കാറ്റിന്റെ മൗനം : ഹരികുമാർ കെ പി

കാറ്റിന്റെ മൗനം : ഹരികുമാർ കെ പി
കാറ്റിന്റെ മൗനം : ഹരികുമാർ കെ പി
Share  
ഹരികുമാർ .കെ .പി എഴുത്ത്

ഹരികുമാർ .കെ .പി

2024 Jun 08, 11:50 PM
vtk
pappan

ദിക്കുകൾ അലയുന്ന കാറ്റിന്റെ മൗനത്തിൽ

ജനിമൃതിയിലുണരുന്ന പ്രണയമുണ്ട്

തളിരില തഴുകുവാനെന്നോ മറന്നതിൻ

പാട്ടിന്റെ വരികളിൽ കദനമുണ്ട്


പാതിരാ ചോദിച്ചു പരിഭവം തന്നെയോ

കാർമുകിൽ ചൊന്നത് കളവല്ലയോ

പൂവിന്നുണർവ്വായി പുലരിയിൽ എത്തുമ്പോൾ

കുളിരായി കൂട്ടിയോ മഞ്ഞുതുള്ളി


മഴയോട് മന്ദസ്മിതത്താൽ പുലമ്പിയോ

ഉരുൾപൊട്ടിയുടയുന്ന ഹൃദയമെന്ന്

വേനൽച്ചുരുളിന്റെ വേദന കണ്ടുവോ

കടലോരം തേടി പുറപ്പെട്ടുവോ


മരുഭൂമി തൻ ചൂടിലുരുകിപ്പറക്കുന്ന

വിധിവൈകൃതങ്ങളിൽ അഴലുന്നുവോ

കാടറിഞ്ഞു നീ കുളിരറിഞ്ഞു

കാമം തിരയുന്ന കനലറിഞ്ഞു


അക്ഷരം ചാർത്തുവാനാശയം തന്ന നീ

ഇടറുന്നതെന്തിന്നു കണ്ണുനീരാൽ അറിയാതെ

മൊഴിയുവാനരുതാതെയാഴത്തിൽ

വിറ കൊണ്ട് വിനയങ്ങളർത്ഥങ്ങളായ്


പൂക്കും പുലർവേള പൊന്നുഷസ്സായി

നീ നിറ കൊണ്ട വയലേല തഴുകിയില്ലേ

മൃദുമന്ദഹാസമായ് കണ്ടു പിന്നെ നിന്നെ  

വിറപൂണ്ട ചുഴലിക്കൊടുങ്കാറ്റ് പോൽ



hd-wallpaper-morning-glory

ആറിത്തണുക്കട്ടെ നിന്റെയുള്ളം

വരൂ ശാന്തമായെന്നെ പുണർന്നു കൊള്ളു

പൂക്കൾ തൻ ഗന്ധവും പേറി നീ

ഭൂമിയിൽ ഒരു ശക്തിസംഹാരമായി വാഴ്ക


ഹരികുമാർ കെ പി

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI