ചോമ്പാല: അഴിയൂർ സ്വദേശിയും പ്രമുഖ കവിയും കവിതാരചനയിൽ ഭാരത് സേവക് സമാജ് അവാർഡ് ജേതാവും പൊതു പ്രവർത്തകയുമായ മഹിജ തോട്ടത്തിലിന്റെ പുതിയ കവിതാസമാഹാരമായ 'വാടാമലർ'-ന്റെ പ്രകാശന ചടങ്ങ് 2026 നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.
അഴിയൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീലയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവ്വഹിക്കും. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണ പുസ്തകം ഏറ്റുവാങ്ങും.
ചടങ്ങിൽ ടി. സി. ജയശങ്കർ സ്വാഗതമാശംസിക്കും. പ്രമുഖ കവിയും നാടകകൃത്തും ഗാനരചയിതാവും വൈലോപ്പിള്ളി ശ്രീധരമേനോന് സ്മൃതി സാഹിത്യ ശ്രേഷ്ഠ പുരസ്കാര ജേതാവുമായ രഞ്ജി ഏറാമല പുസ്തക പരിചയം നിർവ്വഹിക്കും. കലാസാഹിത്യരംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































