'ഒരു കുറ്റബോധവുമില്ല, സൗന്ദര്യമില്ലാത്തവർ മത്സരിക്കാൻ വരരുത്‌'; അധിക്ഷേപം തുടർന്ന് സത്യഭാമ|

'ഒരു കുറ്റബോധവുമില്ല, സൗന്ദര്യമില്ലാത്തവർ മത്സരിക്കാൻ വരരുത്‌'; അധിക്ഷേപം തുടർന്ന് സത്യഭാമ|
'ഒരു കുറ്റബോധവുമില്ല, സൗന്ദര്യമില്ലാത്തവർ മത്സരിക്കാൻ വരരുത്‌'; അധിക്ഷേപം തുടർന്ന് സത്യഭാമ|
Share  
2024 Mar 21, 11:51 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തൃശൂര്‍: നര്‍ത്തകനും നടനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് കലാമണ്ഡലം സത്യഭാമ. ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.

വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമർശത്തിൽ ഒരു കുറ്റബോധവും ഇല്ല. ഞാൻ ഇനിയും പറയും. എന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഞാൻ പ്രതികരിക്കും. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ല, ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നും മാധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു.

യുവജനോത്സവത്തിന് മാർക്കിടുമ്പോൾ സൗന്ദര്യത്തേക്കുറിച്ചുള്ള കോളം എടുത്തുകളയിക്കാൻ നിങ്ങളെക്കൊണ്ട് പറ്റുമോ? എത്രയോ സ്ഥലത്ത് സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് മാർക്ക് കൊടുത്തിട്ട് എന്റെ അടുത്തുവന്ന് ചിലർ ചോദിച്ചിട്ടുണ്ട് എന്ത് സൗന്ദര്യമുണ്ട് ആ കുട്ടിക്കെന്ന്. കറുത്തകുട്ടിയ്ക്ക് പരിശീലനം നൽകും, എന്നാൽ മോളേ മത്സരത്തിന് പോകേണ്ട എന്നുപറയും. സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് സൗന്ദര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇപ്പോൾ പലരും. സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്. ഭം​ഗിയുള്ളവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടത്തിലേക്ക് വന്നാലേ മോഹിനിയാട്ടത്തിന് ഭം​ഗിയുള്ളൂ. മോഹിനിയാട്ടം പെൺകുട്ടികളേ ചെയ്യാവൂ, സത്യഭാമ വ്യക്തമാക്കി.


ആര്‍എല്‍വി രാമകൃഷ്ണനും താനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും തനിയ്ക്ക് നീനാ പ്രസാ​ദിന്റെയോ മേതിൽ ദേവികയുടെയോ സർട്ടിഫിക്കറ്റ് വേണ്ടെന്നും അവർ പറഞ്ഞു. ഇത്രയും ധാർഷ്ഠ്യം പാടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇത് എന്റെ വീടാണ്, മനസ്സിലായോ എന്നായിരുന്നു പ്രതികരണം.

നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു 

സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയത്

. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സം​ഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു.

ഇതിന് പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ

 രം​ഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ കുറിച്ചു.

capture_1711045102

കറുത്തവര്‍ മത്സരത്തിന് വരരുത് ; അധിക്ഷേപത്തിൽ ഉറച്ച്

കലാമണ്ഡലം സത്യഭാമ 


തൃശ്ശൂർ: കറുപ്പ് നിറത്തിന്‍റെ പേരിൽ നര്‍ത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപത്തിൽ ഉറച്ച് നിന്ന് നർത്തകി കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തെ കുറിച്ച് താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. മോഹിനിയാട്ടം പുരുഷന്മാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണമെന്നും സത്യഭാമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പരാമർശത്തിൽ ഒരു കുറ്റബോധവുമില്ല. താൻ ഇനിയും പറയും. ആരെയും ജാതി അധിക്ഷേപം നടത്തിയിട്ടില്ല. വർണവെറി നടന്നുവെന്നതിന് പൊലീസിനും കോടതിക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. കേസിന് പോയാൽ പോട്ടെയെന്നും സത്യഭാമ പറഞ്ഞു.

മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാവണം, മോഹനനാവരുത്. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഞാൻ പറഞ്ഞത് എന്‍റെ അഭിപ്രായമാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോത്സവത്തില്‍ മാര്‍ക്കിടുന്നത്. ഒരു മത്സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പിടുന്നത് സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാണ്. നാട്യശാസ്ത്രത്തിലും സൗന്ദര്യത്തെ കുറിച്ച് പറയുന്നുണ്ട്. മേക്കപ്പ് ചെയ്ത് വൃത്തിയാക്കുന്ന കുറെ പയ്യൻമാര്‍ ഇറങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ കറുത്ത കുട്ടികള്‍ക്ക് മത്സരിക്കാനാകും.

സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോൾ. കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതികരിക്കും. സൗന്ദര്യത്തെ കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽ പോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാധ്യമപ്രവർത്തകരോടായി കലാമണ്ഡലം സത്യഭാമ പറഞ്ഞു.

സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർ.എൽ.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.



കലാമണ്ഡലം സത്യഭാമ പറഞ്ഞത്

''മോഹിനിയായിരിക്കണം എപ്പോഴും മോഹിയാട്ടം കളിക്കുന്ന ആൾക്കാര്. ഇയാള് കണ്ട് കഴിഞ്ഞാല് കാക്കയുടെ നിറം. കാൽ കുറച്ച് അകത്തിവെച്ച് കളിക്കുന്ന ഒരു ആർട്ട്ഫോം ആണ്. ഒരു പുരുഷൻ കാലും കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുക എന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകമില്ല. എന്‍റെ അഭിപ്രായം, മോഹനിയാട്ടം ആൺപിള്ളേർക്ക് പറ്റുന്നെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിലും സൗന്ദര്യമുള്ളവരില്ലേ. അവരായിരിക്കണം. ഇവനെ കണ്ട് കഴിഞ്ഞാൽ ദൈവം പോലും പെറ്റ തള്ള പോലും സഹിക്കില്ല.''

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് മറുപടിയുമായി കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ രംഗത്തെത്തി. തന്‍റെ കറുപ്പാണ് തന്‍റെ അഴകെന്ന് ആർ.എൽ.വി രാമകൃഷ്ണൻ മറ്റൊരു എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി. തന്‍റെ കുലത്തിന്‍റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും ഏഴയലത്ത് വരില്ലെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

സത്യഭാമ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണെന്ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു. ഇത്തരം വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. കലാസ്നേഹികൾക്കായുള്ള സുദീർഘമായ പോസ്റ്റിൽ തന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും രാമകൃഷ്ണൻ വിശദീകരിച്ചു.


ആർ.എൽ.വി രാമകൃഷ്ണന്‍റെ പോസ്റ്റ്:

പ്രിയ കലാ സ്നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ. 4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgCയുടെ അസിസ്റ്റന്‍റ് പ്രഫ. ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

15 വർഷത്തിലധികമായി കാലടി സംസ്കൃത സർവകലാശാലയിലും RLV കോളജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്. കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.

ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal