തലസ്ഥാന നഗരിക്ക് ആവേശം പകരാൻ ചൊക്ലിയിൽ നിന്നും ആരവം വനിത ശിങ്കാരിമേളം

തലസ്ഥാന നഗരിക്ക് ആവേശം പകരാൻ ചൊക്ലിയിൽ നിന്നും ആരവം വനിത ശിങ്കാരിമേളം
തലസ്ഥാന നഗരിക്ക് ആവേശം പകരാൻ ചൊക്ലിയിൽ നിന്നും ആരവം വനിത ശിങ്കാരിമേളം
Share  
2024 Mar 07, 11:18 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചെണ്ടയിലെ പെൺ താളം ! 

ആരവം ചൊക്ളി 

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിൻ്റെ 2023-2024 വർഷത്തെവാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ആരവം മേനപ്രം വനിതാ ശിങ്കാരിമേളം ഇതിനകം കണ്ണൂർ കോഴിക്കോട് ജില്ലകളിലായി

ഇരുപത്തി അഞ്ചിലായി ഇരുപത്തി അഞ്ചിൽപരം വേദികളിൽ

പരിപാടികൾ അവതരിപ്പിച്ചു. 

ശിങ്കാരിമേളത്തിൻ്റെ താളത്തിൽ അവതരിപ്പിക്കുന്ന ഫ്യൂഷൻ

ഡാൻസാണ് ശിങ്കാരിമേളത്തെ ഇത്രയും ജനകീയമാക്കിയത്.

ഇരുപത്തി ഒൻപത്‌ വനിതകൾ ഒരു ഗ്രൂപ്പായി രജിസ്ട്രർ ചെയ്ത്

ചൊക്ലി സർവീസ് സഹകരണ ബേങ്കിൽ നിന്നും 2,93,770 രൂപ വായ്പ

വാങ്ങിയാണ് ആരവം ശിങ്കാരിമേളം ആരംഭിക്കുന്നത്. ഇതിൽ 1,93,770 രൂപ ചൊക്ലി

ഗ്രാമപഞ്ചായത്ത് വനിതാ പ്രോജക്ടിൽ സബ്ബ്സിഡി ലഭിക്കും.

പ്രതിമാസം 10,000 രൂപ ബേങ്കിൽ ലോണിന് മാറ്റിവെക്കുന്നതിന് പുറമെ പ്രതിമാസം 8000 രൂപ വീതം ഓരോ അംഗങ്ങൾക്കും വരുമാനമായിങ്ങൾക്കും വരുമാനമായി ലഭിക്കുന്നുണ്ട്.

xcvb

63 വയസുള്ള വീട്ടമ്മമാർ മുതൽ 13 വയസുള്ള വിദ്യാർത്ഥികൾ വരെ അണിനിരക്കുന്നതാണ് ആരവം ശിങ്കാരിമേളം.

കണ്ണൂർ ജില്ലക്കുള്ളിൽ 35000 രൂപയും വാഹനതുകയും, ജില്ലക്ക് പുറത്ത് 40,000 രൂപയും വാഹന തുകയുമാണ് ഒരു പരിപാടിക്ക് ഈടാക്കുന്നത്.

രണ്ട് മാസക്കാലത്തെതീവ്രപരിശീലത്തിന്ശേഷമാണ് പൊതുപരിപാടികളിൽ പങ്കെടുക്കുന്നത്. 

അഞ്ചരക്കണ്ടിയിലെ ദ്വിജിനായിരുന്നുപരിശീലകൻ.

മാർച്ച് 8 ന് വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങലിൽ മാടൻ തമ്പുരാൻ മഹാദേവസന്നിധിയിൽ ശിവരാത്രിമഹോത്സവ ഘോഷയാത്രയിൽ ആരവം ശിങ്കാരിമേളം നിറഞ്ഞാടും

മാർച്ച് 7 ന് രാത്രി 10 മണിക്ക് ആരവം ശിങ്കാരിമേളകലാകാരികളെയും കൊണ്ട് പുറപ്പെടുന്ന വോൾവോ ബസ്സിനെ മേനപ്രം കണ്ടിയിൽ ക്ഷേത്ര പരിസരത്തുനിന്നും ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി .കെ.രമ്യ ടീച്ചർ ഫ്ലാഗ്ഓഫ് ചെയ്ത് യാത്രയാക്കും

മാർച്ച് മാസം തന്നെ പാലക്കാട്ടും, തൃശ്ശൂരും വനിതാ ശിങ്കാരിമേള ഫ്യൂഷൻ ഡാൻസ് അവതരിപ്പിക്കും

.വടക്കൻ കേരളത്തിൽ പ്രചാരമുള്ള ചെട്ടികൊട്ട് എന്ന വാദ്യകലയിൽ നിന്നാണ് ശിങ്കാരിമേളം രൂപപ്പെട്ട് വന്നതെന്ന് എന്ന് കരുതപ്പെടുന്നു

പൊതുവെ കേരളത്തിൽ പ്രചാരമുള്ള ഒരു ചെണ്ട മേളമാണ് ശിങ്കാരിമേളം.

ചെണ്ടയുടെ ഇടന്തലക്കും വലന്തലക്കും പുറമെ ഇലത്താളവുമാണ് ഈ മേളത്തിന് ഉപയോഗിക്കുക.


വാദ്യോപകരണങ്ങൾ ദ്രുതതാളത്തിൽ വായിക്കുന്നതോടൊപ്പംമേളക്കാർ പല രീതിയി ലും അണിനിരന്നും ചുവട് വെച്ചും അവതരിപ്പിക്കുന്നു. പൊതുവെ പഞ്ചാരി താളത്തിലാണ് മേളങ്ങൾ ചിട്ടപ്പെടുത്തുക .

അപൂർവ്വമായി ചെമ്പട താളവും ഉപയോഗിക്കും.

ഒരേ പരിപാടിയിൽ ഒന്നിലധികം താളങ്ങൾ ഉണ്ടാവും ,

പ്രിൻഷ സന്ദീപ് ,അനുശ്രി. കെ ,സവിന.ടി.നേഹ .കെ .പി, നിഹാര .കെ.പി., അനഘ, സോന പവിത്രൻ, സുമ.എ.പി,രമ്യ.എ. ഷിംന .പി.അനുഷ.കെ.പി.ശ്രീജ സത്യൻ .സുജാത.പി.പി, ജോസ്ന

.കെ.ബി, സൌല്ല്യ കെ.സി.പ്രബിഷ.കെ, വിജുള കെ.യശോദ.കെ.പി, സ്വപ്ന കെ.പി, ഷിംന.പി, വൈഗ പ്രജോഷ്, വേദ പ്രജോഷ് റിയോണ ദിനേശ്, നിഹവിനോദ് ,അശ്വനി.വി.കെ.ബിനിഷ.കെ.എ, അശ്വതി

കെ, അനാമിക കെ.ടി. കെ ,സുബിഷ.ടി.കെ ഇവരാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്.



8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

c1cb3251-1f21-48af-b967-3f802a3680ff

തലശ്ശേരിയിലെ പൈതൃകയിടങ്ങൾ ഏറ്റെടുത്ത് പരിപാലിക്കാൻ ശ്രമിക്കും: മുഖ്യമന്ത്രി


തലശ്ശേരി:ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന നാടാണ് തലശ്ശേരിയെന്നും സ്കൂളുകൾ ഉൾപ്പടെയുള്ള പൈതൃകയിടങ്ങൾ ഏറ്റെടുത്ത് പരിപാലിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി നഗരസഭ സംഘടിപ്പിച്ച തലശ്ശേരി കാർണിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

കലാ-സാഹിത്യപരമായും സാംസ്കാരിക പരമായും ഭരണപരമായും ഒരുപാട് ചരിത്രം ഉറങ്ങുന്ന മണ്ണാണ് തലശ്ശേരിയുടേത്.

ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന നാടുകൂടിയാണ്. നിരവധി കാര്യങ്ങളിൽ തലശ്ശേരി മാതൃക കാണിച്ചു. 

വൈവിധ്യങ്ങളെ അംഗീകരിക്കാനും അത് ആസ്വദിക്കാനുമുള്ള മനസ്സ് തലശ്ശേരിക്കാർക്കുണ്ട്. ആരും ഓർക്കാൻ ആഗ്രഹിക്കാത്ത തലശ്ശേരി കലാപമുണ്ടായപ്പോൾ, അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ തലശ്ശേരിക്ക് കഴിഞ്ഞു. മാതൃകപരമായ സൗഹാർദം വെച്ചുപുലർത്തുന്ന നാടുകൂടിയായി തലശ്ശേരിയെ 'അടയാളപ്പെടുത്തും. തലശ്ശേരിയുടെ പഴയകാല ചരി‌ത്രം കൃത്യമായി ജനങ്ങൾക്ക് മനസിലാകാൻ ഉതകുന്ന പദ്ധതികൾ വരുന്ന കാർണിവലിന് ആസൂത്രണം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. പൈതൃകനഗരി കൂടിയായ തലശ്ശേരിയുടെ വികസനത്തിന് എന്തെക്കെ ചെയ്യാനാകുമോ അതുമായി മുന്നോട്ടുപോകുമെന്ന് സ്പീക്കർ പറഞ്ഞു. എംഎൽഎമാരായ കെ പി മോഹനൻ, അഹമ്മദ് ദേവർകോവിൽ, നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ 'ശശി, പി ശശി, സി എൻ ചന്ദ്രൻ, എംപി മുരളി, തോമസ് മാളത്ത്, റബ്കോ ചെയർമാൻ കാരായി രാജൻ, മുൻ നഗരസഭ ചെയർമാൻമാരായ സി കെ രമേശൻ, കാരായി ചന്ദ്രശേഖരൻ, പി കെ ആശ, നഗരസഭ സെക്രട്ടറി എൻ സുരേഷ്കുമാർ സംസാരിച്ചു. തുടർന്ന് ആട്ടംകലാസമിതി തേക്കിൻകാട് ബാന്റിന്റെ സ്റ്റേജ് ഷോ അരങ്ങേറി.



ചിത്രവിവരണം: മുഖ്യമന്ത്രി പിണറായി വിജയനെ കാർണിവൽ സമാപന വേദിയിലേക്ക് ആനയിക്കുന്നു

3b7f3a9e-39e6-4118-93d1-a58d55aff667
9b14a282-9996-4565-ac0a-5ebce8a507a2

സഹൃദയ സാംസ്കാരിക വേദിയുടെ ഉദ്ഘാടനവും പുതുപ്പണം ഗഫൂർ അനുസ്മരണവും 10 ന്


മാഹി: സഹൃദയ സാംസ്കാരിക വേദിയുടെ ഉദ്ഘാടനവും പുതുപ്പണം ഗഫൂർ അനുസ്‌മരണവും നടത്തുന്നു.

ന്യൂമാഹി, മാഹി പരിസര പ്രദേശങ്ങൾ കേന്ദ്രമാക്കി കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ന്യൂമാഹിയിലെ പുതിയ കൂട്ടായമയായ സഹൃദയ സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനവും എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും റേഡിയോ ആർടിസ്റ്റുമായ പുതുപ്പണം ഗഫൂർ അനുസ്‌മരണം നടത്തുന്നു.


എഴുത്തുകാർക്കും കലാകാരന്മാർക്കും പ്രോത്സാഹനം നല്‌കുക എന്നതിനൊപ്പം മുടങ്ങാതെ പുതുപ്പണം ഗഫൂറിനെ അനുസ്‌മരിക്കുകയെന്നതുമാണ് ഈ കൂട്ടായ്‌മയുടെ ലക്ഷ്യം.


മാർച്ച് 10ന് ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപത്തെ യൂണിറ്റി സെൻറ്റർ ഹാളിൽ വെച്ച് നടക്കും. 


കോളമിസ്റ്റും വന്യജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി കൂട്ടായ്മ്‌മയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രസിഡൻ്റ് പി.കെ.വി. സാലിഹ് അധ്യക്ഷത വഹിക്കും. സി.വി.രാജൻ പെരിങ്ങാടി അനുസ്‌മരണ പ്രഭാഷണം നടത്തും.

പഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലം, അഡ്വ.പി.കെ.രവീന്ദ്രൻ ആനന്ദ് കുമാർ പറമ്പത്ത്, താഹിർ കൊമ്മോത്ത്, ഷാജി കൊള്ളുമ്മൽ, എൻ.കെ.സജീഷ് തുടങ്ങിയവർ സംബന്ധിക്കും. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി നടത്തിയ കഥാ കവിത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. 


കൂട്ടായ്മയുടെ ഭാരവാഹികളായി സി.വി.രാജൻ പെരിങ്ങാടി (മുഖ്യ രക്ഷാധികാരി), താഹിർ കൊമ്മോത്ത്, അഡ്വ.പി. രവീന്ദ്രൻ (രക്ഷാധികാരിമാർ), പി.കെ.വി. സാലിഹ് (പ്രസിഡന്റ്), ഷാജി കൊള്ളുമ്മൽ, വി.കെ.അനീഷ് ബാബു (വൈസ് പ്രസിഡന്റ്), എം.എ.കൃഷ്‌ണൻ (സെക്രട്ടറി), ബഷീർ എഗരത്ത്, സോമൻ മാഹി (ജോയിൻറ്റ് സെക്രട്ടറി), ദിവിത പ്രകാശൻ.കെ.വി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


വാർത്താ സമ്മേളനത്തിൽ സി.വി.രാജൻ പെരിങ്ങാടി,

പി.കെ.വി.സാലിഹ്,എം.എ.കൃഷ്‌ണൻ,

കെ.വി.ദിവിത പ്രകാശ്,ഷാജി കൊള്ളുമ്മൽ,

സോമൻ മാഹി,ഒ.വി. സുഭാഷ് സംബന്ധിച്ചു.


88786611-07c4-4093-8a9d-5cafb950aa5f-(1)

ലോറിക്കടിയിൽ പെട്ട്

സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം

തലശ്ശേരി: ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രിക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി എട്ട് മണിയോടെ മാഹി പാലം ജംഗ്ഷനിൽ വെച്ചാണ് സംഭവം. തലശേരി ചോനാടം സ്വദേശിനിയായ ദിൽന ( 44 ) ആണ് ചികിൽസക്കിടയിൽ ഇന്ന് രാവിലെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. മാഹി ചൂടി കോട്ടയിലെ ഭർതൃ വീട്ടിലേക്ക് പോവുമ്പോഴാണ് അപകടം. എതിരെ വന്ന ലോറി സ്കൂട്ടിൽ ഇടിച്ച് ലോറിക്കടിയിൽ ഇടപ്പെട്ട് പോയ ദിൽനയെ ഓടിക്കൂടിയവർ എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചോനാടത്തെ വ്യാപാരിയായ ബേബി നിവാസിൽ വൽസന്റെയും ശോഭയുടെയും മകൾ ആണ് ദിൽന. ആവാസ് ഹോമിലെ ഗ്രാഫിക് ഡിസൈനറാണ് മരിച്ച ദിൽ ന.ഭർത്താവ് മാഹി ചൂടി കൊട്ടയിലെ ഷാജി (ദുബൈ) മക്കൾ. ദേവനന്ദ, തവൻ ദേവ് (ഇരുവരും വിദ്യാർത്ഥികൾ )സഹോദരങ്ങൾ ദിലീപ്, ദീക്ഷിത്ത് (ഇരുവരും ഗൾഫ് )

സംസ്കാരം നാളെ.

ശ്രീനാരായണധർമ മീമാംസാ പരിഷത്ത് 


തലശ്ശേരി: ശിവഗിരി മഠം ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള ശ്രീനാരായണ ധർമമീമാംസാ പരിഷത്ത്, ഗുരുധർമ പ്രചരണസഭ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 31ന് തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നടത്തും.സംഘാടക സമിതി യോഗം കൊട്ടിയൂർ ദേവസ്വം ട്രസ്റ്റിയും ഗുരുധർമ പ്രചരണസഭ കേന്ദ്രസമിതിയംഗവുമായ രവീന്ദ്രൻ പൊയിലൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സി.കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അസ്പർശാനന്ദ സ്വാമി അനുസ്മരണം,കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് കെ.കെ ദിനേശൻ മാസ്റ്റർ നിർവ്വഹിച്ചു.തീർത്ഥയാത്രയോടനുബന്ധിച്ച് ശിവഗിരി മഠം നേതൃത്വം നല്കിയ പത്തു ദിവസത്തെ പദയാത്രയിൽ ജില്ലയെ പ്രതിനിധീകരിച്ച ജില്ലാ വൈസ് പ്രസിഡണ്ട് നാണി ടീച്ചർ, ജില്ലാ ജോയിൻ്റ് സെക്രട്ടരി സുരേന്ദ്രബാബു എന്നിവരെയും ശിവഗിരി മഠത്തിൻ്റെ അഭിനന്ദനം നേടിക്കൊണ്ട് മികച്ച മാതൃസഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന പി.കെ.ഗൗരി ടീച്ചർ, സീനാ സുർജിത്ത് എന്നിവരെയും ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന പാനൂർ ഗുരുസന്നിധി, പേരാവൂർ പെരുമ്പുന്ന യൂനിറ്റ് നേതൃത്വത്തെയും യോഗം ആദരിച്ചു.ശിവഗിരി മഠം കേന്ദ്ര ജോയിൻറ് രജിസ്ട്രാർ സി.ടി.അജയകുമാർ, ഗുരുധർമ പ്രചരണ സഭ ജില്ലാ സെക്രട്ടരി ബിജു പി.ജെ, ജില്ലാ കോഓഡിനേറ്റർ വി.പി.ദാസൻ, ജില്ലാ മാതൃസഭാ അധ്യക്ഷ ശാന്താസുരേന്ദ്രൻ, ജില്ലാ ട്രഷറർ രാജീൻ മാടപ്പീടിക പ്രസംഗിച്ചു.

ഫിഷ് മർച്ചന്റ് അസോസിയേഷൻ കൺവെൻഷൻ


തലശ്ശേരി: 

 ഓൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ തലശ്ശേരി യൂനിറ്റ് കൺവെൻഷനും ലൈസൻസ് വിതരണോദ്ഘാടനവും വെള്ളിയാഴ്ച വൈകിട്ട് നാലിന് തലശ്ശേരി നവരത്ന റസിഡൻസി ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് എം.കെ. ഉസ്മാനും സെക്രട്ടറി ഫൈസൽ പുനത്തിലും അറിയിച്ചു. തലശ്ശേരി എ.എസ്.പി ഷഹൻഷ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ ഏറ്റവും മികച്ച സബ് കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിനെ ചടങ്ങിൽ ആദരിക്കും. അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി പി.പി.എം. റിയാസ് ലൈസൻസ് വിതരണോദ്ഘാടനം നിർവഹിക്കും

6a531907-04e5-4ce5-a47f-c222778e9eb8

എൻഎസ്എസിന്റെ കൈത്താങ്ങ് 


 തലശ്ശേരി- കോപ്പറേറ്റീവ് ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ   കിടപ്പിലായ രോഗിക്ക് വാട്ടർ ബെഡ് & വാക്കർ കൈമാറി. നെട്ടൂർ സ്വദേശിയായ തലശ്ശേരി ഒന്നാം വാർഡിലെ കെ ഗീത ( രോഹിണി നിവാസ് ) ഡയാലിസിസ് രോഗിയാണ്. തുടയെല്ല് പൊട്ടിയതിനെ തുടർന്ന് ഇപ്പോൾ കിടപ്പിലാണ്. കോപ്പറേറ്റീവ് ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ പ്രൊഫസർ സജി.വി ടി വാട്ടർ ബെഡ് & വാക്കർ കൈമാറി. കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സി മോഹനൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിനീഷ്. സി പി, എൻഎസ്എസ് വളണ്ടിയർമാരായ നേഹ, ആൽബിൻ, മുഹമ്മദ് ടി , ഗീതിക എന്നിവർ പങ്കെടുത്തു.



ചിത്രവിവരണം: വാട്ടർ ബെഡും വാക്കറ്റും കൈമാറുന്നു

നെൽകൃഷിയുടെ പുത്തൻ അറിവുകളുമായി മുബാറക്ക് സ്കൗട്ട് യൂണിറ്റ് 


തലശ്ശേരി: സമൂഹത്തിൽ അന്യംനിന്ന് പോകുന്ന കൃഷിയുടെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കി നാലുമാസം നീണ്ടുനിന്ന കാർഷിക പ്രവർത്തനത്തിലൂടെ കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച് തലശ്ശേരി മുബാറക് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് യൂണിറ്റിൻ്റെ പ്രവർത്തനം ശ്രദ്ധേയമായി. 


സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുവിൻ്റെ പാദസ്പർശമേറ്റ ജഗന്നാഥ ക്ഷേത്രത്തിലെ പാടത്തിൽ നടത്തിയ നെൽകൃഷി വിത്തിടൽ മുതൽ തലശ്ശേരി കാർണിവൽ സ്റ്റാളിലെ വിൽപനവരെ കൃഷിയുടെയും ഉൽപന്നത്തിൻ്റെയും വിപണനത്തിൻ്റെയും ഓരോ ഘട്ടവും നിരന്തര പ്രയത്നത്തിൻ്റെ ഫലമായി കുട്ടികൾ മനസ്സിലാക്കുകയായിരുന്നു. 


കൃഷിയുടെ വിവിധ മേഖലകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത് കുട്ടികൾക്ക് ജീവിതത്തിലെ നനവ്യാനുഭൂതിയായി മാറി. മണ്ണിനെയും വിണ്ണിനെയും സ്നേഹിക്കുന്ന ഒരു പുതു തലമുറയെ സൃഷടിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചതായി സ്കൗട്ട് അധ്യാപകൻ കെ പി അഷ്റഫും, കർഷകനായ പി .പി.ഹുസൈൻ മാസ്റ്ററും പറഞ്ഞു. അധുനികതയുടെ ആഡംഭരങ്ങളിൽ മതിമറക്കുന്ന സമൂഹത്തിൽ കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കാനുള്ള യഥാർത്ഥ ശ്രമമാണിവിടെ നടന്നത്.


കുട്ടികൾക്ക് കൃഷിപ്പാഠം മനപ്പാഠമായി മാറി. വയലിൻ്റെ ഞാറ്റടി മുതൽ വിത്തിടൽ ,ഞാറ് പറിക്കൽ, വിത്ത് വിതയ്ക്കൽ, കൊയ്ത്ത്, മെതിക്കൽ എങ്ങനെയാണ് അരിയായി മാറി തീൻമേശയിലെത്തുന്നതെന്നുമുള്ള പാഠം കുട്ടികൾ പഠിച്ചു കഴിഞ്ഞു. 


കൊയ്ത്തിനു ശേഷം നെല്ല് അടിച്ചെടുത്ത് സ്കൂളിലെത്തിച്ച് അത് പാക്ക് ചെയ്ത് വിപണിയിൽ ഇറക്കിയതും കുട്ടികൾക്ക് പുതിയ പാഠമായി മാറി. തലശ്ശേരി അരി എന്ന പേരിൽ തയ്യാറാക്കി കാർണിവൽ സ്റ്റാളിൽ കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ വിപണന ഉദ്ഘാടനം നടത്തി. വിപണിയിൽ ഇറക്കിയതിനു പുറമേ സ്കൗട്ടിൻ്റെ നേതൃത്വത്തിൽ വിൽപ്പന നടത്തിയതും കുട്ടികൾക്ക് ആവേശമായി മാറി. നമ്മൾ നിത്യവും കഴിക്കുന്ന അരി എങ്ങനെയാണ് ഭക്ഷ്യവിഭവമായി മാറുന്നതെന്നും ഇതിനുവേണ്ടി കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങളും അത് വിപണിയിൽ ഇറക്കാനും അത് വിൽപ്പന നടത്താനുമുള്ള കർഷകരുടെ പ്രയാസങ്ങളും കുട്ടികൾ അനുഭവത്തിലൂടെ പഠിച്ചു.


തലശ്ശേരി മുനിസിപ്പാലിറ്റി, കൃഷി വകുപ്പ്, ജ്ഞാനോദയ യോഗം, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്, മാനേജിങ് കമ്മിറ്റി  എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്നേക്കർ വയലിൽ കൃഷിയിറക്കിയത്.

494e911e-0c8c-4b6a-baae-33b2200f6979

കവിതാലയത്തിൽ ഗണേശൻ (80) നിര്യാതനായി.

മാഹി: ചൂടിക്കൊട്ട മദ്രസ്സയ്ക്ക് സമീപം കവിതാലയത്തിൽ ഗണേശൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ചന്ദ്രൻ, പ്രഭാകരൻ, സജിത്ത്, ഗിരിജ, കനകലത. മരുമക്കൾ: ബിന്ദു (കൊയിലാണ്ടി), ഷിജി (നെട്ടുർ), ശീതൾ (പിണറായി) രാധാകൃഷ്ണൻ (രാമനാട്ടുകര), മനോജ് (അത്തോളി). സംസ്ക്കാരം ഇന്ന് 12 മണിക്ക് മാഹി മുൻസിപ്പൽ സ്മശാനത്തിൽ.

തലശ്ശേരി - മാഹി ബൈപ്പാസ് ട്രയൽ റണ്ണിനായി ഇന്നലെ തുറന്നു

മാഹി: പണി പൂർത്തിയാക്കിയ തലശ്ശേരി മാഹി ബൈപ്പാസ് ട്രയൽ റണ്ണിനായി തുറന്നു. ഇന് വൈകുന്നേരം 5:30 മുതൽ അഞ്ച് ദിവസത്തേക്കാണ് ബൈപ്പാസ് തുറന്നുകൊടുക്കുന്നത്


മുഴുപ്പിലങ്ങാട് മുതൽ മാഹി അഴിയൂർവരെയുള്ള 18.6 കിലോമീറ്റർ ബൈപ്പാസ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയായിരുന്നു. തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കാണ് ബൈപ്പാസ് വഴിതുറക്കുന്നത്.


മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്.


ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.കെ.കെ.

ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമാണചുമതല. 2018-ലാണ് കമ്പനി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal