കന്നട വനിതാ നേതാവിനെ കണ്ണുചിമ്മും വേഗത്തിൽ വരച്ച് ഡോ : ജിതേഷ്ജി

കന്നട വനിതാ നേതാവിനെ കണ്ണുചിമ്മും വേഗത്തിൽ വരച്ച് ഡോ : ജിതേഷ്ജി
കന്നട വനിതാ നേതാവിനെ കണ്ണുചിമ്മും വേഗത്തിൽ വരച്ച് ഡോ : ജിതേഷ്ജി
Share  
2024 Apr 22, 08:29 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കായംകുളം : കർണ്ണാടകത്തിൽ നിന്നെത്തിയ ഏ ഐ സി സി സെക്രട്ടറിയും കർണാടക സർക്കാരിന്റെ ക്യാബിനറ്റ് റാങ്കോടു കൂടിയ എൻ ആർ ഐ ഫോറം ഡപ്യുട്ടി ചെയർപേഴ്സൻ പദവി വഹിക്കുന്ന വനിതാനേതാവുമായ ഡോ : ആരതി കൃഷ്ണയെ കണ്ണുചിമ്മും വേഗത്തിൽ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജി വേദിയിൽ മോഡലാക്കി വരച്ചപ്പോൾ കേരളത്തിൽ ആദ്യമായി എത്തിയ കർണ്ണാടക കോൺഗ്രസിലെ കരുത്തുറ്റ വനിതാനേതാവ് വിസ്മയം ഒട്ടും മറച്ചുവെച്ചില്ല!







db7bd71c-c723-4704-aa54-2a67331b52c2

തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വേഗത്തിൽ നിറചാരുതയോടെ ഒരാൾ ചിത്രം വരയ്ക്കുന്നത് നേരിൽ കാണുന്നതെന്നും കർണ്ണാടകയിൽ വിവിധ സാംസ്കാരിക പരിപാടികളിൽ ജിതേഷ്ജിയുടെ സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായും ഡോ : ആരതി കൃഷ്ണ പറഞ്ഞു. സമൂഹത്തിന് ജനാധിപത്യ അവബോധവും രാഷ്ട്രീയ അവബോധവും പകരുന്നതിൽ ജിതേഷ്ജിയുടെ 'വരയരങ്ങ് ' കലാരൂപത്തിനും പൊളിറ്റിക്കൽ കാർട്ടൂണുകൾക്കും നിസ്തുലമായ പങ്കുണ്ടെന്നും അവർ പറഞ്ഞു.

 കായംകുളം കട്ടച്ചിറയിൽ സംഘടിപ്പിച്ച ഡോ : ജിതേഷ്ജിയുടെ രാഷ്ട്രീയ 'വരയരങ്ങ് ' സ്റ്റേജ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ : ആരതി കൃഷ്ണ. യു ഏ ഇ , ഉം അൽ കുവൈൻ ഇൻകാസ് പ്രസിഡന്റ് സഞ്ചു പി ക്ലാക്കോടൻ അദ്ധ്യക്ഷത വഹിച്ചു.

വീഡിയോ കണ്ടാലും 

https://www.youtube.com/watch?v=XG5Qy2ONEZU

capture_1713796671

രാഷ്ട്രീയക്കാരെ സൂക്ഷിച്ചോ... ഇത് വരയുടെ മൂര്‍ച്ച നിറഞ്ഞ ജിതേഷ്ജി| Vote vandi | Cartoonist

Manorama News


https://www.youtube.com/watch?v=GbKPvGPj


capture
last123


സൗന്ദര്യം വർദ്ധിപ്പിക്കാനും മുടിഴയകിനും വെളിച്ചെണ്ണ ഏറെ മുന്നിൽ !


മുഖത്തെ ചുളിവിനും പരിഹാരം വെളിച്ചെണ്ണ !

മുഖം വരണ്ട് പോകുന്നതിനും ചുളിവുകൾ വരുന്നതിനും വെളിച്ചെണ്ണ മാത്രം പ്രയോഗിച്ചാൽ മതി. മുഖത്തും കഴുത്തിലും കൈ-കാലുകളിലുംദിവസേനഎണ്ണ പുരട്ടാം.

മുഖത്തെ ചുളിവുകൾ വാർധക്യത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. 

എന്നാൽ മധ്യവയസ്കരിലും മറ്റ് ചില കാരണങ്ങളാലും മുഖത്തും ശരീര ഭാഗങ്ങളിലും ചുളിവുകൾ വരാം. കെമിക്കൽ ഉൽപന്നങ്ങളും ഫാസ്റ്റ് ഫുഡും ശീലമാക്കിയ നമ്മൾ ചർമത്തിന്റെ മാറ്റം അൽപമൊന്ന് ശ്രദ്ധിച്ചാൽ യുവത്വം നിലനിർത്താൻ സാധിക്കും. കാലാവസ്ഥ മാറ്റം, കെമിക്കൽ ഉൽപന്നങ്ങളുടെ അമിത ഉപയോഗം, പോഷക കുറവ് എന്നിവയാണ് ചുളിവ് വരാനുള്ള പ്രധാന കാരണങ്ങൾ. 

ചർമം മൃദുവാക്കാനും അയഞ്ഞ ചർമം ലഭിക്കുന്നതിനും വെളിച്ചെണ്ണ വളരെ ഉത്തമമാണ് .

വെളിച്ചെണ്ണ മാത്രം മതി


മുഖം വരണ്ട് പോകുന്നതിനും ചുളിവുകൾ വരുന്നതിനും വെളിച്ചെണ്ണ മാത്രം പ്രയോഗിച്ചാൽ മതി. മുഖത്തും കഴുത്തിലും കൈ കാലുകളിലും ദിവസേന എണ്ണ പുരട്ടാം. രാത്രിയിൽ എണ്ണ തേയ്ക്കുന്നതിന് മുമ്പ് മുഖം തണുത്ത വെള്ളത്തിൽ കഴുകണം. വെളിച്ചെണ്ണ സാവധാനം മസാജ് ചെയ്യുന്നതും ചർമത്തിന് ഗുണം ചെയ്യും.


വെളിച്ചെണ്ണയും തേനും


ദിവസവും വെളിച്ചെണ്ണ-തേൻ കോമ്പിനേഷൻ ഉപയോഗിച്ചത് ചർമത്തിന് ഏറെ ഗുണം ചെയ്യും. അര ടീസ്പൂൺ തേൻ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ ചേർത്ത് ചുളിവുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് ഉത്തമമാണ്. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയാം.

വെളിച്ചെണ്ണയും നാരങ്ങാനീരും

മൂന്ന് തുള്ളി നാരങ്ങാ നീരും ഒരു ടീസ്പൂൺ പാലും (വേണമെങ്കിൽ ചേർക്കാം) ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിട്ടിന് ശേഷം കഴുകി കളയാം.


വെളിച്ചെണ്ണയും മഞ്ഞളും


ഒരു ടേബിൾസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടിയ ശേഷം 20 മിനിട്ടിന് ശേഷം കഴുകി കളയാം.


വെളിച്ചെണ്ണയും കാസ്റ്റർ ഓയിലും


വെളിച്ചെണ്ണയും കാസ്റ്റർ ഓയിലും (ആവണക്കണ്ണ) സമാസമം യോജിപ്പിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് നിത്യേന ഉപയോഗിക്കാം. കാസ്റ്റർ ഓയിലിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമത്തിന്റെ യുവത്വം നില നിർത്താൻ സഹായിക്കുന്നു.


വെളിച്ചെണ്ണയും വിറ്റാമിൻ ഇയും


വിറ്റാമിൻ ഇ ക്യാപ്സ്യുളും വെളിച്ചണ്ണയും ചേർത്ത് മുഖം കഴുകിയ ശേഷം പുരട്ടാം. അൽപനേരം മസാജ് ചെയ്യുന്നതും നല്ലതാണ്. വരണ്ട ചർമം ഹൈഡ്രേറ്റ് ചെയ്യുന്നതിനും യുവത്വം നിലനിർത്തുന്നതിനും ഈ മിക്സ് ഗുണം ചെയ്യും.വെളിച്ചെണ്ണയും ആപ്പിൾ സൈഡർ വിനിഗറും


ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സൈഡർ വിനിഗർ മിക്സ് ചെയ്യാം. ശേഷം പഞ്ഞി ഉപയോഗിച്ച് മുഖത്ത് പുരട്ടാം. ഇത് നന്നായി ഉണങ്ങിയ ശേഷം വെളിച്ചെണ്ണ തേച്ച് മസാജ് ചെയ്യാം. രാത്രി കിടക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ശേഷം രാവിലെ കഴുകി കളയാം.


വെളിച്ചെണ്ണയും കറ്റാർവാഴയും


ചർമത്തിന്റെ വർൾച്ച മാറുന്നതിനും മൃദുലമാകാനും കറ്റാർവാഴയും വെളിച്ചെണ്ണയും നല്ലൊരു കോമ്പിനേഷനാണ്. വെളിച്ചെണ്ണയും കറ്റാർവാഴയും വെള്ളരി അരച്ചതും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന്റെ തിളക്കം വർധിപ്പിക്കും. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.



mannan-coconut-oil-2-(1)
boby
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal