
മാഹി:വായന മരിക്കുന്നില്ലെന്നും, പുസ്തകങ്ങൾ വലിയതോതിൽ വായിക്കപ്പെടുന്നുണ്ടെന്നും,നോവലെഴുതി ഭീമമായ സംഖ്യ പ്രതിഫലം കിട്ടി വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പുതു തലമുറ എഴുത്തുകാർക്ക് പോലും സാധിതമായിട്ടുണ്ടെന്നും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു.
എഴുത്തുകാരി സുഖദ രവിശങ്കർ രചിച്ച 'ജീവിത സരോവരം' എന്ന നോവൽതീർത്ഥഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖിൽ പി. ധർമ്മജൻ എന്ന എഴുത്തുകാരന് 'ആനന്ദി c/o റാം' എന്ന ഒറ്റ നോവലിലൂടെയാണ് എൺപത് ലക്ഷം രൂപ ഡി.സി.ബുക്സിൽ നിന്ന് പ്രതിഫലമായി ലഭിച്ചത്.ഒരു കൊച്ചു വീട് എന്ന തൻ്റെ ജീവിത സ്വപ്നം യാഥാർത്ഥ്യമാക്കാനായത് തൻ്റെ എഴുത്തിലൂടെ മാത്രമായിരുന്നു. ഈ ഒരു യാഥാർത്ഥ്യം
നമുക്ക് മുന്നിലുണ്ട്.
സോഷ്യൽ മീഡിയകളും, ഇൻ്റർനെറ്റുമെല്ലാം പുതുതലമുറയെ ഏറെ സ്വാധീനിക്കുമ്പോഴും, പുസ്തക
വായനക്കാരുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചു വരികയാണെന്ന് അനുഭവങ്ങൾ തന്നെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
കെട്ടിടം പണിയുമ്പോലെയാണ് നോവലും നിർമ്മിക്കുന്നത്. അതിന് ഒരു തച്ചുശാസ്ത്രവും അദ്ധ്വാനവുമൊക്കെ വേണം. എഴുത്തിലൂടെ സ്ത്രീകളുടെ മുന്നേറ്റത്തിന് വഴിവെട്ടിയത് മാധവിക്കുട്ടിയാണ് .മൂന്ന്
സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി സുഖദ രവിശങ്കർ രചിച്ച ജീവിത സരോവരം എന്ന പ്രഥമ നോവലും വായനക്കാരോട് നേരിട്ട് സംവദിക്കുന്നതാണ്.
എളുപ്പത്തിൽ വായിച്ച് തീർക്കാവുന്ന ആഖ്യാനരീതി, വായനക്കാരെ ഒപ്പം കൊണ്ടു പോകാൻ പര്യാപ്തമാണ്. എഴുത്ത് കാരൻ്റെ രാശി തെളിയാൻ അദ്ധ്വാനം മാത്രം പോരാ, ഒപ്പം ഭാഗ്യവും വേണമെന്ന്
മുകുന്ദൻ ഓർമ്മിപ്പിച്ചു
ആദ്യ പ്രതി മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഏറ്റു വാങ്ങി.
മുൻ നഗരസഭാ കമ്മീഷണർ എ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു പ്രൊഫ: ഇ.ഇസ്മായിൽ,
എം.എ.കൃഷ്ണൻ പുസ്തക പരിചയം നടത്തി.
പ്രൊഫ: എ.പി.സുബൈർ, കെ-കെ.രാജീവ്, രാജേഷ് പനങ്ങാട്ടിൽ, ഇ.കെ.രതി രവി,, സുഖദ രവിശങ്കർ സംസാരിച്ചു.സോമൻ മാഹി സ്വാഗതവും, സി.എച്ച്.പ്രഭാകരൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: നോവലിസ്റ്റ് എം .മുകുന്ദൻ ആദ്യ പ്രതി ചാലക്കര പുരുഷുവിന് നൽകി പ്രകാശനം ചെയ്യുന്നു

ആഘോഷനിമിഷങ്ങൾ അനശ്വരമാക്കാൻ .....
അവിസ്‌മരണീയമാക്കാൻ....
പകരം വെക്കാനില്ലാത്ത വേറിട്ടൊരിടം !!
വീഡിയോ കണ്ടാലും
https://www.youtube.com/watch?v=OkaxgUlpXPk

ബി. കെ. സുലൈഖ ഉമ്മ നിര്യാതയായി .
മാഹി: പള്ളൂർ കൂലോത്ത് "മമ്മൂട്ടി മഹൽ" ൽ താമസിക്കുന്ന പാറമ്മൽ ബി. കെ. സുലൈഖ (85 ) നിര്യാതയായി.
പരേതരായ മൊയ്തുവിന്റെയും ബലത്തായി കുറൂളിൽ കുഞ്ഞാമിനയുടെയും മകളാണ്.
ഭർത്താവ്: പരേതനായ പാനമ്പ്രം മമ്മൂട്ടി.
മക്കൾ: അസ്മ, ഷറഫുദ്ദീൻ, ഹാഷിം, അബ്ദുൽ സത്താർ, മൈമൂനത്ത്, ഫാറൂഖ്, സഫീറ, സുബൈർ, സമീറ.
മരുമക്കൾ: അബ്ദുല്ല, അമീറ, സീബ, ആരിഫ, ജുഹറ, അഷ്റഫ്, റസ്നി, ഷംസുദ്ധീൻ, പരേതനായ ഹാറൂൺ.
സഹോദരങ്ങൾ: ആസ്യ, സൈനബ, ആയിഷ, പരേതരായ പോക്കു, അബൂട്ടി, മഹമ്മൂദ്.

കൈദാൽ മുല്ലോള്ളി കാദർ (83) നിര്യാതനായി.
ന്യൂ മാഹി:പെരിങ്ങാടി അൽ ഫലാഹ് ഇൻസ്റ്റിട്യൂഷൻസിന് അടുത്ത് "അർഷ്" ൽ താമസിക്കുന്ന കൈദാൽ മുല്ലോള്ളി കാദർ (83) നിര്യാതനായി.
ഭാര്യ: ഇടവൻ പറമ്പത്ത് ആമി.
മക്കൾ: റാഫി, സാബിറ, ഷഫീർ, ശാബില.
മരുമക്കൾ: ഷറഫുദ്ദീൻ, ഫിറോസ്, ആസി, റജീന.
സഹോദരങ്ങൾ: പരേതരായ മൂസ, അബൂബക്കർ, മറിയു
ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (14/05/2024) വൈകുന്നേരം 4 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ലക്ഷ്മി അമ്മ നിര്യാതയായി
ന്യൂ മാഹി:പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന്സമീപം യോഗിമഠത്തിൽ ലക്ഷ്മിഅമ്മ(80) നിര്യാതയായി
ഭർത്താവ് പരേതനായ YM നാണു മക്കൾ അജിതൻ, അജിത. അനിൽകുമാർ . സുനിൽ , സജിത
പരേതരായ , രമേശൻ ,അശോകൻ , വിനോദൻ
രഞ്ചിത്ത്, ശവസംസ്കാരം' കണ്ടിക്കൽ ശ്മശാനത്തിൽ ഉച്ചയ്ക്ക് 12 മണിക്ക്'
സഞ്ചയനം 17ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക്

സാവിത്രി അമ്മ നിര്യാതയായി
മാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ സനിൽ നിവാസിൽ സാവിത്രി (80) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി.ഭാസ്ക്കരൻ (റിട്ട. ജീവനക്കാരൻ, പള്ളൂർ മൃഗാസ്പത്രി) മക്കൾ: സനിൽ കുമാർ ( ഓട്ടോ ഡ്രൈവർ, പന്തോക്കാട് ഓട്ടോ സ്റ്റാൻഡ് ), സുധീപ് കുമാർ (വ്യാപാരി, ഇടയിൽ പീടിക ) മരുമക്കൾ: സജിമ, സജിന .സഹോദരങ്ങൾ: .വിജയൻ (റിട്ട. അധ്യാപകൻ), തങ്കമ്മ, പരേതനായ സുകുമാരൻ.സംസ്ക്കാരം ചൊവ്വാഴ്ച്ച പകൽ 12 ന് വീട്ടുവളപ്പിൽ
Media Face Kerala
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
സി.ബി.എസ്.ഇ: മാഹിയിൽ പ്ലസ് വൺ പ്രവേശനം അപേക്ഷകൾ ഓൺലൈനിൽ 15 മുതൽ
മാഹിയിലെ സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളിൽ 2024-25 അദ്ധ്യയന വർഷത്തിലെ പ്ലസ് വൺ (C.B.S.E) ക്ലാസ്സുകളിലേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈനായി www.ceomahe.edu.in എന്ന വെബസൈറ്റ് വഴി 15.05.2024 മുതൽ 23.05.2024 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുവേണ്ടി വിദ്യാർത്ഥികളെ സഹായിക്കുവാൻ മാഹിയിലെ നാല് ഗവ. ഹയർ സെക്കന്ററി സ്കൂളുകളിലും ഈ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണിവരെ സേവനം ലഭ്യമാണ്. കോഴ്‌സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന്
മാഹിചീഫ് എഡ്യൂക്കേഷനൽ ഓഫീസർ അറിയിച്ചു.
.jpeg)
ന്യൂ മാഹി എംഎം ഹയർ
സെക്കൻഡറിക്ക് ഒന്നാം സ്ഥാനം
തലശ്ശേരി :സൗത്ത് സബ് ജില്ലയിൽ ഹയർ സെക്കൻഡറി പഠനത്തിന് ന്യൂമാഹി എം. എം.എച്ച്.എസ്.എസ് തിളക്കമാർന്ന വിജയം കൈവരിച്ച് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പ്ലസ് ടു പരീക്ഷ എഴുതിയ 119 വിദ്യാർത്ഥികളിൽ 113 പേരേയും വിജയിപ്പിച്ച് മൂന്നാം വർഷവും 94.96 ശതമാനം നേടിക്കൊണ്ട് സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞ തിൽ മുഴവൻ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.സെയ്ത്തു നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.

ട്രാൻസ്ഫോർമർ തകർന്ന് വീണു:
വൻ ദുരന്തം ഒഴിവായി
മാഹി: ചാലക്കര പോന്തയാട്ട് റോഡിൽഡോ :തമ്പാൻ്റെ വീട്ടിനടുത്ത് 110 K V ട്രാൻസ്പോർമർ തകർന്ന് വീണു ഇന്ന് പുലർച്ചെയാ ണ് അപകടം. തൊട്ടടുത്ത തെങ്ങിൽ തങ്ങി നിന്നതിനാൽ വീട്ടിൽ വീഴുന്നത് ഒഴിവായി. അല്ലെങ്കിൽ അത് വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്നു. ട്രാൻസ്ഫോർമറിൻ്റെ അടിഭാഗം പൂർണ്ണമായി തുരുമ്പെടുത്തിരുന്നു. പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ല.
മാഹിയിൽ മഴക്കാലത്ത് വരാനിരിക്കുന്ന വലിയ ദുരന്തത്തെ ക്ഷണിച്ചു വരുത്തും വിധം നാടുനീളെയുള്ളവൈദ്യുതി തൂണുകൾ മുഴുവൻ തുരുമ്പെടുത്ത നിലയിലാണുള്ളത്.
ചിത്രവിവരണം:തകർന്ന് വീണ ട്രാൻസ്ഫോർമർ

അനുഭവസാക്ഷ്യം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group