നാടകോത്സവത്തിന് മികച്ച പ്രതികരണം: വടകരയിൽ നിറഞ്ഞ സദസ്സിൽ നാടകങ്ങൾ അരങ്ങേറുന്നു

നാടകോത്സവത്തിന് മികച്ച പ്രതികരണം: വടകരയിൽ നിറഞ്ഞ സദസ്സിൽ നാടകങ്ങൾ അരങ്ങേറുന്നു
നാടകോത്സവത്തിന് മികച്ച പ്രതികരണം: വടകരയിൽ നിറഞ്ഞ സദസ്സിൽ നാടകങ്ങൾ അരങ്ങേറുന്നു
Share  
എഴുത്ത്

News desk

2026 Oct 30, 08:55 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: നാടകപ്രേമികളുടെ വലിയ പിന്തുണയോടെ ഗ്ലോബ് തിയേറ്റർ സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ നാടകോത്സവം നാലാംദിനത്തിലേക്ക് കടന്നു. ഉത്സവപ്പറമ്പായാലും മത്സരവേദിയായാലും ടിക്കറ്റ് വെച്ചുള്ള പ്രൊഫഷണൽ, അമെച്ചർ നാടകങ്ങളായാലും വടകരയിലെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്. എല്ലാ ദിവസവും നിറഞ്ഞ സദസ്സിലാണ് നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. അഞ്ചുദിവസത്തെ ഉത്സവം ശനിയാഴ്‌ച സമാപിക്കും.


​നാലാംദിനമായ വെള്ളിയാഴ്‌ച കോഴിക്കോട് രംഗഭാഷയുടെ 'ഒരുക്കം' എന്ന നാടകമാണ് അരങ്ങിലെത്തുന്നത്. തിരുവനന്തപുരം ശ്രീനന്ദനയുടെ 'ഇരുവർ', കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ 'ഒറ്റ', അമ്പലപ്പുഴ സൂര്യകാന്തിയുടെ 'ജീവൻ്റെ ജീവൻ' എന്നീ നാടകങ്ങൾ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. ചങ്ങനാശ്ശേരി അണിയറയുടെ 'തിര'യാണ് സമാപന ദിവസമായ ശനിയാഴ്ച വേദിയിലെത്തുന്നത്. ഗ്ലോബ് തിയേറ്റർ തുടർച്ചയായ രണ്ടാംവർഷമാണ് വടകരയിൽ നാടകോത്സവം സംഘടിപ്പിക്കുന്നത്.


​നാടകാവതരണത്തിന് പുറമെ പുസ്‌തകമേള, സാംസ്‌കാരിക സംവാദങ്ങൾ, നാടകഗാന അവതരണം, നാടകപ്രവർത്തകരുമായുള്ള മുഖാമുഖം തുടങ്ങിയ അനുബന്ധ പരിപാടികളും വടകരയിൽ നടക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖ നാടകപ്രവർത്തകരുടെയും എഴുത്തുകാരുടെയും രചനകൾ ഉൾപ്പെടുത്തിയ സുവനീറും പുറത്തിറക്കിയിട്ടുണ്ട്. പ്രമുഖ ട്രൂപ്പുകളെല്ലാം വടകരയിൽ സ്റ്റേജ് ലഭിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും, ഒട്ടേറെ നാടകോത്സവങ്ങൾക്ക് വേദിയാകുന്ന വടകരയിൽ അടുത്തതായി നവംബർ ആദ്യവാരം മൊകേരിയിലും നാടകോത്സവം നടക്കുമെന്നും സംഘാടകർ വ്യക്തമാക്കുന്നു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur