കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായിക മേളക്കായി കോഴിക്കോട് ഒരുങ്ങി. അടുത്ത ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ കായികമേള ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയായ എൻ.ഐ.ടി ഫ്‌ലെഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് വർണ്ണാഭമായ ഉദ്ഘാടനങ്ങുകൾ. സേ നോ ഡ്രെഗ്സ്സ് എന്ന ലഹരി വിരുദ്ധ സന്ദേശം ഉയർത്തിയാണ് കായികമേള. ഈ മാസം 25 മുതൽ 31 വരെ നടക്കുന്ന കായികമേളയുടെ ദീപ ശിഖ തെളിയിക്കുന്നത് ബ്രാന്റ് അംബാസിഡർ കൂടിയായ ഒളിമ്പ്യൻ പിടി ഉഷയാണ്.
25 ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ 4000 കായിക താരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റ് ഉണ്ടാകും. 3000 കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടി ഉദ്ഘാടനച്ചടങ്ങിന് മോടി കൂട്ടും. വിദ്യാഭ്യസ മന്ത്രി അധ്യക്ഷനാവുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യ ദിനമായ 25 ന് ഉദ്ഘാടന ചടങ്ങുകൾ മാത്രമാണ് മത്സരങ്ങൾ 26 മുതൽ 31 വരെയാണ്.പത്ത് വേദികളിലായാണ് മത്സരങ്ങൾ. ആവേശമായ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഒക്ടോബർ 27 മുതൽ 31 വരെ എൻഐടി ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അത്‌ലറ്റിക്‌സിൽ 2800 കായികതാരങ്ങൾ മത്സരിക്കും.ഇൻക്ലൂസീവ് സ്‌പോർട്‌സിന് പ്രാധാന്യം നൽകിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ഈ വിഭാഗത്തിൽ 2000 ത്തോളം കായിക താരങ്ങളാണ് മത്സരിക്കുക. കായിക താരങ്ങൾ, ടീം മാനേജർമാർ, ഒഫീഷ്യലുകൾ ഉൾപ്പെടെ 15000 ത്തോളം പേർ കായികമേളയുടെ ഭാഗമാകും. മുപ്പത്തൊന്നിന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് മുഖ്യാതിഥിയാവും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































