സാനോ: ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 പോരാട്ടത്തിന് ഭീഷണിയായി 'ഡുജുവാൻ' സൂപ്പർ ടൈഫൂൺ ചുഴലിക്കാറ്റ്. കനത്ത മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കൻ മേഖല പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച നടക്കേണ്ട മത്സരം മോശം കാലാവസ്ഥ മൂലം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റിനെ തുടർന്ന് ഏഷ്യൻ ഗെയിംസിലെ കുതിരപ്പന്തയ മത്സരങ്ങൾ ഉൾപ്പെടെ നിലവിൽ മാറ്റിവെച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ ഇന്ത്യൻ സമയം രാവിലെ 9:30-ന് മത്സരം ആരംഭിക്കും. ടെലിവിഷനിൽ സ്റ്റാർ സ്പോർട്സിലും ലൈവ് സ്ട്രീമിങ് ഫാൻകോഡിലും തത്സമയം കാണാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































