ആയഞ്ചേരി : തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനത്തിൽ കലോത്സവ നഗരിയുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി തോടന്നൂർ ബി.ആർ.സി. പരിധിയിലെ ഭിന്നശേഷി വിദ്യാർഥികൾ. ശിശുദിനാഘോഷത്തിന്റെ ഭാഗമായി തോടന്നൂർ ബി.ആർ.സി. സംഘടിപ്പിച്ച 'അവനിയിലെ നക്ഷത്രങ്ങൾ' എന്ന പരിപാടിയിലൂടെയാണ് പ്രത്യേക പരിചരണം ആവശ്യമുള്ള മുപ്പതോളം കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം കലോത്സവ വേദിയിലെത്തിയത്. ഇവരെ സ്വീകരിക്കുന്നതിനായി പ്രത്യേക വാഹനങ്ങളും വീൽച്ചെയറുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘാടകസമിതി ഒരുക്കിയിരുന്നു.
കലോത്സവ നഗരിയിലെത്തിയ കുട്ടികളെ റഹ്‌മാനിയ സ്കൂളിലെ എൻ.എസ്.എസ്., സ്കൗട്ട് വൊളന്റിയർമാർ റോസാപ്പൂക്കളും നെഹ്റു തൊപ്പിയും നൽകിയാണ് വരവേറ്റത്. തുടർന്ന് ഒന്നാം വേദിയിൽ നടന്ന കോൽക്കളി, ഒപ്പന മത്സരങ്ങൾ രക്ഷിതാക്കൾക്കൊപ്പമിരുന്ന് ആസ്വദിച്ച കുട്ടികൾ, പ്രദേശത്തെ കലാവേദി കൂട്ടുകാർ നൽകിയ സ്നേഹോപഹാരങ്ങളും സ്വീകരിച്ചാണ് മടങ്ങിയത്.
പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് നിർവഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം.എം. മുഹമ്മദ് പദ്ധതി വിശദീകരിച്ചു.
തോടന്നൂർ ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.വി. സുരേന്ദ്രൻ, പ്രിൻസിപ്പൽ പി. മുന്ന, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മുനീർ രാമത്ത്, എച്ച്.എം. ഫോറം കൺവീനർ അജിത് കുമാർ, ഹെഡ്‌മാസ്റ്റർ സമദ്, വിപിൻ, അസീസ്, കൃഷ്ണകുമാർ എന്നിവരും സി.ആർ.സി. കോ-ഓർഡിനേറ്റർമാരും സ്പെഷ്യൽ എജുക്കേറ്റേഴ്സും ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































