ദീപ്തി– നികി കൂട്ടുകെട്ട് രക്ഷപ്പെടുത്തി; സിംബാബ്‌വെയ്ക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യയ്ക്ക് ജയം

ദീപ്തി– നികി കൂട്ടുകെട്ട് രക്ഷപ്പെടുത്തി; സിംബാബ്‌വെയ്ക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യയ്ക്ക് ജയം
ദീപ്തി– നികി കൂട്ടുകെട്ട് രക്ഷപ്പെടുത്തി; സിംബാബ്‌വെയ്ക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യയ്ക്ക് ജയം
Share  
എഴുത്ത്

News desk

2026 Oct 17, 09:33 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ആവേശകരമായ വിജയം. സിംബാബ്‌വെ ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. സ്മൃതി മന്ഥനയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ടീം ഇന്ത്യ നേടുന്ന ആദ്യ ജയമാണിത്. തുടക്കത്തിൽ തകർച്ച നേരിട്ട ഇന്ത്യയെ ദീപ്തി ശർമ (49), നികി പ്രസാദ് (39) എന്നിവരുടെ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. പിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 82 റൺസാണ് മത്സരത്തിൽ നിർണായകമായത്.


​115 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്മൃതി മന്ഥന (9), ഷഫാലി വർമ്മ (4), അനുഷ്ക ശർമ്മ (4), ഹർപ്രീത് കൗർ (1) എന്നിവർ വേഗത്തിൽ പുറത്തായതോടെ ഇന്ത്യ 19 റൺസിന് 4 വിക്കറ്റ് എന്ന ഭയാനകമായ അവസ്ഥയിലേക്ക് വീണു. തുടർന്ന് ഒന്നിച്ച ദീപ്തിയും നികിയും സമയോചിതമായ ബാറ്റിങ്ങിലൂടെ ടീമിനെ കരകയറ്റി. 37 പന്തിൽ എട്ട് ഫോറുകൾ അടക്കമാണ് ദീപ്‌തി 49 റൺസെടുത്തത്. 35 പന്തിൽ ആറു ഫോറുകളോടെ 39 റൺസ് നേടിയ നികി പ്രസാദ് പുറത്താകാതെ ഉറച്ചുനിന്നു.


​നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടിയിരുന്നു. പുറത്താകാതെ 43 റൺസ് എടുത്ത ഷാർനെ മേയേഴ്സും 42 റൺസ് നേടിയ കെലിസ് എൻഡോവുമാണ് സിംബാബ്‌വെ സ്കോർ ഉയർത്തിയത്. ​ഇന്ത്യക്കായി ബൗളിങ്ങിൽ നന്ദിനി ശർമ്മ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, ശ്രീ ചരാണി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി മികച്ച പ്രകടനം പുറത്തെടുത്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 10ന്
N
NIS
N
VAIDU
w