ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ കുംങ്കും അനിലിന് വീണ്ടും സ്വർണം; ഒളിംപിക്‌സ് യോഗ്യതയും ഉറപ്പിച്ചു

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ കുംങ്കും അനിലിന് വീണ്ടും സ്വർണം; ഒളിംപിക്‌സ് യോഗ്യതയും ഉറപ്പിച്ചു
ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ കുംങ്കും അനിലിന് വീണ്ടും സ്വർണം; ഒളിംപിക്‌സ് യോഗ്യതയും ഉറപ്പിച്ചു
Share  
എഴുത്ത്

News desk

2026 Oct 03, 08:25 AM
HARITHA
HARI
HAR

കായികരംഗം: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് അഭിമാന നിമിഷം സമ്മാനിച്ച് 17-കാരി കുംങ്കും അനിൽ മോഹോദ് വ്യക്തിഗത വിഭാഗത്തിലും സ്വർണം എയ്തെടുത്തു. വനിതകളുടെ വ്യക്തിഗത റിക്കർവ് (Recurve) വിഭാഗത്തിൽ ദക്ഷിണ കൊറിയൻ താരം യെജിൻ ഓയെ ശ്വാസമടക്കിപ്പിടിച്ച ഷൂട്ട്-ഓഫിൽ പരാജയപ്പെടുത്തിയാണ് കുംങ്കും ചരിത്രനേട്ടം കുറിച്ചത്. ഈ വിജയത്തോടെ 2028-ൽ നടക്കുന്ന ലോസ് ആഞ്ചലസ് ഒളിംപിക്‌സിലേക്കുള്ള യോഗ്യതാ ക്വാട്ടയും താരം ഉറപ്പിച്ചു. ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ദക്ഷിണ കൊറിയയുടെ ശക്തമായ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ഇന്ത്യൻ താരത്തിന്റെ ഈ സുവർണ്ണ നേട്ടം.


​നിലവിലെ ഏഷ്യൻ ഗെയിംസിൽ കുംങ്കുമിന്റെ രണ്ടാമത്തെ സ്വർണ്ണനേട്ടമാണിത്. വനിതാ റിക്കർവ് ടീം ഇനത്തിൽ അങ്കിത ഭകത്, കീർത്തി ശർമ്മ എന്നിവർക്കൊപ്പം ഇന്ത്യക്ക് സ്വർണ്ണം സമ്മാനിച്ചതിനു തൊട്ടുപിന്നാലെയാണ് വ്യക്തിഗത വിഭാഗത്തിലും താരം പൊന്നണിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച ധീരജ് ബൊമ്മദേവരയ്‌ക്കൊപ്പം റിക്കർവ് മിക്‌സഡ് പെയർ വിഭാഗത്തിൽ വെള്ളി മെഡലും താരം കരസ്ഥമാക്കിയിരുന്നു. ഇതോടെ നിലവിലെ ഏഷ്യൻ ഗെയിംസിൽ മാത്രം രണ്ട് സ്വർണവും ഒരു വെള്ളിയുമടക്കം മൂന്ന് മെഡലുകളാണ് കുംങ്കും ഇന്ത്യക്കായി സ്വന്തമാക്കിയത്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur