ബ്യൂണസ് അയേഴ്സ്: അർജന്റീന കുപ്പായത്തിലെ തന്റെ അവസാന മത്സരത്തിൽ ഗോളടിച്ചും വഴിയൊരുക്കിയും ലയണൽ മെസിയുടെ മനോഹര വിടവാങ്ങൽ. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയം കുറിച്ചത്. മത്സരത്തിൽ പെനാൽറ്റിയിലൂടെ ടീമിന്റെ മൂന്നാം ഗോൾ മെസി സ്വന്തമാക്കിയപ്പോൾ, ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
കളിയുടെ ആദ്യപകുതിയിൽ ബെനിൻ അർജന്റീനയ്ക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. ഒരു ഫ്രീകിക്ക് ഉൾപ്പെടെ മെസിയുടെ നാല് മികച്ച ഷോട്ടുകൾ പാഞ്ഞെങ്കിലും ബെനിൻ ഗോൾകീപ്പർ മാഴ്സൽ ഡജീനുവിന്റെ ഉജ്ജ്വല സേവുകൾ ആദ്യപകുതി ഗോൾരഹിതമായി നിർത്തി.
എന്നാൽ രണ്ടാം പകുതിയിൽ അർജന്റീന പൂർണ ആധിപത്യം നേടി. മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് നിക്കോളാസ് ഓട്ടമെൻഡിയാണ് ടീമിന്റെ ആദ്യ ഗോൾ കണ്ടെത്തിയത്. തുടർന്ന് നിക്കോ പാസിലൂടെ അർജന്റീന ലീഡ് രണ്ടായി ഉയർത്തി. ഒടുവിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചുകൊണ്ട് മെസി തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയ വിജയത്തോടെ പൂർത്തിയാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































