പ്രകാശവും നിഴലും കവർന്ന കാലം: സൂര്യ കൃഷ്ണമൂർത്തിയുടെ ഓർമ്മയ്ക്ക്. :ബിജു കാരക്കോണം

പ്രകാശവും നിഴലും കവർന്ന കാലം: സൂര്യ കൃഷ്ണമൂർത്തിയുടെ ഓർമ്മയ്ക്ക്.    :ബിജു കാരക്കോണം
പ്രകാശവും നിഴലും കവർന്ന കാലം: സൂര്യ കൃഷ്ണമൂർത്തിയുടെ ഓർമ്മയ്ക്ക്. :ബിജു കാരക്കോണം
Share  
ബിജു കാരക്കോണം ( വന്യജീവി ഛായാഗ്രാഹകന്‍.) എഴുത്ത്

ബിജു കാരക്കോണം ( വന്യജീവി ഛായാഗ്രാഹകന്‍.)

2026 Sep 25, 09:08 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചില സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങളായി തന്നെ അവശേഷിക്കും എന്ന് പറയാറുണ്ട്. എന്നാൽ ചില കൂടിക്കാഴ്ചകൾ, സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നങ്ങളേക്കാൾ പ്രകാശമുള്ള ഓർമ്മകളായി ജീവിതകാലം മുഴുവൻ മനസ്സിൽ തങ്ങിനിൽക്കും. നാടകവേദികളിലും സാംസ്കാരിക മണ്ഡലങ്ങളിലും പ്രകാശവും നിഴലും കൊണ്ട് കവിത കുറിച്ച അതുല്യ പ്രതിഭ സൂര്യ കൃഷ്ണമൂർത്തി സാറുമായുള്ള അനുഭവങ്ങളും അത്തരമൊരു ഓർമ്മച്ചെപ്പാണ്.


 മരണം രംഗബോധമില്ലാത്ത ഒരു കോമാളിയെപ്പോലെയാണ്; എവിടെ, എപ്പോൾ, എങ്ങനെ കടന്നുവരണമെന്ന് അതിന് അറിയില്ല. നാടക-സാംസ്കാരിക ലോകത്തിന് അപരിഹാര്യമായ ശൂന്യത സൃഷ്ടിച്ചുകൊണ്ട്, കേരളത്തിന്റെ കലയുടെ തട്ടകത്തിൽ നിന്ന് മറ്റൊരു ബഹുമുഖ പ്രതിഭയെക്കൂടി കാലം കവർന്നെടുത്തിരിക്കുന്നു.

  ഭാരതീയ കലാസാംസ്കാരിക ഭൂപടത്തിൽ തിരുവനന്തപുരം എന്ന നഗരത്തെ കൃത്യമായി അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു സൂര്യ കൃഷ്ണമൂർത്തി. ഐ.എസ്.ആർ.ഒ (ISRO) യിലെ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, പിൽക്കാലത്ത് 'സൂര്യ' എന്ന സാംസ്കാരിക പ്രസ്ഥാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളി കൂട്ടായ്മകളെ കലയുമായി കോർത്തിണക്കി.

ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ, നാടകങ്ങൾ, നൃത്താവിഷ്കാരങ്ങൾ എന്നിവയിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മകമായ മാറ്റങ്ങൾ ഇന്ത്യൻ കലാ ലോകത്ത് എന്നും ഓർമ്മിക്കപ്പെടും. വേദികളിൽ നിഴലുകളും വെളിച്ചവും സംയോജിപ്പിച്ച് അദ്ദേഹം തീർത്ത ദൃശ്യാനുഭവങ്ങൾ കേവലം നാടകങ്ങളായിരുന്നില്ല, മറിച്ച് ജീവസ്സുറ്റ വർണ്ണക്കവിതകളായിരുന്നു.

 

   

capture_1790350615

കുറച്ചു മാസങ്ങൾക്കു മുൻപ് കോവളത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ സംഘടിപ്പിക്കപ്പെട്ട ആർട്ട് ആൻഡ് ഫോട്ടോഗ്രഫി എക്സിബിഷനിൽ വെച്ചാണ് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാൻ അവസരമുണ്ടായത്. പത്തിരുപതോളം ആർട്ടിസ്റ്റുകൾ പങ്കെടുത്ത ആ ചടങ്ങിൽ എന്റെ ഫോട്ടോകൾക്ക് ലഭിച്ച പരിമിതമായ സ്ഥലപരിമിതി മറികടക്കാൻ ഞാൻ ഒരു ഡിജിറ്റൽ സ്ക്രീൻ (LCD TV) ഉപയോഗിച്ചിരുന്നു. ആ ഡിജിറ്റൽ പ്രസന്റേഷൻ കണ്ട അദ്ദേഹം അത് വളരെ താല്പര്യത്തോ ടെ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

എന്നെ ആ ഷോയിലേക്ക് ക്ഷണിച്ച പനച്ചമൂട് ഷാജഹാനോട്, "കാലത്തിനനുസരിച്ച് പ്രസന്റേഷൻ രീതികൾ മാറ്റുന്നത് അഭിനന്ദ നാർഹമാണ്, മികച്ചൊരു കോൺസെപ്റ്റാണിത്" എന്ന് അദ്ദേഹം അഭിപ്രാ യപ്പെടുകയുണ്ടായി. വെളിച്ചത്തിന്റെ മാന്ത്രികനായ ഒരു കലാകാരന് എന്റെ ഫോട്ടോഗ്രാഫുകളിലെ വർണ്ണ-വെളിച്ച മിശ്രണങ്ങൾ ഇഷ്ടപ്പെട്ടു എന്ന് കേട്ടത് വ്യക്തിപരമായി വലിയൊരു അംഗീകാരവും അഭിമാനവുമായിരുന്നു.

തൊട്ടടുത്ത ഫോൺ സംഭാഷണങ്ങളിലും ആ ഓർമ്മ പുതുക്കുകയും, "നമുക്കൊരുമിച്ച് ഒരു ഫോട്ടോഗ്രഫി ഷോ നടത്താം, ഞാൻ പൂർണ്ണ പിന്തുണ നൽകാം" എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഈ മാസത്തിൽ നേരിട്ട് കാണാമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് വിധി ആ വലിയ കലാകാരനെ നമ്മിൽ നിന്ന് വേർപെടുത്തിയത്. സൂര്യ കൃഷ്ണമൂർത്തിയുമായി ചേർന്ന് ഒരു ഫോട്ടോഗ്രാഫി എക്സിബിഷൻ നടത്തുക എന്ന ആഗ്രഹം ഇനി സാക്ഷാത്കരിക്കപ്പെടാത്ത ഒരു സ്വപ്നമായി എപ്പോഴും അവശേഷിക്കും. തീവ്രമായ വിഘ്‌നേശ്വര ഭക്തനായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടും 'സൂര്യ'യുടെ ഓഡിറ്റോറിയവും സന്ദർശിക്കുന്ന ഏതൊരാൾക്കും അതൊരു ഗണേശ ക്ഷേത്രത്തിൽ എത്തിയ പ്രതീതിയാണ് ഉണ്ടാക്കുക.

  പ്രവേശന വഴികളിലെ ചുവരുകളിൽ മനോഹരമായി കൊത്തിവെച്ചിരിക്കുന്ന ഗണേശന്റെ റിലീഫ് വർക്കുകൾ.  വീടിന്റെ മുറ്റത്തും ഹാളുകളിലും സ്ഥാപിച്ചിട്ടുള്ള അപൂർവ്വവും അമൂല്യവുമായ വിവിധ ഭാവങ്ങളിലുള്ള ഗണേശ വിഗ്രഹങ്ങളുടെ ശേഖരം എന്നിവ അവിടം സന്ദർശിക്കുന്ന ഏവരുടെയും മനം കവരും. വിഘ്‌നേശ്വരന്റെ രൂപഭംഗിയും സങ്കൽപ്പങ്ങളും അദ്ദേഹത്തിന്റെ കലാസൃഷ്ടിക ളെപ്പോലെ തന്നെ ആഴത്തിലുള്ളതാണ്.

ശരീരം കൊണ്ട് വിടപറഞ്ഞെങ്കിലും, വേദിയിലെ നിഴൽവെളിച്ചങ്ങളി ലൂടെയും സൂര്യ എന്ന സാംസ്കാരിക പ്രസ്ഥാനത്തിലൂടെയും ശ്രീ സൂര്യ കൃഷ്ണമൂർത്തി ചിരഞ്ജീവിയായി നിലനിൽക്കും. കലയെയും കലാകാ രന്മാരെയും നെഞ്ചിലേറ്റിയ ആ മഹാനുഭാവന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.


:ബിജു കാരക്കോണം.


MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur