ഓർമ്മയിൽ ഒരു വസന്തം :മഹിജ തോട്ടത്തിൽ

ഓർമ്മയിൽ ഒരു വസന്തം :മഹിജ തോട്ടത്തിൽ
ഓർമ്മയിൽ ഒരു വസന്തം :മഹിജ തോട്ടത്തിൽ
Share  
2024 Jun 23, 09:06 PM
VASTHU
MANNAN

ഓർമ്മയിൽ

ഒരു വസന്തം

 :രചന : മഹിജ തോട്ടത്തിൽ  


ഓർമ്മയിൽ  

വസന്തം വിരിയിച്ച

വാകമരച്ചോട്ടിൽ

ചെമ്പൂക്കളെൻ 

ഹൃദയത്തിലനുരാഗം 

പാടിയതെന്തിനാണ് ?

എൻ്റെ വിദ്യാലയ

വാതിലിൽ നിൻ്റെ

 തളിരൊത്ത യൗവ്വനം 

വൃഷ്‌ടിയാലെൻ,

 മോഹവല്ലിയിൽ പൂത്തൂ .

ഉലയുമെൻ കൗമാരത്തിൽ 

ചേലൊത്ത പട്ടുപോൽ

 ചുറ്റി സൗരഭം 

നിൻ്റെ ചൊടിയിലെൻ്റെ 

ചുംബനത്തിൻ്റെ 

മോഹനം വിരിയുന്നു.

ഒരുവേള നാണത്താൽ 

നമ്രമായ് കൂമ്പിയ ,നിൻ മുഖം 

ഒരു മിന്നാമിനുങ്ങിൻ്റെ 

പൊൻപ്രഭയിൽ 

കണ്ടു ഞാനാ 

ചേലിൻ്റെ രൂപം 

സുന്ദരിപ്പൂവേ 

കാട്ടുപൂവേ 

അഴകിൻ്റെയഴലിൽ 

നീയെനിക്കെന്നും 

ആർദ്രമാം 

നീർത്തുള്ളികൾ .......  


3e2bd6bd-d600-472d-830a-2e851fdeec81


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2