ടിപി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റി, അനുമോദന സദസ്സ് സംഘടിപ്പിച്ചു

ടിപി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റി, അനുമോദന സദസ്സ് സംഘടിപ്പിച്ചു
ടിപി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റി, അനുമോദന സദസ്സ് സംഘടിപ്പിച്ചു
Share  
2024 Jul 08, 04:25 PM
VASTHU
MANNAN

ടിപി മൂസ്സ ചാരിറ്റബിൾ

ആൻറ് കൾച്ചറൽ സൊസൈറ്റി,

അനുമോദന സദസ്സ് സംഘടിപ്പിച്ചു

വടകര: കുറിഞ്ഞാലിയോട്ടെ ടി പി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർത്തികപ്പള്ളി പ്രദേശത്തെ എം ബി ബി എസ്, പ്ലസ് ടു, എസ് എസ് എൽ സി, യു എസ് എസ് ,എൽ എസ് എസ് പരീക്ഷ കളിൽ വിജയം നേടിയ വിദ്യാർത്ഥി കളെ അനുമോദിച്ചു.

കാർത്തിക പ്പള്ളി നമ്പർ വൺ യു പി സ്കൂളിൽ നടന്ന അനുമോദന സദസ്സ് പ്രശസ്ത കവിയും പ്രഭാഷകനുമായ ആല ങ്കോട് ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് നൂഞ്ഞിയിൽ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി വി ബാലൻ ടി പി മൂസ്സ അനുസ്‌മരണ പ്രഭാഷണം നടത്തി. സിനിമാ നിരൂപകനും നാടക പ്രവർത്തകനുമായ അരിക്കാം വീട്ടിൽ സുനിൽകുമാർ മുഖ്യ പ്രഭാഷ ണം നടത്തി.


പ്രഭാഷകനും ജില്ലാ ലൈബ്രറി പ്രവർത്തകനുമായ സോമൻ മുതുവന ടി പി സുഹൃത്ത് സ്‌മരണ നടത്തി. മിൽമ മലബാർ മേഖലാ യൂണിയൻ ബോർഡ് മെമ്പർ പി ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ പി സൗമ്യ, എറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ എം ബിജു, കുറിഞ്ഞാലിയോട് ക്ഷീരോൽപ്പാദക സഹകരണ സംഘം സിക്രട്ടറി വി വി ബീന എന്നിവർ ആശംസകൾ നേർന്നു. 

  

എംബിബിഎസ് പരീക്ഷയിൽ ഉന്ന ത വിജയം കൈവരിച്ച കോട്ടക്കാര ന്റവിട ഡോ. സഹീദ സിറാജിനേയും 'താഴ്മ' യിലെ ഡോ. മിന്ന പാത്താടി യെയും ആലങ്കോട് ലീലാകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു. വിജയികളായ മുഴുവൻ കുട്ടികൾക്കും പി ഹരീന്ദ്രനാഥ് രചിച്ച 'മഹാത്മാ ഗാന്ധി കാലവും കർമ്മപർവ്വവും 1869-1915' എന്ന ചരിത്ര ഗ്രന്ഥം സമ്മാനമായി നൽകി. ഒപ്പം മഠത്തിൽ കുമാരൻ കുടുംബ ട്രസ്റ്റിന്റെ കുട, നൂഞ്ഞിയിൽ രാധയുടെ ഓർമ്മയ്ക്കായി സ്റ്റീൽ വാട്ടർ ബോട്ടിൽ, സൊസൈറ്റിയുടെ ബേഗ് എന്നിവയും വിതരണം ചെയ്തു.


സമൂഹത്തിൽ തനതായ അടയാളപ്പെടുത്തലുകൾ നൽകി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ പി ആർ നമ്പ്യാർ, എം സി അപ്പുണ്ണി നമ്പ്യാർ, ടി. രാമകൃഷ്ണ ക്കുറുപ്പ്, കുഞ്ഞിമൂസ്സ കുനിങ്ങാട് എന്നിവരുടെ ഓർമ്മക്കായി അവരുടെ ബന്ധുക്കളും ലോക കേരളസഭ അംഗം ബാബു വടകര, UAE വടകര എൻ ആർ ഐ ഫോറം പ്രസിഡണ്ട് ഇന്ദ്ര തയ്യിൽ എന്നിവരുടെ അക്ഷരോപഹാരമായി പി ഹരീന്ദ്രനാഥിന്റെ പുസ്തകം മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു.  ഓ എം അശോകൻ നന്ദിയും പറഞ്ഞു.

 കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2