ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്തിട്ടുണ്ട്; പ്രഞ്ചു ഭാഷയും സംസ്ക്കാരവും

ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്തിട്ടുണ്ട്; പ്രഞ്ചു ഭാഷയും സംസ്ക്കാരവും
ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്തിട്ടുണ്ട്; പ്രഞ്ചു ഭാഷയും സംസ്ക്കാരവും
Share  
2024 Jul 13, 11:40 PM
VASTHU
MANNAN

ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്തിട്ടുണ്ട്; പ്രഞ്ചു ഭാഷയും സംസ്ക്കാരവും : ചാലക്കര പുരുഷു

മാഹി: മയ്യഴിയിലെ ഫ്രഞ്ച് പൗരൻമാർക്ക് ഇന്ന് വിപ്ലവ സ്മരണകളുണർത്തുന്ന ദിനമാണ്. ഫ്രഞ്ച് വിമോചന പോരാളികൾ ബസ്തിയ്യ് കോട്ട പിടിച്ചെടുത്ത് തടവുകാരെമോചിപ്പിച്ച ദിവസം.
മയ്യഴി പള്ളിയിലെ ഫ്രഞ്ച് വിപ്ലവ നായിക ഴാന്താർക്ക് പ്രതിമയിലും, ടാഗോർ ഉദ്യാനത്തിലെ ഫ്രഞ്ച് വിപ്ലവ സ്മാരകമായ മറിയന്ന് പ്രതിമയിലും പുഷ്പമാല്യമർപ്പിച്ചതിന് ശേഷം ഫ്രഞ്ച് ദേശിയ ഗാനമായ മർസയിയേർസ് ആലപിച്ച് സംഘടനാ . കാര്യാലയമായ യൂന്യോം ദ് ഫ്രാൻസേസിൽ ഒത്തുചേരും.
ഫ്രഞ്ച് വിപ്ളവത്തേക്കുറിച്ചും, ഫ്രഞ്ച്സംസ്ക്കാരത്തെക്കുറിച്ചുമെല്ലാം അഭിമാനത്തോടെ സംസാരിക്കുന്ന പ്രമുഖരായ രണ്ട് ആത്മ സുഹ്യത്തുക്കളുണ്ട് മയ്യഴിയിൽ. ഫ്രഞ്ച് ഭാഷയുടെ താക്കോൽ സൂക്ഷിപ്പുകാരനെന്ന് വിശേഷിപ്പിക്കുന്ന 97കാരനായ കയനാടത്ത് രാഘവൻ മാസ്റ്റരും, ദീർഘകാലം ദില്ലിയിലെ ഫ്രഞ്ച് എംബസിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പ്രമുഖ നോവലിസ്റ്റ് 95 കാരനായ മണിയമ്പത്ത് രാഘവനും..
ഫ്രഞ്ച് സാഹിത്യകാരന്മാരായ ഹെലൻ വിക്സ്തിയുടെ ദോഹയുടെ കഥയും, മൊലിയറുടെ 'അവരെന്നെ ഡോക്ടറാക്കി. എന്ന നാടകവും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ രാഘവന്റെ നോവലിലും, കഥകളിലുമെല്ലാം ഫ്രഞ്ച് സംസ്കൃതിയുടെ സ്വാധീനം പ്രകടമാണ്. മയ്യഴിയുടെ മണവും, ഇന്തോ-ഫ്രഞ്ച് സംസ്കൃതിയുടെ ഈടുവെപ്പും മണിയമ്പത്ത് രാഘവന്റെ കൃതികളുടെ ഊടുംപാവുമാണ്. അനുജൻ എം.മുകുന്ദന്റെ മയ്യഴി കഥകളിലെന്നപോലെ ചരിത്രവും മിത്തുക്കളുമെല്ലാം രാഘവന്റെ രചനകളിലും ദർശിക്കാനാവും.
ഫ്രഞ്ച് വാഴ്‌ചക്കെതിരെ വീറോടെ ശബ്ദമുയർത്തിയപ്പോഴും , കയനാടത്ത് രാഘവൻ മാസ്റ്റർ ഫ്രഞ്ച് ഭാഷയും സംസ്ക്കാരവും കൈവിട്ടതേയില്ല. ഇന്നിപ്പോൾ തൊണ്ണൂറ്റി ഏഴാം വയസ്സിലും ആ അഭിനിവേശം കെടാതെയുണ്ട്. കൊച്ചുകുട്ടികൾക്ക് ജീവിതനിയോഗം കണക്കെ ആ മാതൃകാദ്ധ്യാപകൻഏഴ് പതിറ്റാണ്ട് കാലമാണ്ഫ്രഞ്ച്ഭാഷയുടെ തേൻകനി പകർന്നേകിയത്.
 ഫ്രഞ്ച് വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപകനായിരുന്ന അദ്ദേഹം ഫ്രഞ്ച് വാഴ്ചയ്ക്ക് തിരശ്ശീല വീണതോടെ മറ്റ് പലരും ഫ്രഞ്ച് പൗരൻമാരായി ഫ്രാൻസിലും മറ്റ് കോളനി പ്രദേശങ്ങളിലും ഉയർന്ന ശമ്പളത്തിൽ എത്തിപ്പെട്ടപ്പോൾ, പിറന്ന മണ്ണിനോടുള്ള ആത്മബന്ധം ഉപേക്ഷിക്കാനാവാതെ ഇവിടെ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അദ്ദേഹം.
സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും ഫ്രഞ്ച് ഭാഷാപഠന കേന്ദ്രമായ അലിയാൻസ് ഫ്രാൻസേസിലൂടെ നൂറ് കണക്കിന് പഠിതാക്കൾക്ക് ഈ ലോകഭാഷയുടെ മഹത്വം പകർന്നു കൊടുത്ത രാഘവൻ മാസ്റ്റർ ഇന്ന് പുതുച്ചേരി സംസ്ഥാനത്ത് തന്നെ ഫ്രഞ്ച്ഭാഷയുടെയും സാഹിത്യത്തിൻ്റെയും അവസാനവാക്കാണ്. .
 മൂപ്പൻ സായ്പിന്റെ ബംഗ്ലാവിലേക്കുള്ളസ്വാതന്ത്ര്യസമര സേനാനികളുടെ വിമോചന മാർച്ച് 1954 ജൂലായ് 14 ന് ഫ്രഞ്ച് റിപ്പബ്ലിക് ദിവസം തന്നെയായിരുന്നു. ആ ജനമുന്നേറ്റം കാണാൻ രാഘവനും എത്തിയിരുന്നു.
ഫ്രാൻസെ കിത്തേലാന്ത് (ഫ്രഞ്ചുകാർ ഇന്ത്യവിടുക) എന്ന മുദ്രാവാക്യം അലറിവിളിച്ച് അലകടൽപോലെ എത്തിയ ആ മാർച്ചിനെ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്‌തമായി മൂപ്പൻ സായ്പ് മൊസ്യ ദെഷാം പുഞ്ചിരിയോടെ വരവേൽക്കുകയായിരുന്നു.നേതാക്കളെ ഹസ്തദാനം ചെയ്ത് മൂപ്പൻ സായ്പ് ബംഗ്ലാവിനകത്തേക്ക് കൂട്ടികൊണ്ട്പോയി ചേംബറിലിരുത്തി. ലെയ്‌സൺ ഓഫീസറായിരുന്ന കനോത്ത് ഗോപാലൻ്റെ സാന്നിധ്യത്തിൽ സംഭാഷണം നടന്നു. അതോടെ മയ്യഴി വിമോചനവുമായി. 1954 നവംബർ ഒന്നിന് ഇന്ത്യൻ യൂണിയനിൽ ലയിക്കും വരെ വിമോചനസമര നേതാവ് 'മയ്യഴി ഗാന്ധി' ഐ.കെ.കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്വതന്ത്രകൗൺസിലാണ് താൽക്കാലികമായി ഭരണം നടത്തിയിരുന്നത്.

ചിത്ര വിവരണം: വേർപിരിയാത്ത ആത്മ മിത്രങ്ങൾ കയനാടത്ത് രാഘവനും, മണിയമ്പത്ത് രാഘവനും

വിദഗ്‌ധ സംഘം

സ്റ്റേഡിയം സന്ദർശിച്ചു


തലശ്ശേരി:സംസ്ഥാനത്തെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രമാവാൻ ഒരുങ്ങിയിരിക്കുന്ന തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം വിദഗ്ദ സംഘം സന്ദർശിച്ചു. സ്പീക്കർ അഡ്വ എ എൻ ഷംസീറും സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടർ വിഷ്ണു രാജ് ഐ.എ.എസ്. ഉള്‍പ്പെടെയുള്ള സംഘവുമാണ് സ്റ്റേഡിയം സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിയിരുത്തിയത്. 

 സ്റ്റേഡിയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള കൂടിയാലോചനയാണ് നടന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി നവീകരിച്ച ജിം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് വിഷ്ണു രാജ് ഐ എ എസ് പറഞ്ഞു.

 ഓണത്തിന് മുൻപ് തലശ്ശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ഇ-സ്പോർട്സ് ആരംഭിക്കും. ഫുട്മ്പോൾ സ്റ്റേഡിയം ഉപയോഗപ്പെടുത്തി ഗോൾ പദ്ധതി നടപ്പിലാക്കും ബാസ്ക്കറ്റ്ബോൾ പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു

 രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്പോര്‍ട്സ് കേരള ഫൗണ്ടേഷ(SKF) -ന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്തി കിഡ്സ് പ്രോഗ്രാമും ആരംഭിക്കും. ഇതിനായി എം.എല്‍.എ. ഫണ്ടില്‍നിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.സംസ്ഥാന സ്പോർട്സ്കൗൺസിൽ സെക്രട്ടറിയും സ്പോർട്സ് ഡയറക്ടറുമായ വിഷ്ണുരാജ് ഐ എ എസ് ,തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ എ ,എസ്. സ്പോർട്കേരള ഫൗണ്ടേഷൻ സി ഇ .ഒ ഡോ. കെ അജയകുമാർ, സ്പീക്കറുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കുമാർ , സ്റ്റേഡിയം മാനേജർ എസ്.മിഥുൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

capture_1720893729

ലെജന്റ് സ് സംഗമിച്ചു


തലശ്ശേരി:തിരുവങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ അധ്യാപകർ ഒരു വട്ടം കൂടി ഒത്തുചേർന്നു.

തലശേരി നവരത്നയിൽ നടന്ന സംഗമത്തിൽ അറുപതോളം അധ്യാപകർ സംഗമിച്ചു.

തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ അധ്യാപക സംഘടന ലെജൻ്റ്സിൻ്റെ നേതൃത്വത്തിലാണ് പൂർവ അദ്ധ്യാപകർ ഒത്തുകൂടിയത്. സ്കൂൾ പ്രിൻസിപ്പൽ ഇ.എം സത്യൻ ഉദ്ഘാടനം ചെയ്തു. പി.പി സുരേന്ദ്രബാബു അദ്ധ്യക്ഷതവഹിച്ചു.

ഹരി പ്രസാദ് കടമ്പൂർ, ശശിധരൻ കുനിയിൽ, വി.കെ സുധി എന്നിവരെ അനുമോദിച്ചു. ഡോ.സി.കെ മോഹനൻ എഴുതിയ ,ആഖ്യാനത്തിൻ്റെ അഴകിടങ്ങൾ . എന്ന പുസ്തകത്തിൻ്റെ പ്രകാശനം മുൻ പ്രിൻസിപ്പൽ പി.എം നാരായണൻ കുട്ടി - ഡോ. ഹരിപ്രസാദ് കടമ്പൂരിന് നൽകി നിർവഹിച്ചു. സെക്രട്ടറി കെ. തിലകൻ സാന്ദ്രം സ്വാഗതവും, പി.കെ രാജീവൻ നന്ദിയും പറഞ്ഞു.

തുടർന്ന് അദ്ധ്യാപകർ അനുഭവങ്ങൾ പങ്കു വെച്ചു.


ചിത്രവിവരണം:പി.എം.1നാരായണൻ കുട്ടി പുസ്തകം ഡോ. ഹരിപ്രസാദ് കടമ്പുരിന് നൽകി പ്രകാശനം ചെയ്യുന്നു.

capture_1720893603

ആയില്യം ബസ് ജീവനക്കാരെ ആദരിച്ചുതലശ്ശേരി :

ബസ് യാത്രക്കിടയിൽ തളർന്നു വീണ യാത്രക്കാരിയെ ബസ്സിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയ ബസ് ജീവനക്കാരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ആദരിച്ചു.

തലശ്ശേരി - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം ബസിന്റെ ഡ്രൈവർ നിഖിൽ, കണ്ടക്ടർ ഷിനോജ്, ക്ലീനർ യദു കൃഷ്ണ എന്നിവരെയാണ് ആദരിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി ഭരണ സമിതി ചെയർമാൻ കെ പി സാജു ഷാൾ അണിയിച്ച് ആദരിച്ചു.



ചിത്ര വിവരണം: കെ.പി. ഷാജു ബസ്സ് ജീവനക്കാരെ ആദരിക്കുന്നു.

capture_1720894222

ഏകദിന ക്രിമിനൽ

ലോ കൊളോക്കിയം സംഘടിപ്പിച്ചു

തലശ്ശേരി : ജില്ലാ കോടതി ബാർ അസോസിയേഷൻ തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഏകദിന ക്രിമിനൽ ലോ കൊളോക്കിയം നടന്നു.

പുതുതായി നിലവിൽ വന്ന ക്രിമിനൽ നിയമങ്ങളും, പഴയ നിയമങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ക്ലാസിൽ ചർച്ചയായി.

 മുൻ ഡി ജി പി അഡ്വ അസഫലി വിഷയമവതരിപ്പിച്ചു.

ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ : കെ എ സജീവൻ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ കോടതി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ : ജി പി ഗോപാലകൃഷ്ണൻ സ്വാഗതവും, ജില്ലാ കോടതി ബാർ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം അഡ്വ : എസ് രാഹുൽ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: അഡ്വ.ടി. ആസഫലി വിഷയമവതരിപ്പിക്കുന്നു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2