കാഥികപ്രതിഭയ്ക്ക് സമർപ്പിക്കുന്നു നാടിൻ്റെ ഹരിതകാന്തി

കാഥികപ്രതിഭയ്ക്ക് സമർപ്പിക്കുന്നു നാടിൻ്റെ ഹരിതകാന്തി
കാഥികപ്രതിഭയ്ക്ക് സമർപ്പിക്കുന്നു നാടിൻ്റെ ഹരിതകാന്തി
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Jul 13, 09:21 PM
VASTHU
MANNAN

കാഥികപ്രതിഭയ്ക്ക്

സമർപ്പിക്കുന്നു

നാടിൻ്റെ ഹരിതകാന്തി 


ഭാരതത്തിൻ്റെ പരമ്പരാഗത ചികിത്സയുടെ പൈതൃക വിജ്ഞാനങ്ങളെ ജനോപകാരപ്രദമായ നിലയിൽ പ്രയോഗിക്കുവാനും പുതിയ തലമുറക്കാരിൽ സന്നിവേശിപ്പിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മദേശ സേവാ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ കാഥികനും വന്ദ്യവയോധികനുമായ വി. അശോകൻ മാസ്റ്റർ വടകര യുടെ ഗൃഹാങ്കണത്തിൽ നാളെ ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് സുഹൃദ് സംഗമവും സ്നേഹാദരസമർപ്പണവും നടക്കും.

 പങ്കെടുക്കാനാഗ്രഹിക്കുന്ന ഏവരെയും ഈ സദുദ്യമത്തിലേയ്‌ക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘടകസമിതി ജനറൽ കൺവീനർ പുറന്തേടത്ത് ഗംഗാധരൻ , മഹാത്മദേഹസേവ ട്രസ്റ്റ് ജനറൽ സെക്രട്ടറി എൻ .കെ ,അജിത് കുമാർ എന്നിവർ അറിയിക്കുന്നു .

പ്രകൃതിയെ അറിയാനും അതിനനസരിച്ച് ജീവിക്കാനും പ്രേരിപ്പിച്ചുകൊണ്ട് 2010 മുതൽ വടകരയിൽ പ്രവർത്തിച്ചുവരുന്ന ഹരിതാമൃതം കർമ്മപദ്ധതിയുടെ വൈസ് ചെയർമാൻ കൂടിയായ വി .അശോകൻ മാസ്റ്റർ

നാളിതുവരെ നടന്ന ഹരിതാമൃതം വാർഷികാഘോഷ ചടങ്ങിൽ ആലപിച്ച സ്വാഗത ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് .

capture_1720886326

കഴിഞ്ഞ അറുപത്തഞ്ചിലേറെ വർഷങ്ങളായി വടക്കേ മലബാറിലെയും കേരളത്തിലെ തെക്കൻ ജില്ലകളിലും വരെ ആയിരത്തോളം വേദികളിൽ മികവുറ്റ വേഷവിധാനങ്ങളോ മേക്കപ്പോ ഒന്നുമില്ലാതെ രണ്ടോ മൂന്നോ വാദ്യകലാകാരന്മാരുടെ പിന്നണിയോടെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വേദികളിൽ കഥപറയുകയും പാടുകയും അത്യാവശ്യം വേണ്ടിടങ്ങളിൽ രംഗബോധത്തോടെ അഭിനയിക്കുകയും ചെയ്‌തുകൊണ്ട്‌ പതിനായിരക്കണക്കിന് പ്രേക്ഷകരെ കഥാപ്രസംഗ കലയുടെവശ്യമനോഹരമായ അവതരണ രീതിയിൽ ആരാധകരാക്കി മാറ്റിയ കടത്തനാടിൻ്റെ അഭിമാനമാണ് വടകരക്കാരുടെ പ്രിയങ്കരനായ വി .അശോകൻ മാസ്റ്റർ.

കവി ,സംസ്‌കൃതപണ്ഡിതൻ ,അദ്ധ്യാപകൻ ,കമ്യുണിസ്റ്റ്, സാഹിത്യചിന്തകൻ ,നാടകരചയിതാവ് എന്നീ നിലകളിൽ ഏറെ പ്രശസ്ഥനായ വി .ടി.കുമാരൻ മാസ്റ്റരുടെ കൈത്താങ്ങുകൂടിയായപ്പോൾ വി അശോകൻ 

 എന്ന കാഥികൻ വളരുകയായിരുന്നു .കാറ്റ് കൊടുങ്കാറ്റായി മാറിയപോലെ .


zzz_1720886488

ദീർഘകാലമായി കഥാപ്രസംഗകലയ്ക്കും കേരളത്തിലെ കാഥികരുടെ സംഘശക്തിയ്ക്കും ചെയ്തുവന്ന മഹദ്‌സംഭാവനയെ മാനിച്ചുകൊണ്ട് കേരള കഥാപ്രസംഗ അക്കാദമിയുടെ പരമോന്നത ബഹുമതിയായ കാഥിക ശ്രേഷ്ഠ് പുരസ്ക്കാരം നൽകി വി അശോകൻ വടകരയെ നേരത്തെ ആദരിക്കുകയുണ്ടായി .

കെടാമംഗലം സദാന്ദൻ ചെയർമാനായി പ്രവർത്തിച്ചിരുന്ന കേരള കഥാപ്രസംഗ അക്കാദമിയുടെ 2005ലെ പുരസ്‌കാരമാണ് വടകരയിലെ കാഥികനെ തേടിയെത്തിയത് .

പറവൂർ കേന്ദ്രമായ പ്രവർത്തിച്ചിരുന്ന കെടാമംഗലം സ്മാരക ട്രസ്റ്റിൻറെ 2014 ലെ കാഥികരത്‌ന പുരസ്‌ക്കാര ജേതാവ് കൂടിയാണ് സ്ഥിരോത്സാഹികൂടിയായ ഈ വടകരക്കാരൻ .



സിനിമയും നാടകവും വ്യാപകമായനിലയിൽ നാട്ടുമ്പുറങ്ങളിൽ എത്തുന്നതിനും മുൻപുള്ള കാലങ്ങളിൽ കേരളീയർ നെഞ്ചിലേറ്റി താലോലിച്ച അതിമനോഹരമായ ജനകീയകലാരൂപമായിരുന്നു കഥാപ്രസംഗം.

 നൂറ്റാണ്ടുകൾ തികയുന്ന കേരളത്തിൻ്റെ നവോത്ഥാനകല കൂടിയായ കഥാപ്രസംഗകലയുടെ പിൻകാലക്കാഴ്ചകളിലൂടെ ഒരോട്ടപ്രദിക്ഷണം .


പോയകാലങ്ങളിൽ തുടങ്ങി ഉത്സവപ്പറമ്പുകളിൽ തിങ്ങിനിറഞ്ഞ ജനാവലിയുടെ ഹൃദയത്തിൽ തൊട്ടുണർത്തി അതിമഹത്തായ ജീവിത സന്ദേശങ്ങളും ,ഭക്തിയും ,പരിവർത്തന ചിന്തകളും , സംഘടനാ ബോധവും സന്നിവേശിപ്പിക്കുവാൻ കാഥികരുടെ നീണ്ട നിരതന്നെ പിൽക്കാലങ്ങളിൽ കേരളത്തിലുണ്ടായിരുന്നു .

തമിഴ് നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഹരികഥയുടെ പരിഷ്‌ക്കരിച്ച അവതരണമായി വേണം കഥാപ്രസംഗത്തെ നോക്കിക്കാണാൻ .

ശ്രീനാരായണ ഗുരുദേവനിൽ നിന്നും സന്യാസദീക്ഷ സ്വീകരിച്ച സ്വാമി സത്യദേവൻ മഹാകവി കുമാരനാശാൻ്റെ സഹകരണത്തോടെ "മാർക്കണ്ഡേയചരിതം ''കഥ ഹരികഥാകാലക്ഷേപമായി തുടക്കം കുറിച്ചത് 1921 ൽ .

തുടർന്ന് കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകി,ദുരവസ്ഥ തുടങ്ങിയ ഖണ്ഡകാവ്യങ്ങളുടെ അകംപൊരുൾ അശേഷം ചോർന്നുപോകാതെ കഥാപ്രസംഗരൂപത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടയിലായിരുന്നു 1924 ൽ മഹാകവി കുമാരനാശാന്റെ അത്യന്തം ദാരുണമായ അന്ത്യം.


തുടർന്ന്ഡോ.പൽപ്പുവിൻ്റെ സഹായസഹകരണത്തോടെ ഹരികഥാകാലക്ഷേപത്തിൽനിന്നും കഥാപ്രസംഗം എന്ന കലാരൂപം കേരളത്തിൽ പച്ച പിടിക്കുകയായിരുന്നു .

കുമാരനാശാൻ്റെ അർത്ഥസമ്പുഷ്ടമായ വരികളിൽ ഉൾക്കൊണ്ട മഹത്തായ ആശയങ്ങൾ ഗ്രാമീണജനങ്ങളുടെ നെഞ്ചകങ്ങളിൽ വരെ അഗ്നിശരങ്ങൾ പോലെ .പനിനീർമഴപോലെ സന്നിവേശിപ്പിക്കാൻ സ്വാമി സത്യദേവന് കഴിഞ്ഞിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു .

''പുരോഹിത ബ്രാഹ്മണരും മറ്റുമുണ്ടാക്കുന്ന അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കും അനീതിക്കുമെതിരെ സഭ്യമായി സംസാരിക്കാൻ കഥാപ്രസംഗകല ഉപയോഗിക്കുക നീ വിജയിക്കും "" ശ്രീനാരായണഗുരുവിൻ്റെ അനുഗ്രഹം അങ്ങിനെ .

13438964_679920592145854_4617056178593813467_n

നെയ്യാറ്റിൻകരയിലെ കുന്നുംപാറ ക്ഷേത്രത്തിൽ നടന്ന കഥാപ്രസംഗം കാതോർക്കാൻ ശ്രീനാരായണഗുരുവിന്റെ സാന്നിധ്യവുമുണ്ടായിരുന്നതായിചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

തുടർന്നങ്ങോട്ട് ഈ കലാരൂപത്തിൻ്റെ മുഖ്യ വക്താക്കൾ സ്വാമി ബ്രഹ്മവൃതൻ, എം പി മന്മദൻ, കെ കെ വാധ്യാർ, പി സി എബ്രഹാം, കെടാമംഗലം സദാനന്ദൻ, ജോസഫ് കൈമാപറമ്പൻ, കാഥികരത്നം മാവേലിക്കര എസ്.എസ്.ഉണ്ണിത്താൻ, വി.സാംബശിവൻ, കൊല്ലം ബാബു, വി.ഹർഷകുമാർ, കല്ലട വി.വി.കുട്ടി, പറവൂർ സുകുമാരൻ, വി.ഡി.രാജപ്പൻ, വടകര വി.അശോകൻ, വാസുദേവൻ കണ്ണൂക്കര .നടക്കൽ അശോക്കുമാർ, വി.വി.ജോസ് കല്ലട, ഗോപിക വഴുതക്കാട് തുടങ്ങി കേരളത്തിൻ്റെ സാമൂഹിക-വിദ്യാഭ്യാസരംഗത്ത് സംഭാവനകൾ നൽകിയ നിരവധി നിരവധി പേർ .....


ad-(2)

 കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU


samudra-advt-revised--last
cvbg

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2