മഹിജ തോട്ടത്തിലിന് അഴിയൂരിൽ സ്നേഹാദരവും ഉപഹാരസമർപ്പണവും

മഹിജ തോട്ടത്തിലിന് അഴിയൂരിൽ സ്നേഹാദരവും ഉപഹാരസമർപ്പണവും
Share  
2024 Jun 16, 06:46 PM
VASTHU
MANNAN

മഹിജ തോട്ടത്തിലിന് അഴിയൂരിൽ

സ്നേഹാദരവും ഉപഹാരസമർപ്പണവും 


മാഹി : അഴിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാ൦ വാർഡ് അനുഗ്രഹ കുടു൦ബശ്രീയൂണിറ്റിൻ്റെ കൂട്ടായ്മയിൽ സാഹിത്യ പുരസ്‌കാര ജേതാവും പ്രദേശത്തെ സാമൂഹ്യപ്രവർത്തകയുമായ മഹിജ തോട്ടത്തിലിന് സ്നേഹാദരവും ഉപഹാരസമർപ്പണവും നടത്തി .  


ചടങ്ങിൽ രേഷ്‌മ നിയ നിവാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ഉദ്ഘാടന൦ ചെയ്തു. 

കുടു൦ബശ്രീ മുതിർന്ന അ൦ഗ൦ ഗൌരി ഷാര൦ഗ് മഹിജയെ ഷാൺ അണിയിച്ചു. 

mah-5

ഈന്ദിര ചൈത്ര൦ ഉപഹാര൦ നൽകി. നിഷാന മിന്നാര൦, ബിന്ദു പാക്കത്ത് വയൽ ,പ്രീയ പുളിയേരിക്കണ്ടി, സിന്ധൂ ,ശ്രീജ പുളിയേരിക്കണ്ടി, ജീജ നെല്ലൂർ വയൽ തുടങ്ങിയവർ ആശ൦സകളർപ്പിച്ചും മധുരം വിളമ്പിയും . സ്നേഹാദരം പരിപാടി അവിസ്‌മരണീയമാക്കി .മഹിജാ തോട്ടത്തിൽ കൃതജ്ഞതയർപ്പിച്ചു .


വിവിധ മേഖലകളിലായുള്ള അവാർഡ് പരിഗണനയിൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് ഭാരത് സേവക് സാമാജിൻ്റെ ദശീയപുരസ്കാരം മഹിജ തോട്ടത്തിലിനെ തേടിയെത്തിയത്.


mah-9

കേന്ദ്രപ്ലാനിംഗ് ഡിപ്പാർട്ട്മെന്റിൻ്റെ കീഴിലുള്ള BSS തിരുവനന്തപുരം അങ്കണത്തിൽ വെച്ച് ദേശീയ ചെയർമാൻ ബി .എസ്സ് .ബാലചന്ദ്രൻ ജൂൺ 12 ന് മഹിജ തോട്ടത്തിലിന് നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി അവാർഡ് സമർപ്പണം നിർവ്വഹിക്കുകയുണ്ടായി .

kavitha-cover
pile-old-books-closed-open

പാഠപുസ്തകത്തിൽനിന്ന് ബാബറി മസ്ജിദ് ഒഴിവാക്കി; കലാപത്തേക്കുറിച്ച് എന്തിന് പഠിക്കണമെന്ന് NCERT


ന്യൂഡൽഹി: വിദ്വേഷവും അക്രമവും വിദ്യാഭ്യാസ വിഷയങ്ങളല്ലെന്നും പാഠപുസ്തകങ്ങൾ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും എൻ.സി.ആർ.ടി.ഇ. ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോയെന്നും പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു. എൻ.സി.ആർ.ടി.ഇ. പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയത് സംബന്ധിച്ച വിമർശനങ്ങൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

വിദ്വേഷം സൃഷ്ടിക്കുന്നവരായോ വിദ്വേഷത്തിന് ഇരയാകുന്നവരായോ വിദ്യാർഥികളെ മാറ്റുന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളെ കലാപം പഠിപ്പിക്കേണ്ടതുണ്ടോ? വലുതാകുമ്പോൾ ഇത് പഠിക്കാം. അവർ വളരുമ്പോൾ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്നും മനസ്സിലാക്കട്ടെ. നിലവിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിവാദം അപ്രസക്തമാണെന്നും ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.

ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടുള്ള സമീപകാല സംഭവവികാസങ്ങൾ പാഠഭാ​ഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മൾ പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചിട്ടുണ്ടെങ്കിൽ‌ അത് നമ്മുടെ വിദ്യാർഥികൾ അറിയേണ്ടേ? പുരാതനമായ വിഷയങ്ങളും പുതിയകാല സംഭവങ്ങളും ഉൾപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.

അപ്രസ്കതമായതെന്തും മാറ്റേണ്ടിവരും. അത് മാറ്റുന്നതിൽ എന്താണ് തെറ്റ്? ഇവിടെ ഒരു കാവിവത്കരണവും ഞാൻ കാണുന്നില്ല. വിദ്യാർഥികൾ വസ്തുതകൾ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ചരിത്രം പഠിപ്പിക്കുന്നത്. മറിച്ച്, ഒരു യുദ്ധക്കളം സൃഷ്ടിക്കുന്നതിന് വേണ്ടിയല്ല, ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.

എൻ.സി.ആർ.ടി.ഇ. പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. പകരം രാമക്ഷേത്രനിർമാണവും രാമജന്മഭൂമി പ്രക്ഷോഭവും ഉൾപ്പെടുത്തി. മൂന്ന് മിനാരങ്ങളുള്ള ഒരു കെട്ടിടമെന്നാണ് പാഠഭാ​ഗങ്ങളിൽ ബാബറി മസ്ജിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം :പ്രതീകാത്മകം 



laureal
unnamed

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2