ഇത് സമർപ്പണത്തിൻ്റെ സായൂജ്യം : ചാലക്കര പുരുഷു

ഇത് സമർപ്പണത്തിൻ്റെ സായൂജ്യം : ചാലക്കര പുരുഷു
ഇത് സമർപ്പണത്തിൻ്റെ സായൂജ്യം : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Jul 11, 07:24 PM
VASTHU
MANNAN

ഇത് സമർപ്പണത്തിൻ്റെ സായൂജ്യം

: ചാലക്കര പുരുഷു

തലശ്ശേരി :വർത്തമാന ലോകത്തിൻ്റെ ശരീരമനസ്സുകളെ ബാധിച്ചിരിക്കുന്ന കാൻസർ മഹാവ്യാധിക്കുള്ള പ്രത്യൗഷധം സ്വജീജീത മാതൃകയിലൂടെയും, ചികിത്സാവിധികളിലൂടേയും പകർന്നേകുന്ന മലബാർ കേൻസർ സെൻ്ററിലെ ജീവിതങ്ങളെക്കുറിച്ച് രോഗവിമുക്തി നേടിയവരുടെ അനുഭവ സാക്ഷ്യങ്ങളായ 'സമർപ്പൺ, സായൂജ്' എന്നീ രണ്ട് ഗ്രന്ഥങ്ങൾ വായനാ ലോകത്ത് ഏറെ ശ്രദ്ധയാകർഷിക്കുന്നു.

വേദന കൊണ്ട് പുളയുന്ന ഒരു രോഗിയെ പരിചരണത്തിൻ്റേയും, വിദഗ്ധ വൈദ്യശുശ്രൂഷയുടേയും കരുത്തിൽ ജീവിതത്തിൻ്റെ പച്ചത്തുരുത്തിലേക്ക് കൈ പിടിച്ച് നടത്തിക്കുമ്പോൾ, ജീവിതം തിരിച്ചു പിടിക്കുന്ന രോഗവിമുക്തൻ്റെ ആഹ്ലാദാവസ്ഥയാണ് സായൂജ് എന്ന പുസ്തകത്തിൽ അനാവരണം ചെയ്യുന്നത്. ഒരു ജീവിത കാലത്തെ കഠിന തപസ്യയിലൂടേയും ആത്മസമർപ്പണത്തിലൂടെയും താൻ ആർജ്ജിച്ച വിദഗ്ധ വൈദ്യശാസ്ത്ര പരിജ്ഞാനവും വിലപ്പെട്ട അനുഭവങ്ങളും മുഴുവൻ രോഗിയുടെ ജീവൻ രക്ഷക്കായി വ്രതനിഷ്ഠയോടെ വിനിയോഗിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മസമർപ്പണമാണ് സമർപ്പൺ എന്ന ഗ്രന്ഥത്തിലൂടെ നമുക്ക് വായിക്കാനാവുക

മനോധൈര്യത്തിൻ്റെ അതിശയിപ്പിക്കുന്ന അനുഭവങ്ങളാണ് 47 കാരിയായ വീട്ടമ്മ ചെറുകുന്നിലെ കെ.ഷീജ പങ്കുവെക്കുന്നത്. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന മാരക രോഗത്തെ പൊരുതി ജയിച്ച എം.കോം ബി.എഡ്. ബിരുദധാരിണിയായ ആറാം മൈലിലെ എൻ.പി.ജിജിഷ കൊതിയൂറും ജീവിതത്തിൻ്റെ വർണ്ണ സ്വപ്നങ്ങളാണ് വരച്ചുകാട്ടിയത്. അസാദ്ധ്യമെന്ന് ഉറച്ച് വിശ്വസിച്ച രോഗാതുരതയിൽ നിന്നും വിസ്മയകരമായ തിരിച്ചുവരവിൻ്റെ ദുർഘടമായ സഞ്ചാരപഥങ്ങളാണ് പയ്യന്നൂരുകാരൻ കെ.വി.ഹരിദാസും, കടമ്പൂരിലെ സതിയും പങ്കുവെച്ചത്.

കേവലം ഒരു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തൻ്റെ മകൾ മാരകമായ രോഗത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ന് ഓടിച്ചാടി കളിക്കുന്നത് കാണുമ്പോൾ ദൈവത്തിൻ്റെ മറ്റൊരു പേരാണ് ഡോക്ടർ എന്നാണ് വളപട്ടണം സ്വദേശി സി.ഷൈജു തീർത്തു പറയുന്നത്.

ഗായികയും, ആകാശവാണി ആർട്ടിസ്റ്റുമായ വീർപ്പാട് നന്ദിനി ശിവൻ എനിക്ക് പിടിപെട്ട രോഗത്തിൻ്റെ ശമനത്തെപ്പറ്റി പറഞ്ഞത് 'അലിഞ്ഞ് പോയ രോഗം എന്നാണ്. വേദന കൊണ്ട് പിടയുമ്പോഴും, ഭാവി ഇരുളടത്തതാണെന്ന് കരുതിയപ്പോഴും തന്നെ കാത്ത മാലാഖമാരാണ് എംസിസിയിലെ സിസ്റ്റർമാരെന്ന് ആണയിടുകയാണ് മൂന്ന് മക്കളുടെ അമ്മയായ പയ്യാവൂർകാരിയായ കൊച്ചുറാണി '2019 വർഷം ജീവിതത്തിൽ ഞങ്ങളെ ദൈവം സ്പർശിച്ച നിമിഷങ്ങളായിരുന്നുവെന്നാണ് ബേബിമിദ ഫാത്തിമയുടെ അമ്മ ആമിന വിദ പറയുന്നത്.

പെയ്തൊഴിഞ്ഞ ദുരിതമായാണ് തനിക്ക് പിടിപെട്ടിരുന്ന രോഗത്തെ കെ.സുനീത് ഓർക്കുന്നത്

ഡോക്ടർമാരും നഴ്സുമാരും മുതൽ ലാബ് ടെക്നീഷ്യൻമാർ തൊട്ട് ഡ്രൈവർമാർ വരെയുള്ളവരുടെ തീഷ്ണമായ ഓർമ്മക്കുറിപ്പുകളാണ് 'സമർപ്പണി'ലൂടെ പങ്ക് വെക്കുന്നത്.

രോഗപ്രതിരോധത്തിനും, ബോധവൽക്കരണത്തിനുമായി രാപകലില്ലാതെ ജില്ലകൾ തോറും ഓടി നടക്കുന്ന കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ.പി. നീതുവിൻ്റെയും, ഡോ. ഫിൻസ് എം. ഫിലിപ്പിൻ്റെയും അനുഭവ സാക്ഷ്യങ്ങൾ ജീവിതത്തിനും 'മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ നമ്മെ നടത്തിക്കും.

മണ്ണിൽ ദൈവത്തിൻ്റെ ദിവ്യഭാവം ഉടൽവന്ന എം.സി.സി.ഡയറക്ടർ ഡോ: സതീശൻ ബാല ' സുബ്രഹ്മണ്യത്തെയും, 'വിനീത ദാസനെ പോലെ ' രോഗികൾക്ക് മുന്നിൽ കാരുണ്യത്തിൻ്റെയും, സാന്ത്വനത്തിൻ്റെയും കുളിർ സ്പർശമായി 'നിൽക്കുന്ന ഡോ. ചന്ദ്രൻ കെ. നായർ, ഡോ. വിനീത ചന്ദ്രൻ, ഡോ.നിസാമുദ്ദീൻ പരിക്കുട്ടി, ഡോ. സംഗീത കെ.നായനാർ, ഡോ. കെ.ഇ.ഗിരിജ തുടങ്ങിയവരും, മാലാഖമാരെ പോലെ പുഞ്ചിരിയുമായി നിൽക്കുന്ന സിസ്റ്റർമാരേയും മനസ്സിൽ പ്രതിഷ്ഠിച്ചാണ് രോഗവിമുക്തി നേടിയവർ ഈ മഹാ സ്ഥാപനത്തിൻ്റെ പടിയിറങ്ങുന്നത്. 

 അവരുടെ ചിന്തയും വാക്കും കർമ്മവും മംഗളകരമായ ഭാവി ജീവിതത്തിന് വഴിതെളിയിക്കുന്നു.


ചിത്രവിവരണം: സ്പന്ദിക്കുന്ന അനുഭവ സാക്ഷ്യങ്ങളുടെ പുസ്തകങ്ങൾ

capture_1720705918

പുരസ്ക്കാരംസ്വീകരിച്ചു

പെയിന്റിങ്ങ് തിരിച്ചു നൽകി

മാഹി: പഠിച്ച വിദ്യാലയം സമ്പൂർണ്ണ എ. പ്ലസ് നേടിയ തിന് പുരസ്ക്കാരം നൽകിയപ്പോൾ , താൻ വരച്ച , അറിവിന്റെ നിറകുടമായ ശ്രീ ബുദ്ധന്റെ പെയിന്റിങ്ങ് . വിദ്യാലയത്തിന് സമർപ്പിച്ച് മാഹി ജെ.എൻ.ജി.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി അദ്വയ എസ്. പ്രശാന്ത് സ്കൂളിന്റെ പടിയിറങ്ങി.

ചിത്രം പ്രഥമ അദ്ധ്യാപിക കെ.ടി.കെ. റിന ഏറ്റുവാങ്ങി.

നന്നെ ചെറുപ്പത്തിൽ തന്നെ സ്കൂൾ തലം തൊട്ട് ദേശിയതലംവരെ ഒട്ടേറെ പുരസ്ക്കാരങ്ങൾ വാരിക്കുട്ടിയ അദ്വൈയ,മാഹി പൊലീസ് എസ്.ഐ സുനിൽ പ്രശാന്തിന്റേയും, സെന്റ് തെരേസ സ്കൂൾ അദ്ധ്യാപിക റാണിയുടേയും മകളാണ്.


ചിത്ര വിവരണം: പ്രധാനാദ്ധ്യാപിക കെ.ടി.കെ. റീനക്ക് താൻ വരച്ച പെയിന്റിങ്ങ് അദ്വൈ യ കൈമാറുന്നു.

ok

അവാച്യമായ

അനുഭൂതി പകരുന്ന

ശോഭിന്ദ്രം - മഴയാത്ര

മാഹി:മഴയുടെ നനവും നൈർമല്യവും തേടി വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് മഴ നനഞ്ഞ് വയനാടൻ ചുരം ഇറങ്ങുന്ന യാത്ര- മഴയാത്ര.


capture_1720715762

പരമ്പരാഗത കർഷക വസ്ത്രങ്ങൾ ധരിച്ച്, കാർഷിക ഉപകരണങ്ങൾ കയ്യിലേന്തി, മഴ നനഞ്ഞ് ആടിയും പാടിയും കുന്നിറങ്ങുന്ന വിദ്യാർഥികളുടെ നീണ്ട നിര, കണ്ടു നിൽക്കുന്നവരെയെല്ലാം "ഒരുവട്ടം കൂടി...." എന്ന് തോന്നിപ്പിക്കുന്ന കാഴ്ചയാണ്.

യാത്രാംഗങ്ങൾ മഴ ഏൽക്കുന്നത് സ്വന്തം ശരീരത്തിൽ അല്ല, മനസ്സിലും ആത്മാവിലും ആണ്. മഴയും മഞ്ഞും വെയിലും ഒന്നും ഏൽക്കാതെ വളരുന്ന പുതിയ തലമുറയെ ഇവയുമായൊക്കെ അടുപ്പിക്കാനുള്ള ശ്രമമാണ് മഴയാത്രയിലൂടെ ഇതിൻറെ സംഘാടകർ വിഭാവനം ചെയ്യുന്നത്. വയനാടൻ ചുരത്തിൽ മഴയാത്ര രണ്ടുണ്ട്; ലക്കിടിയിലും കുറ്റ്യാടിയിലും. മഴയാത്ര ആദ്യം ആരംഭിച്ചത് ലക്കിടിയിലാണ്, പിന്നാലെ കുറ്റ്യാടി ചുരത്തിലും.



vv

രണ്ട് യാത്രകളുടെയും സൂത്രധാരൻ കേരളത്തിൻറെ പച്ച മനുഷ്യൻ എന്നറിയപ്പെടുന്ന പരിസ്ഥിതി ഗുരു പ്രൊഫ. ശോഭീന്ദ്രൻ ആയിരുന്നു.

ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ചയായിരുന്നു ആദ്യകാലങ്ങളിൽ മഴയാത്ര ദിനമായി കണക്കാക്കിയിരുന്നത്.

പക്ഷേ ജൂണിൽ മഴയെ കാണാൻ കഴിയാത്ത രീതിയിൽ കാലാവസ്ഥ വ്യതിയാനം നമ്മെ വരിഞ്ഞു മുറുക്കിയപ്പോൾ ജൂലൈയിലെ രണ്ടാം ശനിയാഴ്ചയിലേക്ക് മഴ യാത്ര ദിനം മാറ്റുകയായിരുന്നു.

ഇത്തവണ കുറ്റ്യാടി ചുരത്തിലെ മഴയാത്ര ജൂലൈ രണ്ടാം ശനിയാഴ്ചയും ലക്കിടി ചുരത്തിലെത് ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയും ആണ് നടക്കുന്നത്. ഓരോ വർഷത്തെ മഴ യാത്രയ്ക്കും ഓരോ മുദ്രാവാക്യം ഉണ്ടാകുമായിരുന്നു.


105091_1534333828

കുറ്റ്യാടി ചുരത്തിലെ ആദ്യ മഴ യാത്രയുടെ മുദ്രാവാക്യം 'മണ്ണിൻ മാറിൽ മഴയോടൊപ്പം' എന്നായിരുന്നു.

കുറ്റിയടിച്ചുരത്തിൽ മഴയാത്ര ആരംഭിക്കുന്നത് 2014 ലാണ്. 2014 ഫെബ്രുവരി 21ന് വടകര ടൗൺ ഹാളിൽ സുഗതകുമാരി പ്രഖ്യാപനം ചെയ്ത് ആരംഭം കുറിച്ച സേവ് സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയോൺമെൻറ് എന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ ആണ് ഇവിടെ മഴ യാത്ര നടക്കുന്നത്. 

കേന്ദ്ര ആഭ്യന്തരസഹ മന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് ആദ്യമഴയാത്ര ഉദ്ഘാടനം ചെയ്തത്. 

പിന്നീട് മന്ത്രിമാരായ കെ പി മോഹനൻ, കെ രാജു, ടി പി രാമകൃഷ്ണൻ, എംഎൽഎമാരായ പാറക്കൽ അബ്ദുള്ള, കെ പി കുഞ്ഞമ്മ കുട്ടി, പരിസ്ഥിതി രംഗത്തെ കുലപതികളായ പ്രൊഫ.ശോഭീന്ദ്രൻ, ശേഖരൻ മട്ടിലയം, വിജയൻ കൈനാടത്ത് തുടങ്ങിയവരാണ് ഓരോ മഴയാത്രയും ഉദ്ഘാടനം ചെയ്തത്. 

കോവിഡ് കാലത്ത് ഒരു വർഷം മഴയാത്ര നടത്താൻ കഴിഞ്ഞില്ല. ഏതാനും പേർ ചേർന്ന് പ്രതീകാത്മക മഴയാത്രയാണ് ആ വർഷം നടത്തിയത്.

പതിനൊന്നാമത് മഴയാത്രയാണ് ഇത്തവണ കുറ്റ്യാടി ചുരത്തിൽ നടക്കുന്നത്. കഴിഞ്ഞവർഷം അന്തരിച്ച പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണയിൽ 'ശോഭീന്ദ്രം' എന്നാണ് മഴയാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്. 

പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ, അലയൻസ് ഇൻറർനാഷണൽ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ച്, ചുരം ഡിവിഷൻ ഹെൽപ്പ് കെയർ കുറ്റിയാടി, ജെ സി ഐ കുറ്റിയാടി ടൗൺ, മയ്യഴിപ്പുഴ സംരക്ഷണ സമിതി, ഇൻറർനാഷണൽ തുടങ്ങി വിവിധ സംഘടനകളും ആയി സഹകരിച്ചതാണ് വിവിധ വർഷങ്ങളിൽ മഴയാത്ര നടന്നുവരുന്നത്. 

യാത്രയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും യാത്രയിലെ പ്രകടനത്തിന് സ്കൂളുകൾക്ക് സമ്മാനങ്ങളും നൽകി വരുന്നുണ്ട്. 

പരമ്പരാഗത കർഷക വസ്ത്രങ്ങൾ ധരിച്ചും കൃഷി ഉപകരണങ്ങൾ കയ്യിലേന്തിയും പങ്കെടുക്കുന്ന സ്കൂളുകളുടെ പ്രകടനം നോക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.


capture_1720718005

മയ്യഴിപ്പുഴസംരക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് മഴയാത്ര കഴിഞ്ഞ മൂന്നുവർഷമായി സംഘടിപ്പിക്കുന്നത്.

ചിത്ര വിവരണം: കുറ്റ്യാടി ചുരത്തിലെ മഴയാത്ര പ്രൊഫ. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു (ഫയൽ ഫോട്ടോ)

തയ്യാറാക്കിയത്: വടയക്കണ്ടി നാരായണൻ (കേരള സർക്കാരിൻറെ വനമിത്ര പുരസ്കാര ജേതാവ്)

we

മാഹിയിൽ പൂകൃഷി ആരംഭിച്ചു.

മാഹി:കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടോക്കിൽ പൂ കൃഷി ആരംഭിച്ചു.ചെണ്ടുമല്ലി ,

വാടമല്ലി,

ജമന്തി എന്നീ വ്യത്യസ്ത ഇനങ്ങൾ നട്ടു.

കർഷകസംഘം കണ്ണൂർ ജില്ലാ ട്രഷറർ എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് കെ പി നൗഷാദ് അധ്യക്ഷതവഹിച്ചു. റിട്ട: കൃഷി ഡയറക്ടർ 

കെ പി ജയരാജൻ,

സി പി എം മാഹി ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാർ,

കർഷകസംഘം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വി രമേശൻ സംസാരിച്ചു.

കർഷകസംഘം മാഹി വില്ലേജ് സെക്രട്ടറി 

സി ടി വിജീഷ് സ്വാഗതവും, മനോഷ് പുത്തലം നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പുഷ്പകൃഷി നടീൽ എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു.

capture_1720718424

തലശ്ശേരി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം  

മുനിസിപ്പാലിറ്റിക്ക് കൈമാറും

തലശ്ശേരി :വി.ആര്‍. കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില്‍ മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതില്‍ അന്തിമ തീരുമാനമായി. റിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.  

കായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി പാട്ടത്തിന് മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതെന്നും ഇതു സംബന്ധിച്ച അപേക്ഷ മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തരമായി റവന്യൂ വകുപ്പിന് ലഭ്യമാക്കണമെന്നും .റവന്യൂ, സ്പോര്‍ട്സ് വകുപ്പുകളുടെ പ്രതിനിധികളെ സ്റ്റേഡിയം മാനേജ്മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതാണെന്നും റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍ വ്യക്തമാക്കി. കായിക വകുപ്പിൻ്റെ പരിപാടികള്‍ക്ക് സ്റ്റേഡിയം സൗജന്യ നിരക്കില്‍ ലഭ്യമാക്കണമെന്ന കായിക വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. തലശ്ശേരിയിലെ കായികപ്രേമികളുടെ നിരവധി നാളുകളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമായതെന്നും സ്റ്റേഡിയത്തിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം മുതല്‍കൂട്ടാകുമെന്നുംസ്പീക്കര്‍ വ്യക്തമാക്കി.  

സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണ ഉയര്‍ത്തുന്ന ജവഹര്‍ഘട്ടിന്റെ പുനരുദ്ധാരണത്തിനും, ടൂറിസത്തിൻ്റെ അനന്തസാധ്യതകൾക്കും ഭൂമി ലഭ്യമാക്കുന്ന വിഷയത്തില്‍ കളക്ടറോട് വിശദാംശങ്ങള്‍ ആവശ്യപ്പെടുമെന്നും ഉപയോഗശൂന്യമായി കിടക്കുന്ന വെയര്‍ഹൗസിന്റെ 80 സെന്റ് സ്ഥലം ഉപയുക്തമാക്കുന്നതില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നും റവന്യൂ വകുപ്പുമന്ത്രി കൂട്ടിച്ചേര്‍ത്തു.  

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്പോര്‍ട്സ് വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, ലാന്റ് റവന്യൂ കമ്മീഷണല്‍ കൗശികന്‍ ഐ.എ.എസ്, ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ അനു എസ്. നായര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

gold

വയോധികയുടെ സ്വര്‍ണ മാല തട്ടിപ്പറിച്ച സംഭവം; യുവാവ് പിടിയില്‍

തലശ്ശേരി : ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വയോധികയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിപ്പറിച്ചു രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. തിരുവങ്ങാട് ക്ഷേത്രത്തില്‍ പോവുകയായിരുന്ന 79-കാരി മഞ്ഞോടിയിലെ വയല്‍ പുരയില്‍ ജാനകിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല തട്ടിപ്പറിച്ച കതിരൂർ കാപ്പുമമലിലെ  

കുഞ്ഞില വീട്ടിൽ കെ വി ശരത്താണ്

രാത്രിയോടെ പോലീസ് പിടികൂടിയത്. നഷ്ടപ്പെട്ട സ്വർണമാല വീണ്ടെടുത്തതായാണ് സൂചന. 


മാല പൊട്ടിക്കുന്നതിനിടയില്‍ വയോധിക ചെറുത്തിരുന്നു. പിടിവലിയില്‍ മാലയുടെ ലോക്കറ്റ് മാത്രം ഇവരുടെ കൈയ്യില്‍ കിട്ടി.അര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. മഞ്ഞോടിയിലെ ക്ഷേത്ര ഇടവഴിയില്‍ വെച്ച് ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. പിന്നിലെത്തിയ പിടിച്ചു പറിക്കാരന്‍ മാല പൊട്ടിച്ചതോടെ ജാനകി ബഹളംവച്ചു. ആളുകൾ എത്തുന്നതിന് മുമ്പ് കവർച്ചക്കാരൻ രക്ഷപ്പെട്ടിരുന്നു.

സമീപത്തെ ഏതാനും സി.സി.ടി.വി ദൃശ്യങ്ങൾ പ്രതിയെ പിടികൂടാൻ പോലീസിന് സഹായമായി.( ചിത്രം :പ്രതീകാത്മകം )

ഇടത് സ്ഥാനാർത്ഥി

പത്രികസമർപ്പിച്ചു

തലശേരി:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തലശ്ശേരി നഗരസഭ പെരിങ്കളം വാർഡിലേക്ക് മത്സരിക്കുന്നതിനായ് 

എൽഡി എഫിലെ എം എ സുധീശൻ പ്രതിക സമർപ്പിച്ചു.സഹ വരണാധികാരിയായ റവന്യൂ ഓഫീസർ ശൈലേഷ് കാരായി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. സി.പി.എം. തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ് എം എ സുധീശൻ.

നേതാക്കളായ സി. കെ രമേശൻ, നഗരസഭ ചെയർപേഴ്സൺ കെ. എം ജമുനാറാണി, വൈസ് ചെയർമാൻ എം വി ജയരാജൻ , സി സോമൻ, വി എം സുകുമാരൻ സിപി സുമേഷ്, ഇടത് കൗൺസിലർമാർ, ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രിക സമർപ്പണം.ബി ജെ പി സ്ഥാനാർത്ഥിയായി കെ സന്തോഷും, യുഡിഎഫ് സ്ഥാനാർത്ഥിയായി പി എൻ പങ്കജാക്ഷനും നേരത്തെ പത്രിക സമർപ്പിച്ചിരുന്നു.ഈ മാസം 12നാണ് പത്രികയുടെ സൂക്ഷ്മ പരിശോധന.. പിൻവലിക്കാനുള്ള അവസാന തീയ്യതി 15 നാണ്. 30 ന് വോട്ടെടുപ്പും 31 ന് വോട്ടെണ്ണി ഫലപ്രഖ്യാപനവും നടത്തും. പെരിങ്കളം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൌൺസിലറും പിന്നീട് നഗരസഭയുടെ വൈസ് ചെയർ മാനുമായിരുന്ന വാഴയിൽ ശശി മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.


ചിത്രവിവരണം:എം.എ. സുധീശൻ പത്രിക സമർപ്പിക്കുന്നു

തലശ്ശേരി ജനറൽ ആശുപത്രിയിൽ

ഒ പി ടിക്കറ്റ് നിരക്ക് വർധന;

പരാതി നൽകി

തലശ്ശേരി : തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒ പി ടിക്കറ്റ് നിരക്ക് 5 രൂപയിൽ നിന്നും 10 രൂപയായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഡി സി സി മെമ്പർ കെ. ശിവദാസൻ തലശ്ശേരി സബ്ബ് കലക്ടർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകി.

പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി നൽകേണ്ട ശുശ്രുഷക്ക് ഒ പി ടിക്കറ്റ് നിരക്ക് തന്നെ വാങ്ങാൻ പാടില്ലാത്തതാണ്. അതാണ് കഴിഞ്ഞ ദിവസം പോലും 5 രൂപ വാങ്ങി നൽകിയതെങ്കിൽ ഇപ്പോൾ 10 രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നത്.

തലശ്ശേരിയിലെ ഹോട്ടലുടമകൾ ഭക്ഷ്യവസ്തുക്കളുടെ വില അവർക്ക് തോന്നിയത് പോലെ ഇടക്കിടെ വർദ്ധിപ്പിക്കുന്നതിന് സമാനമാണ് ആശുപത്രി ഒ പി ടിക്കറ്റ് നിരക്ക് വർധനവ്.

ആകനാൽ വർദ്ധിപ്പിച്ച 5 രൂപ ഒ.പി ടിക്കറ്റ് നിരക്ക് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


eeeeeeeeeeeeeee

മരിയാ ദാസ് നിര്യാതനായി.

മാഹി: മാഹി ഗവ. ആശുപത്രിക്ക് സമീപത്തെ അനുഗ്രഹയിൽ യേശുദാസ്(മരിയാദാസ്) റോഡ്രിഗസ്(74) നിര്യാതനായി. [റിട്ട. മാഹി കോളേജ് കെമിസ്ട്രി ലബോറട്ടറി സ്റ്റാഫ് ] 

പരേതരായ ആൻ്റണി റോഡ്രിഗസിൻ്റെയും ,മദിൽഡയുടെയും മകനാണ്

 ഭാര്യ: റാണി 

മക്കൾ: ജസ്റ്റിൻ റോഡ്രിഗസ്, ജിമ്മി റോഡ്രിഗസ്, ജെയ്സൺ റോഡ്രിഗസ് 

മരുമക്കൾ: സിംല, ഗ്ലോറിയ. 

സഹോദരങ്ങൾ : ബെന്നി റോഡ്രിഗസ് (റിട്ട. പ്രധാന അധ്യാപകൻ), ക്ളാര (പുതുച്ചേരി), പരേതരായ സിബിൾ,അലോൺസി

സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മാഹി സെൻ്റ് തെരേസ ബസലിക്ക സെമിത്തേരിയിൽ നടക്കും

capture_1720721444

നെല്ലിക്ക ശാന്ത നിര്യാതയായി

തലശ്ശേരി:ധർമ്മടം ശിവജി നഗറിന് സമീപം ശ്രീ ഗണേഷിൽ പരേതനായ ചാത്തമ്പള്ളി ദാമുവിൻ്റെ ഭാര്യ നെല്ലിക്ക ശാന്ത (84) നിര്യാതയായി.മക്കൾ: സതി, സുരേന്ദ്രൻ, സുജാത ,സുവർണ്ണ

capture

സതി നിര്യാതയായി

മാഹി: പന്തക്കൽ പടിക്കോത്ത് റോഡിന് സമീപം പുത്തൻ വീട്ടിൽ സതി (69) നിര്യാതയായി

 മകൾ: അർച്ചന. .മരുമകൻ: ദിലീപ് (വിമുക്ത ഭടൻ) സഹോദരങ്ങൾ: കാർത്ത്യായനി, ഗോവിന്ദൻ ,കമല, പരേതരായ ബാലൻ, ഓമന

ഷാഫി പറമ്പിൽ 

എം പിയുടെ നന്ദി പ്രകടന യാത്ര

13ന് തലശ്ശേരിയിൽ

തലശ്ശേരി : ചരിത്ര വിജയം നേടിയ ഷാഫി പറമ്പിൽ എം പിയുടെ നന്ദി പ്രകടന യാത്ര

 13 ന് ശനിയാഴ്ച തലശ്ശേരിയിൽ. യു ഡി എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യാത്ര

രാവിലെ 8.30 ന് വീനസ് കോർണറിൽ യ ഉദ്ഘാടനം ചെയ്യും. പ്രമുഖർ സംബന്ധിക്കും. തുടർന്ന് യാത്രആമുക്കാ പള്ളി,വാമൽക്ഷേത്രം,മണക്കാ ദ്വീപ്, ജില്ലാ കോടതി, പഴയ ബസ്സ്സ്റ്റാൻ്റ്,ആശുപത്രി റോഡ്,ഇന്ദിരാ പാർക്ക്,ചാലിൽ , ഗോപാല പേട്ട,ചക്യത്ത് മുക്ക്,തലായി,മാക്കൂട്ടം,

പെട്ടിപ്പാലം വഴിപുന്നോലിൽ സ്വീകരണം നൽകും. തുടർന്ന്യാത്രഉസ്സൻമൊട്ട,കിടാരം കുന്ന്,പരിമഠം,അഴീക്കൽ ഫിഷ് ലാന്റ് സെന്റർ വഴിമാഹി പാലം സമാപിക്കും.

capture_1720718887

 രയരോത്ത് മിത്തൽ രാധ നിര്യാതയായി.              

ചൊക്ലി : കാഞ്ഞിരത്തിൻകീഴിൽ പോലീസ് സ്റ്റേഷന്

സമീപം രയരോത്ത് മിത്തൽ രാധ (64 )

നിര്യാതയായി.

പരേതരായ ചാത്തുവിൻ്റെയും മന്ദിയുടെയും മകളാണ്.

ഭർത്താവ് മുകുന്ദൻ.

മക്കൾ:

മിനി, മിനീഷ് (ഗുജറാത്ത്)

മരുമക്കൾ

വിനീഷ്. ( മഹാരാഷ്ട്ര)ഭാരതി (ഗുജറാത്ത്)

സഹോദരങ്ങൾ:

മുകുന്ദൻ, ശാന്ത, ഹരിദാസൻ രാമചന്ദ്രൻ

'ഒപ്പ് മതിൽ' പരിപാടി സംഘടിപ്പിച്ചു

തശ്ശേരി :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥാസമയം അനുവദിക്കാതെ തദ്ദേശ ഭരണം തകർക്കുന്ന സംസ്ഥാന സർക്കാറിൻ്റെ സമീപനത്തിൽ പ്രതിഷേധിച്ച് ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് നടത്തുന്ന കളക്ട്രേറ്റ് ധർണയുടെ ഭാഗഭായി തലശ്ശേരി മണ്ഡലം ഒപ്പു മതിൽ പരിപാടി സംഘടിപ്പിച്ചു.

 തലശ്ശേരി മുനിസിപ്പൽ ഓഫീസ് പരിസരത്ത് നടന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം കെ.സി അഹ്മദ് ഉദ്ഘാടനം ചെയ്‌തു. 

ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി ടി.വി റാഷിദ ടീച്ചർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ് ഭാരവാഹികളായ റഷീദ് കരിയാടൻ സാഹിർ പാലക്കൽ, മുൻസിപ്പൽ മുസ്ലീം ലീഗ് ഭാരവാഹികളായ അഹ്മദ് അൻവർ ചെറുവക്കര, എ.കെ സക്കരിയ , ടി.കെ ജമാൽ,കെ സി ഷബീർ, റഹ്മാൻ തലായി , മുനിസിപ്പൽ കൗൺസിലർമാരാ യ കെ.പി അൻസാരി . പി.കെ സോന ,യൂത്ത് ലീഗ് ഭാരവാഹികളായ ' തസ്ലീംചേറ്റംകുന്ന്, റഷീദ് തലായി, ജംഷീർ മഹമൂദ് സംസാരിച്ചു. ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് ചെയർമാൻ ടി.പി ഷാനവാസ് സ്വാഗതവും ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം  

ജൂലായ് 15 മുതൽ 18 ദിവസം ഓൺലൈനിൽ

തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ

സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം ജൂലായ് 15 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .


കഴിഞ്ഞ 28 വർങ്ങളായി വാസ്‌തുശാസ്ത്രരംഗത്ത്വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ

വാസ്തുശാസ്ത്ര ആചാര്യൻഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക

പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും


ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താൻ സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി സാക്ഷ്യപ്പെടുത്തുന്നു .

 ജൂലായ് 15 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക ലഭിച്ചുകൊണ്ടേയിരിക്കും

സ്വന്തം വീടിന്റെ വാസ്‌തു മനസ്സിലാക്കാനും മയമതം, മനസാരം,അപരാജിത പ്രജ്ഞ ,

മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണംതുടങ്ങിയവയിൽ പ്രാവീണ്യം നേടാനും ഈ കോഴ്‌സിലൂടെ പഠിതാക്കൾക്ക് അവസരം ലഭിക്കും .


ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർമുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ

വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക9744830888 . 8547969788



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2