എം. രാഘവന് ആദരം

എം. രാഘവന് ആദരം
എം. രാഘവന് ആദരം
Share  
2024 Jul 10, 09:54 PM
VASTHU
MANNAN
laureal

എം. രാഘവന് ആദരം

മാഹി: പ്രമുഖ കഥാകൃത്തും നോവലിസ്റ്റും മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ കാരണവരുമായ എം. രാഘവനെ പുരോഗമന കലാ സാഹിത്യ സംഘം ആദരിച്ചു.

ആദര ചടങ്ങ് ഉദ്ഘാടനം ചെയ്ത സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി ഉപഹാരസമർപ്പണവുംനടത്തി.. അഡ്വ. കെ. കെ. രമേഷ്. അദ്ധ്യക്ഷത വഹിച്ചു. സഹോദരനും വിഖ്യാത നോവലിസ്റ്റുമായ എം.മുകുന്ദൻ, റബ് കോ ചെയർമാൻ കാരായി രാജൻ, ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ, കഥാകൃത്ത് ഉത്തമരാജ് മാഹി സംസാരിച്ചു. പി.സി. എച്ച് ശശിധരൻസ്വാഗതവും, വിനയൻ നന്ദിയും പറഞ്ഞു


ചിത്രവിവരണം: എം എ ബേബി ഉപഹാരം നൽകി എം. രാഘവനെ ആദരിക്കുന്നു.

capture_1720628068

വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ല പ്രവർത്തനം ഉദ്ഘാടനം ചെയ്തു

തലശ്ശേരി : തലശ്ശേരി സൗത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തന ഉദ്ഘാടനം തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ സാംസ്കാരിക പ്രവർത്തകൻ എം വി ജനാർദ്ദനൻ മാസ്റ്റർ നിർവഹിച്ചു. തലശ്ശേരി സൗത്ത് ഉപജില്ല എ ഇ ഒ എ.പി.സുജാത അധ്യക്ഷത വഹിച്ചു. 

മുബാറക്ക് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, പ്രധാനാധ്യാപകൻ എം പി മജീദ്, വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ സി പി ഷാജി, ഡയറ്റ് ഫാക്കൽട്ടി അനുപമ ബാലകൃഷ്ണൻ, മുബാറക് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി ഹാരിസ് ഹാജി, സ്റ്റാഫ് സെക്രട്ടറി കെ പി അഷറഫ്, പി ടി എ പ്രസിഡണ്ട് ടി. വി എ ബഷീർ, ഹെഡ്മാസ്റ്റർ ഫോറം പ്രതിനിധി കെ.പി.ജയരാജ് ,   വിദ്യാരംഗം ഉപജില്ല നിർവാഹക സമിതി അംഗം നിഷാ റാണി സംസാരിച്ചു. ഉച്ചക്കുശേഷം നടന്ന സർഗ്ഗ സല്ലാപത്തിന് ജിഷ്ണു നിളളങ്ങൽ നേതൃത്വം നൽകി. തലശ്ശേരി സൗത്ത് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250ലധികം പ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തു.



ചിത്ര വിവരണം:എം.വി. ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കവിയൂർ ബണ്ട് റോഡ് തകർന്നു

ചൊക്ലി: ഒളവിലം - പെരിങ്ങാടിറോഡിലെ പാത്തിക്കൽ ബദൽ റോഡ് തകർന്ന് ചെളിക്കുളമായി. കൂടുതൽ വാഹനങ്ങൾ കവിയൂർ ബണ്ട് റോഡ് വഴി യാത്ര തുടങ്ങിയതോടെ റോഡ് തകർന്ന്‌ യാത്ര ദുഷ്കരമായി ഈ റോഡിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്തെ കമ്പി പുറത്തായത് അപകടത്തിന് കാരണമാകും അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതുണ്ട്.


സൗജന്യനീന്തൽ

പരിശീലനംആരംഭിച്ചു

തലശ്ശേരി: സംഘ ശക്തി കോടിയരിയുടെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ നീന്തൽ പരിശീലന പരിപാടി ബാലാവകാശകമ്മീഷൻ ചേർമാൻകെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും നീന്തലറിയുന്ന നാട് എന്റെ നാട് എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരിശീലനത്തിൽ നിരവധിയാളുകൾ ഇതിനോടകം പരിശീലനം പൂർത്തിയാക്കിവരികയാണ്. ശുദ്ധജലത്തിൽ, ശുദ്ധമനസ്സോടെ നീന്തികളിച്ച് കുളിച്ച് കയറുവാൻ താല്പര്യമുള്ളവർക്ക് സ്വാഗതം 9447648574., 8547 777595 നീന്തൽ പഠിക്കാൻ താല്പര്യമുള്ളവർ രക്ഷിതാക്കളെ ടൊപ്പം മാത്രമേ കുളത്തിൽ വരാൻ പാടുള്ളു. രാവിലെ 6 To 7 വരെയാണ് പരിശീലന സമയം. 7 മണിക്ക് ശേഷം പരിശീലനം ഉണ്ടായിരിക്കുന്നതല്ല. സ്ത്രീ - പുരുഷ ഭേതമന്നേ എല്ലാവർക്കും പഠന സൗകര്യം ലഭിക്കുന്നതാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ക്ലബ് സർട്ടിഫിക്കറ്റ് നൽകും.

ഇന്ന് വൈദ്യുതി മുടങ്ങും

മാഹി: ഇന്ന് രാവിലെ 9 മണി മുതൽ വൈ: 3 മണി വരെ പുനത്തിൽ, ഗുരുസന്നിധി, മാർവെൽ റോഡ്, ഡാഡിമുക്ക്, സ്പിന്നിങ്ങ് മിൽ പരിസരം, ഐ ടി ഐ, താഴെചൊക്ലി എന്നീ ഈസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

capture_1720628362

എം. പ്രകാശ് അനുസ്‌മരണവും പുസ്തകപ്രകാശനവും

മാഹി :മാഹിയിലേയും പുതുശ്ശേരിയിലേയും സർക്കാർ ജീവനക്കാരുടെ സംഘടന നേതാവും 'സാമൂഹ്യ മയ്യഴി' എന്ന സംഘടനയുടെ സ്‌ഥാപക സംഘാടകനുമായിരുന്ന, എം.പ്രകാശിന്റെ് പത്താമത് ചരമവാർഷിക അനുസ്‌മരണ ദിനവും പ്രശസ്ത എഴുത്തുക്കാരി 

 സി.കെ രാജലക്ഷ്‌മിയുടെ 'തണൽ തേടുന്ന പക്ഷികൾ' എന്ന നോവലിന്റെ പ്രകാശനവും നടന്നു.

എം പ്രകാശ് അനുസ്മരണം ടി കെ ഗംഗധാരൻ നിർവഹിച്ചു.

 പ്രശസ്ത ചെറുകഥാകൃത്ത് വി ആർ സുധീഷ് പുസ്തക പ്രകാശനം നടത്തി.

കവിയത്രി ഷൈനി കൃഷ്ണ പുസ്തകം ഏറ്റുവാങ്ങി.

വിനയൻ പുത്തലത് പുസ്തക പരിചയം നടത്തി.

തോമസ്‌ ജേ കൂവല്ലൂർ മുഖ്യഭാഷണം നടത്തി.

അഡ്വ :സജ്ന, സാജിതാ ഭാസക്കർ, സന്ധ്യ കരണ്ടോട്, ചിത്രക്കാരി കെ.ഇ. സുലോചന, രതി രവി സംസാരിച്ചു.

മാഹി സി.എച്ച്. ഗംഗാധരൻ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി എച്ച് അഷറഫ് അധ്യക്ഷത വഹിച്ചു

 എ ഗംഗധാരൻ സ്വാഗതവും 

സി കെ രാജലക്ഷ്മി നന്ദിയും പറഞ്ഞു.


ചിത്രവിവരണം: വി.ആർ.സുധീഷ്പുസ്തക പ്രകാശനം നിർവ്വഹിക്കുന്നു

ടി.രവിന്ദ്രൻ നിര്യാതനായി.

തലശ്ശേരി: കൊള്ളശ്ശേരി ഈരായി വീട്ടിൽ

 ടി. രവീന്ദ്രൻ(69)  നിര്യാതനായി.

ഭാര്യ ഷീജ അച്ഛൻ: പരേതനായ കുഞ്ഞിരാമൻ അമ്മ യാശോദ സഹോദരങ്ങൾ: ലക്ഷ്മണൻ അനിത അനിലൻ

ജമീല നിര്യാതയായി.

 

ന്യൂമാഹി:പെരിങ്ങാടികല്ലിലാണ്ടി ജുമാ മസ്ജിദിന്റെ അടുത്തുള്ള അരേരക്കണ്ടി മീത്തൽ ജമീല (76) നിര്യാതയായി.

ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ് (അസീസിയ ഹോട്ടൽ, ന്യൂമാഹി).

മക്കൾ: ആരിഫ്, അഷ്റഫ് (ഖത്തർ), ഫൈസൽ, പരേതരായ ഹാരിസ്, റിയാസ്.

മരുമകൾ: നജ്റ.

സഹോദരൻ: പരേതനായ പക്കു (അസീസിയ ഹോട്ടൽ, ന്യൂമാഹി).

പി.പി. കമല നിര്യാതനായി

 തലശ്ശേരി:വടക്കുമ്പാട് പോസ്റ്റാഫീസിന് സമീപം ഷെറീനാ നിവാസിൽ പി.പി. കമല (75) നിര്യാതനായി-ഭർത്താവ് :പരേതനായ എ.കെ.ശ്രീധരൻ - മക്കൾ :പി.പി. ഷാജി (കച്ചവടം), ഷനിൽ ( സൌദി), ഷാഹിൻ (യു.എ.ഇ.), ഷെറീന(ധർമ്മടം), മരുമക്കൾ - സിന്ധു, പ്രമോദ്, വിജീഷ, സിൽജ, സഹോദരങ്ങൾ : രാഘവൻ, അച്ചുതൻ, ശാന്ത, സരസ്വതി, പരേതരായ രാജൻ, കുമാരൻ

വിശ്വനാഥൻ നിര്യാതനായി.

തലശ്ശേരി: തിരുവങ്ങാട് കല്ലായി തെരു നാളോ ന്തയിൽ ഹൗസിൽ കെ.വി. വിശ്വനാഥൻ (65) നിര്യാതനായി. .ചെറുകുന്നിലെ പരേതനായ ബാലൻ നായർ പി.വി - മീനാക്ഷി അമ്മ ദമ്പതിക ളു ടെ മ ക നാണ് ബി.ജെ.പി. കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസിന്റ സഹോദരീ ഭർത്താവാണ് .ഷോറണ്ണൂർ മുനിസിപ്പാൽ സെക്രട്ടറിയായാണ് സർവ്വീസിൽ നിന്നും വിരമിച്ചത് .മുമ്പ് തളിപ്പറമ്പ് ,കണ്ണൂർ ,തലശ്ശേരി എന്നിവിടങ്ങളിലും സെക്രട്ടറിയായിരുന്നിട്ടുണ്ട് .ഭാര്യ: എൻ.പ്രേമലത. മക്കൾ: വിഷ്ണുവിശ്വ നാഥ് (ബേങ്കളൂരു) ജിഷ്ണുവിശ്വനാഥ് (എം ബി എ വിദ്യാർത്ഥി ) മരുമകൾ: അപർണ്ണ (ബേങ്കളൂരു)

capture_1720634013

തലശ്ശേരിയുടെ കാർഷിക ഭൂമികയിൽ ഒരു പുത്തൻ കാൽവെപ്പ് 

ടെലിച്ചറി ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് നിലവിൽ വന തലശ്ശേരി :സംസ്ഥാന സർക്കാരിൻ്റെ തീരുമാനപ്രകാരം കാർഷിക മേഖല സജീവപ്പെടുത്തുന്നതിനായി കേരളത്തിൽ പുതുതായി ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ( എഫ് പി ഒ ) കൾക്ക് രൂപം നൽകി വരികയാണ്. ഇതിൻ്റെ ഭാഗമായി തലശ്ശേരി മുനിസിപ്പാലിറ്റി, കതിരൂർ, എരഞ്ഞോളി , ന്യൂമാഹി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷിക്കാരുടെ ഉന്നമനത്തിനായി കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ടെലിച്ചറി ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്.

കാരായി ചന്ദ്രശേഖരൻ ചെയർമാനും,സി. ഹരീന്ദ്രൻ,കെ.നൂറുദ്ദീൻ, പി.പവിത്രൻ, കെ.സുഗീഷ്, എ. രമേശ് ബാബു, ബിജു.എൻ, ഭാരതി, ബ്രിജേഷ്, സുധീഷ് എന്നിവർ ഡയരക്ടർമാരായും തെരഞ്ഞെടുത്തു.

  

 തലശ്ശേരി നവരത്ന - ഇൻ ഹോട്ടലിൽ ചേർന്ന പ്രഥമ ഡയരക്ടർ ബോർഡ് യോഗത്തിൽ കേരള ബേങ്കിൻ്റെ സംസ്ഥാന റിസോഴ്സ് പേർസൺമാരായ ഷാജി സ്ക്കറിയ, എസ്.കുമാർ എന്നിവർ കമ്പനിയുടെ ഭാവി പ്രവർത്തനത്തിനാവശ്യമായ നിർദേശങ്ങൾ പങ്ക് വെച്ചു. കമ്പനിക്കാവശ്യമായ പ്രവർത്തന മൂലധനം കണ്ടെത്തി തലശ്ശേരിയുടെ കാർഷിക മേഖലയിൽ സജീവമായി ഇടപെടാൻ തീരുമാനിച്ചു.

കമ്പനിയുടെ ഓഫീസ് എരഞ്ഞോളി ചുങ്കത്തെ യുവജന ക്ലബ്ബ് ലൈബ്രറി ആൻ്റ് റീഡിങ്ങ് റൂമിൻ്റെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.സി.പവിത്രൻ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2