വടകര: ബെംഗളൂരുവിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച 'വണ്ടി' ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശീയ ശാസ്ത്രനാടക മത്സരത്തിന് യോഗ്യത നേടി. ജനുവരി ആറ്, ഏഴ് തീയതികളിൽ കൊൽക്കത്തയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ ദക്ഷിണേന്ത്യയെ പ്രതിനിധാനം ചെയ്ത് മേമുണ്ട സ്കൂൾ പങ്കെടുക്കും. കേരളം, തമിഴ്‌നാട്, കർണാടക, പുതുച്ചേരി, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നായി മാറ്റുരച്ച 13 നാടകങ്ങളെ പിന്തള്ളിയാണ് മേമുണ്ട ഈ നേട്ടം സ്വന്തമാക്കിയത്. ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലൂടെ മികച്ച നടൻ, മികച്ച തിരക്കഥ എന്നീ പുരസ്കാരങ്ങളും സ്കൂൾ കരസ്ഥമാക്കി. നാടകത്തിൽ അഭിനയിച്ച ശ്രീശൈവാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
അന്തരീക്ഷ മലിനീകരണം തടയുന്നതിനായി സോളാർ, വൈദ്യുതി വാഹനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് 'വണ്ടി' എന്ന നാടകത്തിന്റെ പ്രമേയം. അന്തരീക്ഷ മലിനീകരണവും ഊർജനഷ്ടവുമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന പുതിയൊരു വാഹനത്തിന്റെ കണ്ടുപിടിത്തത്തിലൂടെയാണ് നാടകം അവസാനിക്കുന്നത്. കഴിഞ്ഞ വർഷവും മേമുണ്ട സ്കൂൾ അവതരിപ്പിച്ച 'മുട്ട' എന്ന ശാസ്ത്രനാടകം ദേശീയതലം വരെ എത്തിയിരുന്നു.
വിദ്യാർഥികളായ തേജ, ശ്രീശൈവ്, ലാമിയ, അദ്രിനാഥ്, ആര്യലക്ഷ്മി, ആൽവിൻ ഷിബു, ആൻമിയ, ആദിൻ റനീഷ് എന്നിവരാണ് അരങ്ങിൽ വേഷമിട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































