മോണിക്ക ഒരു എ.ഐ. സ്റ്റോറി : മാഹിയിൽ ഇന്ന് ഇരുപത്തിയഞ്ചാം ദിന ആഘോഷ പരിപാടി

മോണിക്ക ഒരു എ.ഐ. സ്റ്റോറി : മാഹിയിൽ ഇന്ന് ഇരുപത്തിയഞ്ചാം ദിന ആഘോഷ പരിപാടി
മോണിക്ക ഒരു എ.ഐ. സ്റ്റോറി : മാഹിയിൽ ഇന്ന് ഇരുപത്തിയഞ്ചാം ദിന ആഘോഷ പരിപാടി
Share  
2024 Jul 14, 11:37 PM
VASTHU
MANNAN

മോണിക്ക ഒരു എ.ഐ. സ്റ്റോറി

: മാഹിയിൽ ഇന്ന് ഇരുപത്തിയഞ്ചാം

ദിന ആഘോഷ പരിപാടി

മാഹി:ഇന്ത്യയിലെ ആദ്യത്തെ എ.ഐ. സിനിമ ‘മോണിക്ക ഒരു എ.ഐ. സ്റ്റോറി’യുടെ ഇരുപത്തഞ്ചാം ദിനാഘോഷം ജൂലായ് 15 ന് രണ്ട് മണിക്ക് ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ നടക്കും. ആഘോഷപരിപാടികളിൽ സ്പീക്കർഅഡ്വ:എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേഷ് പറമ്പത്ത് എം എൽ എ,നോർക്ക ഡയറക്ടർ ജെ കെ മേനോൻ, ഗോപിനാഥ് മുതുകാട് , മമ്പറം ദിവാകരൻ , ലിബർട്ടി ബഷീർ സംബന്ധിക്കും. ചിത്രത്തിലെ അഭിനേതാക്കളെയും ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചവരെയും ആദരിക്കും. ഹൈപ്പർ ആക്ടീവായ ഒരു കുട്ടിയുടെ ജീവിതത്തിലൂടെ കഥ പറയുന്ന സിനിമ കണ്ണൂർ തലശ്ശേരി മാഹി ഭാഗങ്ങളിലെ ആയിരക്കണക്കിന് സ്കൂൾ കുട്ടികൾ ഇതിനോടകം കണ്ടു കഴിഞ്ഞു . സിനിമ ഇപ്പോഴും തലശ്ശേരി ലിബർട്ടിയിൽ പ്രദർശനം തുടരുകയാണ്. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ ഇ എം അഷ്റഫാണ്. ഗോപിനാഥ് മുതുകാട്, അപർണ്ണ മൾബറി, ശ്രീപത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

xx

ജനശബ്ദം മാഹി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ചാലക്കര പുരുഷു, ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ്, ട്രഷറർ ടി.എ.ലതീപ് എന്നിവർ.

സ്കൂൾ പഠനാരംഭ സമയം മാറ്റരുത്.

മാഹി: മാഹി മേഖലയിലെ സർക്കാർ സ്കൂൾ പഠന സമയാരംഭം നിലവിലുണ്ടായിരുന്ന കാലത്ത് 9.30 ൽ നിന്ന് 9 മണിയാക്കിയത് മദ്രസ്സാ പഠനം, ട്യൂഷൻ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ആരംഭ സമയത്തിൽ മാറ്റം വരുത്താതെ ക്രമീകരണം നടത്തണമെന്ന് ജനശബ്ദം മാഹി ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു

ഭാരവാഹികളായി ചാലക്കര പുരുഷു (പ്രസിഡണ്ട്) ഷാജി പിണക്കാട്ട്, സി.എം. സുരേഷ്, ആർട്ടിസ്റ്റ് സതീശങ്കർ (വൈ: പ്രസിഡണ്ട്) ദാസൻ കാണി(വർക്കിങ്ങ് പ്രസിഡണ്ട്) ടി.എം. സുധാകരൻ കോ-ഓർഡിനേറ്റർ)ഇ.കെ. റഫീഖ് (ജനറൽ സെക്രട്ടരി ) ജസീമ മുസ്തഫ,മഹേഷ് പന്തക്കൽ, സവിത ദിവാകർ (സിക്രട്ടരിമാർ) ടി.എ.ലതീപ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

capture_1720979778

എം.ടി.എം വാഫി കോളേജ് പ്രഥമ

സനദ് ദാന സമ്മേളനം ഒക്ടോബറിൽ

ചൊക്ലി: എം.ടി.എം ഇസ്ലാമിക് & ആർട്സ് കോളേജിലെ പ്രഥമ വാഫി സനദ് ദാന മഹാസമ്മേളനം ഒക്ടോബർ 4, 5, 6 തിയ്യതികളിൽ നടക്കുമെന്ന് പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾഅറിയിച്ചു.

ചൊക്ലിയിലെ എം.ടി.എം വാഫി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വാഫി ആലിയാ പഠനം പൂർത്തിയാക്കിയ 27 വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനവും റഷീദ് അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഒക്ടോബറിൽ നടക്കുന്ന സനദ് ദാന സമ്മേളനത്തിൽ 12 ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ ഇരുന്നൂറോളം വിദ്യാർത്ഥികൾ സനദ് സ്വീകരിക്കും.

പാറമ്മൽ മൊയ്തു ഹാജിയുടെ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദു റസാഖ് വാഫി, മഹല്ല് ഖാസി ഇബ്രാഹിം ദാരിമി, മാനേജിംഗ് ട്രസ്റ്റി എം അബ്ദുന്നാസർ ഹാജി, മാനേജർ നൗഫൽ മൗലവി, യൂസുഫ് മാസ്റ്റർ, ഫർഹാദ്, ഖാലിദ് ഹാജി, എം അബ്ദുന്നസീർ ഹാജി പ്ലാസ, പുതിയെടത്ത് മഹമൂദ്, കോളേജ് അധ്യാപകരായ മുഹമ്മദലി വാഫി, സഈദ് സുഹരി വാഫി, റിയാസ് വാഫി, യൂണിയൻ ഭാരവാഹികൾ, വിദ്യാർത്ഥികൾ,രക്ഷിതാക്കൾ സംബന്ധിച്ചു.


ചിത്രവിവരണം: റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

capture_1720979949

ക്ലാസ്സ്‌മേറ്റ്സ് 85 കുടുംബ സംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.


മാഹി:പള്ളൂർ ഗവ: സ്കൂളിലെ ക്ലാസ്സ്‌മേറ്റ്സ് -85 ബാച്ച് കുടുംബ സംഗമവും എസ്‌ എസ്‌ എൽ സി, /പ്ലസ് ടു വിജയികളെ അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

ചാലക്കര ഉസ്മാൻ സ്മാരക കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങ് കവി സി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ക്ലാസ്സ്‌ മേറ്റസ്‌ -85 പ്രസിഡന്റ്‌ വി വി സജിത്ത് അധ്യക്ഷത വഹിച്ചു.

റിട്ടയർ അദ്ധ്യാപകൻ കെ രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.

 ക്ലാസ്സ്‌ മേറ്റസ്‌ അംഗം അഡ്വ കെ അശോകൻ മുഖ്യ ഭാഷണം നടത്തി.

ക്ലാസ്സ്‌ മേറ്റസ്‌ അംഗം പി കെ ജയതിലകൻ സ്റ്റഡി കിറ്റ് വിതരണം ചെയ്തു .

എസ്‌ എസ്‌ എൽ സി, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.

 പ്രേമൻ, ഷംസുദീൻ സംസാരിച്ചു.

 മാജിഷ്യൻ രാഗേഷ് ചന്ദ്രയുടെ മാജിക്‌ ഷോ യും ക്ലാസ്സ്‌ മേറ്റസ്‌ -85 കുടുംബാംഗങ്ങളുടെ കരോക്കെ ഗാനമേളയുമുണ്ടായി എൻ കെ ഗണേഷ് സ്വാഗതവും. വി ടി ഇർഷാദ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: സി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

capture_1720980127

കർഷക സംഘം

മാഹി വില്ലേജ് സമ്മേളനം

മാഹി:കർഷകസംഘംമാഹി വില്ലേജ് സമ്മേളനം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു .കർഷക സംഘം മാഹി വില്ലേജ് സെക്രട്ടറി സി ടി വിജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു. 

മനോഷ് പുത്തലം വെളിയമ്പറ വിജയൻ സംസാരിച്ചു.

പ്രസിഡണ്ടായി കെ.പി. നൗഷാദിനേയും

സെക്രട്ടറിയായി സി ടി വിജീഷിനെയും,,ട്രഷററായി മനോഷ് പുത്തലത്തെയും തിരഞ്ഞെടുത്തു .

ചിത്രവിവരണം:സി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.


zz

ശ്രേഷ്ഠാദരം ;

കാഥിക പ്രതിഭയ്‌ക്ക് 

വടകര :പ്രശസ്ത കാഥികനും കാഥിക ശ്രേഷ്ഠ അവാർഡ് ജേതാവും ഹരിതാമൃതം വൈസ് ചെയർമാനുമായ വി അശോകൻ മാസ്റ്റർക്കു മഹാത്മാ ദേശ സേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ

ആദരവ് നൽകി.

പി പി ദാമോദരൻ മാസ്റ്റർ പൊന്നാട അണിയിച്ചു.

ടി ശ്രീനിവാസൻ ഉപഹാരസമർപ്പണം നടത്തി. പുറന്തോടത്ത് ഗംഗാധരൻ, പി പി രാജൻ, മണലിൽ മോഹനൻ, അടിയേരി രവീന്ദ്രൻ, നാരായണനഗരം കുട്ടികൃഷ്ണൻ, സുരേഷ് പുത്തലത്തു,വിനോദ് ചെറിയത്ത്, ഡോ :പി കെ സുബ്രഹ്മമണ്യൻ, എൻ കെ അജിത്കുമാർ, പ്രസീത്കുമാർ പി പി, അഡ്വ.ലതികാശ്രീനിവാസ്,സി എച് ശിവദാസ്, കെ ഗീത, ഒ പി ചന്ദ്രൻ, സി പി ചന്ദ്രൻ, കെ. പ്രകാശൻ, ഒ എ ലക്ഷ്മി ടീച്ചർ, കുമാരൻ എ പി, പി നാൻസി, മോളി ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു

capture_1720886326

വി .അശോകൻ മാസ്റ്റർ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2