നാദാപുരം: നാദാപുരം ഉപജില്ല സ്കൂൾ കായിക മേളയ്ക്ക് വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. മൂന്നുദിവസങ്ങളിലായി നടക്കുന്ന കായികമേളയുടെ ഉദ്ഘാടനം കെ.എം. അഭിജിത്ത് എം.എൽ.എ നിർവഹിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 2700-ൽ പരം കായികപ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.
കായികതാരങ്ങളും വിവിധ വിദ്യാർത്ഥി സേന അംഗങ്ങളും അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിൽ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപ് പതാക ഉയർത്തിയതോടെ മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, പി.ടി.എ പ്രസിഡന്റ് കെ.പി. രാജൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഗിരീഷൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എം.പി. മുഹമ്മദലി നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































