തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിന മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രൗണ്ടിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ നടക്കും. ഏകദിന ക്രിക്കറ്റിലെ പ്രമുഖ ജോഡികളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും നിരവധി കരിയർ നാഴികക്കല്ലുകളും ചരിത്ര റെക്കോർഡുകളും ലക്ഷ്യമിട്ടാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.
ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാൻ വിരാട് കോഹ്‌ലിക്ക് ഇനി 59 റൺസ് കൂടി മതി. കാര്യവട്ടം മൈതാനത്ത് കളിച്ച രണ്ട് ഏകദിനങ്ങളിൽ നിന്ന് പുറത്താകാതെ 199 റൺസ് നേടിയ മികച്ച ട്രാക്ക് റെക്കോർഡും കോഹ്‌ലിക്കുണ്ട്. വിൻഡീസിനെതിരെ കളിച്ച 43 മത്സരങ്ങളിൽ നിന്ന് 2,261 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. കൂടാതെ സച്ചിൻ തെണ്ടുൽക്കറുടെ ലിസ്റ്റ്-എ സെഞ്ചുറികളുടെ റെക്കോർഡ് തകർക്കാനും നാട്ടിലെ അന്താരാഷ്ട്ര സെഞ്ചുറി റെക്കോർഡ് മറികടക്കാനും വിരാടിന് രണ്ട് സെഞ്ചുറികൾ കൂടി ആവശ്യമാണ്.
മറുഭാഗത്ത്, ഏകദിനത്തിൽ 12,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാകാൻ രോഹിത് ശർമയ്ക്ക് 105 റൺസ് കൂടി വേണം. കൂടാതെ ഓപ്പണറെന്ന നിലയിൽ 10,000 റൺസ് പൂർത്തിയാക്കാൻ 135 റൺസ് കൂടി രോഹിതിന് ആവശ്യമാണ്. വെസ്റ്റ് ഇൻഡീസിനെതിരെ വിൻഡീസ് ടീമിനെതിരെ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡുള്ള രോഹിത്, 37 മത്സരങ്ങളിൽ നിന്ന് 1,613 റൺസ് നേടിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































