രാജ്യത്തെ ആദ്യത്തെ എ.ഐ.സിനിമ 24 ന് തിയേറ്ററുകളിലെത്തും :ചാലക്കര പുരുഷു

രാജ്യത്തെ ആദ്യത്തെ എ.ഐ.സിനിമ 24 ന് തിയേറ്ററുകളിലെത്തും :ചാലക്കര പുരുഷു
രാജ്യത്തെ ആദ്യത്തെ എ.ഐ.സിനിമ 24 ന് തിയേറ്ററുകളിലെത്തും :ചാലക്കര പുരുഷു
Share  
പുരുഷു ചാലക്കര എഴുത്ത്

പുരുഷു ചാലക്കര

2024 Apr 26, 09:06 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

രാജ്യത്തെ ആദ്യത്തെ എ.ഐ.സിനിമയായ മോണിക്ക ഒരു എ.ഐ .സ്റ്റോറി മെയ് 24ന് തിയേറ്ററുകളിലെത്തും.

മയ്യഴിയെ ഹിപ്നോട്ടിക് നഗരമെന്ന് വിശിഷിപ്പിച്ചത് മയ്യഴിയിൽ നിന്നും കേരളവും കടന്ന് ഇന്ത്യയുടെ പ്രിയപ്പെട്ട സാഹിത്യകാരനായി മാറിയ എം മുകുന്ദനാണ്. ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള മയ്യഴിയെക്കുറിച്ച് പറയുമ്പോൾ എം മുകുന്ദനെകുറിച്ച് ഓർക്കാത്തവരില്ല. മുച്ചിലോട്ട് മാധവൻ , ഐ കെ കുമാരൻ മാസ്റ്റർ, സി.ഇ. ഭരതൻ, പി.കെ. രാമൻ, ഉസ്മാൻ മാസ്റ്റർ എന്നിങ്ങനെ മയ്യഴിയിൽനിന്നും ഇന്ത്യാ ചരിത്രത്തിൽ ഇടം നേടിയ മയ്യഴിക്ക് പ്രിയപ്പെട്ടവർ ഏറെയുണ്ട്. സഞ്ചാര സാഹിത്യത്തിൽ എസ്.കെ. പൊറ്റക്കാടും മയ്യഴിയുമായി ബന്ധപ്പെട്ടത് തന്നെ.

 സ്വാതന്ത്ര്യ സമരചരിത്രത്തിലും സാഹിത്യത്തിലുമെന്നപോലെ സിനിമയിലും ഇന്ത്യാ ചരിത്രത്തിൽ ഇടം നേടുകയാണ് ഒരു മയ്യഴിക്കാരൻ. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ എ.ഐ. സിനിമ നിർമ്മിച്ചത് ഒരു മയ്യഴിക്കാരനാണ്. ഇന്ത്യാ സർക്കാരിന്റെ ഔദ്യോഗികമായ എ.ഐ പോർട്ടലിൽ ഈ സിനിമ ചരിത്രപരമായി അടയാളപ്പെടുത്തുമ്പോൾ മയ്യഴിക്കാർക്കും അഭിമാനിക്കാം. ലോക ചലനങ്ങളെ അടയാളപ്പെടുത്തിയ പുസ്തകമായ “ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?” എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ മയ്യഴിക്കാരൻ മൻസൂർ പള്ളൂരാണ് ആദ്യ എഐ സിനിമ നിർമ്മിച്ചിരിക്കുന്നത്. പ്രവചനങ്ങളുടെ എഴുത്തുകാരൻ എന്നാണ് മൻസൂർ പള്ളൂരിനെ എം മുകുന്ദൻ വിശേഷിപ്പിച്ചത്. നല്ലൊരു പ്രഭാഷകൻ കൂടിയായ മൻസൂർ പള്ളൂർ ‘മോണിക്ക ഒരു എഐ സ്റ്റോറി’യുടെ തിരക്കഥയിലെന്നപോലെ ഈ സിനിമയിലെ പ്രൊമോഷൻ ഗാനവും രചിച്ചിട്ടുണ്ട്. സിനിമയിൽ എ ഐ കഥാപാത്രത്തെ അവതരിപ്പിച്ച അമേരിക്കക്കാരിയായ സോഷ്യൽ മീഡിയ താരം അപർണ്ണ മൾബറിയാണ് ഈ ഗാനം മലയാളത്തിൽ പാടിയിരിക്കുന്നത്. മൻസൂർ പള്ളൂർ ഒരു സ്കൂൾ പ്രധാനഅധ്യാപകന്റെ റോളിൽ ഈ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. പ്രശസ്ത മാധ്യമ പ്രവർത്തകനായ കണ്ണൂരുകാരൻ ഇ എം അഷ്റഫാണ് “മോണിക്ക ഒരു എഐ സ്റ്റോറി”സംവിധാനം ചെയ്തത്. നേരത്തെ എം മുകുന്ദനെക്കുറിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ മയ്യഴിപ്പുഴയുടെ തീരങ്ങളെ അവലംബിച്ച് ഇ എം അഷ്റഫ് സംവിധാനം ചെയ്ത ബോൺജോ മയ്യഴി സംസ്ഥാന അവാർഡ് നേടിയിരുന്നു.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൗദി അറേബ്യയിൽ വെച്ചാണ്  റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ദമ്മാമിൽ നടന്ന ചടങ്ങിൽ പ്രശസ്ത അറബ് സംവിധായകനും നിർമ്മാതാവും നടനും എഴുത്തുകാരനുമായ സമീർ അൽ നാസ്സറാണ് പോസ്റ്റർ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തത്. 

കലയും സാങ്കേതികതയും സമന്വയിക്കുന്ന സിനിമയുടെ പോസ്റ്റർ റിലീസ് ചടങ്ങിൽ പ്രശസ്ത ശാസ്ത്രജ്ഞനും അറ്റോമിക്സ് കമ്പനിയുടെ സി ഇ ഒയുമായ ഡോ. മാത്യു എം സാമുവലും പങ്കെടുത്തു.

മാന്ത്രിക വിസ്മയമായ ഗോപിനാഥ് മുതുകാടും, മാളികപ്പുറം ഫെയിം ശ്രീപദും ഈ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനി അബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, അജയൻ കല്ലായ്, അനിൽ ബേബി, ആൽബർട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നൻ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളൻ, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാൻ, ആൻമിരദേവ്,

ഹാതിം,അലൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിന്റെ കഥ സംവിധായകൻ ഇ എം അഷ്റഫ്. തിരക്കഥസംഭാഷണം ഇ എം അഷ്റഫ് , മൻസൂർ പള്ളൂർ എന്നിവർ ചേർന്നാണ് രചിച്ചത്.

.ഷൈജു ദേവദാസാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. ചിത്രത്തിന്റെ എഡിറ്റിംഗ് ഹരി ജി നായരും വി എഫ് എക്സ് വിജേഷ് സി ആറുമാണ്.

6cc15aca-cb84-4b12-81b7-bcffc12a1608

സംഗീതം യുനുസിയോയും പശ്ചാത്തല സംഗീതം റോണി റാഫേൽ. പ്രഭാവർമ്മ ഗാന രചന നിർവഹിച്ച ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജീഷ് രാജാണ്. നജീം അർഷാദ് , യർബാഷ് ബാച്ചു എന്നിവർ ചിത്രത്തിൽ പാടിയിട്ടുണ്ട്.

രാധാകൃഷ്ണൻ ചേലേരിയാണ് ചിത്രത്തിന്റെ പ്രൊഡക് ഷൻ കൺട്രോളർ. കോസ്റ്റ്യും പുഷ്പലത കാഞ്ഞങ്ങാടും പരസ്യകല സജിഷ് എം ഡിസൈനും കലാ സംവിധാനം ഹരിദാസ് ബക്കളവും മേക്കപ്പ് പ്രജിത്തുമാണ് .

അണ്ടലൂർ താഴെക്കാവിൽ ദേവസാന്നിദ്ധ്യമായി പ്രകാശിക്കുന്ന

നിത്യ ദീപം ബാലാലയസങ്കൽപത്തിലേക്ക് മാറ്റി 


തലശ്ശേരി : അണ്ടലൂർ ക്ഷേത്രത്തിലെ ആദ്യ ആരാധാനാ സങ്കേതമായി കരുതി വരുന്ന താഴെക്കാവിൽ ദേവഹിതപ്രകാരം നിശ്ചയിച്ച പുനരുദ്ധാരണത്തിന്റെ രണ്ടാം ചടങ്ങും പൂർത്തിയായി. താഴെ ക്കാവിലെ പുണ്യ തറയിൽ ദേവ സാന്നിദ്ധ്യമായി പ്രകാശിക്കുന്ന നിത്യ ദീപം ബാലാലയസങ്കൽപത്തിലേക്ക് മാറ്റുന്ന കർമ്മങ്ങളാണ് നടന്നത്.

 വെള്ളൂർ ഇല്ലത്തെ പ്രശാന്തൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേവ ചൈതന്യമായ കെടാവിളക്ക് എഴുള്ളിച്ച് ബാലാലയ സങ്കൽപറ തറയിലേക്ക് മാറ്റി. .ക്ഷേത്ര ഊരാളന്മാരും അച്ചൻമാരും കമ്മിറ്റി ഭാരവാഹികളും ഭക്തരും ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്തു.ആണ്ടുത്സവ വേളയിൽ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ആട്ടം നടക്കുമ്പോൾ ദൈവത്തീശ്വരൻ ഇരിക്കുന്ന മണിത്തറയും അഭിമുഖമായുള്ള വലിയ തറയുമാണ് നവീകരിച്ച് പുതുക്കിപണിയുന്നത്. പ്രവൃത്തി തുടങ്ങുന്നതിനായുള്ള ദേവന്റെ അനുമതി ചോദിക്കുന്ന അനുജ്ഞ പ്രാർത്ഥനാ ചടങ്ങ് ഭക്ത്യാദരങ്ങളോടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച നടത്തിയിരുന്നു.ആറാംഘട്ട നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രവൃത്തികളിൽ ഉൾപെട്ട തറ നിർമ്മാണത്തിന്റെ കുറ്റിയടി കർമ്മം മെയ്10 ന് ക്ഷേത്ര ജന്മാചാരി മുരിങ്ങോളി കുഞ്ഞിരാമൻ ആചാരിയുടെയും ശിൽപി ഭാഗ്യനാഥ് ചമ്പാടിന്റെയും നേ നേതൃത്വത്തിൽ നടത്തും.. പ്രശ്ന ചിന്തയിൽ തെളിഞ്ഞ ദേവഹിതപ്രകാരം ഭൂനിരപ്പിൽ നിന്നും 20 വിരൽഉയർത്തിയാണ് മണിത്തറയും വലിയ തറയും പണിയുന്നത്. 

 

e1271162-4bcc-41e8-8750-122da42c73c1

കുമാരൻ മേസ്തിരി നിര്യാതനായി

മാഹി: പന്തക്കൽ കിഴക്കേടത്ത് കോളനിയിലെ 'വൃന്ദാവനി'ൽ കുമാരൻ മേസ്തിരി (75) നിര്യാതനായി.ഭാര്യ: നാണി. മക്കൾ: വിചിത്ര ,സിന്ധു, ദിൽഷാന്ത്. മരുമക്കൾ: രൂപേഷ് (വടക്കുമ്പാട്), ജിഷ, പരേതനായ ദീപേഷ് .സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 10ന് കണ്ടിക്കൽ സ്മശാനത്തിൽ

ബി.ജെ.പി.ക്ക് എവിടേയും രണ്ടാം

സ്ഥാനം പോലും കിട്ടില്ല: മുഖ്യമന്ത്രി


തലശേരി:ബി ജെ പി കേരളത്തിൽ രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ആർ സി അമല സ്കൂളിലെ 161 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

കേന്ദ്ര സർക്കാരിനെതിരെയുള്ള ജനരോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കോൺഗ്രസും ബിജെപിയും നടത്തിയ വികസന വിരുദ്ധ ജനദ്രോഹ പ്രവർത്തനങ്ങൾക്ക് ജനം മറുപടി നൽകും. ജനാധിപത്യ മതേതര ഇന്ത്യയ്ക്കായി ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിച്ച് ജനം പാർലമെൻ്റിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇ പി ജയരാജൻ കമ്മ്യൂണിസ്റ്റ് പാർടിയുടെ സമുന്നത നേതാവാണ്. കെ സുധാകരൻ്റെയും കെ സുരേന്ദ്രൻ്റയും തെറ്റായ പ്രചരണം കേരളത്തിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.രാവിലെ ഏഴര മണിയോടെ മുഖ്യമന്ത്രി കുടുംബസമേതം വോട്ട് ചെയ്യാൻ വിട്ടിൽ നിന്ന് നടന്നാണ് വോട്ടിങ്ങ് കേന്ദ്രമായ ആർ.സി.അമലയു.പി.സ്കൂളിൽ എത്തിയത് കൂടെ സി.പി.എം പിണറായി എറിയസിക്രട്ടറി എം.ശശിധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ഒപ്പം ഉണ്ടായിരുന്നു.

32735b17-4cfc-426d-904e-56cbceb4eb8a

സുരേഷൻ നിര്യാതനായി

മാഹി:പൂഴിത്തല അയ്യിട്ടവളപ്പിൽ സുരേഷൻ (59)നിര്യാതനായി

 വടകര കുരിയാടിയിലെ പരേതരായ ഉണ്ണിയുടെയും, കാർത്യായനിയുടെയും മകനാണ്

ഭാര്യ: ജയശ്രീ (മാഹി)

മക്കൾ: ഷിജിന ,ഷിംന

മരുമക്കൾ: അരുൺ, ശരത്

സഹോദരങ്ങൾ: കണ്ണപ്പൻ , കൗസു , മല്ലിക , ചന്ദ്രി

4b047328-8f02-403c-b2db-0ae1bdf22f00

മൂഴിക്കര മാപ്പിള എൽ പി സ്കൂൾ 113, 114 ബൂത്തുകളിലെ തിരക്ക്

30283dd9-6271-44d9-b7a1-b8b19b3fd1d9

എ.പി.ഹമീദ്.നിര്യാതനായി


മാഹി: ഗ്രാമത്തി വലിയപറമ്പത്ത് എപി ഹമീദ് (77). 

കഴിഞ്ഞ കുറച്ചു ദിവസ്സമായി സുഖമില്ലാതെ ചികിത്സയിലായിരുന്നു. ദീർഘകാലം യു. എ. ഇ. യിലെ അൽ ഐനിൽ ആയിരുന്നു. 

ഭാര്യ നസീമ. 

മക്കൾ: നദീം, നസ്ലി, നംശി, നസീറ. 

മരുമക്കൾ: ജമാൽ, ഇർഫാന, കബീർ, അഫ്സൽ

പന്തക്കലിൽ പൈപ്പ് പൊട്ടി

കുടിവെള്ളം പാഴാവുന്നു

പന്തക്കൽ: പന്തോക്കാട് ഗവ.ആസ്പത്രിക്ക് സമീപം പള്ളൂർ - പന്തക്കൽ റോഡിൽ മാഹി പൊതുമരാമത്ത് വകുപ്പ് വാട്ടർ സെക്ഷൻ്റെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ഒരു മാസമാവുന്നു.


   അഞ്ചരക്കണ്ടി പുഴ വെള്ളം ശുചീകരിച്ചാണ് കേരള വാട്ടർ അഥോറിറ്റി മാഹിക്ക് കുടിവെള്ളം നൽകുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്നത് നിത്യസംഭവമായിരിക്കുകയാണ്.


   പന്തോ ക്കാട് കവല വരെ വെള്ളം ഒഴുകിയെത്തുകയാണ്.കടുത്ത കുടിവെള്ള ക്ഷാമം രൂക്ഷമlയിരിക്കെയാണ് കുടിവെള്ളം പാഴാവുന്നത്. കടകളിലേക്ക് കയറുന്നിടത്തെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. അധികൃതരോട് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ജീവനക്കാരുടെ ക്ഷാമമാണ് മറുപടി.പന്തക്കലിൽ ജൻസിസ് സ്കൂൾ പരിസരത്തും പൈപ്പ് പൊട്ടിയിട്ടുണ്ട്. പൈപ്പുകൾ പൊട്ടുന്നിടത്തെല്ലാം താത്ക്കാലിക അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് നിരന്തരം ലൈനിലെ പൈപ്പുകൾ പൊട്ടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു

മാഹിയിൽ സ്കൂളുകൾ ഏപ്രിൽ

29 ന് അടച്ച് ജൂൺ 6 ന് തുറക്കും

'

മാഹി ..പുതുച്ചേരി സംസ്ഥാനത്തെ മാഹിയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനൽക്കാല അവധി പ്രഖ്യാപിച്ചു. പുതുച്ചേരി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രഖ്യാപിച്ച തീവ്ര ചൂട് കാലാവസ്ഥ നിർദ്ദേശാനുസരണമാണ് എല്ലാ സർക്കാർ/ സ്വകാര്യ/സി.ബി.എസ്.ഇ സ്കൂളുകൾക്കും

ഏപ്രിൽ 29 മുതൽ വേനൽക്കാല അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ ജൂൺ 6 ന് വീണ്ടും തുറക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ജോ:ഡയറക്ടർ വി.ജി.ശിവഗാമി അറിയിച്ചു.

09595989-8cb9-4ffa-a7eb-321b2d7045a8

തലശ്ശേരി ചിന്തിക്കുമ്പോലെ

വടകരയും ചിന്തിക്കും: സ്പീക്കർ


തലശേരി:രാജ്യത്തെ നിലനിർത്താനുള്ള നിർണ്ണായകമായ തിരഞ്ഞെടുപ്പ് എന്നും,  

തലശ്ശേരി ചിന്തിക്കുന്നത് പോലെ വടകര ചിന്തിക്കുമെന്നും തലശ്ശേരി ചിന്തിക്കുന്നത് പോലെ കേരളം ചിന്തിക്കുമെന്നും സ്പീക്കർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

'സ്പീക്കർ എ എൻ ഷംസീർ തലശേരിമാട പീടിക പാറാൽ എൽ പി സ്കൂളിൽ 103 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

രാവിലെ കുടുംബങ്ങളോടൊപ്പമാണ് 9 മണിയോടെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

സ്പീക്കർ എ എൻ ഷംസീർ പാറൽ എൽ പി സ്കൂളിൽ 103 നമ്പർ ബൂത്തിൽ വോട്ട് ചെയ്തതിനു ശേഷം കുടുംബാംഗങ്ങളുമൊത്ത്


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal