പുതുതലമുറക്ക് എ.പി.യുടെ ജീവിതം പാഠമാകണം: എം എ ബേബി

പുതുതലമുറക്ക് എ.പി.യുടെ ജീവിതം പാഠമാകണം: എം എ ബേബി
പുതുതലമുറക്ക് എ.പി.യുടെ ജീവിതം പാഠമാകണം: എം എ ബേബി
Share  
2024 Jul 10, 12:00 AM
VASTHU
MANNAN
laureal

പുതുതലമുറക്ക് എ.പി.യുടെ

ജീവിതം പാഠമാകണം: എം എ ബേബി

മാഹി:പുതു തലമുറക്ക് പാഠമാകേണ്ടതാണ്

'എ.പി കുഞ്ഞിക്കണ്ണൻ്റെ ജീവിതമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം എ.ബേബി'

കലാഗ്രാമം സ്ഥാപകൻ എ.പി. കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമവാർഷികനാളിൽ 'എ.പി നിനവിൽ വരുമ്പോൾ 'അനുസ്മരണസമ്മേളനം എം ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

s

പരന്ന വായനയിലൂടെ കൈവരിച്ചതാണ് എ.പി. ക്ക് ഭൗതികവും ആത്മീയവുമായ ജ്ഞാനം. ദുരിതവും സങ്കടങ്ങളുമായി യുദ്ധം ചെയ്ത് പടുത്തുയർത്തിയ ജീവിതം അന്യർക്കായി സമർപ്പിക്കപ്പെടുകയായിരുന്നു.

കലകളോടും, സംഗീതത്തോടുമുള്ള എ.പി. യുടെ അഭിനിവേശം .പ്രകടമാക്കുന്നതാണ് പപ്പേട്ടൻ്റെ ചിത്തരഞ്‌ജിനി എന്ന കഥ. ചിത്തരഞ്ജിനി രാഗത്തിൽ ത്യാഗരാജൻ ഒരു കൃതിയേ രചിച്ചിട്ടുള്ളൂ. എ.പി.യെക്കുറിച്ച് നാല് കഥകളെഴുതിയിട്ടുണ്ടെങ്കിലും പപ്പേട്ടൻ്റെ ഈ ഒരുകഥ മാത്രം മതി എ.പി.യെ അറിയാൻ . ഗാന്ധിയൻ സോഷ്യലിസമായിരുന്നു എപി.യെ നയിച്ചിരുന്നതെന്ന് ബേബി പറഞ്ഞു.


കഥയുടെ കുലപതി ടി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.


puru

ഓർമ്മ പുതുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം സംഗീതമാണെന്നും, പപ്പേട്ടൻ്റെ കഥകളും,

ബേബിയുടെ സംസാരവുമെല്ലാം സംഗീതമയമാണെന്നും വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു.

വലിയ ജീവിതം നയിച്ച ചെറിയ മനുഷ്യനായിരുന്നു എ.പി. കുഞ്ഞിക്കണ്ണൻ'

ഒരു കാലഘട്ടത്തിൻ്റെ പ്രബുദ്ധമായ ചിന്തയുടെ പതാകാ വാഹകനായിരുന്നു എ.പി.

ശൈശവ രോഗാവസ്ഥയിൽ


capture_1720549581

നാണു ഡോക്ടറെ കാണിക്കാൻ ഇതുവഴി പോകുമ്പോൾ പുഴക്കരയിലെ കുന്നിലുള്ള കൊച്ചിൻ ഹൗസ് എന്നും കൗതുകത്തോടെ നോക്കിയാണ് പോകാറുള്ളത്. പുഴയുടെ തുടക്കവും ഒടുക്കവും കാണാൻ കഴിയുന്ന ചെറുകുന്നിലുള്ള ഈ മായിക ഭൂമികയിൽ കലാക്ഷേത്രം വന്നിരുന്നില്ലായെങ്കിൽ. രാമക്ഷേത്രമോ, നക്ഷത്ര ഹോട്ടലോ വരുമായിരുന്നേനേ... 

തുഞ്ചൻപറമ്പു പോലുള്ള സാംസ്ക്കാരിക കേന്ദ്രമായി കലാഗ്രാമം മാറണം.

വായിക്കുന്നവരാണ് വലിയവനാകുന്നത്.

എ.പി. യുടെ വായനാ ലോകം അതിരുകളില്ലാത്തതാണ്.

തൻ്റെജീവിത കാലത്തെ പ്രമുഖ ചിന്തകരും, കലാ- സാഹിത്യകാരൻമാരുമായുള്ള ആത്മസൗഹൃദം ജീവിതാന്ത്യം വരെ നിലനിർത്താൻ അദ്ദേഹത്തിനായി. പണത്തിനുമപ്പുറം ഉൽകൃഷ്ടമായ ചിന്തകൾ കൊണ്ടാണ് എ.പി. ധനികനായത്.

കലയേയും സംസ്ക്കാരത്തേയും ആത്മീയാനുഭവമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. എല്ലാറ്റിലും മാനവസ്പർശമുണ്ടായിരുന്നു. ഏറെ വിമർശിക്കപ്പെട്ടെങ്കിലും,

സ്റ്റാലിൻ പുസ്തകങ്ങളെ സ്നേഹിക്കുകയും, സാഹിത്യ പ്രചാരകനായി മാറുകയും ചെയ്തിരുന്നു.

സോഷ്യലിസ്റ്റ് മനസ്സുകളിൽ എന്നും നൻമയുണ്ടാകും

നെറ്റിപ്പട്ടം കെട്ടി മേളത്തോടെ ആനയിക്കപ്പെടുന്നആനയുടെ

മനസ്സിൽ എവിടെയോ ഒരു കാവുണ്ടായിരിക്കും .

നമ്മുടെ മഹത്തായ സംസ്ക്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കാനാണ് അദ്ദേഹം കലാഗ്രാമം സ്ഥാപിച്ചത്.

എന്നാൽ പ്രതീക്ഷിതമായ വളർച്ച കൈവരിക്കാൻ ഇനിയും കലാഗ്രാമത്തിന് സാധിതമായിട്ടില്ല. ആരും ഇല്ലാതാവുന്നില്ല. എ.പി.യും എവിടെയൊക്കെയോ ഉണ്ടെന്ന് മുകുന്ദൻ പറഞ്ഞു.

മറ്റുള്ളവർക്ക് വെളിച്ചം നൽകിയമെഴുകുതിരിയായിരുന്നു എ.പി.യെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു .

പല പ്രമുഖർക്കും പിറകിൽചാലക ശക്തിയായി എ.പി. കുഞ്ഞിക്കണ്ണനുണ്ടായിരുന്നു. നമ്മൾ മനുഷ്യരായിരിക്കണമെന്നാണ് കുഞ്ഞിക്കണ്ണൻ എന്നും പറഞ്ഞിരുന്നത്.

മതജാതി ചിന്തകൾക്കതീതമായി കഴിവുള്ളവരെ കണ്ടെത്തി ഉന്നതങ്ങളിൽ കൊണ്ടത്തിച്ച എ.പി. ക്ക് ഡോക്ടരേറ്റ് നൽകേണ്ടതായിരുന്നു.

എനിക്ക് എന്നും നല്ലൊരു ഉപദേശകനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്താൻ കലാഗ്രാമത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റാനാവണമെന്ന് അദ്ദേഹം പറഞ്ഞു.

 എല്ലാറ്റിലും ഒരു പെർഫക്ട് മേനായിരുന്നു എ.പി.യെന്നും, എം. ഗോവിന്ദൻ്റെ ചിന്തകളെ ജീവിതത്തിലൂടെ പ്രാവർത്തികമാക്കിയ മനുഷ്യസ്നേഹിയായിരുന്നുവെന്നും പ്രശസ്ത കഥാകൃത്ത് പികെ. പാറക്കടവ് പറഞ്ഞു.

ക്ഷേത്രത്തിന് ശ്രീകോവിൽ പണിയാനല്ല ,മറിച്ച്, ശുചിത്വ പരിപാലനത്തിന് കുളം നിർമ്മിച്ച് നൽകാനാണ് എ.പി.സംഭാവന നൽകിയതെന്നും, പാവപ്പെട്ടവർക്ക് നല്ല ഭക്ഷണം നൽകാനാണ് അദ്ദേഹം ഭക്ഷണശാല സ്ഥാപിച്ചതെന്നും ചിത്രകാരനും, ചരിത്ര ഗവേഷകനുമായ കെ.കെ മാരാർ പറഞ്ഞു.

കെ.എ. ജോണി, അഗസ്റ്റിൻ, ജി.പ്രഭ(ചെന്നൈ )തുടങ്ങിയവർ അനുസ്മരണഭാഷണം നടത്തി..ഡോ.എ. പി.ശ്രീധരൻ (എ. പി. കെ ട്രസ്റ്റ്‌) സ്വാഗതവും സംഘാ ടകസമിതി ചെയർമാൻ അസീസ് മാഹി നന്ദിയും പറഞ്ഞു.

 നേരത്തെ മലയാള കലാഗ്രാമം എം. വി. ദേവൻ ആർട്ട് ഗാലറിയിൽ എ. പി.യുടെ ധന്യ ജീവിതത്തിലൂടെയുള്ള ഫോട്ടോ പ്രദർശനം 'എ. പി. സ്മൃതി ചിത്രങ്ങൾ'ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് എം. മുകുന്ദൻ 'എ. പി. കുഞ്ഞിക്കണ്ണൻ ലൈബ്രറിയും'ഉദ്ഘാടനം ചെയ്തു..

എം. മുകുന്ദൻ തന്റെ രചനകൾ ലൈബ്രറിക്കു കൈമാറി.

ചാലക്കര പുരുഷു ഏറ്റുവാങ്ങി.

എ. പി. പുസ്തക ശേഖരം എ. പി. കെ. ട്രസ്റ്റ്‌ അംഗം പ്രേംരാജിയിൽ നിന്നും എം. മുകുന്ദനും ഏറ്റുവാങ്ങി.

 ടി. എം. പ്രഭ (ചെന്നൈ )തുടങ്ങിയവർ അനുസ്മരണഭാഷണം നടത്തി..

ഡോ.എ. പി.ശ്രീധരൻ (എ. പി. കെ ട്രസ്റ്റ്‌) സ്വാഗതവും സംഘാ ടകസമിതി ചെയർമാൻ അസീസ് മാഹി നന്ദിയും പറഞ്ഞു.


ചിത്രവിവരണം: എം.എ.ബേബി എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

capture_1720549629

എന്നാൽ പ്രതീക്ഷിതമായ വളർച്ച കൈവരിക്കാൻ ഇനിയും കലാഗ്രാമത്തിന് സാധിതമായിട്ടില്ല. ആരും ഇല്ലാതാവുന്നില്ല. എ.പി.യും എവിടെയൊക്കെയോ ഉണ്ടെന്ന് മുകുന്ദൻ പറഞ്ഞു.

മറ്റുള്ളവർക്ക് വെളിച്ചം നൽകിയമെഴുകുതിരിയായിരുന്നു എ.പി.യെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു .

പല പ്രമുഖർക്കും പിറകിൽചാലക ശക്തിയായി എ.പി. കുഞ്ഞിക്കണ്ണനുണ്ടായിരുന്നു. നമ്മൾ മനുഷ്യരായിരിക്കണമെന്നാണ് കുഞ്ഞിക്കണ്ണൻ എന്നും പറഞ്ഞിരുന്നത്.

മതജാതി ചിന്തകൾക്കതീതമായി കഴിവുള്ളവരെ കണ്ടെത്തി ഉന്നതങ്ങളിൽ കൊണ്ടത്തിച്ച എ.പി. ക്ക് ഡോക്ടരേറ്റ് നൽകേണ്ടതായിരുന്നു.

എനിക്ക് എന്നും നല്ലൊരു ഉപദേശകനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്താൻ കലാഗ്രാമത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റാനാവണമെന്ന് അദ്ദേഹം പറഞ്ഞു.

 എല്ലാറ്റിലും ഒരു പെർഫക്ട് മേനായിരുന്നു എ.പി.യെന്നും, എം. ഗോവിന്ദൻ്റെ ചിന്തകളെ ജീവിതത്തിലൂടെ പ്രാവർത്തികമാക്കിയ മനുഷ്യസ്നേഹിയായിരുന്നുവെന്നും പ്രശസ്ത കഥാകൃത്ത് പികെ. പാറക്കടവ് പറഞ്ഞു.

ക്ഷേത്രത്തിന് ശ്രീകോവിൽ പണിയാനല്ല ,മറിച്ച്, ശുചിത്വ പരിപാലനത്തിന് കുളം നിർമ്മിച്ച് നൽകാനാണ് എ.പി.സംഭാവന നൽകിയതെന്നും, പാവപ്പെട്ടവർക്ക് നല്ല ഭക്ഷണം നൽകാനാണ് അദ്ദേഹം ഭക്ഷണശാല സ്ഥാപിച്ചതെന്നും ചിത്രകാരനും, ചരിത്ര ഗവേഷകനുമായ കെ.കെ മാരാർ പറഞ്ഞു.

കെ.എ. ജോണി, അഗസ്റ്റിൻ, ജി.പ്രഭ(ചെന്നൈ )തുടങ്ങിയവർ അനുസ്മരണഭാഷണം നടത്തി..ഡോ.എ. പി.ശ്രീധരൻ (എ. പി. കെ ട്രസ്റ്റ്‌) സ്വാഗതവും സംഘാ ടകസമിതി ചെയർമാൻ അസീസ് മാഹി നന്ദിയും പറഞ്ഞു.

 നേരത്തെ മലയാള കലാഗ്രാമം എം. വി. ദേവൻ ആർട്ട് ഗാലറിയിൽ എ. പി.യുടെ ധന്യ ജീവിതത്തിലൂടെയുള്ള ഫോട്ടോ പ്രദർശനം 'എ. പി. സ്മൃതി ചിത്രങ്ങൾ'ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് എം. മുകുന്ദൻ 'എ. പി. കുഞ്ഞിക്കണ്ണൻ ലൈബ്രറിയും'ഉദ്ഘാടനം ചെയ്തു..

എം. മുകുന്ദൻ തന്റെ രചനകൾ ലൈബ്രറിക്കു കൈമാറി.

ചാലക്കര പുരുഷു ഏറ്റുവാങ്ങി.

എ. പി. പുസ്തക ശേഖരം എ. പി. കെ. ട്രസ്റ്റ്‌ അംഗം പ്രേംരാജിയിൽ നിന്നും എം. മുകുന്ദനും ഏറ്റുവാങ്ങി.

 ടി. എം. പ്രഭ (ചെന്നൈ )തുടങ്ങിയവർ അനുസ്മരണഭാഷണം നടത്തി..

ഡോ.എ. പി.ശ്രീധരൻ (എ. പി. കെ ട്രസ്റ്റ്‌) സ്വാഗതവും സംഘാ ടകസമിതി ചെയർമാൻ അസീസ് മാഹി നന്ദിയും പറഞ്ഞു.


ചിത്രവിവരണം: എം.എ.ബേബി എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

puru

ആത്മ സുഹൃത്തിനെ

ഓർത്തപ്പോൾ പപ്പേട്ടൻ

വികാരാധീനനായി

മുക്കാൽ നൂറ്റാണ്ടുകാലം ആത്മബന്ധമുള്ള പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചപ്പോൾ, കഥയുടെ പെരുന്തച്ഛൻ്റെ വാക്കുകൾ പലയിടത്തും മുറിഞ്ഞ് പോയി. കണ്ണുകൾ ഈറനണിഞ്ഞു.

മലയാള കലാഗ്രാമത്തിൽ എ.പി. കുഞ്ഞിക്കണ്ണൻ്റെ ഒന്നാം വാർഷിക ഓർമ്മ നാളിൽ അനുഭവങ്ങൾ പങ്കുവെക്കവെയാണ് ടി. പത്മനാഭൻ വികാരാധീനനായത്.

തന്നേക്കാൾ തൻ്റെ സുഹൃത്തുക്കളെ സ്നേഹിച്ച എ.പി. യുടെസ്വഭാവ വിശേഷങ്ങൾ ഒന്നൊന്നായി പറയുമ്പോഴാണ് കഥാകാരൻ വിങ്ങി പോയത്.

എം.ഗോവിന്ദനിലൂടെയാണ് എ.പി. കുഞ്ഞിക്കണ്ണൻ സമൂഹത്തെ കണ്ടത്. 

അന്യജീവികളുടെ ക്ഷേമത്തിലൂടെസ്വജീവിതം ധന്യമാക്കിയ വ്യക്തിത്വമായിരുന്നു അത്.

ആദ്യകാലത്ത്കാവിവസ്ത്രം മാത്രം മാത്രം ധരിച്ചിരുന്ന എ.പി. സമഭാവനയോടെ സമൂഹത്തെക്കണ്ട യഥാർത്ഥ സോഷ്യലിസ്റ്റായിരുന്നു.

 തൻ്റെ ജോലിക്കാരെയെല്ലാം, തന്നെ പോലെ തന്നെ നോക്കിക്കണ്ട അദ്ദേഹം

പഴയ ലോഡ്ജിൽ പൊടിയും പുകയുമേറ്റ് ജീവനക്കാരോടൊപ്പമാണ് വർഷങ്ങളോളം താമസിച്ചിരുന്നത്.

സകല സൗഭാഗ്യങ്ങളും ബംഗ്ലാവുകളെല്ലാമുണ്ടായിട്ടും ജോലിക്കാരെ വേർപിരിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

വീട്ടുമുറ്റത്ത് പലതരം ആഢംബരക്കാറുകളുണ്ടായിട്ടും പഴയ അംബാസിഡർ കാറിലായിരുന്നു എ.പി.യുടെയാത്ര എന്നാൽ ഞാനടക്കമുള്ള സുഹൃത്തുക്കൾക്ക് ബെൻസ് കാറാണ് നൽകിയിരുന്നത്.


ആന്ധ്ര അതിർത്തിയിൽ150 ഏക്രമൊട്ടപാറക്കുന്നുകൾ വിലക്ക് വാങ്ങിയ അദ്ദേഹം വിസ്മയകരമാംവിധം മാതൃകാ കൃഷിയിടമാക്കി മാറ്റിയപ്പോഴും, സ്ഥലമുടമകളായ ബ്രാഹ്മണ കുടുംബത്തെ മരണം വരെ അവിടെ താമസിപ്പിക്കാൻ സൗമനസ്യം കാണിക്കുകയായിരുന്നു. 

വിശന്നു വരുന്ന പക്ഷികൾക്കും പട്ടികൾക്കും ഭക്ഷണം നൽകുക പതിവാണ്.. പട്ടിണിയുടെ രുചിയറിഞ്ഞ കുഞ്ഞിക്കണ്ണൻ സാധാരണക്കാർക്ക് ഗുണമേൻമയുള്ള നല്ല ഭക്ഷണം ലഭ്യമാക്കാൻ വേണ്ടിയാണ് മികച്ച ഹോട്ടലുകൾ നിർമ്മിച്ചത്.


നിർദ്ധനരായ എത്രയോ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി ഉയർന്ന ജോലികളിലെത്തിച്ചു. സുഹൃദ് വലയത്തിലെ ഓരോ ആളും വേർപിരിയുമ്പോഴും , കുഞ്ഞിക്കണ്ണൻപറയും. ഇനി നീയും ഞാനും മാത്രമേ ബാക്കിയുള്ളൂവെന്ന്. ഒടുവിൽ എല്ലാവരും പോയി. ഞാൻ മാത്രം ബാക്കിയായി. എൻ്റെനാല് കഥകളിലും ഒട്ടേറെ ലേഖനങ്ങളിലും കുഞ്ഞിക്കണ്ണൻ കഥാപാത്രമായി. 

കുഞ്ഞിക്കണ്ണൻ കൊളുത്തിവെച്ച

ദീപം കെടാതെ സൂക്ഷിക്കണമെന്നാണ് തൻ്റെ അപേക്ഷയെന്ന് പത്മനാഭൻ പറഞ്ഞു.


ലയാള കലാഗ്രാമം എ.പി.കുഞ്ഞിക്കണ്ണൻ ലൈബ്രറിക്ക്സമർപ്പിച്ച എം.മുകുന്ദന്റെ കൃതികളുടെ ശേഖരം ചാലക്കര പുരുഷു ഏറ്റുവാങ്ങുന്നു

capture

മോണിക്ക ഒരു എ.ഐ. സ്റ്റോറി

കുട്ടികൾക്ക് ആവേശമായി


തലശ്ശേരി: എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതാദ്യമായി നിർമ്മിക്കപ്പെട്ട മോണിക്ക ഒരു എ.ഐ. സ്റ്റോറി എന്ന സിനിമ കാണാൻ വിദ്യാർത്ഥികളുടെ തള്ളിക്കയറ്റം.

സിനിമാ തിയേറ്ററുകളിൽ അടുത്ത കാലത്തൊന്നും കാണാത്ത വിധം കണ്ണൂരിലെയും തലശ്ശേരിയിലെയും തിയേറ്ററുകളിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നും നൂറ് കണക്കിന് കുട്ടികൾ ഗ്രൂപ്പുകളായി അദ്ധ്യാപകരോടൊപ്പം സിനിമ കാണാൻ ആവേശത്തോടെ വന്നെത്തുകയാണ്. ആത്മനിർവൃതിയോടെ അവർ തിരിച്ച് പോകുകയും ചെയ്യുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം “മോണിക്ക ഒരുഎ.ഐ.സ്റ്റോറി” കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമായി മാറിക്കഴിഞ്ഞിരുന്നു..സ്വരൂപ് എന്ന കുസൃതിക്കാരൻ സ്കൂൾ വിദ്യാർത്ഥി സിനിമയിൽ നാടിന്റെ മുഴുവൻ താരമായി മാറിയത് ചിത്രീകരിച്ചിരിക്കുന്നത് പോലെ സ്വരൂപിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീപത് സിനിമ കാണാനെത്തുന്ന കുട്ടികൾക്കിടയിൽ മോണിക്ക ഫെയിം ആയി മാറിക്കഴിഞ്ഞു. സിനിമയെ എന്ന പോലെ ശ്രീപതിനെ അവർ സ്നേഹത്തോടെ നെഞ്ചിലേറ്റുകയാണ്. സിനിമയിൽ കുട്ടികൾക്ക് പ്രിയപ്പെട്ട മറ്റ് കഥാപാത്രങ്ങളാണ് എ.ഐ. മോണിക്കയും സുധാകരൻ മാസ്റ്ററും. മോണിക്കയായി അഭിനയിച്ചവതരിപ്പിച്ചിരിക്കുന്നത് മലയാളം സംസാരിക്കുന്ന ഇംഗ്ലീഷുകാരി അപർണ്ണയാണ്. സുധാകരൻ മാസ്റ്റർ കുട്ടികൾക്ക് പ്രിയപ്പെട്ടതായി മാറിയതിനെക്കുറിച്ച് സിനിമയിൽ പ്രധാന കഥാപാത്രമായ മുത്തശ്ശിയെ അവതരിപ്പിച്ചിരിക്കുന്ന പ്രശസ്ത നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവ് എ പി പ്രകാശൻ കിഴുത്തള്ളി സിനിമ കണ്ടിറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടത് ഇങ്ങിനെ: “മോണിക്ക ഒരു എ.ഐ സ്റ്റോറി യിലെ മൻസൂർ പള്ളൂർ അവതരിപ്പിച്ച ഹെഡ്മാസ്റ്ററെ കുട്ടികൾ കരഘോഷത്തോടെയാണ് തിയേറ്ററിൽ സ്ഥീകരിച്ചത്. ഇങ്ങനെ സ്നേഹിക്കുന്ന പ്രധാനാദ്ധ്യാപകൻ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നെങ്കിൽ എന്നവർ ആഗ്രഹിച്ച് പോകുന്നു. വിദ്യാർത്ഥികളുടെ സംസാര വിഷയത്തിലും സ്വപ്നത്തിലും സിനിമയിലെ കഥാപാത്രങ്ങളും ഹെഡ്മാസ്റ്ററും നിറഞ്ഞുനില്ക്കുകയാണ്.”

കുട്ടികളോടൊപ്പം സിനിമ കണ്ടിറങ്ങുന്ന അദ്ധ്യാപകർ പറയുന്നത് ഇങ്ങിനെ ഒരു സിനിമാനുഭവം ഇതാദ്യമാണെന്നാണ്. ഇത് കുട്ടികളോടൊപ്പം രക്ഷിതാക്കളും കാണണം എന്ന് കൂടി അവർ പറയുന്നു. കുട്ടികളെയും കുടുംബത്തെയും മുന്നിൽ കണ്ട് കൊണ്ട് ഇങ്ങിനെ ഒരു സിനിമ ഒരുക്കിയ സംവിധായകൻ ഇ എം അഷ്റഫിനും നിർമ്മാതാവ് മൻസൂർ പള്ളൂരിനും അഭിമാനിക്കാം. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിച്ച സിനിമ തലശ്ശേരി ലിബർട്ടിയിൽ പ്രത്യേക ഷോ രാവിലെ 10:30 ന് മൂന്നാം വാരം പിന്നിടുമ്പോഴും പ്രദർശനം തുടരുകയാണ്. സിനിമ കഴിഞ്ഞിറങ്ങുമ്പോഴും സിനിമയിലൂടെ പറഞ്ഞ സ്നേഹ സന്ദേശം പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കും


ചിത്ര വിവരണം: തലശ്ശേരിയിൽ സിനിമ കണ്ടിറങ്ങുന്ന വിദ്യാർത്ഥികൾ

capture_1720551078

ഒ .ആബു സ്മാരക പുരസ്കാരം എം വസന്തകുമാർ ഏറ്റുവാങ്ങി

തലശ്ശേരി : മാപ്പിള കലാ കേന്ദ്രം ഏർപ്പെടുത്തിയ ഒ.ആബു

അനുസ്മരണവും അവാർഡ് ദാനവും തലശ്ശേരി പാർക്കോ റസിഡൻസിയിൽ സംഘടിപ്പിച്ചു. പ്രശസ്ത നാടക സിനിമാ താരം നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു.

മാപ്പിളപ്പാട്ടുരചയിതാവും ഗ്രന്ഥകാരനുമായ ഒ.ആബുവിൻ്റെ 44-ാം ചരമവാർഷികത്തോടനുബന്ധിച്ച് തലശ്ശേരി മാപ്പിള കലാ കേന്ദ്രം അനുസ്മരണ സമ്മേളനവും പുരസ്ക്കാര സമർപ്പണവും തലശ്ശേരി പാർക്കോ റസിഡൻസിയിൽ നടന്നു. പഴയ കാല മാപ്പിളപ്പാട്ട് ഗായകൻ എം വസന്തകുമാറാണ് അവാർഡ് ജേതാവ്. ചടങ്ങിൽ മാപ്പിള കലാ കേന്ദ്രം പ്രസിഡൻ്റ് പ്രൊഫ. എ.പി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. കലാ കേന്ദ്രം സെക്രട്ടറി ഉസ്മാൻ പി വടക്കുമ്പാട് സ്വാഗതം പറഞ്ഞു.

കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡൻ്റ്. ആർ.കെ. പൂവ്വത്തിങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി. മാപ്പിളകലാകേന്ദ്രം ജോ സെക്രട്ടറി ജാഫർ ജാസ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ടി.കെ ഡി മുഴപ്പിലങ്ങാട്, എം എ ഗഫൂർ, അനീഷ് പാതിരിയാട്, സെൻസായ് സി എൻ മുരളി, പി എം അഷറഫ്, കെ മുസ്തഫ, എ കെ ഇബ്രാഹിം, അലി വലിയേടത്ത്, എം വസന്തകുമാർ, ബക്കർ തോട്ടുമ്മൽ, തുടങ്ങിയവർ സംസാരിച്ചു.

വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ടി കെ ഡി മുഴപ്പിലങ്ങാട്, ലത്തീഫ് കുഞ്ഞുപറമ്പ്, മൻസൂർ മട്ടാമ്പ്രം, കെ മുസ്തഫ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

kottayil-balan-master

പുഷ്പാർച്ചന നടത്തി

ചൊക്ലി: രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ മുൻ മാനേജർ സി കെ ബാലൻ മാസ്റ്ററുടെയും കെ പി സരോജിനിയുടെയും പതിനെട്ടാമത്തെയും, നാലാമത്തെയും  ചരമവാർഷിക ദിനത്തിൽ സ്കൂളിൽ പുഷ്പാർച്ചന നടത്തി .ഇതോടനുബന്ധിച്ച് രാമവിലാസം എച്ച് എസ് എസ് മുൻ മാനേജർമാരായ സി കെ ബാലൻ മാസ്റ്ററുടെയും ശ്രീമതി കെ പി സരോജിനിയുടെയും സ്മരണയ്ക്കായി മക്കൾ, രാമവിലാസത്തിലെ പഠന സൗകര്യമില്ലാത്ത പന്ത്രണ്ട് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ പ്രിൻസിപ്പാൾ കെ. പ്രശാന്തനും ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തിക്കും നൽകി കൊണ്ട് നിർവ്വഹിച്ചു.

aaaaaaaa

പ്രണാമങ്ങളോടെ

: ആനന്ദകുമാർ പറമ്പത്ത്


മഴ കുടിച്ച്

തടിച്ച് കുതിച്ചൊഴുകും

മയ്യഴിപ്പുഴ

മലയാള കലാഗ്രാമത്തിൻ

മുന്നിലെത്തുമ്പോൾ

പതുക്കെയാവുന്നു,

എന്നുമാ

മഹാനുഭാവനെ നമിക്കുന്നു

ഓളങ്ങളിൽ എ.പി യുടെയോർമ്മകളുണരുന്നു


എ.പി.യെന്ന പൂമരത്തണലിൽ

കലകളുടെ വസന്തം വിടരുന്നതും,

സാഹിത്യ സുഗന്ധം പടരുന്നതും,

സാംസ്കാരിക പെരുമ

വളരുന്നതും പുഴ കാണുന്നു


ആ മഹാമനീഷിയുടെ

വിരൽതുമ്പു പിടിച്ചു

കയറിയവരുടെ ആശ്വാസങ്ങളും,

ആഹൃദയ വിശാലതയിൽ

നിറങ്ങൾ പകർത്തിയ

ജീവിതമന്ദസ്മിതങ്ങളും,

പുളിനങ്ങളിൽ പുളകം ചാർത്തുന്നതിൽ

പുഴനിർവൃതിയടയുന്നു


എളിമയിൽ നിന്നുദിച്ചുയർന്ന

സൂര്യതേജസ്സിനു മുന്നിൽ

ഒരു തവണ കൂടി വണങ്ങി,

സേവന വസന്തതിലകമണിഞ്ഞ്

കടലകം തേടി പുഴയൊഴുകുന്നു..


കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

കണ്ണൂർ-ഷോർണൂർ-കണ്ണൂർ,പുതിയ വണ്ടി പ്രതിദിന സർവ്വിസ്സാക്കണം

മാഹി:മലബാറിലെ യാത്രാദുരിതം പരിഹരിക്കാൻ ഒരു മാസത്തേക്ക് റെയിൽവേ ആരംഭിച്ച കണ്ണൂർ- ഷോർണൂർ-കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ്സ് ആഴ്ചയിൽ നാല് ദിവസമെന്നത് ആറ് ദിവസമാക്കണമെന്നും,സ്ഥിരം സർവിസ്സായി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് തലശ്ശേരി റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സി.പി.ആലുപ്പികേയി,ശശികുമാർ കല്ലിഡുംബിൽ,ഗിരീഷ്കുമാർ മക്രേരി എന്നിവർ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ ആർ.എം അരുൺകുമാർ ചതുർവേദിക്ക് നിവേദനം നൽകി.പുതിയ വണ്ടി ആരംഭിച്ചതോടെ വൈകീട്ട് കോഴിക്കോട് നിന്നു മംഗലാപുരം ഭാഗത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്സിൽ തിരക്ക് കുറയുകയും, പുതിയ വണ്ടി പരശുറാമിനു പിറകെ വരുന്നതിനാൽ പരശുറാമിലെ ശ്വാസം മുട്ടിയുള്ള യാത്രയ്ക്ക് പരിഹാരമായിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടി കാട്ടി. അതിനാൽ പുതിയ വണ്ടി സ്ഥിരമായി ഓടിക്കണമെന്നും അഭ്യർത്ഥിച്ചു. യാത്രാക്ലേശത്തിനു പരിഹാരമെന്നോണം പരശുറാമിൽ രണ്ട് കോച്ച് കൂട്ടിയതിനു റെയിൽവെയെ അഭിനന്ദിക്കുകയും ചെയ്തു.

വെറുതെ വിട്ടു

മാഹി:പന്തക്കലിലെ പെട്രോൾ പമ്പിൽ നിന്ന് കേനുകളിലായി ഡീസൽ കടത്തിയെന്നാരോപിച്ച് കേരള പി.ഡബ്ല്യു.ഡി കോൺട്രാക്ടർ റീജൻ്റെ പേരിൽ പള്ളൂർ പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് മാഹി കോടതി വെറുതെ വിട്ടു. പ്രതിക്ക് വേണ്ടി അഡ്വ.എ.പി.അശോകൻ, അഡ്വ: ബി.പ്രീമ എന്നിവർ ഹാജരായി.

capture_1720551794

ആയില്യം നാൾ ആഘോഷവും കുട്ടിച്ചാത്തൻ വെള്ളാട്ടവും നടന്നു

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷവും കുട്ടിച്ചാത്താൻ നേർച്ച വെള്ളാട്ടവും നടന്നു.

 ആയില്യം നാൾ ആഘോഷത്തിന്റെ ഭാഗമായി അഖണ്ഡ നാമജപം, നാഗപൂജ, മുട്ട സമർപ്പണം പ്രസാദഊട്ട് എന്നിവ ഉണ്ടായി.

ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

ദീപാരാധനക്കുശേഷം കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു.



ചിത്രവിവരണം..

പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ നടന്ന ആയില്യം നാൾ ആഘോഷം

capture_1720551920

വാണുകണ്ടകോവിലകം

പ്രതിഷഠയും, ഗൃഹപ്രവേശനവും

ന്യൂമാഹി:ശ്രീ വാണുകണ്ട കോവിലകം തറവാട്

ഗുരുസ്ഥാനപ്രതിഷ്‌ഠയും ഗൃഹപ്രവേശവും

ജൂലൈ 13, 14  തിയ്യതികളിലായി നടക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാടൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചാണ്ട് നടക്കുക

ചരിത്രവും വിശ്വാസവും ഇഴചേർന്ന് കിടക്കുന്ന ചിരപുരാതനമായ തറവാടാണ് ന്യൂമാഹി പഞ്ചായത്തിലെ മങ്ങാട്‌ ശ്രീ വാണുകണ്ട കോവിലകം.

 ഭഗവതി ക്ഷേത്രവും തനത്‌ ദേവസങ്കല്പമുള്ള കാവും ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമായ നാലമ്പലവും ഇവിടുത്തെ പ്രത്യേകതയാണ്. മയ്യഴിപ്പുഴയുടെ തീരത്ത് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പഞ്ചദേശങ്ങളുടെയും ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും കാരണഭൂതമായത്‌ ഈ ക്ഷേത്രമാണെന്നാണ്‌ വിശ്വാസം. ഇടതൂർന്ന് പടർന്ന് പന്തലിച്ച വൃക്ഷലതാദികൾ നിറഞ്ഞ കാവും, ചിറയും ഇവിടുത്തെ പ്രത്യേകതയാണ്‌. പഞ്ചദേശവാസികളുടെ അഭയസ്ഥാനമായ വാണുകണ്ട കോവിലകത്തിന്‌ ‘കൂലോത്ത്’ എന്ന പേരുകൂടിയുണ്ട്‌.

 ക്ഷേത്ര ശ്രീകോവിലിൽ ശാന്തസ്വരൂപിണിയുമായ ശ്രീപാർവതിയും , വേട്ടെയ്‌ക്കൊരുമകനും, ഭദ്രകാളിയും കുടികൊള്ളുന്നു. ക്ഷേത്രത്തോടുചേർന്നുള്ള ചിത്രകൂടത്തിൽ നാഗദേവതമാരുടെ ചൈതന്യവുമുണ്ട്‌. തറവാട്‌ വീടിനോട്‌ ചേർന്ന്‌ ഗുരുസ്ഥാനം, മതിൽക്കെട്ടിനോട്‌ ചേർന്ന്‌ ഗുളികൻ, കുട്ടിച്ചാത്തൻ, വസൂരിമാല എന്നീ ദേവീദേവന്മാരെ ആരാധിച്ചുവരുന്നു. പയ്യോളി കീഴൂർ ശിവക്ഷേത്രവുമായി വാണുകണ്ട കോവിലകത്തിന്‌ അടുത്ത ബന്ധമുണ്ട്‌.   

പത്തില്ലത്ത്‌ അടിയോടിമാരുടെ തറവാടാണ്‌ വാണുകണ്ട കോവിലകം.

അയിത്തം നിർമാർജനം ചെയ്യാൻ കേരളഗാന്ധിയായിരുന്ന കെ കേളപ്പന്റെ നേതൃത്വത്തിൽ പുരോഗമനവാദികൾ കേരളമാകെ സഞ്ചരിച്ചപ്പോൾ, ഗജവീരന്റെ അകമ്പടിയോടെ അദ്ദേഹത്തെയും സംഘത്തെയും കോവിലകത്തേക്ക് ആനയിക്കുകയും ക്ഷേത്രപ്രവേശന വിളംബരം നടത്തുകയും ചെയ്ത മലബാറിൽതന്നെ പ്രശസ്‌തമായ ക്ഷേത്രസ്ഥാനമാണിത്.

ഭഗവതി സേവ

മഹാമൃത്യുഞ്‌ജയഹോമം

മഹാഗണപതി ഹോമം

കലശാഭിഷേകം

അന്നദാനം,നിറമാല

തായമ്പക തുടങ്ങിയ

കലാപരിപാടികളുമുണ്ടാകും.


ചിത്രവിവരണം: നവീകരിച്ചക്ഷേത്രം.

റോഡ് ചളിക്കുളമായി

ന്യൂമാഹി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ

ജലജീവൻ മിഷൻ പൈപ്പ്‌ ഇടാനായി റോഡിൽ കുഴിച്ച കുഴി അപകട ഭീഷണിയുയർത്തുന്നു.. കുഴി കൃത്യമായി മൂടാത്തതിനാൽ പലയിടത്തും കാൽ നടയാത്രപോലും ദു: സ്സഹമായി.  ഇത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.  ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. കുഴി മൂടണമെന്ന്‌ നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടിയെടുത്തിട്ടില്ല.


ചിത്രവിവരണം:അപകടം ക്ഷണിച്ചു വരുത്തുന്ന റോഡ്

ചോനോൻ ഉമ്മർ ഹാജി

സ്മാരക പുരസ്കാരം പി. ശമീമക്ക്

തലശ്ശേരി : ചോനോൻ കുടുംബ ട്രസ്റ്റ് കുടുംബ കാരണവരായിരുന്ന ചോനോൻ ഉമ്മർ ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം കണ്ണൂരിലെ മികച്ച സാമൂഹിക പ്രവർത്തകയായ പി.ശമീമക്ക് നൽകാൻ തീരുമാനിച്ചു. നിലവിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലിലെ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺ ആണ് ശമീമ. കേരള സ്റ്റേറ്റ് വഖഫ് ബോഡിലെ മുൻ വനിതാ അംഗം, കണ്ണൂർ ജില്ലാ ഓർഫനേജ് കൺട്രോൾ ബോർഡ് ഓർഗനൈസിങ്ങ് സെക്രട്ടറി, വിധവകൾക്കും ആലംബഹീനർക്കും സങ്കേതമായ അത്താണിയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ശ്രദ്ധയമായ സേവനങ്ങൾ കാഴ്ചവെച്ച വനിതയാണ്. 


അഡ്വ. കെ.എ. ലത്തീഫ്, ടി. കെ. ഡി. മുഴപ്പിലങ്ങാട്, പ്രൊഫ. എ.പി. സുബൈർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും ആദരഫലകവും അടങ്ങിയതാണ് പുരസ്കാരം. ജൂലൈ അവസാന വാരം തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.എം. അബ്ദുൽ ബശീർ അറിയിച്ചു

പൊലീസിൽ പരാതിപ്പെട്ടതിന്

തല തല്ലി പൊട്ടിച്ചു

തലശ്ശേരി :ഭീഷണിയുണ്ടെന്ന് കതിരൂർ പൊലിസിൽ പരാതിപ്പെട്ടതിന് യുവാക്കളുടെ തല തല്ലിപ്പൊട്ടിച്ചു പൊന്ന്യം പുലരി വായനശാലക്കടുത്ത് അർദ്ധരാത്രിയാണ് സംഭവം. മരത്തടി കൊണ്ടുള്ള ക്രൂരമായ ആക്രമത്തിൽ തലക്കും ദേഹമാസകലവും ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളെയാണ് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊന്ന്യംവെസ്റ്റിലെ ഹരി നന്ദനത്തിൽ ആത്മ കിരൺ ( 34 ), സൂര്യോദയത്തിൽ ആദർശ് (26) എന്നിവരാണ് ആശുപത്രിയിലുള്ളത്'. ആത്മ കിരണിന്റെ തലയിൽ അഞ്ച് തുന്നിക്കെട്ടലുകൾ വേണ്ടി വന്നു. അടിയേറ്റ് കാലിനും കൈക്കും കണ്ണിന് താഴെയും സാരമായ പരിക്കുകളുണ്ട്. തലയുടെ പിൻഭാഗത്താണ് ആദർശിന് പരിക്ക് -സി.പി.എം. പ്രവർത്തകനായ ആദർശിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് പാർട്ടി അനുഭാവിയായ ആത്മ കിരണും ആക്രമിക്കപ്പെട്ടത്. മദ്യവും മയക്ക്മരുന്നും ഉപയോഗിച്ച് പ്രദേശത്ത് അഴിഞ്ഞാടുന്നവർക്കെതിരെ പ്രതികരിച്ചതിനാണ് പതിയിരുന്ന് ആക്രമിച്ചതെന്ന് പരിക്കേറ്റ ഇരുവരും പറയുന്നു. ഗൾഫിലേക്ക് പോവുന്ന യുവാവിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു പോവുന്നതിനിടയിലാണ് ബംഗളൂരിൽ നിന്നും നാട്ടിലെത്തിയ ബേക്കറി തൊഴിലാളിയായ സായൂജ് മരത്തടി കൊണ്ട് ആക്രമിച്ചു പരിക്കേൽപിച്ചതെന്നാണ് പരാതി. . 

capture_1720552428

പ്രേമദാസൻ നിര്യാതനായി..

തലശ്ശേരി: ഇല്ലിക്കുന്ന് ഗുരിക്കൾ സ്കൂളിന് സമീപത്തെ മൂത്താടൻ വീട്ടിൽ എം.കെ. പ്രേമദാസൻ (68)നിര്യാതനായി..അമ്മ മൂത്താടൻ മാധവി. ഭാര്യ. പരേതയായ രാജി, മക്കൾ, രജിന, പ്രിയ. മരുമക്കൾ :   റിജേഷ് (വാട്ടർ അതോറിറ്റി, തലശ്ശേരി ) ഹരി (ആർ.പി.എഫ്. ചെന്നൈ)

സഹോദരങ്ങൾ, പ്രഭാകരൻ, പ്രസന്നകുമാർ, ജിനചന്ദ്രൻ, ശോഭന, മുരളിധരൻ

സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് കണ്ടിക്കൽ നിദ്രാ തീരം

ടി.പി.കുഞ്ഞാനു നിര്യാതയായി

മാഹി: പന്തക്കൽ പുത്തൻ പുരയിൽ ഫാത്തിമ വില്ലയിൽടി.പി. കുഞ്ഞാനു(74)നിര്യാതയായി. ഭർത്താവ് പരേതനായ മൊയ്തീൻ കുട്ടി. മകൻ: ടി.പി.റഫീക്ക്. മരുമകൾ: റസിയ.സഹോദരങ്ങൾ: ടി.പി.അഹമ്മദ്, പരേതരായ അബ്ദുള്ള, ആയിഷ

capture_1720552642

പി.എം. ഹാഷിമിനെ അനുസ്മരിച്ചു

ന്യൂമാഹി : പഞ്ചായത്ത് മുൻ പ്രസിഡണ്ടും സി പി എം മുൻ ലോക്കൽ സെക്രട്ടറിയും, സഹകാരിയുംസാമൂഹ്യ രാഷ്ട്രിയ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന പി എം ഹാഷിമിൻ്റെ ഏഴാം ചരമ വാഷിക ദിനം ആചരിച്ചു. സി പി എം ജില്ലാ കമ്മിറ്റി അംഗം ടി ഷബ്ന ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏറിയ സെക്രട്ടറി എ രമേശ് ബാബു, കെ ജയപ്രകാശൻ,എസ് കെ വിജയൻ, വി കെ മുഹമ്മദ് തമീം സംസാരിച്ചു


ചിത്രവിവരണം:ടി.ഷബ്ന ഉദ്ഘാടനം ചെയ്യുന്നു.

ടീച്ചർ ട്രെയിനിംഗ് അപേക്ഷ ക്ഷണിച്ചു

മാഹി: മാഹിയിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കായി

പാലയാട് ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ 2024-26 വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ( ഡി എൽ എഡ് ) കോഴ്സിനു സംവരണം ചെയ്ത 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ റെസിഡൻസി സർട്ടിഫിക്കറ്റ് സഹിതം ജൂലയ് 17 നകം മാഹി ചീഫ് എഡ്യുക്കേഷണൽ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷഫോമിനും കൂടുതൽ വിവരങ്ങൾക്കും

www.education.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന് മാഹി ചീഫ് എഡ്യുക്കേഷണൽ ഓഫീസർ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ്

:ബി.ജെ.പി. പത്രിക നൽകി

തലശേരി : നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പെരിങ്കളം (18) വാർഡിൽ മത്സരിക്കാൻ ബി.ജെ.പി.യിലെ കെ.സന്തോഷ് നാമനിർദ്ദേശപത്രിക നൽകി. പാർട്ടി നേതാക്കളായ കെ. അനിൽകുമാർ, എം.പി.സുമേഷ്, പി.വി.സുരേഷ്, കെ.ഹരിദാസ്, നഗര സഭയിലെ ബി.ജെ.പി. കൌൺസിലർമാരായ കെ. അജേഷ്, കെ. ലിജേഷ്, അഡ്വ. മിലി ചന്ദ്ര, ഇ.ആശ, വി. മജ്മ, പി.ബിന്ദു എന്നിവരുടെ സാന്നിധ്യത്തിലാണ് സഹ വരണാധികാരിയായ റവന്യൂ ഓഫീസർ ശൈലേഷ് കാരായി മുൻപാകെ ഇന്നലെ രാവിലെ പത്രിക നൽകിയത്. ബി.ജെ..പി. പ്രവർത്തകരും കൂടെയുണ്ടായി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം. തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എ. സുധീഷും യു. ഡി.എഫ് സ്ഥാനാർത്ഥിയായി ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി പി.എൻ. പങ്കജാക്ഷൻ മാസ്റ്ററുമാണ് മത്സരിക്കുന്നത്. ഇരുവരും ഇന്ന് പത്രിക സമർപ്പിക്കും. ഈ മാസം 12നാണ് പത്രികയുടെ സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള അവസാന തീയ്യതി 15 നാണ്. 30 ന് വോട്ടെടുപ്പും 31 ന് വോട്ടെണ്ണി ഫലപ്രഖ്യാപനവും നടത്തും. പെരിങ്കളം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൌൺസിലറും പിന്നീട് നഗരസഭയുടെ വൈസ് ചെയർ മാനുമായിരുന്ന വാഴയിൽ ശശി മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബി.ജെ.പി. സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ചയാൾ തന്നെയാണ് ഇത്തവണ നാമനിർദേശ പത്രിക നൽകിയ തത്ത പറമ്പിൽ സന്തോഷ്. ബി.ജെ.പിയുടെ വാർഡ് കൺവീനർ കൂടിയാണിദ്ദേഹം - കഴിഞ്ഞ തവണ 196 വോട്ട് നേടി വാർഡിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കുട്ടിമാക്കൂലിലെ എൻ. രാജനായിരുന്നു യു. ഡി.എഫ് സ്ഥാനാർത്ഥി. 142 വോട്ട് നേടിയ രാജന് പെരിങ്കളത്ത് മൂന്നാം സ്ഥാനമായിരുന്നു.-  

capture_1720552881

സി.മൊയ്തു    നിര്യാതനായി.   

തലശ്ശേരി: കിഴക്കേ കതിരൂർ താഴത്ത് പള്ളിക്ക് സമീപം താഴത്ത് പള്ളി ഹൗസിൽ കെ സി മൊയ്തു (82) നിര്യാതനായി.

ഉമ്മൻചിറയിലെ കാട്ടുമാടം ചാലിൽ ബാവയുടെയും കദീസുവിന്റെയും മകനാണ്.

ഭാര്യ:ടി പി റംല

മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ആഷിഫ്, റാജി ഫ, സാജിഫ, പരേതനായ മുഹമ്മദ് ഷാഫി

മരുമക്കൾ: നസറിയ, ശമീം നിഷ, ആയിശ, ഷഹൻ ഷാ, ശബീർ

സഹോദരന്മാർ: അബൂട്ടി, അബ്ദുൽ റഹ്മാൻ, മഹമൂദ്, സുബേർ, പരേതരായ നഫീസ, പാത്തൂട്ടി, ആയിഷ

പുതുച്ചേരി സംസ്ഥാനത്ത് സ്കൂൾ സമയം പരിഷ്ക്കരിക്കുന്നു.


മാഹി: സർക്കാർ വിദ്യാലയങ്ങൾക്ക് പുതിയ സമയക്രമം നടപ്പിലാക്കി പോണ്ടിച്ചേരി സംസ്ഥാന വിദ്യാഭ്യാസ ഡയറക്റ്ററുടെ ഓർഡർ.  

പോണ്ടിച്ചേരി സംസ്ഥാനത്ത് സി.ബി.എസ് സി സിലബസ് നടപ്പിലായതോടെ വിദ്യാഭ്യാസ കലണ്ടർ എകീകരിച്ചിരുന്നു.

ഏകീകരിച്ച പുതിയ ടൈം ടേബിൾ പ്രകാരം ഇനി മുതൽ എട്ടു പിരിയഡ് സമയ ക്രമം നടപ്പിലാവും.

രാവിലെ 9.00 മണിമുതൽ വൈകീട്ട് 4.20 വരെയാവും ഇനി സ്കൂൾ സമയം.

സെൻ്റാക്ക് : നഴ്സിംങ്ങ് എഴുത്തു പരീക്ഷ 14 ന്


സെൻ്റാക്ക് ബി.എസ്‌.സി (നഴ്‌സിംങ്ങ്) സർക്കാർ ക്വാട്ട സീറ്റുകളിലേക്കുള്ള എഴുത്തുപരീക്ഷ ജൂലയ് 14 ന് നടക്കും. പുതുച്ചേരിയിൽ ( 6 ) കാരയ്ക്കൽ ( 2 ) മാഹി, യാനം (1 ) വീതം കേന്ദ്രങ്ങളിലുമായി എഴുത്തു പരീക്ഷ നടത്താൻ പുതുച്ചേരി ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ജൂലയ് 10 മുതൽ ഔദ്യോഗിക വെബ്സൈറ്റായ https://www.centacpuducherry.in/ എന്ന വെബ്സൈറ്റിൽ നിന്ന് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 0413-2229355 എന്ന നമ്പറിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെടാവുന്നതാണെന്ന് പുതുച്ചേരി പരീക്ഷാ കൺട്രോളിംഗ് ഓഫീസറും ആരോഗ്യ വകുപ്പ് ഡയറക്ടറുമായ ഡോ: ജി. ശ്രീരാമലു അറിയിച്ചു.

qq

കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും, ഭാര്യ ബെറ്റിയും വീട്ടിൽ സന്ദർശിക്കുന്നു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2