മലയാള നോവൽ സാഹിത്യത്തിന് അടിത്തറയിട്ട ഉന്നത പ്രതിഭ;
മലബാറിൻ്റെ ചരിത്രത്തിൽ ഒരു യുഗപുരുഷൻ !
കോഴിക്കോട് : റാവു ബഹാദൂർ ടി.എം. അപ്പു നെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ടി.എം. അപ്പു നെടുങ്ങാടി അനുസ്മരണവും പുരസ്കാരജേതാക്കൾക്കുള്ള ആദരവും വിപുലമായനിലയിൽ കോഴിക്കോട്ട് നടക്കും .
ഡോ .കെ കെ എൻ കുറുപ്പ് ,( സാഹിത്യം ) ,കെ .എം .സുരേഷ് ചന്ദ്രൻ ( അഭിഭാഷക വൃത്തി ) , എം .സുനിൽ കുമാർ .( ബാങ്കിങ് ) ,എ .ബി .അശോക് കുമാർ ( വിദ്യാഭ്യാസം )എന്നീ വിശിഷ്ഠ വ്യക്തിത്വങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അർഹരായത് .25 ,000രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം .
നവംബർ 18 ന് വൈകീട്ട് 4.30 നു കൈരളിവേദി ഓഡിറ്റോറിയലിൽ നടക്കുന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ എ.പി .ഷൗക്കത്തലി പുരസ്കാരസമർപ്പണം നിർവ്വഹിക്കും .പഞ്ചാബ് ബാങ്ക് കോഴിക്കോട് സർക്കിൾ ഹെഡ്ഡ് രാജീവ്കുമാർ പോദ്ദാർ പ്രശസ്തി പത്ര വിതരണം നിർവ്വഹിക്കും .ട്രസ്റ്റ് ചെയർമാൻ എൻ .വി .ബാബുരാജ് .പി .കെ .ലക്ഷ്‌മിദാസ് ,കെ .എം .ശശിധരൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി .
ശ്രീ.അപ്പുനെടുങ്ങാടി മലബാറിൻ്റെ ചരിത്രത്തിൽ ഒരു യുഗപുരുഷൻ :എം .പി സൂര്യദാസ്
മലബാറിൻ്റെ ചരിത്രത്തിൽ ഒരു യുഗപുരുഷനായിരുന്നു ശ്രീ .അപ്പുനെ ടുങ്ങാടി .സാഹിത്യ സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ രംഗത്തും ഒപ്പം ബാങ്കിംഗ് രംഗത്തും ഒരുപോലെ അദ്ദേഹത്തിൻറെ കഴിവുകൾ പ്രകടിപ്പിക്കാനും തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ സവിശേഷത .
ദേശീയപ്രസ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒക്കെ മലബാറിലേക്ക് കടന്നു വരുന്നതിനു മുൻപ് 1889 ലാണ് സാധാരണക്കാർ ഒരു ബാങ്കിംഗ് സംവിധാനം വേണമെന്ന് ഒരേ ഉദ്ദേശത്തോടുകൂടി അപ്പു നെടുങ്ങാടിയുടെ നേതൃത്വത്തിൽ ആ കാലഘട്ടത്തിൽ നെടുങ്ങാടി ബാങ്ക് ആരംഭിച്ചത്.തുടർന്നങ്ങോട്ട് ആ ബാങ്ക് ദക്ഷിണേന്ത്യയിലെ ഒന്നാംകിട ബാങ്കായി വളർന്നുയർന്നു .
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അത്രമേൽ പ്രാധാന്യം നൽകിയവി ദ്യാഭ്യാസവിചിക്ഷണൻ എന്ന ബഹുമതിയും അദ്ദേഹത്തിനുമാത്രം .മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി. സൂര്യദാസ് വ്യക്തമാക്കി
മലയാള നോവൽ സാഹിത്യത്തിന് അടിത്തറയിട്ട ഉന്നത പ്രതിഭ: മുത്തച്ഛനെ ഓർക്കുമ്പോൾ
- മീരാപ്രതാപ് പ്രതാപ്
മലയാള സാഹിത്യ ചരിത്രത്തിൽ ഒരു നോവലിന്റെ ഘടനയും ലക്ഷ്യബോ ധവുമായി ആദ്യം കടന്നുവന്ന കൃതിയുടെ രചയിതാവാണ് അപ്പു നെടുങ്ങാ ടി (1862–1933).
മലയാളത്തിന്റെ എക്കാലത്തെയും ശ്രേഷ്ഠപുത്രന്മാരിൽ ഒരാളായിരുന്ന, ക്രാന്തദർശിയും ബഹുമുഖപ്രതിഭയുമായിരുന്ന റാവു ബഹദൂർ ടി.എം. അപ്പു നെടുങ്ങാടിയെക്കുറിച്ച് ഓർക്കുമ്പോൾ ഏതൊരു കൊച്ചുമകൾക്കാണ് അഭിമാനമില്ലാത്തത്!
'കുന്ദലത': മലയാള നോവലിന്റെ പ്രാരംഭം
1887-ൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'കുന്ദലത' എന്ന കൃതി, മലയാളത്തിലെ ആദ്യത്തെ നോവലായി പല സാഹിത്യ വിമർശകരും ചരിത്രകാരന്മാരും കണക്കാക്കുന്നു.
അപ്പു നെടുങ്ങാടി തൻ്റെ കൃതിയുടെ മുഖവുരയിൽത്തന്നെ രചനയുടെ ലക്ഷ്യം വ്യക്തമാക്കിയത്, വായനയെ ഒരു വിനോദോപാധിയായി ജനകീയവൽക്കരിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമത്തെയാണ് എടുത്തു കാണിക്കുന്നത്:
'ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങള്‍ക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാല്‍ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകള്‍ക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായി ത്തീരുക.'
കേരളവർമ്മ വലിയകോയിത്തമ്പുരാൻ, പി. ഗോവിന്ദപ്പിള്ള, ഉള്ളൂർ എസ്. പരമേശ്വരയ്യർ, എം.പി. പോൾ തുടങ്ങിയ പ്രമുഖർ 'കുന്ദലത'യെ മലയാള നോവലുകളുടെ പ്രാരംഭകനായി അംഗീകരിച്ചിട്ടുണ്ട്. കാര്യകാരണബദ്ധമായ ഇതിവൃത്തം, പരിണാമഗുപ്തി എന്നിവയിൽ ഈ കൃതി വിജയിച്ചു എന്ന് നിരൂപകർ വിലയിരുത്തുന്നു.
'കുന്ദലത' പാശ്ചാത്യ സാഹിത്യത്തോടുള്ള അദ്ദേഹത്തിൻ്റെ കടപ്പാടും സൂചിപ്പിക്കുന്നുണ്ട്. ഷേക്‌സ്പിയറുടെ 'സിംബലിൻ', വാൾട്ടർ സ്കോട്ടിന്റെ 'ഐവാൻഹോ' എന്നിവയുമായി ഇതിവൃത്തത്തിലും കഥാപാത്രങ്ങളിലും നോവലിന് സാമ്യമുണ്ടെന്ന് എം.പി. പോൾ നിരീക്ഷിച്ചിട്ടുണ്ട്. കൂടാതെ, സംസ്കൃത കാവ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ അഭിരുചി 'രഘുവംശ'ത്തിലെ ദിലീപവർണ്ണനയുമായി ഇതിലെ യോഗീശ്വരവർണ്ണനയ്ക്കുള്ള ബന്ധത്തിലൂടെയും പ്രകടമാണ്.
നോവൽ പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം കേരളവർമ്മ 'കേരളപത്രിക'യിൽ പ്രശംസിച്ചു. തുടർന്ന്, സി.പി. അച്യുതമേനോൻ 'വിദ്യാവിനോദിനി'യിൽ മണ്ഡനനിരൂപണം എഴുതിയതും, തിരുകൊച്ചി-മലബാർ ഭാഗങ്ങളിലെ സ്കൂളുകളിൽ ഈ കൃതി പാഠപുസ്തകമായതും അപ്പു നെടുങ്ങാടിയുടെ ആദ്യസംരംഭത്തിന് ലഭിച്ച വലിയ അംഗീകാരങ്ങളാണ്. മലയാള കഥാസാഹിത്യത്തിന് ആധുനികമായ രൂപം നൽകിയ ആദ്യ എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് സാഹിത്യചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്.
ട്രസ്റ്റിന്റെ മഹത്തായ പ്രവർത്തനങ്ങൾ
കോഴിക്കോട്ടെ അപ്പു നെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ വളരെ ശ്ലാഘനീയമാണ് എന്ന് എടുത്തുപറയാതെ വയ്യ. ആ മഹദ് വ്യക്തിയുടെ സാഹിത്യ-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെയും മറ്റ് മേഖലകളിലേയും സംഭാവനകളെക്കുറിച്ച്, വരുന്ന തലമുറകളെ ബോധവൽക്കരിക്കാനും, അവർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകാനും, വിവിധ കാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും ട്രസ്റ്റ് ഏറെ പരിശ്രമിക്കാറുണ്ട്.
ട്രസ്റ്റിൻ്റെ ജീവനാഡികളായ ശ്രീ ബാബുരാജും, മാനേജിംഗ് ട്രസ്റ്റി ശ്രീ ലക്ഷ്മീദാസും, ശ്രീ ബാലമുരളിയും മറ്റു ഭാരവാഹികളും അംഗങ്ങളും തീർച്ചയായും അഭിനന്ദനാർഹരാണ്. അവരുടെ പ്രവർത്തനങ്ങളിൽ വർഷങ്ങളായി ഞാനും ഞങ്ങളുടെ കുടുംബാംഗങ്ങളിൽ കുറച്ച് പേരും ഭാഗഭാക്കാകാറുണ്ട്.
മുത്തശ്ശന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് കവിയും എഴുത്തുകാരി യുമായ കൊച്ചുമകൾ മീരാപ്രതാപ് പ്രതാപ് പറഞ്ഞുനിർത്തി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































