ജുനൈദ് കൈപ്പാണിയുടെ 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും' പ്രകാശനം ചെയ്തു

ജുനൈദ് കൈപ്പാണിയുടെ 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും' പ്രകാശനം ചെയ്തു
ജുനൈദ് കൈപ്പാണിയുടെ 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും' പ്രകാശനം ചെയ്തു
Share  
2024 Mar 24, 11:15 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കൽപ്പറ്റഃ ജുനൈദ് കൈപ്പാണി രചിച്ച 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും' എന്ന പുസ്തകം 

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ എക്സ് എം.പി പ്രകാശനം ചെയ്തു.

പുസ്തകത്തിന്റെ ആദ്യ പ്രതി മുൻ മന്ത്രി സി.കെ നാണു ഏറ്റുവാങ്ങി.


യശഃശരീരനായ എഴുത്തുകാരൻ എം.പി.വീരേന്ദ്രകുമാറിന്റെ വസതിയായിരുന്ന 'ലക്ഷ്മിഗിരി'യിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ്.ഏഷ്യൻ ഗ്രാഫാണ് പുസ്തകത്തിന്റെ പ്രസാധകർ.

ഡോ. ടി.എം തോമസ് ഐസക് ആണ് പുസ്തകത്തിന് അവതരിക എഴുതിയത്.

പുസ്തകത്തിന്റെ കവർ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ മാർച്ച്‌ ആദ്യവാരം നിർവഹിച്ചിരിന്നു.



ക്ഷേമ പ്രവർത്തനങ്ങളും വികസന വിഷയങ്ങളും തൊട്ടറിയാൻ വയനാട് ജില്ലയിലുടനീളം സഞ്ചരിച്ച്

 ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആകെയുള്ള 582 ജനപ്രതിനിധികളേയും നേരിൽ കണ്ട്  നടത്തിയ അഭിമുഖത്തിന്റെയും സംവാദത്തിന്റെയും വെളിച്ചത്തിൽ ജുനൈദ് കൈപ്പാണി തയ്യാറാക്കിയ പഠനരേഖയാണ് ഈ ഗ്രന്ഥം.


വികേന്ദ്രീകൃതാസൂത്രണത്തിന്റെ കുതിപ്പും കിതപ്പും ഇതിൽ പഠന വിധേയമാക്കുന്നുണ്ട്.

ഗവേഷകർക്കും,ജനപ്രതിനിധികൾക്കും, പൊതുപ്രവർത്തകർക്കും, ഉദ്യോഗസ്ഥർക്കും മാത്രമല്ല; സാധാരണ വായനക്കാർക്കും ഈ കൃതി വഴിവെളിച്ചമാകും.


ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരൻ കൃതിയിലൂടെ ചെയ്യുന്നത്.


കേന്ദ്രീകൃത അധികാരം ദുഷിപ്പിക്കുകയും, സമൂല അധികാരം സമ്പൂർണം ദുഷിപ്പിക്കുകയും ചെയ്യുമെന്നും, അധികാരം എത്രത്തോളം കേന്ദ്രീകൃതമാകുന്നോ അവിടെ ജനാധിപത്യത്തിന്റെ സാധ്യത, പരിമിതികൾ നിറഞ്ഞതാവുമെന്നും ജുനൈദ് കൈപ്പാണി നിരീക്ഷിക്കുന്നു.


ജനാധിപത്യ വ്യവസ്ഥിതിയുടെ ഈ പരിമിതിയെ ജനകീയസൂത്രണം എന്ന ചരിത്രമുന്നേറ്റത്തിലൂടെ കേരളം മറികടന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടതിന്റെ വിജയ രഹസ്യങ്ങളുടെ ആശയ അടിത്തറ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.


പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്നിന്റെ മുഖകുറിപ്പും പുസ്തകത്തിലുണ്ട്.


46b198da-8128-486a-8352-8ca893248f61-(1)_1711301780

കേരളത്തിൻ്റെ നേട്ടങ്ങളും വികസന പ്രതിസന്ധികളും ചർച്ച ചെയ്യുന്ന പഠനങ്ങൾ സമീപകാലത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ, എല്ലാ വിഭാഗം വായനക്കാർക്കും ഗ്രാഹ്യമായവിധം കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണിതെന്ന് ഡോ. ബാവ മുഖകുറിപ്പിൽ എഴുതുന്നുണ്ട്.


ഗ്രന്ഥകാരന്റെ വൈവിധ്യമാർന്ന അനുഭവസമ്പത്തിന്റെ മൂർച്ചയിൽ വാർന്നുവീണ ഈ കൃതി മലയാളി വായനക്കാർക്ക് വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കും.

പുസ്തകം പ്രധാന ഷോറൂമുകളിൽ ലഭ്യമാണ്. നേരിട്ട് വാങ്ങാൻ പറ്റാത്തവർക്കു തപാലിലും മറ്റും കൊറിയർ ലഭിക്കുവാനും പ്രസാധകർ സൗകര്യമൊരുക്കിയിട്ടുണ്ട്.

xccv
de01023f-db97-4fd6-b181-be523cdfc899

ജെ.ഡി.എസ് കേരള ഘടകത്തിന്റെ നിർദേശം സ്വാഗതാർഹം :ജനതാദൾ എസ് 


കോഴിക്കോട്/ബംഗളുരു:

വാക്കുകളിൽ സമൃദ്ധമായി സോഷ്യലിസം വിളമ്പുകയും പ്രവൃത്തിയിൽ സോഷ്യലിസത്തെ തീണ്ടാപ്പാടു ദൂരത്തു നിർത്തുകയും ചെയ്യുന്നവരുമായി യഥാർത്ഥ സോഷ്യലിസ്റ്റുകൾക്ക് ചങ്ങാത്തം ഇല്ലെന്നും പല പാർട്ടികളിലായി നാവടയ്ക്കപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന സാധാരണപ്രവർത്തകരിലുള്ള വിശ്വാസമാണ് സോഷ്യലിസ്റ്റ് പുനരേകീകരണ സാധ്യതകളുടെ അടിത്തറയെന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റ്‌ സി. കെ നാണു പറഞ്ഞു. 

ജനതാദൾ എസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി സംഘടനാ കാര്യങ്ങളും തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമീപന രേഖയും യോഗത്തിൽ അവതരിപ്പിച്ചു.


ജനതാദൾ എസ് 

ഉയർത്തിപ്പിടിക്കുന്നത് സൗഹാർദത്തിന്റേയും ജനക്ഷേമത്തിന്റേയും

മതേതരത്വത്തിന്റെയും 

രാഷ്ട്രീയമാണ്. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ ഈ തെരഞ്ഞെടുപ്പിൽ ജനം പുറം തള്ളുമെന്ന് യോഗം വിലയിരുത്തി.



തിരെഞ്ഞെടുപ്പിന് ശേഷം രൂപപ്പെടുന്ന വിശാല മതേതര സഖ്യം ഇന്ത്യയിൽ അധികാരത്തിൽ വരും.

അത് നിലവിലെ 'ഇന്ത്യ' സഖ്യം തന്നെയാവണമെന്ന് നിർബന്ധമില്ല. പുതിയ സംവിധാനം രൂപപ്പെടാനും സാധ്യതയുണ്ടെന്നും സി. കെ നാണു യോഗത്തിൽ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പുവരുത്താൻ കേരളത്തിൽ സജീവമായി രംഗത്തിറങ്ങാൻ പാർട്ടി പ്രവർത്തകർ പ്രതിജ്ഞബദ്ധമാണ്.

മറ്റിതര സംസ്ഥാനങ്ങളിൽ മതേതര പാർട്ടികളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ദേശീയ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.

ബീഹാറിലെ  നിതീഷ്കുമാറിനെ പോലുള്ള മതനിരപേക്ഷതയുടെ ഒറ്റുകാരെ ജനം പുറംതള്ളുമെന്നും യോഗത്തിൽ നാണു പറഞ്ഞു.

കേരളത്തിൽ ജനതാദൾ (എസ്) ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ 

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന നേതാക്കളുടെ സംയുക്ത യോഗത്തിലെ നിർദേശങ്ങൾ ദേശീയ സമിതിയോഗം സ്വാഗതം ചെയ്തു.


ജനതാപരിവാറുകൾ യോജിച്ചു നിൽക്കേണ്ട അനിവാര്യ സാഹചര്യമാണ് ഇതെന്നും 

സി.കെ നാണു നേതൃത്വം നൽകുന്ന 

ജനതാദൾ എസ് ദേശീയ ഘടകത്തെ പിന്തുണയ്ക്കാൻ

മാത്യു ടി.തോമസ്‌ എം.എൽ.എയുടെ കേരള കമ്മിറ്റി അല്പം വൈകിയാണെങ്കിലും തെയ്യാറായത് പ്രശംസനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം എറണാകുളത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും സി. കെ നാണു വിഭാഗവുമായ ചർച്ച നടത്തിയിരുന്നു.

ആരോഗ്യകരമായ സമീപനമാണ് കേരള ജനതാദൾ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും നേതാക്കൾ യോഗത്തിൽ വിശദീകരിച്ചു .

ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ അഭിഷേക് ഗൗഡ,സുരേഷ് ഏലങ്ക,അയ്യാൻ ഖാൻ,അശോക് സിംഗ്, സി. വി ശശികുമാർ, വി. ആർ ചന്ദ്രശേഖർ തുടങ്ങി എട്ടോളം സംസ്ഥാനത്തു നിന്നുമുള്ള പ്രതിനിധികൾ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു



2d559a0c-b63e-45a2-8a7b-92a47d36913c

എൽ.ഡി.എഫ് പ്രതിഷേധ

പ്രകടനം നടത്തി.


വെള്ളമുണ്ട: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നരേന്ദ്ര മോദിയുടെ കേന്ദ്ര ഗവണ്‍മെന്റ് ഇ ഡി യെ ഉപയോഗിച്ച് അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എൽ. ഡി. എഫ് വെള്ളമുണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന്

ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി,

സി.പി.ഐ.എം ലോക്കൽ സെക്രട്ടറി 

എം മുരളി മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി എ അസീസ് ,വനജ വിജയൻ, സിപിഐ നേതാവ് വി സതീശൻ,

ജെ.ഡി.എസ് മണ്ഡലം പ്രസിഡന്റ്‌ പുത്തൂർ ഉമ്മർ,

എം പി പ്രകാശൻ, ഐ സി ജോർജ്ജ്, മുഹമ്മദ് അഷ്റഫ് കെ

 തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

mannan-coconut-oil-2-(1)
mannan-coconu-oil--new
ayur-100-resize
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal