കോയിക്കോടിൻ്റെ കഥ പറയാൻ മയ്യേക്കാരൻ

കോയിക്കോടിൻ്റെ കഥ പറയാൻ മയ്യേക്കാരൻ
കോയിക്കോടിൻ്റെ കഥ പറയാൻ മയ്യേക്കാരൻ
Share  
2024 Jan 14, 08:22 PM

മാഹി:കലകളുടേയും, സംസ്ക്കാരത്തിൻ്റേയും പൈതൃക ഭൂമികയായ ' വൈവിധ്യങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും നാടായ കോഴിക്കോടിൻ്റെ തെരുവിൻ്റെ കഥ പറയുകയാണ് മയ്യേക്കാരൻ അമർനാഥ് പള്ളത്ത്.കോഴിക്കോടിൻ്റെ ഗതകാലജനപഥങ്ങളും, വ്യാപാര - വാണിജ്യ മേഖലകളും സമ്മിശ്ര സംസ്കൃതിയുമെല്ലാം

'ഞമ്മന്റെ കോയിക്കോട് '

എന്ന ചെറുകഥാ സമാഹാരത്തിൽ ഇതൾ വിരിയുന്നു.

ആശകളുടെ മൂശയിൽ ചൂടും പൊള്ളലും അതോടൊന്നിച്ച് ഉയർന്ന ചിന്തകളും പിന്നോട്ടും മുമ്പോട്ടും ഒരു ഊഞ്ഞാൽ പോലെ കാലത്തിന്റെ ചിറകുകൾ വെച്ച് അമർനാഥ് ജീവിച്ച '.കോഴിക്കോടിന് ചുറ്റും വെറുതെ ചുറ്റിത്തിരിഞ്ഞു. ഓർമ്മകളിൽ ഒളിഞ്ഞിരുന്ന പലരും പലതും മനസ്സിൽ മെഴുകുതിരി കത്തിച്ചു. മൂശയിൽ ആശകൾ വെന്തു. 

ആ യാത്ര കോഴിക്കോടിന്റെ ഇടവഴികളിലും നടുവഴിയിലും നട്ടം തിരിയുമ്പോൾ, ഭാവനയിൽ ആശകൾ രൂപപ്പെടുത്തിയത് കൂടി മൂശയിൽ അത് ഒരു പുസ്തകമായി.

തനി കോഴിക്കോടൻ ആയ കഥാകൃത്ത് തൻ്റെ കാലത്തുണ്ടായിരുന്ന കോഴിക്കോടും ഇന്നത്തെ കോഴിക്കോടും തമ്മിൽ ബന്ധിപ്പിക്കുന്നത് കഥകളിലെ കഥാപാത്രങ്ങളിലൂടെയാണ്. അവരുടെ പേരിൽ ആണ് ഈ പുസ്തകത്തിന് "ഞമ്മൻ്റെ കോയിക്കോട്" ഗർഭത്തിൽ ഇരിക്കുമ്പോൾ ഇട്ട നാമദേയം.ഇതിലെ കഥകളെല്ലാം കോഴിക്കോടിന് ചുറ്റുവട്ടത്തിൽ.കോഴിക്കോട്ടെ പ്രമാണിമാർ പറയുന്ന കഥകളാണ്.

എന്ന് വെച്ച് എല്ലാവർക്കും ഇഷ്ടമാവാൻ ഉള്ള കരുക്കളും ,മൂശ ചൂടാകുമ്പോൾ കൂട്ടി ചേർത്ത് ഉരുക്കി പുതിയ ഒരു അനുഭവം പോലെയാക്കിയിട്ടുണ്ട്.. അക്ഷരങ്ങൾ ചേർത്ത് വായിക്കാനിഷ്ടമുള്ള - കോഴിക്കോടൻ എന്ന കോഴിക്കോടൻ ആയി ആണ് ഈ പുസ്തകം ഞമ്മന്റെ കോയിക്കോട്.

ഇതിലെ പതിമൂന്നു കഥകളും കോഴിക്കോടിന്റെ സ്വന്തമായി കൂട്ടാവുന്ന സ്ഥലങ്ങളും ആളുകളുമാണ്. അവർ പറയുന്ന ഭാഷ തനി കോഴിക്കോടൻ ഭാഷയാണ്.. ഓരോ ദേശത്തിനും ഓരോ മണമുണ്ട്. ആ മണ്ണിന്റെ മണം ആ ദേശത്തിന്റെ സംസാര ശൈലിയിലും ഉണ്ടാകും. ഈ പുസ്തകത്തിന്റെ പ്രത്യേകതയും ആ തനി നാടൻ കോഴിക്കോടൻ ഭാഷയിൽ കോഴിക്കോട്ടുകാർ പറയുന്ന കോഴിക്കോടിൻ്റെ കഥകളാണ്.

മെക്കാനിക്കൽ എഞ്ചിനീയറായ അമർനാഥ്, 

മാവൂർ ഗ്വാളിയോർ റയോൺസ്; ബ്രിട്ടീഷ് ഓക്സിജൻ: ലിൻഡെ-സിഗ്യാസ്; വിറ്റെമാൻ, എല്ലൻബാറി എന്നീ കമ്പനികളിൽ ജനറൽ മാനേജർ, ഡയറക്ടർ എന്നീ തസ്തികകളിൽ ജോലികൾ ചെയ്തു. പല രാജ്യങ്ങളിലും യാത്രകൾ നടത്തി. ഇപ്പോൾ "ഡിസ്‌ട്രിബഡി" എന്ന കമ്പനിയിൽ ഡയറക്ടർ ആണ്. 

2016 ൽ ആദ്യത്തെ മലയാളം നോവൽ പ്രസിദ്ധീകരിച്ചു. അഞ്ചു മലയാളം പുസ്തകങ്ങളും മൂന്നു ഇംഗ്ലീഷ് പുസ്തകങ്ങളും അമർനാഥ് പള്ളത്ത് എഴുതി. ഇത് ഒൻപതാമത്തെ പുസ്തകം.


ഗ്രന്ഥകാരൻ അമർനാഥ്

126c45b6-bf8c-4e0b-b663-2c4448e882b4
30c72d48-0c52-4fbd-8c0e-b5b631d113bb

യൂത്ത് കോൺഗ്രസ് നേതാക്കളെ ചാണ്ടി ഉമ്മൻ സന്ദർശിച്ചു.


തലശ്ശേരി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് യുത്ത് കോൺഗ്രസ് നടത്തിയ കലക്ട്രേറ്റ് മാർച്ചിനെ തുടർന്ന് പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുത്ത് കോൺഗ്രസ് അഴിക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ ,ജില്ല ജനറൽസെക്രട്ടറി ജീന, റിയ എന്നിവരെ 

പുതുപ്പള്ളി എം. എൽ. എ ചാണ്ടി ഉമ്മൻ സന്ദർശിച്ചു. ജില്ല വൈസ് പ്രസിഡന്റ് ഫർസിൻ മജീദ്, പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറി നിധിൻ പി. വി , മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ജിതിൻ കൊളക്ക, യൂത്ത് മുൻ സംസ്ഥാന അംഗം

റിജിൻ രാജ്, ഔട്രി സംസ്ഥാന വൈസ് ചെയർമാൻ നവാസ് ഒ. ടി

 എന്നിവരും ഒപ്പമുണ്ടായിരുന്നു.

മാഹി ഏകാദശി മഹോത്സവത്തിന് കൊടിയേറി.


മാഹി: ഉത്തര മലബാറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി മഹോത്സവത്തിന് ഇന്നലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലത്ത് ലക്ഷ്മണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. കലവറ നിറക്കൽ ഘോഷയാത്ര, ദീപാരാധന, സംഗീത രാവ് എന്നിവയുണ്ടായി.15 ന് കാലത്ത്10 മണിക്ക് പശുക്കൾക്ക് വൈക്കോൽദാനം. ഉച്ചക്ക് അന്നദാനം.വൈ: 6 മണി തായമ്പക .നിവേദ്യം വരവ്. വയനാട് സാരംഗിൻ്റെ ഗാനമേള.16 ന് ഉച്ചക്ക് 12.30ന് ഭക്തിഗാനസുധ .അന്നദാനം, തായമ്പക, നിവേദ്യം വരവ്. എസ്.കെ.ബി.എസ്.മഹിളാസമാജത്തിൻ്റെ വാർഷികാഘോഷം 17 ന് ഉച്ചക്ക് 12.30 ഭക്തിഗാനസുധ .അന്നദാനം, തായമ്പക, നിവേദ്യം വരവ്, എസ്.കെ.ബി.എസ്. യൂത്ത് സിങ്ങിൻ്റെ വാർഷികാഘോഷം.18 ന് കാലത്ത് 8 മണി മുതൽ ലക്ഷാർച്ചന. ഉച്ചക്ക് അന്നദാനം.ഭക്തിഗാനസുധ, 7 മണി ഓട്ടൻതുള്ളൽ, നിവേദ്യം വരവ്. 9.30 ന് പറയിപെറ്റ പന്തിരുകുലം നാടകം. 19 ന് ലക്ഷാർച്ചന. ഉച്ചക്ക് 12.30 ഭക്തിഗാനസുധ .അന്നദാനം 7 മണി ഓട്ടൻതുള്ളൽ, നിവേദ്യം വരവ്.പി.കെ.രാമൻ ഹൈസ്കൂളിൻ്റെ വാർഷികാഘോഷം 20 ന് കാലത്ത് 7 മണി മുതൽ ഉത്സവബലി .ഉച്ചക്ക് 12.30 ഭക്തിഗാനസുധ, അന്നദാനം ഓട്ടൻതുള്ളൽ, 9.30. നൃത്തനൃത്യങ്ങൾ. 21 ന് ഉച്ചക്ക് 12.30. സംഗീത കച്ചേരി. ഉച്ചക്ക് അന്നദാനം രഥോത്സവം. ഉത്സവം 23 ന് സമാപിക്കും.


c1167572-69b8-4369-a048-bd20ee477f1e

അനന്തശയനം ഉന്മീലനം ചെയ്തു


മാഹി ശ്രീകൃഷ്ണ 'ക്ഷേത്രത്തിൻ്റെ ശ്രീകോവിലിന് പിറകിലെ ചുറ്റുമതിലിൽ ആലേഖനം ചെയ്ത അനന്തശയനം സന്താനഗോപാലയം ചുമർചിത്രം ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലത്ത് ലക്ഷമണൻ നമ്പൂതിരി ഉൻമീലനം ചെയ്തു.

ക്ഷേത്രം പ്രസിഡണ്ട് പി.പി.വിനോദ് ,ചിത്രകാരൻ നിബിൻരാജ്, ക്ഷേത്രം സെക്രട്ടരി പി.വേണുഗോപാലൻ, പി.മോഹനൻ, പി.പി.ബാലൻ, നളിനി ചാത്തു സംബന്ധിച്ചു. ഓടിട്ട പുത്തൻപുരയിൽ പർവ്വതിയമ്മയുടെ ഓർമ്മയ്ക്കായി മകൻ 'ഒ.പി..ശിവദാസും,മരുമകൾ അഡ്വ: എൻ.കെ.സജ്നയും ചേർന്നാണ് ചുമർചിത്രം സ്പോൺസർ ചെയ്തത്



ചിത്രവിവരണം: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അനന്തശയനം തന്ത്രി പുല്ലഞ്ചേരി ഇല്ലത്ത് ലക്ഷമണൻ നമ്പൂതിരി

ഉൻമീലനം ചെയ്യുന്നു

f9b6eb19-eb5f-4039-b0d5-dd05fd8bda32

'ഗ്രാമ വൃക്ഷത്തിലെ കുയിൽ ' :

നാളെ പ്രദർശിപ്പിക്കും.


തലശ്ശേരി..ജെ സി ഡാനിയേൽ അവാർഡ് ' ജേതാവും പ്രമുഖ സംവിധായകനുമായ കെ പി കുമാരൻ സംവിധാനം ചെയ്ത സിനിമ ഗ്രാമവൃക്ഷത്തിലെ കുയിൽ നാളെ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം തലശ്ശേരി ലിബർട്ടി മിനി തിയേറ്ററിൽ പ്രദർശിപ്പിക്കും. വൈകുന്നേരം ആറു .മണിക്ക് മാത്രമാണ് പ്രദർശനം. മഹാകവി കുമാരനാശാന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയിൽ കുമാരനാശാനായി ശ്രീവത്സൻ വേഷമിടുന്നു. പുരോഗമന കലാ സാഹിത്യസംഘവും തലശ്ശേരി ശ്രീ ജ്ഞനോദ

യ യോഗവും ചേർന്നാണ് കുമാരനാശാന്റെ നൂറാം ചരമ വാർഷികത്തിൽ സിനിമ പ്രദർസിപ്പിക്കുന്നത്.കുമാരനാശാൻ സ്മൃതി ഡോ. പ്രിയ വർഗീസ് നിർവഹിക്കും

d7ac98f2-0765-40c9-b49e-fa6a1b915ac5

ശരീര സൗന്ദര്യ മത്സരത്തിൽ അഭിനവിന് വീണ്ടും സ്വർണ്ണമെഡൽ 


 

തലശേരി:കണ്ണൂർ യണിവേഴ്സിറ്റി ഇന്‍റര്‍ കൊളിജിയേറ്റ്ബെസ്ററ് ഫിസിക് ചാമ്പ്യനായി കണ്ണൂർ എസ്.എൻ. കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ടി.എം. അഭിനവ് സ്വർണ്ണ

മെഡൽ നേടി. തൃക്കരിപ്പൂർ ഗവ.വെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 85 കിലോ വിഭാഗത്തിലാണ് അഭിനവ് ജേതാവായത്. 'തുടർച്ചയായി രണ്ടാം തവണയാണ് ശരീര സൗന്ദര്യ മത്സരത്തിൽ അഭിനവ് നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം 80 കിലോ വിഭാഗത്തിലാണ് ജയം നേടിയിരുന്നത്. അണ്ടലൂരിലെ കെ.ടി..സമീര്‍ദാസിന്‍റെയും എം.ഷെെനിയുടെയും മകനാണ്.

7e395897-becb-451a-a651-34cef08df226

വേലായുധൻ നിര്യാതനായി.

തലശ്ശേരി:ഏരുവട്ടി സുബേദാർ റോഡ് ചാലിൽ പാലോറൻ ഗോപാലൻ്റെ മകൻ വേലായുധൻ (74) നിര്യാതനായി.

. ഭാര്യ: തങ്കമണി (റിട്ട.അദ്ധ്യാപിക, മമ്പറം ഹൈസ്കൂൾ ) .മക്കൾ: -ശ്രുതി (അദ്ധ്യാപിക,തെരുർ പാലോയോട് യൂ പി സ്കൂൾ ), സംഗീത് (ഹൈദരബാദ് ). 'മരുമക്കൾ: -സുരേഷ് ബാബു ( അദ്ധ്യാപകൻ,കീഴത്തൂർ യു പി സ്കൂൾ ), ധനിഷ (ഹൈദരാബാദ്) സഹോദരങ്ങൾ - സുരേഷ് (റിട്ട. റെയിൽവേ ), സുജാത. വത്സല (റിട്ട. അദ്ധ്യാപിക, രാജീവ്‌ ഗാന്ധി സ്കൂൾ ) പരേതനായ രാമകൃഷ്ണൻ (റിട്ട.റെയിൽവേ )

b7f0db8a-179b-4688-bd64-6c804028e488-(1)

ഗാന്ധിജിയുടെ മയ്യഴി സന്ദർശനത്തിന്റെ 90ാം വാര്‍ഷികം ആഘോഷിച്ചു 

 മാഹി രക്തസാക്ഷി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍,മഹാത്മാഗാന്ധിയുടെ മയ്യഴി സന്ദർശനത്തിന്റെ90ാം വാര്‍ഷികം ആഘോഷിച്ചു.


പുത്തലം ക്ഷേത്രാങ്കണത്തിൽ പുരോകമനകലാസാഹിത്യ സംഘം സംസ്‌ഥാന സെക്രട്ടറി അശോകൻ ചരുവിൽ,കെ.പി.സുനിൽ കുമാറിന്റെ അദ്യക്ഷതയ്യിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.ഡോ:എ-വത്സലൻ,ടി.എം.ദിനേശൻ,സെൽവൻമേലൂർ എന്നിവർ സംസാരിച്ചു,പി.സി.എച്ച്-ശശീധരൻ സ്വാഗതവും ഹാരിസ് പരന്തിരാട്ട് നന്ദിയും പറഞ്ഞു.എൽപി.യുപി.ഹൈസ്കൂൾ വിദ്യാർത്ഥികൾകായി ഗാന്ധിജിയുടെ  ജീവിത പാന്താവിലൂടെ 

എന്ന വിഷയത്തിൽ ചിത്രരചന മത്സരം നടത്തി.വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു.കെ.കെ.അനന്യ അവതരിപ്പിച്ച മിച്ചിലോട്ട് മാധവൻ ഏകപാത്രനാടകവും ഗാന്ധിജിയുടെ സന്ദർശനം പുനർ ആവിഷ്ക്കാരിച്ച് അജൽഅടിയേരി ഗാന്ധിവേഷത്തിൽ അരങ്ങേറി

 മാഹി രക്തസാക്ഷി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍,മഹാത്മാഗാന്ധിയുടെ മയ്യഴി സന്ദർശനത്തിന്റെ90ാം വാര്‍ഷികം ആഘോഷിച്ചു.പുത്തലം ക്ഷേത്രാങ്കണത്തിൽ പുരോകമനകലാസാഹിത്യ സംഘം സംസ്‌ഥാന സെക്രട്ടറി അശോകൻ ചരുവിൽ,കെ.പി.സുനിൽ കുമാറിന്റെ അദ്യക്ഷതയ്യിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.ഡോ:എ-വത്സലൻ,ടി.എം.ദിനേശൻ,സെൽവൻമേലൂർ എന്നിവർ സംസാരിച്ചു,പി.സി.എച്ച്-ശശീധരൻ സ്വാഗതവും ഹാരിസ് പരന്തിരാട്ട് നന്ദിയും പറഞ്ഞു.എൽപി.യുപി.ഹൈസ്കൂൾ വിദ്യാർത്ഥികൾകായി ഗാന്ധിജിയുടെ  ജീവിത പാന്താവിലൂടെ 

എന്ന വിഷയത്തിൽ ചിത്രരചന മത്സരം നടത്തി.വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു.കെ.കെ.അനന്യ അവതരിപ്പിച്ച മിച്ചിലോട്ട് മാധവൻ ഏകപാത്രനാടകവും ഗാന്ധിജിയുടെ സന്ദർശനം പുനർ ആവിഷ്ക്കാരിച്ച് അജൽഅടിയേരി ഗാന്ധിവേഷത്തിൽ അരങ്ങേറി

1e9536bc-010f-4f60-a7af-4016fb410439-(1)

പി.സി.ശശീന്ദ്രൻ നിര്യാതനായി

തലശ്ശേരി:ഇല്ലത്ത്താഴെ ശ്രീനാരായണമഠംറോഡ് "സ്റ്റാർസ് "വീട്ടിൽ പി.സി. ശശീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ഹീരശശീന്ദ്രൻ,

മക്കൾ :വിവേക് ശശീന്ദ്രൻ, ആനന്ദ്ശശീന്ദ്രൻ,

മരുമക്കൾ: മഹിതവിവേക്, ഷമീനആനന്ദ്,

സഹോദരങ്ങൾ: ശോഭനബാലാനന്ദൻ (തിരുവനന്തപുരം) പി.സി. രവീന്ദ്രൻ, പരേതയായ രതീദേവിനാണു (ധർമടം ).

af5bccb8-2b62-4773-84d4-7cb3a82898dd

ആശാൻ സ്മൃതി : ചിത്രകലാ ക്യാമ്പ് 16 ന്


ന്യൂമാഹി: മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷിക ദിനമായ ജനുവരി 16 ന് കേരള അഗ്നി കലാകാറിന്റെ നേതൃത്വത്തിൽ

ന്യൂമാഹി മലയാള കലാഗ്രാമത്തിൽ ആശാൻ സ്മൃതി സംഘടിപ്പിക്കുന്നു. 16 ന് രാവിലെ 10 മണിക്ക് കുമാരനാശാന്റെ കാവ്യ സാഗരം ആശാൻ സ്മൃതി പ്രഭാഷണം കെ.വി.സജയ് നടത്തു. ശില്പി മനോജ് കുമാറിനെ ചടങ്ങിൽ ആദരിക്കും. സരിത അതുൽ, ശാരിക ഗോപിനാഥ് എന്നിവരുടെ കാവ്യാലാപനവും ഉണ്ടാവും. 11 മണിക്ക് ചിത്രകലാ ക്യാമ്പിന്റെ ഉദ്ഘാടനം പ്രശാന്ത് ഒളവിലം നിർവ്വഹിക്കും. പ്രവീൺ ചന്ദ്രൻ മൂടാടി അദ്ധ്യക്ഷത വഹിക്കും.

42a37cbe-e104-4ca7-b745-86d353dbee62

കെ.പി.ഭവാനി നിര്യാതയായി

തലശ്ശേരി:എരഞ്ഞോളിപ്പാലത്തെ കാവുങ്കൽ കെ.പി. ഭവാനി (75) നിര്യാതയായി സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, ജയചന്ദ്രൻ ,ഹേമചന്ദ്രൻ , വസന്ത , പരേതയായ സരസ്വതി

557f1603-135f-4acc-8bc5-c4843e3850b8

നേതൃത്വ ശിൽപശാല സംഘടിപ്പിച്ചു.


തലശ്ശേരി : 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ തലശേരി പാരീസ് പ്രസിഡൻസി ഹാളിൽ സംഘടിപ്പിച്ച നേതൃത്വ ശിൽപശാല കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി. സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. വി. എ നാരായണൻ , സജ്‌ജീവ് മാറോളി , വി എൻ ജയരാജ്, വി സുരേന്ദ്രൻ മാസ്റ്റർ, കെ. പി സാജു , വി കെ സതീശൻ , ഹരിദാസ് മൊകേരി, എം. സി അതുൽ , ഷിബിന മോഹൻ സംസാരിച്ചു. അഡ്വ സി. ടി സജിത്ത് സ്വാഗതവും എം. പി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

capture_1705244299

വികസന സെമിനാർ സംഘടിപ്പിച്ചു


തലശ്ശേരി: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത അധ്യക്ഷത വഹിച്ചു.പി.ആർ. വസന്തൻ മാസ്റ്റർ,കോങ്കി രവീന്ദ്രൻ,കെ.ഡി.മഞ്ജുഷ എന്നിവർ സംസാരിച്ചു.

fe6ec2c3-a4e6-4748-8162-5dc4cc1b8976

വിമുക്തിബോധവൽക്കരണ പരിപാടി സംഘടിപിച്ചു


തലശ്ശേരി:എരഞ്ഞോളി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിമുക്തി ക്യാമ്പയിനിൻ്റെ ഭാഗമായി ഫുട്ബോൾ പരിശീലനത്തോടൊപ്പം 'ജീവിതമാണ് ലഹരി ' വിമുക്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.വടക്കുമ്പാട് കൂളി ബസാർ ഇ എം.എസ് മിനി സ്റ്റേഡിയത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു.സിവിൽ എക്‌സൈസ് ഓഫീസർ എം.കെ.പ്രസന്ന ബോധവൽക്കരണ ക്ലാസ്സെടുത്തു.പി.പി.ഷീന, കെൽട്രോൺ മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സി.നിരൂപ് കുമാർ, അസിസ്റ്റൻറ് കോച്ച് കെ.പി.കൗഷിക്ക് എന്നിവർ പങ്കെടുത്തു.ലക്കി സ്റ്റാർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് ഫുട്ബോൾ പരിശീലനം നടക്കുന്നത്.

വിമുക്തി ക്യാമ്പയിനിൻ്റെ ഭാഗമായി സിവിൽ എക്സൈസ് ഓഫീസർ എം.കെ.പ്രസന്ന ബോധവൽക്കരണ ക്ലാസ് എടുക്കുന്നു

ഇന്നത്തെ പരിപാടി



തലശ്ശേരി പാരീസ് പ്രസിഡൻസി: ഡോ: പീയൂഷ് നമ്പൂതിരിപ്പാടിൻ്റെ കവിതാ സമാഹാരം പ്രകാശനം സ്പീക്കർ എ.എൻ.ഷംസീർ വൈ. 3.30



മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം അന്നദാനം.തായമ്പക ഗാനമേള രാത്രി 9.30

d42595be-2516-4150-9c1f-cc6bf6f56fff

മാഹി ആശുപത്രിയിൽ ആരോരുമില്ലാതെയുള്ള ആളുകൾ അസുഖവുമായി വരുമ്പോൾ ബൈസ്റ്റാൻഡർ ഇല്ലാത്തതിനാൽ അവരെ അഡ്മിറ്റാക്കുന്നില്ല എന്ന പരാതിയും ഡി എം എസ്സിനെ ധരിപ്പിച്ചു.


ഫിസിയോ തറാപ്പി ചെയ്യാൻ വരുന്ന രോഗികളടക്കം നിരവധി രോഗികൾക്ക് ആശ്വാസം പകരുന്ന ലിഫ്റ്റ്  ഉപയോഗപ്രഥമാക്കിത്തരാനുള്ള നടപടി എടുക്കാനുള്ള സഹായം ചെയ്തുതരുവാനും ഡി എം എസ്സുമായുള്ള സംസാരത്തിൽ ആവശ്യം ഉന്നയിച്ചു. ആശുപത്രി ഡി ഡി ഡോ : ഇസ്ഹാഖ്, മുൻ ഡി ഡി ഡോ:പ്രേംകുമാർ, ആർ എം ഒ ഡോ: സൈബുന്നിസ, ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ : അശോക് കുമാർ, നഴ്സിങ്ങ് മേധാവികൾ, മറ്റ് ഉദ്യേഗസ്ഥർ എന്നിവർ ഡി എം എസ്സിന്റെ ആശുപത്രി സന്ദർഷനത്തിൽ അനുഗമിക്കുന്നുണ്ടായിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരള പറഞ്ഞ ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും അതിന്റെ കാര്യങ്ങൾ ബന്ധപ്പെട്ട ഡോക്ടർമാരോട് ആ സമയത്ത് തന്നെ സംസാരിക്കുകയും, നടപടി ഉണ്ടാകും എന്നും ഡി എം എസ്സ് പറഞ്ഞു. തിരക്കിനിടയിലും കാര്യങ്ങൾ കേൾക്കുകയും അത് നോട്ട് ചെയ്യുകയും വേണ്ട നടപടികൾ എടുക്കാം എന്നും പറഞ ഡി എം എസ്സിനോടും ഡി ഡി അടക്കമുള്ള ഉദ്യോഗസ്ഥരോടും റിയാസ് വട്ടക്കാരി കൈതാൽ നന്ദി പറഞ്ഞു.


5c5599d0-5edd-4bd9-9d3b-6ac5c60d7a4a_1705251251

സ്പീക്കർ അഡ്വ. എ എൻ ഷംസീർ വീട് സന്ദർശിച്ചു


തലശ്ശേരി : കഴിഞ്ഞ ദിവസം നിര്യാതനായ മൈസൂരിലെ 

ആദ്യകാല വ്യാപാരിയും പൗര പ്രമുഖനുമായ പൊന്ന്യംപാലം പി എം മുക്കിൽ നൂർ മൻസിൽ പി പി നൂറുദ്ദീൻ ഹാജിയുടെ ഭവനം നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ സന്ദർശിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. കെ മമ്മൂട്ടി ഹാജി മർജാൻ, കെ അബ്ദുള്ള ഹാജി, പി എം അഷ്റഫ്, അബ്ദുൽ റഹ്മാൻ കെൻസ്, കെ അഫ്സൽ കൈതേരി, ടി കെ അബ്ദുൽ സലാം, പ്രശാന്ത് കുമാർ, അർജുൻ, പി ജയരാജൻ, നസീർ ഇടവലത്ത് തുടങ്ങിയവർ സംബന്ധിച്ചു. പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ, കെ പി മോഹനൻ എം എൽ എ, വിവിധ പണ്ഡിത ശ്രേഷ്ഠർ തുടങ്ങിയവരും വീട് സന്ദർശിച്ചിരുന്നു.

മൈസൂർ റഹ്മാനിയ ഹോട്ടൽ ഉടമയും മൈസൂർ - കേരള ജമാഅത്ത് കമ്മിറ്റി സ്ഥാപരിലൊരാളുമായിരുന്നു പി പി നൂറുദ്ദീൻ ഹാജി. ദീർഘകാലം മൈസൂർ മസ്ജിദ് മലബാരിയുടെ പ്രസിഡണ്ടായും പൊന്ന്യംപാലം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററായും പ്രവർത്തിച്ചിരുന്നു.

826d496a-cca4-4f75-ac3c-b86952403114

പാലിയേറ്റീവ് കുടുംബ സംഗമം നടത്തി 



എം മുകുന്ദൻ പാർക്കിൽ വെച്ച് പാലിയേറ്റീവ് കുടുംബ സംഗമം നടത്തി.



ന്യൂ മാഹി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ന്യൂമാഹി പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി ന്യൂ മാഹി എം മുകുന്ദൻ പാർക്കിൽ വെച്ച് പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് സെയ്ത്തു എം കെ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സഹിന എ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത പ്രദീപ്, മഞ്ജുഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷർമിള കെ.സി ,വാർഡ് മെമ്പർ അസ്‌ലം ടി എച്ച്, ഹെൽത്ത് ഇൻസ്പെക്ടർ ടെന്നിസൺ തോമസ് , ഐആർ പി സി പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിറാജ് എൻ നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, ആശ ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ സി ഡി എസ്സ്, പാലിയേറ്റിവ് പ്രവർത്തകർ, പാലിയേറ്റീവ് കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു. വിവിധ ങ്ങളായ കലാപരിപാടികൾ അരങേറി.

d6b00d89-094b-431c-88bc-2b50b8346709

പുസ്തകം പ്രകാശനം ചെയ്തു


ന്യൂ മാഹി .പുരോഗമന കലാ സാഹിത്യ സംഘം ഒളവിലം, സഫ്ദർ ഹാഷ്മി വായനശാല & ഗ്രന്ഥാലയം ഒളവിലം സംയുക്തമായി

നടത്തിയ സാംസ്കാരിക പരിപാടിയിൽ വെച്ച് രാജൻ.സി.എച്ചിൻ്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ 'മരിച്ചവരോ ജീവിച്ചവരോ അല്ലാത്ത ചിലർ ' എന്ന കവിതാ പുസ്തകം പ്രകാശനം ചെയ്തു.

ഒളവിലം രാമകൃഷ്ണ ഹൈസ്ക്കൂളിൽ ചേർന്ന പരിപാടി എം.കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. എൻ.ശശിധരൻ മുഖ്യഭാഷണവും സന്തോഷ് മാനിച്ചേരി പുസ്തക പരിചയവും നടത്തി.

എൻ.ശശിധരൻ കവിയൂർ രാജഗോപാലന് നല്കി പുസ്തകം പ്രകാശനം ചെയ്തു.

വിനോദ് കാര്യാട്ടു പുറം സംസാരിച്ചു.

ചൊക്ലി പഞ്ചായത്ത് വൈസ്.പ്രസി.എം.ഒ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.ടി.വേണുഗോപാൽ സ്വാഗതവും സുരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പുസ്തകത്തിന്റെ ആദ്യ വിൽപന വായനശാലാ പ്രവർത്തകൻ രതീഷ് കുമാർ കെ.പിക്ക് നൽകിക്കൊണ്ട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എം.

റീത . നിർവ്വഹിച്ചു.

 ഇക്കഴിഞ്ഞ സ്കൂൾ യുവജനോത്സവത്തിൽ

സംസ്ഥാന തലത്തിൽ മോണോ ആക്ട്ൽ എ ഗ്രേഡ് നേടിയ നിധിയ സുധീഷ്,

 ജില്ലാ തലത്തിൽ നാടകത്തിൽ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയ ബിഹാർ സ്വദേശിയും ഒളവിലത്ത് താമസക്കാരുമായ അതിഥി തൊഴിലാളികളുടെ മകൻ പ്രിൻസ്, ജില്ലാ കലോത്സവത്തിലെ മികച്ച നടി ലക്ഷ്മി നന്ദ, ഒരു പാരക്കല്യാണം എന്ന ചലച്ചിത്രത്തിൽ പിന്നണി പാടിയ ഒളവിലം സ്വദേശിനി ശ്രീഗോപികാ ഗോകുൽ ദാസ് എന്നിവരെ പഞ്ചായത്ത് അംഗം പ്രസന്ന ടീച്ചർ ആദരിച്ചു.



ചിത്രവിവരണം: എൻ.ശശിധരൻ പുസ്തകം പ്രകാശനം ചെയ്യുന്നു

capture_1705251418

കെ.ജാനു നിര്യാതയായി


  തലശ്ശേരി: ചമ്പാട് കക്കാടന്റവിട കെ ജാനു (75) നിര്യാതയായി ഭർത്താവ്: പരേതനായ ഗോവിന്ദൻ . മക്കൾ: മനോജ് (ഗൾഫ് ) , രാജീവൻ (ഗൾഫ് ) അജിത ( താഴെ ചമ്പാട് ) റീന (മൂര്യാട് ) മരുമക്കൾ :ഫൂജ, ശ്രീജയ , അശോകൻ , ശ്രീധരൻ . സഹോദരങ്ങൾ: ചീരൂട്ടി, നാരായണി പരേതനായ കുമാരൻ , കണ്ണൻ

capture_1705251686

പ്രമോദ് അന്തരിച്ചു.

മയ്യഴി: പന്തക്കൽ മൂലക്കടവ് കുനിയിൽ ഹൗസിലെ എ.കെ.പ്രമോദ് (മണി -59) വടകരയിലെ വസതിയിൽ അന്തരിച്ചു. തയ്യൽ ജോലിക്കാരനാണ്. ഭാര്യ: അനിത. മക്കൾ: ദേവനന്ദ, അനന്തു കൃഷ്ണ ( വിദ്യാർഥി) സഹോദരങ്ങൾ: സരള, വസന്ത, പ്രദീപൻ (റിട്ട. തപ്പാൽ വകുപ്പ് ജീവനക്കാരൻ), സജിത, ബിന്ദു, പ്രജിത്ത് (ഗൾഫ്), പരേതനായ പ്രകാശൻ.

f3c338eb-4c32-4bfa-9cda-dbd4f46092f4

അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയിൽ.


ന്യൂമാഹി: പെരിങ്ങാടി, മങ്ങാട് പ്രദേശത്ത് തെരുവ് നായകളുടെ കടിയേറ്റ് ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കല്യാണി നിവാസിൽ ചന്ദ്രി (58) ക്ക് ഇരു കൈകൾക്കും സാരമായി കടിയേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നുമ്മൽ വീട്ടിൽ അയൻ കൃഷ്ണ (5), തട്ടാന്‍റവിടെ ദേവൂട്ടി (76), കണ്ട്യന്‍റവിടെ പ്രേമൻ (35), വേലായുധൻ മൊട്ടയിലെ മാണിക്കോത്ത് സുരേഷ് ബാബു (48) എന്നിവരെയാണ് നായകൾ അക്രമിച്ചത്. ഇവർ തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.


വൃദ്ധരും കുഞ്ഞുങ്ങളുമടങ്ങുന്ന പൊതു ജനങ്ങൾക്ക് തെരുവ് നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ സംജാതമായിക്കയാണ്. അധികൃതർ അലംഭാവം വെടിഞ്ഞ് തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണുവാൻ മുൻകയ്യെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ പൊതു ജന സമൂഹം ജാതി മത രാഷ്ട്രിയ ഭേദമന്യേ സമര രംഗത്ത് ഇറങ്ങേണ്ടിയിരിക്കുന്നു. 

ഉണരൂ ജന സമൂഹമേ ഭരണാധികാരികളുടെ കൊള്ളരുതായ്മക്കെതിരായി...

ചിത്രം: പെരിങ്ങാടിയിൽ ഒരു വീട്ടിന്റെ മുമ്പിലെ പോക്കറ്റ് റോഡിൽ കണ്ട തെരുവ് നായ്ക്കളുടേതാണ്. മിക്കവാറും വീടുകളുടെ മുമ്പിലും റോഡുകളിലും ഉള്ള അവസ്ഥയാണ് ചിത്രത്തിൽ കാണുന്നത്

08ce89eb-d585-4d72-b55c-790bc61c073e

സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജേതാക്കൾ


നാൽപ്പതാമത് മയ്യഴി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ ഗ്രാൻറ് തേജസ്സ് ട്രോഫി ക്കും ഡൗൺടൗൺമാൾ ഷീൽഡിനും വേണ്ടിയുള്ള കാൽപ്പന്തു പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഹണ്ടേർസ് കൂത്തുപറമ്പിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ട്രോഫി കരസ്ഥമാക്കി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയും തുടർന്ന് കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ചെയ്തു


ഫൈനൽ പോരാട്ടത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പി.പി.ദിവ്യ, ഗ്രാൻ്റ് തേജസ്സ് മാൾ ചെയർമാൻ.കെ.കെ.മുഹമ്മദ് അഷ്റഫ് ,ഹോസ്റ്റിൻ ഡൗൺടൗൺ മാൾ ബീന, സ്നൂപ, വർഗ്ഗീസ്സ് എന്നിവരായിരുന്നു.


വിശിഷ്ടാതിഥികളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത് ടൂർണ്ണമെൻറ് കമ്മറ്റി രക്ഷാധികാരി ശ്രീ.കെ.പി.സുനിൽകുമാർ, ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ ശ്രീ.ജിനോസ് ബഷീർ, വൈസ് ചെയർമാൻ അഡ്വ.ടി.അശോക് കുമാർ, മാഹി സ്പോർട്സ് ക്ലബ്ബ് സിക്രട്ടറി ശ്രീ.അടിയേരി ജയരാജൻ, പ്രസിഡൻറ് ശ്രീ.കെ.സി. നിഖിലേഷ് എന്നിവരാണ്.


കളിക്കാർക്കുള്ള സമ്മാനദാനം റബ്കോ ചെയർമാൻ ശ്രീ. കാരായി രാജൻ നിർവ്വഹിച്ചു.

8f216634-4007-4f54-a2b7-f32b059c1e9d
MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles