയ മാണ്.

എം.ജി.റോഡിലെ പഴയ ടി.ബി.കോംപ്ലക്സിന്റെ സൺ ഷൈഡിന്റെ ഒരു ഭാഗം അടർന്ന്വീണ സമയത്ത് അത്‌ഭുതകരമായാണ് രണ്ട് വിദ്യാർത്ഥികൾ രക്ഷ പ്പെട്ടത്.

കേവലം ഒരു മാസം മുമ്പാണ് ,നഗര ഹൃദയ ഭാഗത്തുള്ളകെ.ആർ ബിസ്ക്കറ്റ് കമ്പനി എന്ന പഴയ കാലകെട്ടിടം നിലം പതിച്ചത്.തലനാരിഴ വൻ അപകടം ഒഴിവായത്.ഇത് പോലുള്ള അപകടങ്ങ

ൾ ഒഴിവാക്കപ്പെടുവാനും ,

ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം

നൽകുവാനും ഫിറ്റ്നസ് ഇല്ലാതെ നഗരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾക്കെതിരെയും നടപടികൾ സ്വീകരിക്കുവാനും  ഉത്തരവാദപ്പെട്ട തലശ്ശേരി

നഗരസഭാ കൗൺസിൽ തയ്യാറാവണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത്ത തലശ്ശേരി വികസനവേദി പ്രസിഡന്റ് കെ.വി.ഗോകുൽ ദാസ് ആവശ്യപ്പെട്ടു എങ്കിൽ മാത്രമെ ,തലശ്ശേരി കോർപ്പറേഷൻ എന്ന ആവശ്യവും,തലശ്ശേരി - മൈസൂർ റയിൽ പാതയും, ജംഗ്ഷനുമൊക്കെ യാഥാർത്ഥ്യമാവുകയുള്ളൂ വികസന വേദി ജനറൽ സെക്രട്ടറി സജീവ്മാണിയത്ത്അദ്ധ്യക്ഷതവഹിച്ചു.വൈസ്.പ്രസിഡന്റ്ബി.മുഹമ്മദ് കാസിം, നൂറുദ്ദീൻമാക്കൂട്ടം, ടി.എം.ദിലീപ് കുമാർ, പി. സമീർ, പി.സി.മുഹമ്മദാലി, എം.എം രാജീവ്,കെ.പി.എം.റോഷൻകെ.കെ.നാസ്സർ , പി.കെ. ബഷീർ തുടങ്ങിയവർസംസാരിച്ചു. ട്രഷറർസി.പി.അഷറഫ് സ്വാഗത വും ,ജോ : സെക്രട്ടറിനൗഷാദ് പുല്ലമ്പി, നന്ദിയും

പറഞ്ഞു .


ചിത്ര വിവരണം:കെ.വി. ഗോകുൽദാസ് ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു

capture_1721837748

പുതുച്ചേരി ഡി.ജി.പിയും മുൻ അഭ്യന്തരമന്ത്രിയും സൗഹൃദ കൂടികാഴ്ച നടത്തി


മാഹി:രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാഹിയിലെത്തിയ പുതുച്ചേരി പൊലിസ് ഡയരക്ടർ ജനറൽ ഡോ:ബി.ശ്രീനിവാസ് ഐ.എ.എസ് പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജിൻ്റെ വസതിയിലെത്തി സൗഹൃദ കൂടിക്കാഴ്ച നടത്തി.


ചിത്രവിവരണം: മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജുമായി ഡി.ജി.പി. ശ്രീനിവാസ് കൂടിക്കാഴ്ച നടത്തുന്നു

capture_1721837824

പുതുച്ചേരിയിൽ അവശനിലയിൽ കണ്ടെത്തിയ അജ്ഞാതനായ മലയാളിയെ കേരള പോലീസിൽ തിരിച്ചേൽപ്പിച്ചു


പുതുച്ചേരി: കഴിഞ്ഞ ഒരാഴ്ച മുന്നെ പോണ്ടിച്ചേരി ലാസ്പെട്ടിൽ വെച്ച് അവശനിലയിൽ കണ്ടെത്തിയ അജ്ഞാതനായ മലയാളിയെ കേരള പോലിസിനെ ഏൽപ്പിച്ചു. പോണ്ടിച്ചേരി കേരള സമാജം പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ഒരാഴ്ചയോളം സുരക്ഷിത കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്നത്. കോഴിക്കോട് നിന്നു ട്രെയിൻ കയറി പുതുച്ചേരിയിലെത്തിയ കൊല്ലം മുഖത്തല സ്വദേശി എം.ആർ.മണിയെന്ന രാമചന്ദ്രനെ ലാസ്പെട്ടിലെ മാർക്കറ്റിൽ നിന്നാണു കണ്ടെത്തിയത്. യാത്ര പുറപ്പെടാനുള്ള കാരണം വ്യക്‌തമല്ലെന്നും ട്രെയിൻ മാറിക്കയറിയതാകാമെന്നുമാണ് കരുതിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിനു സമീപത്താണ് വീടെന്നും ഭാര്യ നേരത്തേ മരിച്ചതാണെന്നു അറിയാൻ സാധിച്ചത്. 2 വർഷം മുൻമ്പ് കോഴിക്കോട്ടെ അനാഥാലയത്തിലേക്കു താമസം മാറിയിരുന്നു. ഇയാളുടെ പക്കൽ നിന്നു കേരളാ ലോട്ടറി ടിക്കറ്റ് ലഭിച്ചതായും സമാജം പ്രവർത്തകർ അറിയിച്ചു. ലോസ്പേട്ട് പോലീസ് ഓഫീസർ തമിഴരസൻ്റെ നിർദ്ദേശത്താൽ വയോധികർക്കായുള്ള ആരോഗ്യസാമിയുടെ അധീനതയിൽ നടത്തുന്ന ബഡ്‌സ് ഓഫ് ഹെവൻ എന്ന കേന്ദ്രത്തിലാണു താല്ക്കാലികമായി ഇയാളെ താമസിപ്പിച്ചത്. കൊട്ടാരക്കര, കൊല്ലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തിയെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു. 


സോഷ്യൽ മീഡിയയിലും പത്രങ്ങളിലും വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത മാൻ മിസ്സിംഗ് കേസിൽ സ്റ്റേഷൻ ഉദ്യോഗസ്ഥർ കേരള സമാജം പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു. കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിലെ കെ.ഷിജു, റെജു എന്നീ സീനിയർ പോലീസ് ഓഫീസർമാർക്ക് രാമചന്ദ്രനെ കൈമാറി. കേരള സമാജം പ്രവർത്തകരായ അലക്സാണ്ടർ ജോസഫ്, സിഗേഷ്, പ്രിൻസ്, ഗോപാൽ ശങ്കർ, ജോഷി ശങ്കർ, രതീഷ് കുമാർ എന്നിവരുടെ ആത്മാർത്ഥമായ ഇടപെടലാണ് ഇയാളെ തിരിച്ചറിയാൻ തുണയായത്.

കേന്ദ്ര ഭരണം നിലനിർത്താനും ഘടകകക്ഷികളെ സന്തോപ്പിക്കാനും

ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്: മുൻ മുഖ്യമന്ത്രി വി.നാരായണസാമി


പുതുച്ചേരി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് സമൂഹത്തിലെ നാനാ തുറകളിലെ ജനങ്ങളെ വഞ്ചിക്കുന്നതും ഭരണം നിലനിർത്താൻ ഘടകകക്ഷികളെ സന്തോഷിപ്പിക്കുന്നതുമായ ബജറ്റാണെന്ന് പുതുച്ചേരി മുൻ മുഖ്യമന്ത്രി വി.നാരായണ സാമി പറഞ്ഞു. കർഷകർക്ക് ഇളവുകൾ, പുതിയ വ്യവസായങ്ങൾ സൃഷ്ടിക്കൽ, തൊഴിലവസരങ്ങൾ വർധിപ്പിക്കൽ, പണപ്പെരുപ്പം കുറയ്ക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകാതെ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണ്.


കർഷകരുടെ പ്രധാന ആവശ്യങ്ങളായ വിളവെടുത്ത ധാന്യം സംഭരിക്കുന്നതിനും വളത്തിനും ഉപകരണങ്ങൾക്കും സബ്‌സിഡി നൽകുകയെന്ന കാര്യം പരിഗണിക്കാതെ, കർഷകർക്ക് ബാങ്ക് വായ്പകൾ വാരികൊരി നൽകി അവരെ കടക്കെണിയിേലേക്ക് തള്ളിവിടുന്ന ബജറ്റായി മാറിയിരിക്കുകയാണ്.


ബീഹാറിനും ആന്ധ്രയ്ക്കു വേണ്ടി പ്രത്യേക പാക്കേജ് നൽകി സഖ്യക്ഷികളെ സന്തോഷിച്ചപ്പോൾ തമിഴ്‌നാടും പുതുച്ചേരിയും ഉൾപ്പെടെ പ്രതിപക്ഷം കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ പൂർണ്ണമായും അവഗണിച്ചിരിക്കയാണ്.

പുതുച്ചേരിക്ക് സംസ്ഥാനപദവി, കടം എഴുതിത്തള്ളൽ, പുതുച്ചേരിയെ കേന്ദ്ര ധനകാര്യ കമ്മീഷനിൽ ഉൾപ്പെടുത്തുക തുടങ്ങിയ നമ്മുടെ പ്രധാന ആവശ്യങ്ങൾ ഒന്നും പരിഗണിച്ചില്ലയെന്നു മാത്രമല്ല ബി.ജെ.പിയുടെ സഖ്യത്തിൽ ഭരിക്കുന്ന പുതുച്ചേരി സംസ്ഥാനത്തെ എൻ.ആർ.കോൺഗ്രസ് സർക്കാരിനെ പോലും ഈ ബജറ്റിൽ കേന്ദ്ര സർക്കാർ അവഗണിച്ചിരിക്കയാണ്. പുതുച്ചേരിക്കായി പുതിയ റെയിൽവേ പദ്ധതികളോ വികസനത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല. രാജ്യത്തിൻ്റെ വികസനത്തിനുള്ള ബജറ്റല്ല. സഖ്യകക്ഷികളെ പ്രീതിപ്പെടുത്തുന്ന ബജറ്റാണെന്ന് പുതുച്ചേരി

മുൻ മുഖ്യമന്ത്രി വി.നാരായണസാമി കുറ്റപ്പെടുത്തി.

തേജൽ ജോതിഷിനെ അനുമോദിച്ചു


മാഹി:എറണാകുളത്ത് നടന്ന ന്യൂ ഇന്ത്യാ അഷ്വറൻസ് ഏജൻറ് മാരുടെ കേരളാ സംഗമത്തിൽ മയ്യഴിയിലെ ന്യൂ ഇന്ത്യാ അഷ്വറൻസ് ഏജൻ്റ് ജോതിഷ് പത്മനാഭൻ്റെ മകൻ തേജൽ ജോതിഷിനെ കഴിഞ്ഞ ഹയർ സെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി മികച്ച വിജയം കൈവരിച്ചതിന് ക്യാഷ് അവാർഡും പുരസ്കാര ഫലകവും നൽകി ആദരിച്ചു.

ന്യൂ ഇന്ത്യാ അഷ്വറൻസ് റീജണൽ മാനേജർ .മോഹനൻ ആണ് പുരസ്കാരങ്ങൾ നൽകിയത്.


ചിത്രവിവരണം: റീജണൽ മാനേജർ മോഹനൻ പുരസ്ക്കാരങ്ങൾ നൽകുന്നു.

capture_1721838345

ആരോഗ്യ - കൃഷി വികസന പ്രവർത്തനങ്ങൾ വിലയിരുത്തി


മാഹി: മാഹിയിലെ ആരോഗ്യ-കൃഷി മേഖലകളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ പുതുച്ചേരിയിൽ നിന്നും വകുപ്പ് സെക്രട്ടറി എം.രാജു ഐ.എ.എസ്.മാഹിയിലെത്തി. 

മാഹി ഗവ:ജനറൽ ആശുപത്രിയിൽ നിർമ്മിക്കുന്ന ട്രോമാകെയർ കെട്ടിടം, പുതുതായി നിർമ്മാണം നടത്താൻ പോകുന്ന പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, രാജീവ് ഗാന്ധി ആയ്യൂർവേദ മെഡിക്കൽ കോളേജ്, കൃഷിവകുപ്പ് പള്ളൂർ കെട്ടിടം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി . മാഹി എം.എൽ.എ.രമേഷ് പറമ്പത്ത്, റീജണൽ അഡ്മിനിസ്ട്രേറ്റർ എം.മോഹൻകുമാർ എന്നിവരും സെക്രട്ടറിയോടൊപ്പം മുഴുവൻ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. നേരത്തെ മാഹി അഡ്മിനിസ്ട്രേറ്റരുടെ ചേമ്പറിൽ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനായി നടത്തിയ ചർച്ചയിൽ മാഹി എം.എൽ എ രമേഷ് പറമ്പത്ത്, റീജണൽ അഡ്മിനിസ്ട്രേറ്റർ എം.മോഹൻ കുമാർ, മാഹി ആശുപത്രി സ്പ്യൂട്ടി സയറക്ടർ ഇൻചാർജ്‌ജ് ഡോ.സൈബുന്നീസ ബീഗം, പള്ളൂർ ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവൻ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഫ്ലോസി മാന്വൽ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കണ്ണൻ, അസിസ്റ്റൻ്റ് എൻജീനീയർ രാമദാസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ എം.എൻ.പ്രദീപൻ, പി.പി.രാജേഷ്, വിജിൻ തുടങ്ങിയവർ പങ്കെടുത്തു.

മാഹിക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങളും ആശുപത്രിയിലെ ഒഴിവുള്ള തസ്തികകളിൽ നിയമനങ്ങൾ നടത്താനുള്ള നടപടികളും കൈക്കൊള്ളുമെന്ന് സെക്രട്ടറി പറഞ്ഞു.



ചിത്ര വിവരണം:പള്ളൂർ ഗവ: ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്ഥലം മാഹി എം.എൽ.എ.രമേഷ് പറമ്പത്ത്, വകുപ്പ് തല സെക്രട്ടറി എം.രാജു ഐ.എ.എസ്. , റീജണൽ അഡ്മിനിസ്ട്രേറ്റർ എം.മോഹൻകുമാർ തുടങ്ങിയവർ സന്ദർശിക്കുന്നു

തലശേരി - മാഹി ബൈപ്പാസിൽ വീണ്ടും അപകടം ; ഡിവൈഡറിലിടിച്ച് കാർ തകർന്ന് ഡ്രൈവർക്ക് പരിക്ക്


തലശേരി - മാഹി ബൈപ്പാസിൽ കൊളശ്ശേരി  ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും മാഹിയിലേക്ക് വരികയായിരുന്ന KL 18 x 600 ഹോണ്ട സിറ്റി കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ ശക്തിയായി ഡിവൈഡറിലിടിക്കുകയായിരുന്നു. ഡ്രൈവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശത്തെ ലൈറ്റിൻ്റെ സാധനങ്ങൾ ഉൾപ്പടെ സർവീസ് റോഡിൽ നിന്നും സംസാരിക്കുകയായിരുന്ന വടക്കുമ്പാട് സ്വദേശികളായ പി. പ്രവീൺ, മണി എന്നിവരുടെ ദേഹത്ത് പതിക്കുകയും ചെയ്തു. കാർ നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് മറിയാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. കാറിൽ സുരക്ഷാ ക്രമീകരണങ്ങളുണ്ടായതിനാൽ ഡ്രൈവറുടെ പരിക്ക് സാരമുള്ളതല്ല. കാറിൻ്റെ മുൻ ഭാഗം അപകടത്തിൽ പൂർണമായും തകർന്നു.


ചിത്രവിപറണം: അപകടത്തിൽ പെട്ട കാർ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2