ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം; ലഹരിവിരുദ്ധ സന്ദേശവുമായി ‘ഏക് തൂഫാൻ’;അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്നു

ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം; ലഹരിവിരുദ്ധ സന്ദേശവുമായി ‘ഏക് തൂഫാൻ’;അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്നു
ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം; ലഹരിവിരുദ്ധ സന്ദേശവുമായി ‘ഏക് തൂഫാൻ’;അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്നു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Oct 21, 08:06 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചോമ്പാല: രാസലഹരിക്കെതിരായ പോരാട്ടത്തിന് കലയുടെ കരുത്തു പകരാൻ എഴുത്തുകാരനും സംവിധായകനുമായ പ്രേംജിത്ത് ചോമ്പാല ഒരുക്കിയ നൃത്തസംഗീതശില്പം ‘ഏക് തൂഫാൻ’ (ഒരു കൊടുങ്കാറ്റ്) അരങ്ങി ലെത്തി. 

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനമായ ‘ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചോമ്പാല ഉപജില്ലാ ലഹരിവിരുദ്ധ സഭയായ ‘സുപഥം’ അവതരിപ്പിക്കുന്ന ഈ കലാസൃഷ്ടി, യുവതലമുറയെ കാർന്നുതിന്നുന്ന രാസലഹരിയുടെ വിപത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിടുന്നു.

cov2

ഒക്ടോബർ മൂന്നിന് മടപ്പള്ളി, ഓർക്കാട്ടേരി, വടകര എന്നിവിടങ്ങളി ലാണ് അവതരണങ്ങൾക്ക് തുടക്കമായത്. അധ്യാപകരും വിദ്യാർത്ഥി കളും രക്ഷിതാക്കളും ഒരുമിച്ച് അണിനിരക്കുന്നത് പരിപാടിയുടെ സവിശേഷതയാണ്. സൗജന്യമായി അവതരിപ്പിക്കുന്ന നൃത്തസംഗീ തശില്പം മഴ മാറുന്നതോടെ കൂടുതൽ വേദികളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രേംജിത്ത് ചോമ്പാല പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്ന സന്ദേശം കലയുടെ ഭാഷയിൽ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.


prem

നർത്തകൻ, കൊറിയോഗ്രാഫർ, കവി, കഥാകൃത്ത്, നോവലിസ്റ്റ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ പ്രേംജിത്തിന്റെ കലാപരമായ മികവും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേരുന്ന സൃഷ്ടിയാണിത്. വിനോദത്തിനപ്പുറം സാമൂഹികമാറ്റത്തിനുള്ള ഉപാധിയായി കലയെ ഉപയോഗിച്ച് ലഹരിവിരുദ്ധ ജനകീയ പ്രതിരോധത്തിന് ഊർജം പകരുകയാണ് ‘ഏക് തൂഫാൻ’. നൃത്തസംഗീതശില്പത്തിന്റെ ടൈറ്റിൽ ലോഞ്ച് നേരത്തെ ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സപ്‌ന ജൂലിയറ്റ് നിർവഹിച്ചിരുന്നു.


premjith-chombala-bss-award

പ്രേംജിത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

കലാ-സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി പ്രേംജിത്ത് ചോമ്പാലയെ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം നൽകി ആദരിച്ചു. തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ഓൾ ഇന്ത്യ വൈസ് ചെയർമാൻ ബി.എസ്. ഗോപകുമാർ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്രഗവേഷകനുമായ ഡോ. കെ.കെ.എൻ. കുറുപ്പ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് കൂടിയായിരുന്ന, അനർട്ടിന്റെ മുൻ ഡയറക്ടർ ആർ.വി.ജി. മേനോൻ എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത നിറഞ്ഞ സദസ്സിലായിരുന്നു ആദരം.


ദേശീയ വികസനത്തിനും പൊതുസേവനത്തിനും വിവിധ മേഖലകളിൽ മാതൃകാപരമായ സംഭാവനകൾ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതാണ് ഭാരത് സേവക് സമാജിന്റെ പുരസ്‌കാരങ്ങൾ. കല, സാഹിത്യം, സംസ്കാരം, കായികം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം നൽകുന്നത്.



premjith-bss

സൗജന്യ ട്യൂഷനിൽ തുടങ്ങി കലാസാമൂഹിക പ്രവർത്തനങ്ങളിലേക്ക്

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസസഹായം നൽകുകയെന്ന ലക്ഷ്യത്തോടെ 1995-ൽ ‘വിദ്യാകേന്ദ്ര’ എന്ന പേരിൽ സൗജന്യ ട്യൂഷൻ സെന്റർ ആരംഭിച്ചാണ് പ്രേംജിത്ത് ചോമ്പാല സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. 2000-ൽ ‘കലാകേന്ദ്ര’ എന്ന പേരിൽ പ്രാദേശിക കലാസംഘടനയ്ക്കും രൂപം നൽകി.


എം.ജി. സർവകലാശാലയ്ക്കു കീഴിലുള്ള കോളേജിൽ ബി.എഡ്. പഠനകാലത്ത് കലാപ്രതിഭയായും കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം കലാമത്സരങ്ങളിൽ വിധികർത്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലഹരിയുടെ വിപത്തിനെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാൻ തെരുവുനാടകങ്ങളും സംഗീതസദസ്സുകളും സംഘടിപ്പിച്ചു.

cover_1792598821

നിരവധി വെബ് സീരീസുകളുടെ കഥയും സംവിധാനവും നിർവഹിച്ചിട്ടുള്ള പ്രേംജിത്ത് പത്തോളം ആൽബങ്ങളിൽ ഗാനരചനയും സംവിധാനവും നടത്തിയിട്ടുണ്ട്.

കലാപ്രവർത്തനങ്ങളെയും സാമൂഹിക ഇടപെടലുകളെയും കൂട്ടിയിണക്കി ലഹരിവിരുദ്ധ സന്ദേശം പുതിയ തലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ‘ഏക് തൂഫാൻ’.


അന്വേഷണങ്ങൾക്ക്: 98957 43443

girs
mbi-premjith-chombala
capture_1792600924
manna-new
mannan-new
mannan-palamruth
MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 10ന്
N
NIS
N
VAIDU
w