അഞ്ച് ലക്ഷം ജനങ്ങളിലേക്ക് പ്രക്ഷേപണം; തീരദേശ-ഗ്രാമീണ മേഖലകളുടെ ക്ഷേമത്തിനും സാമൂഹിക
മുന്നേറ്റത്തിനും വേറിട്ട ഇടപെടലുകൾ
പാനൂർ: വാർത്താവിനിമയ രംഗത്ത് സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം മാധ്യമങ്ങളുടെ രൂപവും ഭാവവും മാറുമ്പോഴും ജനകീയ പ്രക്ഷേപണത്തിന്റെ ശക്തി കൈവിടാതെ മുന്നേറുകയാണ് റേഡിയോ ജൻവാണി 90.8 എഫ്.എം. സാധാരണക്കാരുടെ ശബ്ദങ്ങൾക്ക് ഇടം നൽകിയും പ്രാദേശിക പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചും തീരദേശ-ഗ്രാമീണ മേഖലകളുടെ സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയമാണിത്.
2012 ഒക്ടോബർ രണ്ടിന് കണ്ണൂർ ജില്ലയിലെ പാനൂരിൽ പ്രവർത്തനം ആരംഭിച്ച ജൻവാണി, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പരിസ്ഥിതി, ഗ്രാമവികസനം, ഊർജസംരക്ഷണം, വിനോദം തുടങ്ങിയ വിവിധ മേഖലകളിൽ അധിഷ്ഠിതമായ പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്.
കേരളത്തിലെ കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ മാഹിക്കും പുറമെ കണ്ണൂർ മുതൽ കൊയിലാണ്ടി വരെയുള്ള തീരദേശ മേഖലകളിലും ജൻവാണിയുടെ പ്രക്ഷേപണം ലഭ്യമാണ്. വിലങ്ങാട്, മണിയൂർ, കണ്ണവം, ആറളം തുടങ്ങിയ ആദിവാസി മേഖലകളിലേക്കും പ്രക്ഷേപണം എത്തുന്നുണ്ട്. ഏകദേശം അഞ്ച് ലക്ഷം ജനങ്ങളാണ് ജൻവാണിയുടെ ശ്രോതൃപരിധിയിലുള്ളത്.
തുടക്കം മുതൽ തീരദേശ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രത്യേക പരിഗണന നൽകിയാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കുറയ്ക്കുക, അതിനെ നേരിടാനുള്ള പ്രാദേശിക സമൂഹത്തിന്റെ ശേഷി വർധിപ്പിക്കുക, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പരിപാടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാണ്.
വാർത്തയ്ക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം
ആകാശവാണിയുടെ വാർത്താ ബുള്ളറ്റിനുകൾ ദിവസേന മൂന്നര മണിക്കൂർ തത്സമയമായി പുനഃസംപ്രേഷണം ചെയ്യുന്നത് ജൻവാണിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്. ശ്രോതാക്കൾക്കിടയിൽ മികച്ച സ്വീകാര്യതയുള്ള ഈ വാർത്താ പ്രക്ഷേപണത്തിനു പുറമെ സി.ബി.എസ്.ഇ. വിദ്യാർഥികളെ ലക്ഷ്യമിട്ട് CIET-NCERTയുടെ പിന്തുണയോടെ തയ്യാറാക്കിയ വിദ്യാഭ്യാസ പരിപാടിയായ 'ധ്വനിശാല'യും സംപ്രേഷണം ചെയ്യുന്നുണ്ട്.
മലയാളത്തിനു പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലും പരിപാടികൾ തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്നു. വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളിലേക്കും പ്രക്ഷേപണത്തിന്റെ പ്രയോജനം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാമൂഹിക ബോധവൽക്കരണത്തിന് മുന്നിൽ
വ്യാജവാർത്തകൾക്കും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾക്കുമെതിരെ ബോധവൽക്കരണം നടത്തുന്നതിനൊപ്പം ലൈംഗികാതിക്രമങ്ങൾക്കെതിരായ പ്രചാരണങ്ങൾക്കും ജൻവാണി പ്രാധാന്യം നൽകുന്നു. ആരോഗ്യം, പരിസ്ഥിതി, ഊർജസംരക്ഷണം, ന്യൂനപക്ഷ ക്ഷേമം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ തുടങ്ങിയ വിഷയങ്ങളിലും വിവിധ ക്യാമ്പയിനുകൾ സംഘടിപ്പിച്ചുവരുന്നു.
രാസലഹരി, മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗത്തിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽത്തന്നെ നടത്തുന്നു. മാഹി ഭരണകൂടം, തലശ്ശേരി മലബാർ കാൻസർ സെന്റർ, മാഹി ചൈൽഡ് ലൈൻ എന്നിവയുമായി സഹകരിച്ച് 'യുവാക്കളെ സംരക്ഷിക്കൂ സമൂഹത്തെ രക്ഷിക്കൂ' (Save Youth – Save Society) എന്ന പേരിൽ പ്രത്യേക ക്യാമ്പയിനും സംഘടിപ്പിച്ചു.
സ്കൂളുകൾ, വായനശാലകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ റേഡിയോ ജൻവാണിയുടെ ആഭിമുഖ്യത്തിൽ 36 ഓളം റേഡിയോ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെയും സാമൂഹിക സ്വാധീനമുള്ള വ്യക്തികളെയും പങ്കെടുപ്പിച്ച് ലക്ഷ്യബോധത്തോടെയുള്ള ക്യാമ്പയിനുകൾക്ക് രൂപം നൽകുന്നു. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ജനപങ്കാളിത്തവും ഉറപ്പാക്കുന്നു.
ദുരന്തകാലത്തും കരുതലിന്റെ ശബ്ദം
പ്രകൃതിദുരന്തങ്ങളുടെയും അടിയന്തര സാഹചര്യങ്ങളുടെയും കാലത്ത് പ്രാദേശിക റേഡിയോയുടെ പ്രസക്തി കൂടുതൽ വ്യക്തമാകുന്നു. പ്രളയം, ഉരുൾപൊട്ടൽ, കടൽക്ഷോഭം, ചുഴലിക്കാറ്റ് തുടങ്ങിയ സാഹചര്യങ്ങളിൽ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും ജനങ്ങളിലെത്തിക്കുന്നതിൽ റേഡിയോയ്ക്ക് നിർണായക പങ്കുവഹിക്കാനാകും.
പ്രളയകാലത്ത് 'പുതുനാമ്പുകൾ' എന്ന പേരിൽ നാരോ കാസ്റ്റ് നടത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യസംരക്ഷണവും മുൻകരുതലുകളും ലക്ഷ്യമിട്ട് 'കോവിഡ് മുക്ത മയ്യഴി' എന്ന ക്യാമ്പയിനും തുടർച്ചയായി സംഘടിപ്പിച്ചു.
ദേശീയ അംഗീകാരങ്ങളും പുരസ്കാരങ്ങളും
ജൻവാണിയുടെ സാമൂഹിക ഇടപെടലുകൾ ദേശീയ തലത്തിലും അംഗീകാരം നേടിയിട്ടുണ്ട്. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ ബോധവൽക്കരണ ക്യാമ്പയിന് ബ്രെസ്റ്റ്ഫീഡിങ് പ്രമോഷൻ നെറ്റ്വർക്ക് ഓഫ് ഇന്ത്യയുടെ (BPNI) ദേശീയ പുരസ്കാരം ലഭിച്ചു.
തിരുവനന്തപുരത്ത് നടന്ന കലാനിധി ഫോക് ഫെസ്റ്റ് 2025ൽ രബീന്ദ്രനാഥ ടാഗോർ സ്മാരക ശബ്ദ സന്നിവേശ പുരസ്കാരത്തിനും ജൻവാണി അർഹമായി.
വിനോദത്തിനും വാർത്തകൾക്കും അപ്പുറം ഒരു നാടിന്റെ ജീവിതവും സംസ്കാരവും പ്രശ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്ന ജനകീയ മാധ്യമമായി ജൻവാണി പ്രവർത്തനം തുടരുകയാണ്. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും വയോധികരുടെയും അനുഭവങ്ങൾക്കും അഭിപ്രായങ്ങൾക്കും പ്രക്ഷേപണത്തിൽ ഇടം നൽകുന്നതിലൂടെ പ്രാദേശിക സമൂഹത്തിന്റെ ശബ്ദമായി മാറാൻ ഈ റേഡിയോ നിലയത്തിന് കഴിയുന്നു.
ഒരു പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വവും നാട്ടറിവുകളും പരമ്പരാഗത തൊഴിൽരീതികളും കലാരൂപങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്നതിലും പ്രാദേശിക റേഡിയോയ്ക്ക് വലിയ പങ്കുണ്ട്. ജനങ്ങളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് റേഡിയോ ജൻവാണി 90.8 എഫ്.എം ജനകീയ പ്രക്ഷേപണത്തിന്റെ മുഖമുദ്രയായി മാറുന്നത്.
:നിർമ്മൽ മയ്യഴി
സ്റ്റേഷൻ ഡയറക്ടർ
പാട്ട് ഇഷ്ടമാണോ? എന്നാൽ ഇനി കേൾവിക്കാരനായി മാത്രം നിൽക്കേണ്ട...
മൈക്ക് കൈയിലെടുക്കൂ.....!
നിങ്ങളുടെ ഉള്ളിലും ഒരു ഗായകനുണ്ട്! ഗായികയുണ്ട് ! ആ കഴിവിന് ചിറകുനൽകാൻ കരോക്കെ പരിശീലനവുമായി ലായാ മ്യൂസിക് സെന്റർ, മുക്കാളി.
സംഗീതം ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഇഷ്ടപ്പെട്ടൊരു പാട്ട് കേൾക്കുമ്പോൾ കൂടെ മൂളാത്തവരും കുറവായിരിക്കും. എന്നാൽ മനസ്സിൽ പാടിനടക്കുന്ന ആ പാട്ട് ഒരിക്കലെങ്കിലും മൈക്കിലൂടെ പാടി മറ്റുള്ളവരെ കേൾപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?
പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ പാടണമെന്ന മോഹമുണ്ടോ?
എങ്കിൽ ആ ആഗ്രഹത്തിന് ഇനി കൂടുതൽ കാലം കാത്തിരിക്കേണ്ടതില്ല.
എന്താണ് കരോക്കെ?
പാട്ടിന്റെ യഥാർഥ ഗായകശബ്ദം ഒഴിവാക്കിയോ കുറച്ചോ തയ്യാറാക്കിയ സംഗീതപശ്ചാത്തലത്തിനൊപ്പം നമുക്ക് സ്വന്തം ശബ്ദത്തിൽ പാടാൻ കഴിയുന്ന സംവിധാനമാണ് കരോക്കെ (Karaoke). പാട്ടിന്റെ വരികൾ സ്ക്രീനിൽ തെളിയും. അതിനനുസരിച്ച് സംഗീതത്തിന്റെ താളവും ഈണവും പിന്തുടർന്ന് നമുക്ക് പാടാം.
ജാപ്പനീസ് ഭാഷയിലെ 'കര' (ശൂന്യം), 'ഓകെ' (ഓർക്കസ്ട്ര) എന്നീ വാക്കുകൾ ചേർന്നാണ് കരോക്കെ എന്ന പേര് ഉണ്ടായത്. 1970-കളിൽ ജപ്പാനിൽ പ്രചാരം നേടിയ ഈ സംഗീതവിനോദം പിന്നീട് ലോകമെമ്പാടും വളർന്നു. ഇന്ന് ഡിജിറ്റൽ സംഗീത സംവിധാനങ്ങളും മൊബൈൽ ആപ്പുകളും ഇതിനെ കൂടുതൽ ജനകീയമാക്കിയിരി ക്കുന്നു.
ഇന്നത്തെ കാലത്ത് കരോക്കെ എന്തുകൊണ്ട് പ്രസക്തമാകുന്നു?
കരോക്കെ ഇന്ന് വെറുമൊരു വിനോദോപാധിയല്ല. സംഗീതത്തെ അടുത്തറിയാനും സ്വന്തം ശബ്ദത്തിൽ പാട്ടുകൾ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന മികച്ച പരിശീലനമാർഗം കൂടിയാണ്.
ശ്രുതി, താളം, പാട്ടിന്റെ ഭാവം, വരികളുടെ വ്യക്തത, ശ്വാസനിയന്ത്രണം, ആലാപനത്തിലെ ആത്മവിശ്വാസം തുടങ്ങിയ കാര്യങ്ങൾ പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കരോക്കെ സഹായിക്കും. കുടുംബസംഗമങ്ങൾ, ആഘോഷങ്ങൾ, കലാപരിപാടികൾ, പൊതുവേദികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സ്വന്തം ശബ്ദത്തിൽ പാട്ടുകൾ അവതരിപ്പിക്കാനുള്ള അവസരങ്ങളും ഇന്ന് വർധിച്ചുവരുന്നു.
പ്രായമോ മുൻപരിചയമോ തടസ്സമാക്കാതെ സംഗീതത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല തുടക്കമാകാം.
നിങ്ങളുടെ സ്വപ്നത്തിന് സംഗീതത്തിന്റെ ചിറകുകൾ നൽകാം!
പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർ, നല്ലൊരു ഗായകനാകാൻ മോഹിക്കുന്നവർ, വേദികളിൽ പാടാൻ ആത്മവിശ്വാസം നേടാൻ ആഗ്രഹിക്കുന്നവർ, സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്നവർ എന്നിവർക്കായി മുക്കാളിയിലെ 'ലയം മ്യൂസിക് സെന്റർ ' കരോക്കെ പരിശീലനമൊരുക്കുന്നു.
കരോക്കെ പരിശീലനത്തോടൊപ്പം കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഉപകരണ സംഗീതം എന്നിവയ്ക്കുള്ള ക്ലാസുകളും ഇവിടെ നടത്തപ്പെടുന്നു.
പാടാനുള്ള കഴിവ് ഉള്ളിലുണ്ടെങ്കിൽ അതിനെ വളർത്താൻ പരിശീലനം വേണം. കേൾവിക്കാരനായി മാത്രം തുടരാതെ ഇനി നിങ്ങളുടെ ശബ്ദവും മറ്റുള്ളവരുടെ മനസ്സിൽ ഇടം നേടട്ടെ!
സ്ഥാപനം: ലയം മ്യൂസിക് സെന്റർ
എ.കെ.എം. ബിൽഡിംഗ്, മുക്കാളി.
പരിശീലകൻ: അനൂപ് മടപ്പള്ളി
ക്ലാസ് സമയം: എല്ലാ ഞായറാഴ്ചയും വൈകിട്ട് 3 മണി മുതൽ 5.30 വരെ.
കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും വിളിക്കൂ:
940001114 94464 73188 94955 71004
ഇന്ന് തന്നെ വിളിക്കൂ... നിങ്ങളുടെ ആദ്യ ഗാനം ആത്മവിശ്വാസത്തോടെ ആലപിക്കാനുള്ള യാത്രയ്ക്ക് തുടക്കമിടൂ!
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































