സ്നേഹം മുഖ്യ പ്രമേയമാക്കിയ കവിതകളിൽപ്പോലും കുമാരനാശാൻ ശുംഗാരം ഒഴിവാക്കി : സത്യൻ മാടാക്കര

സ്നേഹം മുഖ്യ പ്രമേയമാക്കിയ കവിതകളിൽപ്പോലും കുമാരനാശാൻ ശുംഗാരം ഒഴിവാക്കി : സത്യൻ മാടാക്കര
സ്നേഹം മുഖ്യ പ്രമേയമാക്കിയ കവിതകളിൽപ്പോലും കുമാരനാശാൻ ശുംഗാരം ഒഴിവാക്കി : സത്യൻ മാടാക്കര
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Mar 05, 11:35 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കേരളജനതയുടെ സാമൂഹികജീവിതത്തിലെ ഏറ്റവും വലിയ വിപ്ലവ ചരിത്രം സമാധാനത്തിന്റെയും സഹാനുഭൂതിയുടെയും സമത്വത്തിന്റെയും ആശയങ്ങളിൽ എഴുതിച്ചേർത്ത മഹാത്മാവാണ് ശ്രീനാരായണഗുരു എന്നും

ഗുരു ലോകത്തിനു പകർന്നു നൽകിയ മഹത്തായ സന്ദേശങ്ങളെല്ലാം പിൽക്കാലത്ത് മാനവപുരോഗതിയുടെ മഹാമന്ത്രങ്ങളായി പരിണമിച്ചെന്നും പ്രമുഖ എഴുത്തുകാരനും കവിയുമായ സത്യൻ മാടാക്കര ഓർമ്മപ്പെടുത്തി .  


പ്രിയശിഷ്യനായിരുന്ന കുമാരനാശാനുമായി സവിശേഷമായ ആത്മബന്ധമാണ് ശ്രീനാരായണ ഗുരുവിനു ണ്ടായിരുന്നതെന്നും സ്നേഹം മുഖ്യ പ്രമേയമാക്കിയ കവിതകളിൽപ്പോലും കുമാരനാശാൻ ശുംഗാരം ഒഴിവാക്കിയിരുന്നതായും

 പ്രഭാഷണത്തിടയിൽ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി .


ചോമ്പാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു പഠനകേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള  ശ്രീനാരായണ എൽ പി സ്‌കൂളിന്റെ നൂറ്റിപതിനെട്ടാം വാർഷിക മഹോത്സവവേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രമുഖ കവിയും എഴുത്തുകാരനുമായ അദ്ദേഹം .  

 

preejith

സ്‌കൂളിലെ വിദ്യാർത്ഥികളുടെയും ,പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകൂട്ടായ്മയിലും നടന്ന ഈ ആഘോഷ പരിപാടിയ്ക്ക്  സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ കെ .പി .പ്രീജിത്ത് സ്വാഗതമാശംസി ച്ചുകൊണ്ട് ശുഭാരംഭം കുറിച്ചു .

മദ്യം മയക്ക് മരുന്നുകൾ തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ ബോധവൽക്കരണവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപരിപാടികളും ശ്രീനാരായണഗുരു പഠനകേന്ദ്രം പൊതുവേദിയിൽ അരങ്ങേറി .

madam5

സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയും സ്ഥലത്തെ വാർഡ് മെമ്പറുമായ

കെ .ലീല യുടെ അധ്യക്ഷതയിൽ ചേർന്ന സായാഹ്ന സമ്മേളനം

 കൈരളി ടി വി പട്ടുറുമാൽ വിന്നർ ഇസ്‌മായിൽ നാദാപുരം

 ഗാനാർച്ചനയോടെ ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു.

madam6

 മദ്യം ,മയക്കുമരുന്നുകൾ തുടങ്ങിയവയുടെ ഉപയോഗത്തിൽ നിന്നും കുട്ടികളെ അകറ്റിനിർത്താനും ഇത്തരം സാമൂഹികതിന്മകളെ അതിജീവിക്കാനും ആവശ്യമായ നിലയിൽ രക്ഷാകർത്താക്കൾക്ക് മുന്നറിയിപ്പും ബോധവത്ക്കരണവും നടത്തികൊണ്ടായിരുന്നു കോസ്റ്റൽ പോലീസ് സബ്ബ് ഇൻസ്‌പെക്റ്ററും മികച്ചപ്രഭാഷകനുമായ.പി.വി. പ്രശാന്ത് പ്രഭാഷണമാരംഭിച്ചത് .

കലാകായിക മത്സരങ്ങളിൽ വിജയികളായ നിരവധി വിദ്യാർത്ഥികൾക്ക് കീർത്തി ഫലകവും ,സർട്ടിഫിക്കറ്റും വിതരണം ചെയ്യുകയുമുണ്ടായി  .




 


madam8_1709622659

ഇന്ത്യൻ വോളിബോൾ കോച്ചും സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയുമായ

വി .സേതുമാധവൻ ,പോലീസ് സബ്ബ് ഇൻസ്പെക്റ്റർ പ്രശാന്ത്.പി .വി ,സത്യൻ മാടാക്കര ശ്രീനാരായണ ഗുരു പഠനകേന്ദ്രം സെക്രറട്ടറി കെ.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,കെ .ലീല ,എസ് .ആർ .ജി കൺവീനർ ഹഫ്‌സത്ത് ടീച്ചർ തുടങ്ങിയവർ  നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി സമ്മാനദാനചടങ്ങിൽ പങ്കാളികളായി .

വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണപ്പകിട്ടേറിയ കലാപ്രകടനങ്ങൾ ആഘോഷരാവിന്‌ രാവിന് മാറ്റുകൂട്ടി .




leela

ശ്രീനാരായണ ഗുരുപഠനകേന്ദ്രത്തിന്റെ സ്ഥലത്ത് നിർമ്മാണം പൂർത്തിയായ സ്ഥിരം സ്റ്റേജിൽ നിന്നായിരുന്നു വിപുലമായ നിലയിൽ ഈ പരിപാടി നടന്നത് .

പഠനകേന്ദ്രം സ്ഥാപക സെക്രട്ടറി കെ .പി .കുഞ്ഞിരാമൻറെ പാവനസ്മരണയ്ക്കായി അദ്ദേഹത്തിന്റെ മക്കൾ സമർപ്പിച്ച വിശാലമായ ഈ സ്ഥിരം വേദിയുടെ പേരിൽ ബന്ധപ്പെട്ടവർക്കെല്ലാം വാർഡ് മെമ്പർ കെ ലീല ചടങ്ങിൽപ്രത്യേകം കൃതജ്ഞതയർപ്പിക്കുകയുമുണ്ടായി .










madam2

.ശ്രീനാരായണ നേഴ്സറി സ്‌കൂൾ , ശ്രീനാരായണ നാട്യവിദ്യാലയം ,ശ്രീനാരായണ ലൈബ്രറി ,ശ്രീനാരായണ തയ്യൽ പരിശീലനകേന്ദ്രം, സൗജന്യ ട്യൂഷൻ സെന്റർ ,ശ്രീനാരായണ എൽ .പി .സ്‌കൂൾ ഇതിനെല്ലാമുപരി സ്വാമിശാശ്വതീകാനന്ദൻ ഉത്‌ഘാടനകർമ്മം നിർവ്വഹിച്ച ഗുരുധർമ്മപ്രചരണസഭ കാലാനുസൃതമായ നിലയിൽ നവീകരിച്ച കല്യാണമണ്ഡപം,ഇരുനിലകളിലായുള്ള ഓഫീസുകെട്ടിടം തുടങ്ങിയവ ഉൾക്കൊള്ളുന്ന നാൽപ്പതോളം സെന്റ് ഭൂവിസ്തൃതി ശ്രീനാരായണഗുരു പഠനകേന്ദ്രത്തിന്റെ ആസ്‌തിയായി ഇന്ന് നിലവിലുള്ളാതായറിയുന്നു


hafasatth
filephoto

കവിയും എഴുത്തുകാരനുമായ സത്യൻ മാടാക്കര  

ശ്രീനാരായണഗുരു പഠനകേന്ദ്രത്തിൽ (ഫയൽ ചിത്രം )

8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU


news_photo-_house_key_handing_over-_02-03-2024

ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് 

വീട് നിര്‍മ്മിച്ച് നല്‍കി

പാലക്കാട്: കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. സ്‌നേഹവീടിന്റെ താക്കോല്‍ദാനം ബോചെയും പി.കെ. ശശിയും (കെ.ടി.ഡി.സി. ചെയര്‍മാന്‍) ചേര്‍ന്ന് നിര്‍വ്വഹിച്ചു. വാസയോഗ്യമായ വീടില്ലാതെ ദുരിതമനുഭവിക്കുന്ന ദമ്പതികളുടെ അവസ്ഥ മനസ്സിലാക്കിയ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വെറും 4 മാസംകൊണ്ടാണ് വീട് പൂര്‍ത്തീകരിച്ചത്.

adv
mannan-advt-----jpg----revised-dec-5.2023
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal