വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും 27 ന്

വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും 27 ന്
വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും 27 ന്
Share  
2024 Apr 26, 12:14 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തിരുവനന്തപുരം: വാഗ്ഭടാനന്ദഗുരുവിൻ്റെ 129-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്ക്കാര സമർപ്പണവും, പുസ്തക പ്രകാശനവും നടക്കും.

ഏപ്രിൽ 27 ന് വൈ:3 മണിക്ക് തിരുവനവനന്തപുരം കുളത്തൂർ കോലത്തുകരക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

capture_1714068462

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യഭാഷണം നടത്തം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടരി ഗുരുരത്നം ജ്ഞാനതപസ്വി പുരസ്ക്കാര സമർപ്പണം നടത്തും.

ഗുരു സന്യാസി സുഖകാശ സരസ്വതി (ജ്ഞാനസാഗര പുരസ്ക്കാരം) ചാലക്കര പുരുഷു (മാധ്യമ പുരസ്ക്കാരം) രവീന്ദ്രൻ പൊയിലൂർ ( ശ്രീ നാരായണീയ സാംസ്ക്കാരിക പ്രവർത്തകൻ) സജിത് നാരായണൻ (ശ്രീ നാരായണീയ ദർശന സംഘാടകൻ) രാജേഷ് അലങ്കാർ ( ശ്രീ നാരായണിയ പ്രചാരകൻ) സിബിൻഹരിദാസ് (കഥാകാരൻ) ചിലക്കൂർ മഠം സുദർശനൻ വൈദ്യൻ (വൈദ്യ തിലകം)

എന്നിവരാണ് പുരസ്ക്കാര ജേതാക്കൾ 'ഗ്രാമസ്വരാജ് ഫൗണ്ടേഷൻ പ്രസിഡണ്ട് രാംദാസ് കതിരൂർ അദ്ധ്യക്ഷതവഹിക്കും. കവയിത്രി ഡോ:ഷൈനി മീരവാഗ്ഭടാനന്ദഗുരുവിൻ്റെ ഛായാപടത്തിൽ ഭദ്ര ദീപം കൊളുത്തും.


capture

കോലത്തുകരരാജലക്ഷ്മി അജയൻ,ഷൈജ കൊടുവള്ളി സംസാരിക്കും.

ഗിരീഷ് സദാശിവൻ പുസ്തകപരിചയം നടത്തും. ചെമ്പഴന്തിയിലെ ശ്രീ നാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ എസ്. ശിശുപാലൻ, കോലത്തുകരക്ഷേത്ര സമാജം പ്രസിഡണ്ട് ജി.ശിവദാസൻ , സുകേഷ് (റിട്ട: ഐ.പി.എസ്) എന്നിവർ പുസ്തകം ഏറ്റുവാങ്ങും. പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ മുഖ്യാതിഥിയായിരിക്കും.

തുടർന്ന് തിരുവനന്തപുരം കാവ്യവേദിയുടെ കവിയരങ്ങ് അരങ്ങേറും. വിശ്വംഭരൻ രാജസൂയ്യം മോഡറേറ്ററായിരിക്കും. ശാസ്ത്രീയ നൃത്ത പരിപാടി, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയുണ്ടാകും.

42cb658c-fbd5-423a-b281-9edf39a271b1

തലശ്ശേരിയുടെ വികസന

സ്വപ്നങ്ങൾ യാഥാർത്ഥ്യമാവണം 


തലശ്ശേരി : തലശ്ശേരി കോർപ്പറേഷൻ,

തലശ്ശേരി -മൈസൂർ റയിൽ പാത,തലശ്ശേരി പാർലമെന്റ്

ആസ്ഥാന പുന:സ്ഥാപനം , തുടങ്ങിയ തലശ്ശേരിയുടെ

സമഗ്ര വികസന സ്വപ്ന

പദ്ധതികൾ യാഥാർത്ഥ്യമാ

ക്കാൻ മുഴുവൻ രാഷ്ട്രീയ പാർട്ടികളും തയ്യാറാവണ

മെന്ന് തലശ്ശേരി വികസന

വേദി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലൂടെ

ആവശ്യപ്പെട്ടു. കേരളത്തി

ലെ ആദ്യമുനിസിപ്പൽ നഗരമാണിത്. 1866-ൽ രൂപീകൃതമായ തലശ്ശേരി.117 വർഷങ്ങ ൾക്ക് മുമ്പ്1907-ൽ ബ്രിട്ടീഷു കാർ വിഭാവനം ചെയ്ത പദ്ധതിയാണ് തലശ്ശേരി - മൈസൂർ റെയിൽ പാത.

1971-വരെ തലശ്ശേരി,പാർല

മെന്റ് ആസ്ഥാനവുമായിരു

ന്നു .

ഏപ്രിൽ-26 ന് നടക്കു

ന്ന പാർലമെന്റ് തെരഞ്ഞെ

ടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും വോട്ടഭ്യർത്ഥിക്കാൻ

സമീപിക്കുമ്പോൾ, ഈ

ആവശ്യങ്ങൾ യാഥാർത്ഥ്യ

മാക്കാൻ അവരോട്  ആവശ്യപ്പെടണമെന്നും

പൊതുജനങ്ങളെ ആഹ്വാനം ചെയ്തു.

തലശ്ശേരി പഴയ ബസ്സ്സ്റ്റാന്റ്

പരിസരത്ത് സംഘടിപ്പിച്ച

പൊതുയോഗം,101 വയസ്സി

ലേക്ക് പ്രവേശിച്ച 1943, 45,

47,49,വർഷങ്ങളിൽ കൊച്ചി

ഒളിമ്പിക്സിൽ അത്ലറ്റിക്സിലെ സ്വർണ്ണമെഡൽ ജേതാ വും, മുൻ കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, കോഴിക്കോട് സർവ്വ കലാ മുൻ.വൈസ് ചാൻസലർഡോ.എ.എൻ.പി.ഉമ്മർകുട്ടി, കേരളാ

ഹൈക്കോടതി റിട്ട.ജസ്റ്റിസ് ടി.വി.രാമകൃഷ്ണൻ ,

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ മുൻ.ഡപ്യൂട്ടി ഗവർണ്ണർ വിറ്റൽ ദാസ് ലീലാധർ, തുടങ്ങി അനേകം പ്രമുഖ

രുടെ അദ്ധ്യാപകൻ കൂടിയായ കെ.സുകുമാരൻ

മാസ്റ്റർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽ ദാസ് അദ്ധ്യക്ഷത

വഹിച്ചു.രക്ഷാധികാരികളായ പ്രൊഫ.പി.സുബൈർ, മേജർ. പി .ഗോവിന്ദൻ, സെക്രട്ടറി സജീവൻ മാണി യത്ത്, മറ്റ് ഭാരവാഹികളായ

ബി. മുഹമ്മദ് കാസിം, രഞ്ചിത്ത് രാഘവൻ, പി.എം.അഷറഫ്, കെ.

മുഹമ്മദലി,നുച്ചിലകത്ത് അഹമ്മദ്, അനിൽകുമാർ, സി.പി.അഷറഫ്, നൗഷാദ് പുല്ലമ്പി, പി. സമീർ, എന്നിവർ സംസാരിച്ചു. തലശ്ശേരി വികസന വേദിയ്ക്ക് വേണ്ടി മാധ്യമ പ്രവർത്തകൻ പി.എം.അഷറഫ് സുകുമാരൻ മാസ്റ്ററെ

ഷാൾഅണിയിച്ച് ആദരിച്ചു.


ചിത്ര വിവരണം: കെ.സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

890b7e51-d0ed-4e08-b7ee-320c28ba2aca

കോളജ് ഡേ ആഘോഷിച്ചു


മാഹി: മാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജിന്റെ 54 മത് കോളേജ് ഡേ ആഘോഷിച്ചു.

 വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു

 കോളേജ് പ്രിൻസിപ്പൽ ഡോ: സിഎ ആസിഫ് റിപ്പോർട്ട് അവതരിപ്പിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊ: കെ എം ഭരതൻ മുഖ്യഭാഷണം നടത്തി.

 കോളേജ് പിടിഎ പ്രസിഡണ്ട് പി പി വിനോദൻ, അലൂമിനി അസോസിയേഷൻ പ്രസിഡണ്ട് സി ഏച്ച് പ്രഭാകരൻ സംസാരിച്ചു..

 വിരമിക്കുന സൂപ്രണ്ട് സജീവ് കുമാർ, മൾട്ടി ടാസ്ക് ജനറൽ അജിത എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

 അസോസിയേറ്റ് പ്രൊഫസർ ഡോ: ബി ആർ മഞ്ജുനാഥ് സ്വാഗതവും

 അസോസിയേറ്റ് പ്രൊഫ:ഡോ: കെ എം ഗോപിനാഥൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ഡോ: സി..എ.ആസിഫ് ഉദ്ഘാടനം ചെയ്യുന്നു

മാഹി പാലം: ബദൽ 

യാത്രാസംവിധാനമായി

ബോട്ട് സർവ്വീസ് ഏർപ്പെടുത്തണം


മാഹി: മാഹി പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി ദേശീയപാത അതോറിറ്റി നടത്തുന്ന പ്രവർത്തിയുടെ ഭാഗമായി പാലം അടച്ചിടുമ്പോൾ ബാദൽ യാത്രാസംവിധാനമായി ബോട്ട് സർവ്വീസ് ഏർപ്പെടുത്തണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ കേളോത്ത് നിവേദനത്തിലൂടെ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു. പാലത്തിൻ്റെ അറ്റകുറ്റപണി നടക്കുന്നതിനാൽ ഏപ്രിൽ 29 മുതൽ 12 ദിവസത്തോളമാണ് പാലം അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ മാഹിയിൽ നിന്ന് പള്ളൂർ ഭാഗത്തേക്കും തിരിച്ച് മാഹിയിലേക്കുമുള്ള യാത്ര ദുരിത പൂർണ്ണമായിരിക്കും. പ്രാദേശികമായി നിരവധി പേർ ദിനം പ്രതി യാത്ര ചെയ്യുന്ന മാഹി പാലം അടച്ചിടുമ്പോൾ ബദൽ സംവിധാനമായി പി.ടി.ഡി.സിയുടെ ബോട്ട് സർവ്വീസ് ആരംഭിച്ചാൽ ഇരുവശത്തേക്കും പോവുന്ന യാത്രകാർക്ക് വലിയ സഹായമാവുമെന്നും അദ്ദേഹം അറിയിച്ചു

c182efdb-7df3-4684-a573-b7dc0dfe46c6

ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു


 തലശ്ശേരി: വടകര ലോക് സഭാ മണ്ഡലത്തിൻ്റെ ഭാഗമായ തലശ്ശേരിയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു. തലശ്ശേരി മണ്ഡലത്തിലെ 165 പോളിങ്ങ് ബൂത്തുകളിലേക്കുള്ള സാധന സാമഗ്രികളാണ് വിതരണം ചെയ്തത്.

രാവിലെ 8.30 ഓടെയായിരുന്നു വിതരണം ആരംഭിച്ചത്. ഉച്ചവരെവിവിധ ഘട്ടങ്ങളായ് പ്രതേകം സജ്ജീകരിച്ച 1കൗണ്ടറുകളിൽ നിന്നാണ് വോട്ടിങ് സാമഗ്രികൾ വിതരണം ചെയ്തത്. ബ്രണ്ണൻ കോളേജിലെ 3 സ്ട്രോങ് റൂമുകളിൽ വൻസുരക്ഷയോടെയായിരുന്നു വോട്ടിങ്ങ് മെഷിൻ സൂക്ഷിച്ചത്. തലശ്ശേരി സബ്കലക്ടർ സന്ദീപ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു സാധനങ്ങളുടെ വിതരണം



ചിത്രവിവരണം:സബ് കലക്ടർ സന്ദീപ് കുമാറിൻ്റെ മേൽനോട്ടത്തിൽ പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്നു.

5b2d3592-ba84-4002-865f-5159074796b9-(1)

ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ്

ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടിയ കുട്ടിച്ചാത്തൻ

നേർച്ച വെള്ളാട്ടം

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal