കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സാഹിത്യ ക്യാമ്പ് 10ന് (ശനി) ഗാന്ധിഗൃഹത്തില്‍വെച്ച്് നടക്കും. കാലത്ത് 10 മണിക്ക് സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. കവി പി.കെ.ഗോപി മുഖ്യാതിഥിയാവും. പി.ആര്‍.നാഥന്‍, ഡോ.ഇ.പി.ജ്യോതി, കെ.ജി.രഘുനാഥ്, ശിഹാബുദ്ദീന്‍ പൊയ്തുംകടവ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സമാപന സമ്മേളനം യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥ - കവിത മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം അദ്ദേഹം നിര്‍വ്വഹിക്കും. ഉസ്മാന്‍ ഒഞ്ചിയം രചിച്ച ആയിശയും, രാധയും (ചെറുകഥാ സമാഹാരം), ശ്രീധരന്‍ കൊയിലാണ്ടി രചിച്ച ബോണ്‍സായ് (കവിതാ സമാഹാരം), നീല ,സ്‌കാര്‍ഫ് അണിഞ്ഞ പെണ്‍കുട്ടി, ബോംബെ സൂപ്പര്‍ഫാസ്റ്റ് (നോവല്‍), ഈ മഴയിലും നിനക്കൊപ്പം (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍വെച്ച് പ്രകാശനം ചെയ്യും. ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥ - കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ - 'വെയില്‍ നാളങ്ങള്‍' സുശീല പ്രഭാകര്‍ ഒന്നാം സമ്മാനം, 'വേരുകള്‍' - നിഷാകുമാരി.ടി. രണ്ടാം സമ്മാനം, 'തിരകള്‍ മാഞ്ഞ കടല്‍' - സുദര്‍ശന്‍ കോടത്ത് മൂന്നാം സമ്മാനം. കവിത മത്സരം - 'വിതുമ്പുന്ന വേരുകള്‍ വിളിക്കുന്നു വീണ്ടും '- റോമി ബെന്നി ഒന്നാം സമ്മാനം, 'ചുവപ്പിന്റെ വിശുദ്ധി' - നിഷാകുമാരി.ടി രണ്ടാം സമ്മാനം, 'കള്ളക്കടല്‍' - ഗീത പി.വി മൂന്നാം സമ്മാനം. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വാഗതവും, ആര്‍.കെ.ഇരവില്‍ നന്ദിയും പറയും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































