കേക്കിന്റെ ജന്മനാട്ടില്‍നിന്ന് 'കേക്ക് സ്റ്റോറി'; ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കേക്കിന്റെ ജന്മനാട്ടില്‍നിന്ന് 'കേക്ക് സ്റ്റോറി'; ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
Share  
2024 Jul 12, 11:54 PM
VASTHU
MANNAN

കേക്കിന്റെ ജന്മനാട്ടില്‍നിന്ന് 'കേക്ക് സ്റ്റോറി'; ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും നിര്‍മ്മിച്ച് സംവിധായകനായ സുനിൽ കാരന്തൂർ ഒരുക്കുന്ന 'കേക്ക് സ്റ്റോറി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തലശ്ശേരിയിൽ വച്ച് റിലീസ് ചെയ്തു.

മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയ സുനില്‍

capture_1720808609

ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. സംവിധായകൻ സുനിലിൻ്റെ മകളുമായ വേദ സുനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്.


പിന്നണിയില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവുള്ള മലയാള സിനിമാ മേഖലയില്‍ ഒരു പുത്തന്‍ താരോദയമാകും വേദ സുനില്‍ എന്ന കാര്യം വേദയുടെ പശ്ചാത്തലത്തില്‍നിന്നുതന്നെ വ്യക്തമാണ്.

കുട്ടിക്കാലം മുതല്‍ക്കേ അച്ഛന്റെയും ചലച്ചിത്ര നിര്‍മ്മാതാവായ അമ്മ ബിന്ദുവിന്റെയും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കണ്ടു വളര്‍ന്ന വേദ അഞ്ചാം ക്ലാസ് വരെ സ്കൂളിലും, തുടര്‍ന്ന് അച്ഛന്‍ സുനില്‍ സ്ഥാപിച്ച മഹാവിശ്വചൈതന്യ ഗുരുകുലത്തിലുമാണ് പഠനം നടത്തിയത്.


സ്വന്തം അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. മലയാള തിരക്കഥാ ലോകത്ത് ഒരു പുത്തന്‍ ഉണര്‍വ് നല്‍കാന്‍ വേദയുടെ തിരക്കഥകള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. ഓണം റിലീസായാണ് കേക്ക് സ്റ്റോറി തീയറ്ററുകളില്‍ എത്തുക എന്നാണ് സൂചന.


ഓരോരുത്തരുടെയും ജീവിതത്തിൽ കേക്കിന്റെ പ്രാധാന്യവും, കേക്ക് കൊണ്ടുണ്ടാകുന്ന സൗഹൃദവും എല്ലാം കോർത്തിണക്കിയാണ് കേക്ക് സ്റ്റോറി എന്ന സിനിമ സംവിധായകനും ടീമും രൂപപ്പെടുത്തിയിരിക്കുന്നത്.


ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആൻറണി,ജോണി ആൻറണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.


കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 


ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ എച്ച് അശോക്, പ്രദീപ് നായർ, മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊഡക്ഷൻ ഡിസൈനർ: എന്‍എം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, പിആര്‍ഒ: ആതിര ദിൽജിത്ത്, അസിസ്റ്റൻറ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം


capture_1720808788

പുസ്തക പ്രകാശനവും

പ്രഭാഷണവും 14 ന്

തലശ്ശേരി: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 14 ന് വൈ:5 മണിക്ക് ഗവ: ബ്രണ്ണൻ ട്രെയിനിങ് കോളജിൽ

പ്രസാധന രംഗത്തെ പെൺ കൂട്ടായ്മയായ സമതയുടെ ആഭിമുഖ്യത്തിൽപുസ്തക പ്രകാശനം നടക്കും.സു മംഗലദാമോദരന്റെ പ്രതിരോധത്തിന്റെ തുടിപ്പുകൾ, ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റ എ.കെ. അബ്ദുൾ മജീദ് വിവർത്തനം ചെയ്ത സംഗീത പാരമ്പര്യം എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യും. നിലമ്പൂർ ആയിഷ പ്രകാശനം ചെയ്യും. കരിവെള്ളൂർ മുരളി ഏറ്റുവാങ്ങും. തുടർന്ന് കരിവെള്ളൂർ മുരളി പടപ്പാട്ടുകളും പുരോഗമന പ്രസ്ഥാനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് ഗസൽ സന്ധ്യ ഹം ഗായേംഗെ അവതരിപ്പിക്കും.

ജൂലായ് 15 മുതൽ കതിരൂർ ആർട് ഗാലറിയിൽ പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെ ചിത്ര പ്രദർശനവും നടക്കും.

വാർത്താ സമ്മേളനത്തിൽ സുരാജ് ചിറക്കര , പൊന്ന്യം ചന്ദ്രൻ , എൻ പി. ജസീൽ, യു ബ്രിജേഷ് സംബന്ധിച്ചു.

ബഹുജന പ്രതിഷേധ

 കൂട്ടായ്മ സംഘടിപ്പിച്ചു

തലശ്ശേരി : ബൈപ്പാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നൽ കവല അപകടമുക്തമാക്കുക, സിഗ്നൽ പ്രവർത്തനം .ശാസ്ത്രീയവും കാര്യക്ഷമവുമാക്കുക, വാഹനാപകങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുക, സ്പിന്നിങ്ങ് മിൽ റോഡിൽ അടിപ്പാത നിർമ്മിക്കുക, സർവീസ് റോഡുകൾ വീതി കൂട്ടി സഞ്ചാരയോഗ്യമാക്കുക, കാൽനട യാത്രക്കാർക്കായി മേൽപാലം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം ൻ്റെ നേതൃത്വത്തിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ കവലയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ഡോ: വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സി പി എം തലശ്ശേരി ഏറിയ സെക്രട്ടറി സി കെ രമേശൻ, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു ,വടക്കൻ ജനാർദ്ദനൻ, ടി സുരേന്ദ്രൻ, കെ പി സുനിൽകുമാർ സംസാരിച്ചു


ചിത്രവിവരണം:ഡോ: വി.ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

കേന്ദ്ര സർവകലാശാല

മാഹി സെന്ററിൽ

അപേക്ഷ ക്ഷണിച്ചു.

മാഹി:പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാല .മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളജിൽ ഈ വർഷത്തെ ബിരുദ പ്രവേശന നടപടികൾ തുടങ്ങി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന മാഹി കമ്മ്യൂണിറ്റി കോളജിൽ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള നാലു വർഷ ബിരുദ കോഴ്സു‌കളായ ബി.കോം (കോ- ഓപ്പറെറ്റിവ് മാനേജ്‌മെൻറ്റ്), ബി. ബി. എ., മൂന്ന് വർഷ തൊഴിലധിഷ്‌ഠിത ബിരുദ കോഴ്‌സുകളായ ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, ഓഫീസ് അഡ്‌മിനിസ്ട്രേഷൻ & സെക്രട്ടറിയൽ അസിസ്റ്റൻസ്, ഫാഷൻ ടെക്നോളജി, പിജി കോഴ്‌സ് ആയ എം.വോക് ഫാഷൻ ടെക്നോളജി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അപേക്ഷാ ഫീസ് 100 രൂപ. എസ്.സി/ എസ്. ടി വിഭാഗം വിദ്യാർഥികൾക്ക് ഇത് 50 രൂപയാണ്, ഭിന്നശേഷിക്കാരായ

വിദ്യാർഥികൾക്ക് അപേക്ഷാഫീസില്ല. മാഹിയുൾപ്പെടുന്ന പുതുച്ചേരിയിലെയും, കേരളത്തിലെയും സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. എസ്. സി/ എസ്. ടി, ഒബിസി, ഇ. ഡബ്ല്യൂ.എസ്, ഭിന്നശേഷികാർക്കും, പുതുച്ചേരി നിവാസികൾക്കും നിയമാനുസൃതമായ സംവരണം ഉണ്ടായിരിക്കുന്നതാണ്.

ഒരു തരത്തിലുമുള്ള സംഭാവനയോ, പി. ടി. എ പിരിവോ കോളേജ് പ്രവേശനത്തിന് ഇല്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ ഇരുപതിന്.

ഓൺലൈൻ ലിങ്ക്: https://puccmaheadm.samarth.edu.in ഹെൽപ് ഡെസ്ക് നമ്പർ:0490 2332622,9207982622,9746607507,84658

ബസിൽ ബോധമറ്റു വീണ

യാത്രക്കാരിക്ക് ജീവനക്കാർ

രക്ഷകരായി

തലശ്ശേരി :ഓടുന്ന ബസിന്റെ സീറ്റിൽ ബോധമറ്റ് കുഴഞ്ഞു വീണ യാത്രക്കാരിക്ക് ജീവനക്കാരുടെ സന്ദർഭോചിതമായ ഇടപെടലിൽ പുതുജീവൻ കിട്ടി. പാലക്കൂൽ സ്വദേശിനിയായ വീട്ടമ്മ ഫാത്തിമയാണ് ബസ് ജീവനക്കാരുടെ തക്കസമയത്തെ ഇടപെടൽ മൂലം ജീവൻ രക്ഷിക്കാനായത്.. തലശേരി, വിളക്കോട്ടൂർ റൂട്ടിലോടുന്ന ആയില്യം ബസിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രണ്ട് കൊച്ചുമക്കളുമൊത്ത് തലശേരിയിൽ നിന്നാണ് ഫാത്തിമ കയറിയത്. ഡ്രൈവർ കാബിനിനടുത്ത പെട്ടി സീറ്റിലാണിരുന്നത്. കയറുമ്പോൾ തന്നെ യുവതി അവശയായിരുന്നു.- ബസ് നീങ്ങിത്തുടങ്ങിയതോടെ ഇവർ ഡാഷ് ബോർഡിൽ തല ചായ്ച്ചു .പിന്നെ തല ഉയർത്തിയതേ ഇല്ല. ഇതിനിടെ ടിക്കറ്റ് നൽകാനായി കണ്ടക്ടർ നിജിൽ അടുത്ത് എത്തി.യുവതിയെ തൊട്ടു വിളിച്ചു. അനക്കമില്ലാത്ത നിലയിലായിരുന്നു. കൈകൾ എടുത്തുയർത്തിയതോടെ വശം ചരിഞ്ഞ് വീണു. തത്സമയം ബസ് മഞ്ഞോടി ജംഗ്‌ഷനിൽ എത്തിയിരുന്നു. ബസ് ഉടൻ തൊട്ടടുത്ത ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.. സ്ട്രക്ചർ പോലും കൊണ്ടുവരാൻ കാത്തു നിൽക്കാതെ ബോധമറ്റ യുവതിയെ കണ്ടക്ടർ നിജിൽ മനോഹരൻ താങ്ങിയെടുത്ത് കാഷ്വാലിറ്റിയിലേക്കോടി. വൈദ്യസഹായം കിട്ടിയതോടെ ഫാത്തിമക്ക് ബോധം തിരിച്ചു കിട്ടി.ആയില്യം ബസിലെ ഡ്രൈവർ കം കണ്ടക്ടറാണ് നിടുമ്പ്രം സ്വദേശിയായ നിജിൽ മനോഹരൻ .ഡ്രൈവർ യദുകൃഷ്ണൻ, ക്ലീനർ ഷിനോജ് എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.

ഇന്നത്തെപരിപാടി

മാഹി ഇടയിൽ പീടിക

ജനശബ്ദം

മാഹി ജനറൽ ബോഡി

യോഗം കാലത്ത് 11 മണി.

capture

രക്തദാന ക്യാമ്പ് നടത്തി

തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ് ,മലബാർ ക്യാൻസർ സെൻറർ, ബ്ലഡ് ഡോണേഴ്സ് കേരള, ബന്ധൻ ബാങ്ക്,മെഡിനോവ ഡയഗ്നോസ്റ്റിക് സെൻറർഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് ബന്ധൻ ബാങ്ക് പരിസരത്ത് നഗരസഭവൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.മിഡ് ടൗൺ ലയൺസ് ക്ലബ് പ്രസിഡൻറ് ബോബി സഞ്ജീവ് അധ്യക്ഷത വഹിച്ചു.ഡോക്ടർ അഞ്ജു,റിനിൽ മനോഹർ, ഷംസീർ,മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു ഭവീഷ് സ്വാഗതവും ഷാരോൺ നന്ദിയും പറഞ്ഞു


ചിത്രവിവരണം: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

capture_1720809955

വേദവതി നിര്യാതയായി

മാഹി: പാറക്കലിലെ പൂഴിയിൽ വേദവതി (72 ) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ

മക്കൾ: സത്യൻ, രഞ്ജിനി (കൊയിലാണ്ടി) രമണി (ചീഫ് ഇൻഷ്വറൻസ് അഡ്വൈസർ മാഹി) അനിശൻ

മരുമക്കൾ: ബിന്ദു (പുതിയാപ്പ) മോഹനൻ (കൊയിലാണ്ടി) കെ.വി. ജയകുമാർ (അക്ഷയ മാഹി) രേഖ (തലായി ) സംസ്ക്കാരം വൈ 6 മണി പുഴിത്തല സമുദായ ശ്മശാനത്തിൽ

പുതിയ ക്രിമിനൽ

നിയമത്തെക്കുറിച്ച് സെമിനാർ

തലശ്ശേരി: കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ഭാരതീയ ന്യായ സൻഹിത, നഗിരിക്സുരക്ഷ സൻഹിതതുടങ്ങിയ പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ഏകദിന സെമിനാർ

ജില്ലാ കോടതി ബാർ അസോസിയേഷൻ ശനിയാഴ്ച രാവിലെ 10 മുതൽ ബൈസെന്റിനറി ഹാളിൽ സംഘടിപ്പിക്കുന്ന സെമിനാർ മുൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി.ആ സഫലി സെമിനാറിൽ സംബന്ധിച്ച് സംസാരിക്കും. 

ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.എ.സജീവൻ, സിക്രട്ടറി അഡ്വ. ജി.പി. ഗോപാലകൃഷ്ണൻ, അഡ്വ. എസ്.രാഹുൽ തുടങ്ങിയവർ സംബന്ധിക്കും.

സ്ഥലം കയ്യേറി

റോഡ് വെട്ടിയ

എട്ട് പേർക്ക് തടവും

പിഴയും

തലശ്ശേരി: മൂന്ന് സ്വകാര്യ വ്യക്തികളുടെ സ്ഥലം കയ്യേറി റോഡ് നിർമ്മിച്ചു എന്ന് പൊലീസ് ചാർജ് ചെയ്ത കേസിൽ എട്ട് പേർക്ക് തടവും പിഴയും.പുത്തൂർ ക്ലബ്ബ് പയ്യട പാലം റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കി എന്ന കേസിൽ പുത്തൂർ സ്വദേശികളായ ഒ.പി.ബിജു, പുത്തൂർ അബൂബക്കർ, ടി.ടി.അസ്സയിനാർ, പുതക്കാട് റസ്സാക്ക്,വട്ടോളിൽ യൂസഫ്, ശൈലേഷ്, ഷൈജു, വിനീഷ് എന്നിവരെയാണ് സി.ജെ.എം. കോടതി ഓരോ വർഷം തടവിനും 25,000 രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചത്.

പി.എം.ആർ. പദ്ധതി പ്രകാരം റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കാൻ .സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ മൂന്ന് പേർ മാത്രം സ്ഥലം വിട്ടു നൽകിയില്ല. ഫണ്ട് ലാപ്‌സാവുമെന്ന സാഹചര്യത്തിലാണ് നാട്ടിലെ എല്ലാ കക്ഷി രാഷ്ട്രീയക്കാരുടെയും സഹകരണത്തോടെ റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കിയതെന്നുമായിരുന്നു പ്രതിഭാഗം വാദം. 2019 ലാണ് കേസിന്നാ സ് പദമായ സംഭവം. തൊണ്ടിയിൽ യൂസഫ് തുടങ്ങി മൂന്നോളം പേരുടെ പരാതി പ്രകാരമാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്

capture_1720810442

ചെയിൻകവർന്ന

സ്ത്രീ പിടിയിൽ

തലശ്ശേരി: സ്വകാര്യ ആശുപത്രിയിൽ മാതാപിതാക്കളോടൊപ്പം എത്തിയ പെൺകുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണാഭരണം അപഹരിച്ചു എന്ന കേസിൽ സ്ത്രീയെ തലശ്ശേരി എസ്.ഐ.വി.വി. ദീപ്തിയും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ടെലി ആശുപത്രിയിൽ വെച്ചാണ് സംഭവം.

ചെറുപറമ്പിൽ നിന്നും മാതാപിതാക്കൾക്കൊപ്പം എത്തിയ രണ്ടര വയസ്സുകാരിയുടെ കഴുത്തിൽ നിന്നും ഒരു പവൻ ആഭരണമാണ് അപഹരിച്ചത്.

താഴെ ചമ്പാട് സ്വദേശിനി വൈറ്റ് വില്ലയിൽ കെ. ആയിഷ (53) ആണ് പിടിയിലായത്.ആശുപത്രിയിലെ സി.സി.ടി.വി.ദൃശ്യങ്ങൾ വഴിയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത് ആശുപത്രിയിൽ ചികിൽസക്കെത്തിയ സാദിക്കിന്റെ മകളുടെ സ്വർണ്ണാഭരണമാണ് പ്രതികൈക്കലാക്കിയത്.ആയിഷയെ മാഹിയിൽ ജോലി ചെയ്തു വരുന്ന വീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

capture_1720800951

സഫിയ നിര്യാതയായി.

തലശ്ശേരി: എം. ഇ. എസ്. സ്കൂളിന്റെ സമീപം "സഫിയാസ്" ൽ താമസിക്കുന്ന ബാറ വളപ്പിൽ ഇ. കെ. ഹൗസിൽ സഫിയ (70) നിര്യാതയായി.

പരേതരായ അബ്ദുൽ റഹ്മാന്റെയും ബീമയുടേയും മകളാണ്.

ഭർത്താവ്: പരേതനായ അലി (തലശ്ശേരി).

മക്കൾ: ഷബീർ, ഷബ്ന, സലീന, സഫീന, സജ്ന, സഹല, പരേതനായ സമീർ.

മരുമക്കൾ: റുക്ക്സാന, സജ്ന, നിയാസ്, സവാദ്, മുനീർ (മുഴപ്പിലങ്ങാട്), മുനീർ (പാറക്കെട്ട്), ഷമീൽ.

സഹോദരങ്ങൾ: ജലാലുദ്ദീൻ, ഖൈറുന്നിസ, പരേതനായ റഹീം.

capture_1720810626

ലക്ഷ്മി നിര്യാതയായി.

 തലശേരി: നിട്ടൂർ തെരുവിലെ മൗവേരി ലക്ഷ്മി (87) അന്തരിച്ചു. ദീർഘകാലം ചോനാടം കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളി യായിരുന്നു. ഭർത്താവ്: പരേതനായ കാക്കര ഗോവിന്ദൻ. മക്കൾ: കമല, രാജി, മനോഹരൻ (ഗുജറാത്ത്‌), രാജീവൻ, അനിൽകുമാർ.

മരുമക്കൾ: നാരായണൻ (പിണറായി), പുരുഷോത്തമൻ (എടക്കാട്), വനജ (കാഞ്ഞിരോട്), ഓമന (കമ്പിൽ), ശ്രീജ (കാവുംഭാഗം). സഹോദരങ്ങൾ: പരേതരായ മൗവേരി കുഞ്ഞമ്പു, മാധവി, കല്യാണി, ജാനകി.

പള്ളൂർ സാമൂഹ്യോത്സവം

ഫ്ലയർ സപ്തംബർ 21ന്

മാഹി: പള്ളൂർ സബർമതി ട്രസ്റ്റും സുസുസ്ഥിര വികസന ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ സമത്വശ്രീ മിഷനും പള്ളൂരിലെ എസ്.ബി.എച്ച് അക്കാഡമിയും സംയുക്തമായി നടത്തുന്ന പള്ളൂരിൻ്റെ സാമൂഹ്യോത്സവമായ ഫ്ലയർ- 2024. സപ്തബർ 21 ന് വൈകുന്നേരം 5. മണി മുതൽ പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ യർ സെക്കണ്ടറി സ്കൂൾ മൈതാനത്തിൽ നടക്കും ഫ്ലയർ ഈവിന്റെ ഭാഗമായി മുതിർന്ന പൗരൻമാരുടെ കലാപരിപാടികൾ (വയോ സ്റ്റ്! ഭിന്നശേഷിക്കാരുടെ കലാപരിപാടികൾ (ഇൻക്ലൂസിവ് ഫെസ്റ്റ്), പുതുച്ചേരിയിലെയും =രളത്തിലെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്ന സാംസ്കാരികസദസ്സ് എന്നിവയും ഫ്ലയർ നൈറ്റിന്റെ ഭാഗമായി സിനിമ /സീരിയൽ റിയാലിറ്റി ഷോകളിലെ പ്രമുഖ താരങ്ങളുടെ കോമഡിഷോ, ഫിഗർഷോ, സ്പോട്ട് ഡബ്ബിംഗ്, ഇൻസ്ട്രുമെന്റൽ ലൈവ് ലോ, പാറാൽ നൂപുരധ്വനി നടനകലാ ക്ഷേത്രം അവതരിപ്പിക്കുന്ന നൃത്ത സംഗീതിക. ശ്രീലയം ജസിക് ബാന്റിന്റെ നേതൃത്വത്തിൽ കരോക്കെ ഗാനമേള, മലയാളം ഏകാംഗ നാടകം, മാർഷൽ ആർട്ട് ഷോ എന്നിവയും പ്രദേശവാസികളുടെ കലാപരിപാടികകളും ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫ്ലയർ 2024ൻ്റെ ഭാഗമായിവിവിധ മത്സര പരിപാടികളും നടക്കും.

 മുതിർന്ന പൗരന്മാർക്കായി

കലാ-കായിക മത്സരങ്ങൾ 

മാഹിയിലെ 1 മുതൽ 4 വരെ ഉള്ള വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം.

എസ്.ബി.എച്ച് അക്കാഡമിയുടെ ബാലമിത്രം കമ്മ്യൂണിറ്റി സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ 5,6,7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി അഭിനയ ശില്പശാല.. മാഹിയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി വിദ്യാമൈത്രി ക്വിസ്സ് മത്സരം, മാഹിയിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലേയും പ്ലസ് വൺ, പ്ലസ് ടു ഹ്യൂമാനിറ്റിസ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്കായി വിദ്യാമൈത്രി സോഷ്യൽ സയൻസ് ടാലൻ്റ സേർച്ച് എക്സാം

സമത്വശ്രീ മിഷൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ മേള, വസ്ത്ര മേള

സ്ത്രീകൾക്കും (25 വയസു മുതൽ) പെൺകുട്ടികൾക്കുമായി (13 മുതൽ 24 വയസുവരെ) 20-20 ക്രിക്കറ്റ് മത്സരം.. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ആപ്തയുടെ നേതൃത്വത്തിൽ ഡൻ്റൽ & മെഡിക്കൽ ക്യാമ്പുകൾ.

"ശ്രീലയം മ്യൂസിക് ബാൻ്റിൻ്റെ നേതൃത്വത്തിൽ കരോക്കെ ഗാനാലാപന മത്സരം എന്നിവയുണ്ടാകും

വാർത്താ സമ്മേളനത്തിൽപി.പി.ആശാലത,ശ്രീനിവാസൻ,പി.വി.ലിഗിന, അഷിത ബഷീർ .സപ്ന അനിൽ,സാജൻ പള്ളൂർ ,എം. കലയരശു,

എം.ഷാജൻ പങ്കെടുത്തു.

ad-(2)

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2