'ഈ പിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല'; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് രോഹിത്

'ഈ പിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല'; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് രോഹിത്
'ഈ പിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല'; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് രോഹിത്
Share  
2024 Jun 09, 11:52 AM
vasthu
samudra
ayur
samudra
ayur
laureal garden
AIMIന്യൂയോർക്ക്: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന നസ്സാവുവിലെ ഗ്രൗണ്ടിലെ പിച്ചിന്റെ അപ്രവചനീയ സ്വഭാവത്തെ കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പിച്ചൊരുക്കിയ ക്യൂറേറ്ററിന് പോലും അതെങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്ന് രോഹിത് പറഞ്ഞു.


ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇവിടെ ചില മത്സരങ്ങൾ ഞങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ, ചില ട്രെയിനിങ് സെഷനുകൾ മഴമൂലം നടത്താൻ പറ്റാത്ത സാഹചര്യവുമുണ്ടായി. പിച്ചിനെ കുറിച്ച് പറയുകയാണെങ്കിൽ ക്യൂറേറ്ററിന് പോലും അതിന്റെ സ്വഭാവം പ്രവചിക്കാനാവില്ല. ഓരോ ദിവസവും ഓരോ രീതിയിലാണ് അത് പ്രതികരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി.

നേരത്തെ ഇന്ത്യ-അയർലാൻഡ് മത്സരത്തിൽ പിച്ചിലെ ബൗൺസ് രോഹിത് ശർമ്മക്കും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് ചെറിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇന്ത്യക്കായി കളിക്കുമ്പോൾ ഇതൊന്നും പ്രശ്നമല്ലെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത്തിന്റെ മറുപടി. ദക്ഷിണാഫ്രിക്കയിലും ആസ്ട്രേലിയയിലുമെല്ലാം ഇത്തരം സാഹചര്യത്തിൽ കളിച്ചിട്ടുണ്ട്. ബ്രിസ്ബേനിൽ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരം കളിച്ചപ്പോഴും മാനസികമായി സമ്മർദമുണ്ടായിരുന്നു. അന്നും ബാറ്റ്സ്മാൻമാർക്ക് ബൗൺസ് പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാൽ, പ്രതിസന്ധികളെ മറികടക്കാൻ കഴിഞ്ഞുവെന്നും രോഹിത് പറഞ്ഞു.

പ​ന്ത് ഏ​തു വ​ഴി​ക്കും പോ​കു​ന്ന അ​പ​ക​ട​ക​ര​മാ​യ പി​ച്ചാ​ണ് ന​സ്സാ​വു​വി​ലേ​തെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് ടീ​മു​ക​ൾ മാ​ത്ര​മാ​ണ് ടീം ​സ്കോ​ർ നൂ​റു ക​ട​ത്തി​യ​ത്. മു​ൻ താ​ര​ങ്ങ​ള​ട​ക്കം ഈ ​പി​ച്ചി​നെ രൂ​ക്ഷ​മാ​യാ​ണ് വി​മ​ർ​ശി​ച്ച​ത്. പി​ച്ചി​നെ​തി​രാ​യ ആ​രോ​പ​ണം ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ലും (ഐ.​സി.​സി) സ​മ്മ​തി​ക്കു​ന്നു​ണ്ട്.


ആ​ദ്യ ക​ളി​യി​ൽ അ​യ​ർ​ല​ൻ​ഡി​നെ ആ​ധി​കാ​രി​ക​മാ​യി തോ​ൽ​പ്പി​ച്ചാ​ണ് രോ​ഹി​ത് ശ​ർ​മ ന​യി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ വ​ര​വ്. പു​തു​മു​ഖ​ങ്ങ​ളും ആ​തി​ഥേ​യ​രു​മാ​യ യു.​എ​സ്.​എ​യോ​ട് തോ​റ്റ​തി​ന്റെ ക്ഷീ​ണം കു​റ​ക്കാ​നാ​കും ബാ​ബ​ർ അ​സ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​കി​സ്താ​ൻ ശ്ര​മി​ക്കു​ക.

(വാർത്ത കടപ്പാട്: മാധ്യമം)


Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI