ആർട്ടിസ്റ്റ് സതീശങ്കറിന് വേൾഡ് റിക്കാർഡ് സമർപ്പിച്ചു.

ആർട്ടിസ്റ്റ് സതീശങ്കറിന് വേൾഡ് റിക്കാർഡ് സമർപ്പിച്ചു.
ആർട്ടിസ്റ്റ് സതീശങ്കറിന് വേൾഡ് റിക്കാർഡ് സമർപ്പിച്ചു.
Share  
2024 Jul 20, 09:36 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ആർട്ടിസ്റ്റ് സതീശങ്കറിന്

വേൾഡ് റിക്കാർഡ് സമർപ്പിച്ചു.


മാഹി: പുതുച്ചേരി സ്കൂൾ ഓഫ് ആർട്സ് മാഹി ശാഖ ഡയറക്ടറും, പ്രമുഖചിത്രകാരിയുമായ കലൈമാമണി സതീ ശങ്കറിന് ടാലന്റ് റെക്കോർഡ് ബുക്കിന്റെ ലോക റെക്കാർഡ് സമ്മാനിച്ചു.

മാഹി വിദ്യാഭ്യാസ മേഖലയിൽ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ചിത്രകലാ അദ്ധ്യാപികയായിരിക്കെ, മൂന്ന് പതിറ്റാണ്ട് മുൻപ് താൻ പഠിപ്പിച്ച ആയിരത്തിലേറെ കുട്ടികളുടെ രേഖാ ചിത്രം വരച്ച് ഇത്രയും കാലം കേടുപാടു കൂടാതെ സൂക്ഷിക്കുകയും മാഹി, കോഴിക്കോട് എന്നിവിടങ്ങളിൽ ഈ പോർട്രൈറ്റുകളുടെ എക്സിബിഷനുകൾ നടത്തുകയും ചെയ്തിരുന്നു.

 

cov1

മാഹി സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ നടന്ന പുരസ്ക്കാര ദാന ചടങ്ങ് പ്രഭാഷകനും ചിന്തകനുമായ എം. ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കലൈമാമണി ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.

ഗിന്നസ് റെക്കോർഡ് ഹോൾഡേർഡ് കേരള പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് സമർപ്പണം നടത്തി.

 മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം. തനൂജ, ഗ്രന്ഥകാരൻ ഇ.കെ. റഫീഖ്. വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി, ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ , സംസാരിച്ചു ആർട്ടിസ്റ്റ് സതീ ശങ്കർ മറുമൊഴിയേകി.

.ശിൽപ്പി ഗുരുകുലം ബാബു സ്വാഗതവും, കോ - ഓർഡിനേറ്റർ ടി.എം.സുധാകരൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം : ഗിന്നസ് സത്താർ ആദൂർ ,ടാലന്റ് റെക്കോർഡ് ബുക്കിന്റെ വേൾഡ് റിക്കാർഡ് ആർട്ടിസ്റ്റ് സതീ ശങ്കറിന് സമർപ്പിക്കുന്നു.

ന്യൂമാഹിയിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും.


ന്യൂമാഹി: മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാക്കനിയായ ന്യൂ മാഹി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള ബൃഹദ് പദ്ധതി ത്വരിതഗതിയിൽ നടക്കുന്നതായി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


കടലും പുഴയും കിലോമീറ്ററുകളോളം അതിരിടുകയും, ഏഴോളം കുന്നുകൾ സ്ഥിതി ചെയ്യുകയും ചെയ്യുന്ന ഭൂഭാഗമായ ന്യൂമാഹിയിൽ നീണ്ട തീരപ്രദേശമാകെ ഉപ്പ് വെള്ളമാണ് ലഭിക്കുന്നത്.

ഉയർന്ന പ്രദേശങ്ങളിൽ മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാനുമില്ല.

ജലജീവൻ മിഷൻ വഴി

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെസാമ്പത്തികസഹായത്തോെടെയാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഈ പ്രവർത്തിയുമായി ബന്ധപ്പെട്ട്ഗ്രാമീണ റോഡുകൾ വെട്ടിമുറിക്കേണ്ടത് അനിവാര്യതയാണെന്നും, ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു പറഞ്ഞു.

യുദ്ധകാലാടിസ്ഥാനത്തിൽകുടിവെള്ള പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ റോഡുകൾ സത്വരമായി ഗതാഗത യോഗ്യമാക്കാനുള്ള ഫണ്ടു കൂടി ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും

പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.


മഴ ശക്തമായ സാഹചര്യത്തിലാണ് വലിയ പ്രതിസന്ധി ഉണ്ടായിട്ടുള്ളത്.

നിലവിലെ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം 20,43,931 /- രൂപയാണ് വരൾച്ച കാലത്ത് കുടിവെള്ള വിതരണത്തിനു വേണ്ടി ചെലവഴിച്ചിട്ടുള്ളത്.

 21,85,728 /- രൂപയാണ് പൊതു ടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളത്. 

4460 ഓളം വീടുകളുള്ള ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനുകൾ ലഭിച്ചിട്ടുള്ള വീടുകളുടെ എണ്ണം 274 ആണ്. റെയിൽവേ ലൈനിന് കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന 2,3,5,6,7,8 വാർഡുകളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ കടന്നുപോകുന്നില്ല.

ഈ മേഖലയിലെ ജനങ്ങൾ പ്രാദേശിക കുടിവെള്ള പദ്ധതികളെ ആശ്രയിച്ചാണ് ഒരു പരിധിവരെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നത്. ഇവയിൽ തന്നെ പല പ്രാദേശിക കുടിവെള്ള പദ്ധതികളും വലിയ നിലയിലുള്ള പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്ജലജീവൻ മിഷന്റെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാറ്റിനു വേണ്ടി ഭൂമി ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ 6,00,834/രു പ 2023 മാർച്ച് 21നാണ് പഞ്ചായത്തിന്റെ പൊതു വികസന ഫണ്ടിൽ നിന്ന് കൈമാറിയത്. വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് പായം വില്ലേജിലാണ് നിർമ്മിക്കുന്നത്.

പഞ്ചായത്തിൽ ഇതുവരെ പൈപ്പ്ലൈൻ സ്ഥാപിച്ചത് 55.4 കി.മീ ദൂരത്തിലാണ്.

നാഷണൽ ഹൈവേയിൽ പൈപ്പ്ലൈൻ സ്ഥാപിച്ചത് 5.5കി.മീ ദൂരമാണ്.

വിവിധ വാർഡുകളിൽ ആയി 1238 വീടുകളിൽ കണക്ഷൻ നൽകിയിട്ടുണ്ട്. 

പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡിലെ പട്ടത്തിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് പൊളിച്ചു പുതിയ ടാങ്ക് നിർമ്മിക്കും.

ഇതിൻറെ ഭാഗമായി കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാനുള്ള താൽക്കാലിക ടാങ്കിന്റെ നിർമ്മാണം പൂർത്തീകരിക്കുകയും ആ ടാങ്ക് വഴിയുള്ള പമ്പിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

നാഷണൽ ഹൈവേയിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി വളരെ വൈകി ലഭിച്ചതിനാലാണ് മഴ ശക്തമാകുന്നതിന് മുമ്പ് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് സാധിക്കാതിരുന്നത്.

പുന്നോൽ, പെരിങ്ങാടി ഭാഗങ്ങളിൽ റെയിൽവേ ക്രോസിംഗുമായി ബന്ധപ്പെട്ട വർക്കുകളും പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്.

38 കോടി രൂപ ചെലവഴിച്ച് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുകൊണ്ട് കൃത്യമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 

റോഡുകൾ കട്ട് ചെയ്ത് പൈപ്പ് ലൈനുകൾ സ്ഥാപിച്ചാൽ മാത്രമേ മുഴുവൻ വീടുകളിലും സൗജന്യ കുടിവെള്ള കണക്ഷനുകൾ എത്തിച്ചു കൊടുക്കാൻ സാധിക്കുകയുള്ളൂ.

ഇതറിയാമായിട്ടും ചിലർ സങ്കുചിത താൽപര്യങ്ങൾക്കായി പഞ്ചായത്ത് ഭരണ സമിതിയെ വിമർശിക്കുന്നത് ബോധപൂർവമാണെന്നും മെമ്പർമാർ ചൂണ്ടിക്കാട്ടി.

 പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ, മെമ്പർമാരായ പഞ്ചായത്ത് സിക്രട്ടറി കെ.എ.ലസിതമെമ്പർമാരായ ടി.എച്ച്.അസ്‌ലം, കെ.പി.രഞ്ചിനി, കെ.വത്സല, ടി.എ.ഷർമി രാജ് എന്നിവരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

capture_1721492194

മദ്ധ്യവയസ്ക്കൻ വഴിതെറ്റി പുതുച്ചേരിയിൽ എത്തി

പുതുച്ചേരി: മലയാളിയായ മദ്ധ്യവയസ്ക്കെനെ വഴി തെറ്റി പുതുച്ചേരിക്കടുത്ത ഒരു മാർക്കറ്റിൽ വെച്ച് അവശനിലയിൽ കണ്ടെത്തി. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് സ്വന്തം പേരോ, നാടോ, ബന്ധുക്കളെ കുറിച്ചോ ഒന്നും തന്നെ ഓർമ്മയില്ല. മനുഷ്യാവകാശ സംരക്ഷക പ്രവർത്തകരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ പുതുച്ചേരി ലോസ്പേട്ട് ഉഷവർ ചന്തയിലെ ഒരു ഓർഫനേജിൽ താമസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം സ്വദേശത്താണെന്ന് സംശയിക്കുന്നു. കുറച്ച് കേരള ലോട്ടറി ടിക്കറ്റുകൾ മാത്രമേ ഇദ്ദേഹത്തിൻ്റെ കൈവശം ഉള്ളു. പുതുച്ചേരിയിലെ കേരള സമാജം പ്രവർത്തകരാണ് ഇവർക്ക് സുരക്ഷണം നൽകിയിട്ടുള്ളത്.


ബന്ധപ്പെടെണ്ട നമ്പർ: 9345534501, 9443181911

വികസനവും കരുതലും ഒപ്പം കൊണ്ടു നടന്ന നേതാവ്: മുല്ലപ്പള്ളി


തലശ്ശേരി:വികസനവും, കരുതലും എന്ന മുദ്രാവാക്യം അക്ഷരാർഥത്തിൽ നടപ്പിലാക്കിയ ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ.

 ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ മുഖ്യ മന്ത്രി

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ ജവഹർ കൾച്ചറൽ ഫോറം നവരത്ന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചപരിപാടിയിൽ

കെ. ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു.

വിഴിഞ്ഞം അന്തരാഷ്ട്ര തുറുമുഖം കണ്ണൂർ വിമാന ത്താവളം, കൊച്ചിൻ മെട്രോ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉമ്മൻ ചാണ്ടി ഒരേ സമയം തന്നെ പാവങ്ങൾക്ക് കരുതൽ നൽകുന്ന ഒരു രൂപക്ക് അരി, പാവങ്ങൾക്ക് സൗജന്യചികിത്സ നൽകുന്ന കാരുണ്യ പദ്ധതി തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകി.

എന്നും ജനപക്ഷത്ത് നിന്ന ജനനായകൻ എന്ന പദവിക്ക് അർഹനായ ഒരേ ഒരാൾ ഉമ്മൻ ചാണ്ടി മാത്രമാണെന്ന് അദ്ദേഹത്തിൻ്റെ മരണ ദിവസം തുടങ്ങി ശവസംസ്ക്കാരം വരെയുള്ള ജനാവലി ബോദ്ധ്യപ്പെടുത്തി

ഇന്നേവരെ ഇത് പോലൊരു ജനസഞ്ചയം ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോൾ മാത്രമാണ് സാക്ഷ്യം വഹിച്ചതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മമ്പറം ദിവാകരൻ പ്രൊഫ. ദാസൻ പുത്തലത്ത്

എം.വി. സതീശൻ, കെ.മുസ്തഫ പ്രസംഗിച്ചു


വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെയും , എല്ലാ വിഷയ ങ്ങളിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് .ലഭിച്ച എസ്.എസ്.എൽ.സി പ്ലസ് റ്റൂ വിദ്യാർഥികളെയും , എം.ബി ബി.എസ്സ് മികച്ച മാർക്കോടെ പാസ്സായ നിഹ എസ്., റുഫ്സീല ഫർവീൻ , ദേശീയ-സംസ്ഥാന തലത്തിൽ പഞ്ചഗുസ്തി മൽസരത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ അവാർഡ് ലഭിച്ച റിയ സുശീൽ ഗോപിക സുശീൽ എന്നിവർക്ക് ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഉപഹാരവും പൊന്നാടയും മുല്ലപ്പള്ളിസമ്മാനിച്ചു .

പാവപ്പെട്ട നൂറു പേർക്ക് ഭക്ഷ്യകിറ്റ് ' പുതുവസ്ത്രം എന്നിവ നൽകി.

അഗതി മന്ദിരത്തിൽ അന്നദാനവുംഉണ്ടായിരുന്നു.

വി കെ വി റഹിം സ്വാഗതവും തച്ചോളി അനിൽ നന്ദിയും പറഞ്ഞു



ചിത്രവിവരണം: മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മത്സര പരീക്ഷകൾമാറ്റി വെച്ചു

തലശ്ശേരി: ശ്രീ നാരായണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ജൂലായ് 21ന് നടത്തുവാൻ തീരുമാനിച്ചിരുന്ന മത്സര പരീക്ഷ നിലവിലെ പ്രതികൂല കാലാവസ്ഥ കാരണം ജൂലായ് 28 ലേക്ക് . മാറ്റിവച്ചതായി കൈവെട്ടം ശ്രീനാരായണമഠംസെക്രട്ടറി അറിയിച്ചു

capture_1721492795

പ്രതിഷേധ ധര്‍ണ്ണയും

വഴിതടയല്‍ സമരവും നടത്തി.

തലശ്ശേരി: കൊളശ്ശേരി-ബാലത്തില്‍ റോഡും എതിരെയുള്ളതുമായ സര്‍വ്വീസ് റോഡുകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ .ബാലത്തില്‍, കൊളശ്ശേരി അണ്ടര്‍പാസുകളുടെ സമീപത്ത് ധര്‍ണ്ണയും വഴിതടയല്‍ സമരവും നടത്തി. എന്‍. എച്ച് അധികൃതര്‍കാണിക്കുന്ന അലംബാവവും റോഡ് പൂര്‍ണ്ണമായും ടാര്‍ ചെയ്യാത്തതും കാരണം പറഞ്ഞ്  വാഹനങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയിലും പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. കൊളശ്ശേരിയിലും ബാലത്തിലുമായി സര്‍വ്വീസ് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പേരു പറഞ്ഞാണ് എന്‍. എച്ച് എ അധികൃതര്‍ റോഡ് പ്രവര്‍ത്തിയില്‍ നിന്നും മാറിനില്‍ക്കുന്നത്. ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നാണ് എന്‍. എച്ച് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിക്കുന്ന വിവരം. അങ്ങിനെ വന്നാല്‍ എന്‍. എച്ച് എയില്‍ ഇടപെടേണ്ടതും പരിഹാരം കാണേണ്ടതും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മന്ത്രി റിയാസ് ഈ വിഷയത്തില്‍ ഇടപെടണം. താര്‍ ചെയ്യാത്ത ഭാഗങ്ങളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

അടച്ചിട്ട റോഡുകള്‍ തുറന്നുനല്‍കുക, വെള്ളക്കെട്ടുകള്‍ ഒഴിവാക്കുവാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുക, അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിലൂടെ ഉണ്ടായ പരാതികള്‍ .പരിഹരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇതിനായി പ്രദേശങ്ങളിലെ ജനങ്ങളുമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും ചര്‍ച്ചചെയ്യണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്.

ബാലത്തില്‍ വഴി തടയല്‍ സമരത്തെ തുടര്‍ന്ന് പ്രതിഷേധമാര്‍ച്ചായി കൊളശ്ശേരി എത്തി അവിടെയും ഈ വിഷയം ഉന്നയിച്ചുകൊണ്ട് വഴിതടയല്‍നടന്നു. പ്രതിഷേധം അഡ്വ. സി. ടി സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം. പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഉച്ചുമ്മല്‍ ശശി സ്വാഗതവും കെ. ഇ പവിത്രരാജ് നന്ദിയും പറഞ്ഞു. സുശീല്‍ ചന്ദ്രോത്ത്, ഇ വിജകൃഷ്ണന്‍, അഡ്വ. കെ. സി രഘുനാഥ്, എം. പി സുധീര്‍ബാബു, കെ. പി രാഗിണി, നഗരസഭ കൗണ്‍സിലര്‍മാരായ പി. കെ സോന, എം. മോഹനന്‍, ജതീന്ദ്രന്‍ കുന്നോത്ത്, എ. ഷര്‍മ്മിള തുടങ്ങിയ നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.


ചിത്രവിവരണം: സർവ്വീസ് റോഡുകൾ അടച്ചിട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം

capture_1721493126

തലശേരി ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും

തലശേരി :തലശ്ശേരി .ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് 6.30 ന് ലയൺസ് ഹാളിൽ നടത്തും. ചടങ്ങിൽ ലയൺസ് മൾട്ടിപ്പിൾ കൌൺസിൽ സിക്രട്ടറി ഡോ.എ.കണ്ണൻ മുഖ്യാതിഥിയായിരിക്കും.,

മുൻ ഗവർണർമാരായ ടി.കെ.രജീഷ്, എ. ജെ. മാത്യൂ, എന്നിവർ വിശിഷ്ടാതിഥികളായെത്തും. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം. കെ..രാജഗോപാൽ, സിക്രട്ടറി രാജേഷ് കൃഷ്ണൻ,ട്രഷറർ സി.സുഭാഷ് എന്നിവരും സഹ ഭാരവാഹികളുമാണ് ചുമതലയേൽക്കുന്നത്.

വിദ്യാർത്ഥികളിൽ മയക്ക് മരുന്നിനെതിരെയുള്ള ബോധവൽക്കരണം, ട്രാഫിക് ബോധവൽക്കരണം, മെഗാ മെഡിക്കൽ ക്യാമ്പുകൾ, രക്തദാനം, ഭക്ഷ്യക്കിററുകൾ, വൃക്ഷത്തൈകൾ , കൃത്രിമ കാലുകൾ, വീൽ ചെയറുകൾ, തയ്യൽ മെഷീനുകൾ വിതരണം തുടങ്ങി 200 ൽ പരം സേവന പ്രവർത്തനങ്ങൾക്ക് സ്ഥാനാരോഹണ ചടങ്ങിൽ തുടക്കമിടും. ചേററംകുന്നിലെ സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങളും അന്ധരുടെ സംഘടനക്ക് കുടകളും എൻ. ടി.ടി.എഫുമായി സഹകരിച്ച് ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് 50 കുപ്പി രക്തവും മലബാർ കാൻസർ സെന്ററിന് രക്ത ശേഖരണത്തിനായി 35 ലക്ഷം ചിലവിട്ട് ആമ്പുലൻസ്, തലശ്ശേരി ജനറൽ ആശുപത്രി ക്കായി 4 ഡയാലിസിസ് മിഷ്യനുകൾ എന്നിവ. ഇതിനകം നൽകിക്കഴിഞ്ഞതായി നിയുക്ത പ്രസിഡണ്ട് എം.കെ രാജഗോപാൽ .അറിയിച്ചു.അനാഥർക്ക് എല്ലാ മാസവും ഉച്ച ഭക്ഷണ വിതരണവും നടത്തുന്നുണ്ട്. നിയുക്ത ട്രഷറർ സി.എസ്.സുഭാഷ്, മുൻ പ്രസിഡണ്ട് രാജീവ് തണൽ, ജില്ലാ കമ്മിറ്റി സിക്രട്ടറി പ്രദീപ് പ്രതിഭ, പി.

എട്ടാംക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന്നിരയാക്കിയ 59 കാരൻ അറസ്റ്റിൽ

മാഹി: സർക്കാർ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രകൃതി വിരുദ്ധ പീഢനത്തിന്നിരയാക്കിയ 55 കാരനെ പള്ളൂർ പൊലീസ് പോക്സോ കേസ്സിൽ അറസ്റ്റ് ചെയ്തു.

പള്ളൂരിലെ സിന്ധു വില്ലയിൽ രജീന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പുതുച്ചേരിയിലെ പോക്സോ കോടതിയിൽ ഹാജരാക്കും. കുട്ടി സ്കൂൾ അധികൃതരോടും, പിന്നിട് ചൈൽഡ് ലൈനിലും പരാതിപ്പെട്ടിരുന്നു. സി.ഐ.ആർ. ഷൺമുഖമാണ് കേസ് അന്വേഷിക്കുന്നത്

ധർണ്ണ സമരം സംഘടിപ്പിച്ചു

മാഹി: പുതിയ പെൻഷൻ സമ്പ്രദായം നിർത്തലാക്കുക, എട്ടാം ശമ്പളം കമ്മീഷന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യ വ്യാപകമായി നടക്കുന്ന സമരത്തിന് പിൻതുണയുമായി കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ധർണ്ണാ സമരം നടത്തി.. മാഹി സിവിൽ സ്റ്റേഷന്റെ മുൻപിൽ നടന്ന ധർണ്ണ കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ

 കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു പി കെ രാജേന്ദ്രകുമാർ,കെ എം പവിത്രൻ, കെ പ്രശോഭ്, എൻ മോഹനൻ, ജെയിംസ് സി ജോസഫ് സംസാരിച്ചു

ചിത്ര വിവരണം: കെ. ഹരീന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു

ഭാസ്ക്കരൻ നിര്യാതനായി

തലശ്ശേരി:ആച്ചു കുളങ്ങര ശ്രീനാരായണ മഠത്തിന് സമീപം കറ്റാട്ടിൽ മീത്തൽ ഭാസ്കരൻ(77) നിര്യാതനായി.ജഗന്നാഥ ക്ഷേത്രത്തിലെ ആനച്ചമയ കമ്മിറ്റിയിൽ അംഗമായിരുന്നു ഭാര്യ :ലീല

മക്കൾ . സന്തോഷ് (ഡ്രൈവർ) ലത മരുമകൻ പരേതനായ ചെമ്മേരി സന്തോഷ്

capture_1721493438

ഇന്ദിരാ ഗാന്ധി പാർക്ക് അടച്ചു.


തലശേരി: കടൽ പാലവും, ധർമ്മടം ബീച്ചും കാണാനാവുന്ന കടൽതീരത്തെ പ്രകൃതി മനോഹരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നഇന്ദിരാ ഗാന്ധി പാർക്ക് നഗരസഭാധികൃതർ അടച്ചു..ഇത് സംബന്ധിച്ച് തലശേരി നഗരസഭ അറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ട് മുൻപാണ് നഗരസഭയും നാട്ട്കാരും ചേർന്ന കടൽക്കരക്ക് സമീപം ഇന്ദിര പാർക്ക് നിർമ്മിച്ചത്. പിന്നിട് നിലത്ത് ഇൻ്റർലോക്ക് പാകിനവീകരിക്കുകയും സുരക്ഷ ഭിത്തി നിർമ്മിക്കുകയും ചെയ്തിരുന്നു.

മരങ്ങൾ വെച്ച് പിടിപ്പിക്കുകയും ചെയ്തിരുന്നു

തുടർച്ചയായി ഉണ്ടായ കനത്ത മഴയിലും കടൽക്ഷോഭത്തിലും പാർക്കിൻ്റെ ഒരു ഭാഗം താഴ്ന്നു പോകുകയും പാർക്ക് അപകടാവസ്ഥയിലാവുകയുംചെയ്തിരുന്നു.പൊതുപ്രവർത്തകനായ മൻസൂർ മട്ടാബ്രവുംമറ്റും ഇടപെട്ടതിനെ ത്തുടർന്നാണ് നഗരസഭ സഞ്ചാരികൾക്ക് ബോർഡ് സ്ഥാപിച്ച് വിലക്ക് എർപ്പെടുത്തിയത്, തിരദേശ പോലിസിൻ്റെയും പിങ്ക് പോലിസിൻ്റെയും നിരിക്ഷണത്തിലാണ് പാർക്ക് .


ചിത്ര വിവരണം: വിലക്ക് ഏർപ്പെടുത്തി നഗരസഭ. സ്ഥാപിച്ച ബോർഡ്

capture_1721493511

പി.കെ.ചന്ദ്രൻ നിര്യാതനായി

തലശ്ശേരി:കതിരൂർഅഞ്ചാംമൈൽ തരുവണ തെരുവിലെ കറത്തേൻ്റവിട പി.കെ ചന്ദ്രൻ ( 72 ) നിര്യാതനായി

സംസ്കാരം 11.30 ന് കുണ്ടുചിറയിൽ

ഭാര്യ: പി.കെ.സതി

മക്കൾ :സതീശൻ ,സന്തോഷ്, സുനിൽ

മരുമക്കൾ: ഷീന, ഷമ്യ, പ്രമിത

സഹോദരങ്ങൾ:

പ്രസന്ന, രവി, പ്രദീപൻ, രജനി, രാജീവൻ

capture_1721493612

ചീരൂട്ടി നിര്യാതയായി.                 

ചൊക്ലി : മേനപ്രം ആണ്ടി

പിടികയിലെ ചീളു പറമ്പ

ത്ത് ചീരൂട്ടി (73) നിര്യാത

യായി. പരേതനായ 

കുഞ്ഞുവാണ് ഭർത്താവ്

മക്കൾ: രജ്ഞിത്ത്

കെ.എസ്.ഇ.ബി കോടിയേരി, സിന്ധു,

സീന. പരേതനായ

സജിത്ത്.

മരുമക്കൾ

സുധീർ ബാബു ,ദിനേശ്

capture_1721493706

ഷാജൻ അനുസ്മരണം മുൻ മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു.

ആർദ്രമീ ആത്മരാഗം : ഷാജൻ അനുസ്മരണം നടത്തി


മാഹി: സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാനിദ്ധ്യമായിരുന്ന ഷാജൻ്റെ 10ാം ചരമവാർഷികം മാഹിയിൽ ആർദ്രമീ ആത്മരാഗം എന്ന പേരിൽ മാഹി ടാക്കീസ് സുഹൃദ് സഘം നടത്തി. ജാതി മത രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധത്തിന് പ്രാധാന്യം നല്കിയ ഒരു വ്യക്തിത്വമായിരുന്നു ഷാജൻ്റെതെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് പറഞ്ഞു. കെ.സി.നിഖിലേഷ് അദ്ധ്യക്ഷത വഹിച്ചു. സത്യൻ കോളോത്ത്, സി.എച്ച്. മുഹമ്മദലി, ഉത്തമരാജ് മാഹി, പി.പി.വിനോദൻ, വിനയൻ പുത്തലത്ത്, രാജേഷ് പനങ്ങാട്ടിൽ സംസാരിച്ചു. തുടർന്ന് ആർദ്രമീ ആത്മരാഗം ഗാന പരിപാടിയും നടന്നു.

മഴയിൽ നനഞ്ഞും കുതിർന്നും

ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സ്

തലശേരി:കനത്ത മഴയിൽതലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിൻ്റെ പല ഭാഗങ്ങളും ചോർന്നൊലിക്കുന്നു.

 ചോർച്ച ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി മുകളിൽ ഷീറ്റ് പാകിയെങ്കിലും ചോർച്ചയ്ക്ക് യാതൊരു കുറവും വന്നിട്ടില്ല.  ഒന്നാം നിലയിലും രണ്ടാം നിരയിലും പ്രവർത്തിക്കുന്ന പല ഓഫീസുകളിലും ചാക്കുകൾ വിരിച്ചുo ,ബക്കറ്റുകളിലും മഗ്ഗുകളിലും വെള്ളം ശേഖരിച്ച് പുറത്ത് കളയേണ്ട സ്ഥിതിയിലാണ്. 'താഴത്തെ നിലയിലും സ്ഥിതി സമാനമാണ്. പാർക്കിങ്ങ് ഏരിയയ്ക്ക് സമീപത്തെ കല്യാണി മെഡിക്കൽസിൻ്റെ സിലിങ്ങ് അടർന്നു വീണു .

നിരവധി പേർ എത്തുന്ന ഇവിടെ രാത്രി സമയത്തായിരുന്നു സീലിങ് വീണത് ആളുകൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ സുവർണ്ണ ടെക്സ്റ്റൈൽ ഷോപ്പിൻ്റെ പല ഭാഗങ്ങളിലും വെള്ളം ഊഴ്ന്നിറങ്ങി സീലിങ് തകരുകയും തുണിത്തരങ്ങൾ വെള്ളം വീണ് നശിക്കുകയും ചെയ്തു.

ഇവിടെയും ചാക്കുകളും, ബക്കറ്റും വെച്ചിരിക്കുകയാണ്. വിഷയം നിരവധി തവണ നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്

നേരത്തെ നഗരസഭ വൈസ് ചെയർമാൻ എം.വി.ജയരാജൻ, പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി.സോമൻ ദുരന്തനിവാരണ സേന നോഡൽ ഓഫിസർ ബി.അനിൽകുമാർ എന്നിവർ സ്ഥലം സന്ദർ ശിച്ചിരുന്നു

capture_1721494101

ആമയിഴഞ്ചാൻ തോട് പറയുന്നത്

: ചാലക്കര പുരുഷു

തലശ്ശേരി: കേരളീയ സാമൂഹ്യ മന:സ്സാക്ഷിയെ ഉലച്ച ആമയിഴഞ്ചാൻ തോടിൻ്റെ ദുരന്തക്കാഴ്ച അനാവരണം ചെയ്ത ദൈന്യതയുടെ ദൃശ്യം, കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയുടെ പടവുകൾകയറിയെത്തുന്നവരെ ആഴത്തിൽ അസ്വസ്ഥമാക്കുന്നു. മാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കൊളാഷ് കണക്കെ പേസ്റ്റ് ചെയ്ത് , നടുവിൽ ശുചീകരണ തൊഴിലാളി മുങ്ങിത്താഴുന്ന ഭീകരമായ ദൃശ്യത്തെ വർണ്ണങ്ങൾ കൊണ്ട്ചിത്രതലമൊരുക്കി, സമകാലീന മാലിന്യ പ്രശ്നം കേരളീയ സമൂഹത്തെ എങ്ങിനെയൊക്കെയാണ് ആക്രമിക്കുന്നതെന്ന് അക്ഷരാർത്ഥത്തിൽ വെളിവാക്കുന്ന ഇൻസ്ട്ര ലേഷനായി.

 കേരള സ്കൂൾ ഓഫ് ആർട്സിലെ 24 വിദ്യാർത്ഥികളൊരുക്കിയ അറുപതോളം ചിത്രങ്ങൾ കാൽപ്പനികതയും, സാമൂഹ്യ പ്രതിബദ്ധതയും, നൂതന സങ്കേതങ്ങൾ തേടിയുള്ള ചിത്രമൊഴികളായി. വർണ്ണങ്ങളുടെ സമർത്ഥമായ വിന്യാസവും, രചനകളിലെ ആശയപരമായ വ്യതിരിക്തതയും സർഗ്ഗപരതയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി.

പഞ്ചദിന ചിത്ര പ്രദർശനം ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് രാജഗോപാൽ തുളസിയാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖ അഭിഭാഷകൻ കെ. വിശ്വൻ മുഖ്യഭാഷണം നടത്തി. കെ.പി. പ്രമോദ്, കെ.പി.മുരളീധരൻ, സുഹാസ് വേലാണ്ടി, കെ.സുരേന്ദ്രൻ സംസാരിച്ചു. ആർട്ടിസ്റ്റ് പൊൻമണി തോമസ് സ്വാഗതവും, രാജേഷ് കുമാർ നന്ദിയും പറഞ്ഞു. പ്രദർശനം 24 ന് സമാപിക്കും

ചിത്ര വിവരണം: 'ആമയിഴഞ്ചാൻ തോടു പറയുന്നത് '

പള്ളൂർ സ്പിന്നിംഗ് മിൽ റോഡിലേക്ക് അടിപ്പാത നിർമ്മിക്കും

തലശ്ശേരി:തലശ്ശേരി-മാഹി ബൈപ്പാസിലെ പള്ളൂർ സ്പ‌ിന്നിംഗ് മിൽ ജംഗ്ഷനിലെ സിഗ്നൽ പോയിന്റ് ഒഴിവാക്കാനും പുതിയ അടിപ്പാത നിർമ്മിക്കാനും തീരുമാനമായി.

നിയമസഭ സ്‌പീക്കർ അഡ്വ. എ. എൻ.ഷംസീർ മാഹി അഡ്‌മിനിസ്ട്രേറ്ററുമായും ദേശീയ പാത ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. നില വിൽ ബൈപ്പാസിൽ പള്ളൂരിൽ സ്‌പിന്നിഗ് മിൽ ജംഗ്ഷനിൽ മാത്രമാണ് സിഗ്നൽ സംവിധാനമുള്ളത്.

ഇവിടെ നിരന്തരം അപകടങ്ങൾ സംഭവിക്കുന്നത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയായി രുന്നു.

സർവ്വീസ് റോഡുകളിൽ നിന്ന് ബൈപ്പാസിലേക്ക് പ്രവേശി ക്കുന്ന വാഹനങ്ങളും ഹൈവേയിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങളും കൂട്ടിയിടിച്ചാണ് നിരന്തരം അപകടങ്ങളുണ്ടാകുന്നത്. അടിപ്പാത വരുന്നതോടെ ഈ ഗൗരവമേറിയ പ്രശ്‌നത്തിന് സ്‌പീക്കറുടെ അവസരോചിത ഇടപെടലിലൂടെ പരിഹാരമാവുകയാണ്.

ആവശ്യമായ സ്ഥലത്ത് ഫുട്ട് ഓവർ ബ്രിഡ്‌ജ് നിർമ്മിക്കുന്നതും പരിഗണിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെടുകയുണ്ടായി.

capture_1721495845

പുതുച്ചേരി എസ്.ഐ.

സി.എം.പ്രീത നിര്യാതയായി.

മയ്യഴി: പന്തക്കൽ പൊതു ജന വായനശാലയ്ക്ക് സമീപം തോട്ടോളിൽ സി.എം.പ്രീത ( 55) പുതുച്ചേരിയിൽ അന്തരിച്ചു.പുതുച്ചേരി ആമ്ഡ് പോലീസിൽ എസ്.ഐ.യാണ്.അച്ഛൻ പരേതനായ തോട്ടോളിൽ കുമാരൻ. അമ്മ: കുഞ്ഞിം മാത-ഭർത്താവ്: എസ്.സിദ്ധാർഥ് (റിട്ട. ജൂനിയർ എഞ്ചിനീയർ, പുതുച്ചേരി പൊതുമരാമത്ത് വകുപ്പ്) മക്കൾ: ഡോ.ധന്യ (പുതുച്ചേരി വെസ്റ്റ് കോസ്റ്റ് ആസ്പത്രി), ഡോ: ലോഗേഷ്, ഡോ.റിയ (ഇരുവരും പുതുച്ചേരി)

   സഹോദരങ്ങൾ: സുശീല (വടകര), വാസുദേവൻ (എൽ.ഐ.സി. ഏജൻ്റ്), രജനി (പുതുച്ചേരി) സംസ്ക്കാരം ഞായറാഴ്ച്ച വൈകിട്ട് 5ന് പന്തക്കലിലെ തോട്ടോളിൽ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ലാച്ചാറ് : സത്യൻ മാടാക്കര .
കല / സാഹിത്യം / കായികം മഴ ദൂരങ്ങൾ
2025 Jan 15, 10:49 AM
കല / സാഹിത്യം / കായികം മാഞ്ഞുപോകാത്ത കാഴ്ചകൾ കവിതയായ് പിറന്നു
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25