നിരന്തര സാധകം കൊണ്ട് മാത്രമേ നല്ല കവിതകള്‍ എഴുതാന്‍ സാധിക്കൂ; പി.പി.ശ്രീധരനുണ്ണി

നിരന്തര സാധകം കൊണ്ട് മാത്രമേ നല്ല കവിതകള്‍ എഴുതാന്‍ സാധിക്കൂ; പി.പി.ശ്രീധരനുണ്ണി
നിരന്തര സാധകം കൊണ്ട് മാത്രമേ നല്ല കവിതകള്‍ എഴുതാന്‍ സാധിക്കൂ; പി.പി.ശ്രീധരനുണ്ണി
Share  
2024 Jul 06, 08:09 PM
VASTHU
MANNAN

നിരന്തര സാധകം കൊണ്ട് മാത്രമേ നല്ല കവിതകള്‍

എഴുതാന്‍ സാധിക്കൂ; പി.പി.ശ്രീധരനുണ്ണി


കോഴിക്കോട്; കവിതാ ലോകത്തിന്റെ വക്കത്ത് നിന്നാല്‍ പോരാ, നിരന്തരം സാധകം കൊണ്ട് നല്ല കവിതകള്‍ എഴുതാന്‍ എഴുത്തുകാര്‍ക്ക് സാധിക്കണമെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. രാഷ്ട്ര ഭാഷാ വേദിയും, പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദിയും സംയുക്തമായി ഹിന്ദി നോവല്‍ ചക്രവര്‍ത്തി മുന്‍ഷി പ്രേം ചന്ദിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഭിന്ന ഭാഷാ കവിയരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകള്‍ ഡിക്ഷ്‌നറി വെച്ച് കവിത എഴുതാനാവില്ല. നമ്മുടെ മനസ്സില്‍ സമാഹരിച്ച് വരുന്ന വാക്കുകളാണ് കവിതകളാകുന്നത്. താന്‍ താന്‍ മനസ്സിലാവുന്ന ഭാഷയിലാണ് കഥകളും കവിതകളും എഴുതാവൂ എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കോഴിക്കോട് സാഹിത്യ നഗര പദവിയിലേക്ക് ഉയരുമ്പോള്‍ ഇത്തരം കൂട്ടായ്മകള്‍ അതിന് മാറ്റ് കൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍.ജയന്ത് കുമാര്‍, സാഹിത്യകാരന്‍ ഒഞ്ചിയം ഉസ്മാന്‍, ഗോപി, ചെറുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.കെ.ഇരവില്‍ സ്വാഗതവും, പി.ടി.ജയപ്രകാശ് നന്ദിയും പറഞ്ഞു. കവികളായ കെ.പി.ആലിക്കുട്ടി, മോഹനന്‍ പുതിയോട്ടില്‍, വിനു നീലേരി, ആനന്ദകുമാര്‍ വി.എം, സരസ്വതി ബിജു, ആര്‍.കെ.ഇരവില്‍, എന്‍.എസ്.മേരി കൊട്ടുപള്ളി, സായിപ്രഭ, ശ്രീരഞ്ജിനി ചേവായൂര്‍, ബാബു.സി.അരൂര്‍, ഈപ്പന്‍.പി.ജെ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

e9a4bc8b-4ea1-4347-b662-3b15cf22e8fe-(2)

BS S കവിതാ പുരസ്കാരം ലഭിച്ച മഹിജ തോട്ടത്തിലിനും 

ബ്ലോക്ക് ക്ലസ്റ്റർ അരങ്ങ് വിജയികൾക്കും അനുമോദനം 


ചോമ്പാല :അഴിയൂർ ഗ്രാമപഞ്ചായത്ത് CDS വാർഷിക ജനറൽ ബോഡി യോഗം അഴിയൂർ ഹൈസ്ക്കൂൾ വൈക്കം മുഹമ്മദ് ബഷീർ ഹാളിൽ 29 തിന് ഉച്ചയ്ക്ക് 2.30 തിന് ചേർന്നു .

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഡിഎസ് ചെയർ പേഴ്സൺ ബിന്ദു ജയ്സൻ സ്വാഗതം പറഞ്ഞു മെമ്പർ സെക്രട്ടറി സുനീർ റിപ്പോർട്ട് അവതരിപ്പിച്ചു .

വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശീധരൻ, ആരോഗ്യ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർ പേഴ്സൺ രമ്യ കരോടി, വാർഡ് മെമ്പർ സീനത്ത് ബഷീർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .

ബ്ലോക്ക് ക്ലസ്റ്റർ അരങ്ങ് വിജയികളെയും BS S കവിതാ പുരസ്കാരം ലഭിച്ച മൂന്നാം വാർഡ് കുടുംബശ്രീ അംഗമായ മഹിജതോട്ടത്തിൽ എന്നിവരെ അനുമോദിച്ചു ഹരിത കർമ്മസേന അംഗങ്ങൾക്ക് പരിശീലന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

.ചടങ്ങിന് സി ഡി എസ് വൈസ് ചെയർപേഴ്സൺ നന്ദി പറഞ്ഞു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2