.jpg)
എൻ എസ് എസ് കരയോഗം
മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഓമല്ലൂർ : എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിക്കാൻ
ഓമല്ലൂർ ശ്രീരക്തകണ്ഠവിലാസം 1510-ാം നമ്പർ എൻ.എസ്.എസ്. കരയോഗം 'മെറിറ്റ് ഡേ' സംഘടിപ്പിച്ചു . സൂപ്പർ മെമ്മറൈസർ ആൻഡ് ബ്രയിൻ പവർ ഗുരു ഡോ : ജിതേഷ്ജി മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ.ജി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശികുമാരൻ നായർ, ടി.പി.ഹരിദാസൻ നായർ, സജയൻ ഓമല്ലൂർ, ഹരിപ്രസാദ് തീർഥം, ശ്രീജിത്ത് സി.നായർ എന്നിവർ പ്രസംഗിച്ചു.
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ മകളും ചങ്ങനാശ്ശേരി ഹിന്ദു കോളേജ് പ്രിൻസിപ്പലുമായ
ഡോ. എസ്. സുജാത രചിച്ച 'മന്നത്ത് പദ്മനാഭൻ: ലിവിങ് ബിയോണ്ട് ദ ഏജ് ' എന്ന ജീവചരിത്രപുസ്തകത്തിന്റെ വിതരണോദ്ഘാടനവും ഡോ : ജിതേഷ്ജി നിർവഹിച്ചു.

.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group