കോഴിക്കോട് : മലബാർ സഹോദയ സ്കൂൾ കോംപ്ലക്സ് സംഘടിപ്പിച്ച മലബാർ സഹോദയ ജില്ലാ കലോത്സവത്തിൽ ദേവഗിരി സി.എം.ഐ. പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും ശ്രീ ഗോകുലം പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലോത്സവത്തിന്റെ സമാപന സമ്മേളനം എസ്.എൻ.ഇ.എസ്. ചെയർമാൻ പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇംസാർ ഡയറക്ടർ പ്രഫ. ഡോ. സജി കുര്യാക്കോസ്, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിനോയ് കെ. ഫ്രാൻസിസ്, ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ പ്രിന്‍സിപ്പൽ ടി.എം. സഫിയ, സഹോദയ ജനറൽ സെക്രട്ടറി ബി.പി. സിന്ധു, ജോയിന്റ് സെക്രട്ടറി വി. ഷെജിന, എക്സിക്യൂട്ടീവ് അംഗം വിജീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































