അഞ്ച് കിരീടങ്ങൾ, 10 ഫൈനലുകൾ; ഐപിഎല്ലിൽ ധോണിയുഗത്തിന് അന്ത്യം, ഇനി ചെന്നൈയുടെ മെന്റർ

അഞ്ച് കിരീടങ്ങൾ, 10 ഫൈനലുകൾ; ഐപിഎല്ലിൽ ധോണിയുഗത്തിന് അന്ത്യം, ഇനി ചെന്നൈയുടെ മെന്റർ
അഞ്ച് കിരീടങ്ങൾ, 10 ഫൈനലുകൾ; ഐപിഎല്ലിൽ ധോണിയുഗത്തിന് അന്ത്യം, ഇനി ചെന്നൈയുടെ മെന്റർ
Share  
എഴുത്ത്

News desk

2026 Nov 17, 06:19 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മഹേന്ദ്ര സിങ് ധോണിയുഗത്തിന് അന്ത്യം. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ധോണി ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി ഡഗൗട്ടിൽ ഉണ്ടാകും. താരത്തോടുള്ള ആദരസൂചകമായി ചെന്നൈയുടെ ഐക്കണിക് ഏഴാം നമ്പർ ജേഴ്സി ഫ്രാഞ്ചൈസി പിൻവലിച്ചു.


​2008-ലെ പ്രഥമ ഐപിഎൽ സീസണിൽ അണിഞ്ഞ ചെന്നൈയുടെ ഏഴാം നമ്പർ മഞ്ഞക്കുപ്പായമാണ് ധോണി അഴിച്ചുവെക്കുന്നത്. 2027 സീസണിന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്നവരുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക നൽകാനുള്ള അവസാന ദിനത്തിലാണ് ധോണിയുടെ വിരമിക്കൽ വാർത്ത ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗികമായി പങ്കുവെച്ചത്. ആറ് കോടി രൂപയ്ക്ക് പ്രഥമ താരലേലത്തിൽ ചെന്നൈ സ്വന്തമാക്കിയ ധോണി ടീമിന്റെ ആദ്യ നായകനായി ചുമതലയേറ്റതു മുതൽ അവിശ്വസനീയമായ നേട്ടങ്ങളാണ് ഫ്രാഞ്ചൈസിക്ക് സമ്മാനിച്ചത്.


​പിന്നീട് ചെന്നൈ സൂപ്പർ കിങ്സ് എന്നാൽ ധോണിയെന്ന നിലയിലേക്ക് വളർന്നു. അഞ്ച് ഐപിഎൽ കിരീടങ്ങൾ ചെപ്പോക്കിലേക്ക് എത്തിച്ച അദ്ദേഹം പത്ത് തവണ ടീമിനെ ഫൈനലിലേക്ക് നയിച്ച് ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമാക്കി ചെന്നൈയെ മാറ്റി. 278 മത്സരങ്ങളിൽ നിന്ന് 5,439 റൺസാണ് ധോണിയുടെ ഐപിഎൽ സമ്പാദ്യം. 2016, 2017 വർഷങ്ങളിൽ വിലക്ക് നേരിട്ടതിനെത്തുടർന്ന് ചെന്നൈ ടൂർണമെന്റിൽ നിന്ന് വിട്ടുനിന്നപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിച്ചത്.


​2018-ൽ ചെന്നൈയിലേക്കുള്ള മടങ്ങിവരവ് മറ്റൊരു കിരീടനേട്ടത്തോടെ അദ്ദേഹം ആഘോഷമാക്കി. നായകസ്ഥാനം ആദ്യം രവീന്ദ്ര ജഡേജയ്ക്കും പിന്നീട് ഋതുരാജ് ഗെയ്ക്‌വാദിനും കൈമാറിയെങ്കിലും ടീമിന്റെ നട്ടെല്ലായി ധോണി തുടർന്നു. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കളിക്കളത്തിലെ സാന്നിധ്യം പരിമിതപ്പെടുത്തിയപ്പോഴും അവസാന ഓവറുകളിൽ ധോണി ക്രീസിലെത്തുന്നതിനായി ആരാധകർ ആവേശത്തോടെ കാത്തിരുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തെ ഇളക്കിമറിച്ച ആ 'ധോണി' വിളികൾ ഇനി മെന്ററുടെ റോളിൽ ഡഗൗട്ടിലിരിക്കുന്ന പ്രിയതാരത്തിനായി ഉയരും.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur