ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസിൽ ആ൯സി സോജന് സ്വർണം; ലക്ഷ്യം ഏഷ്യൻ ഗെയിംസിലെ നേട്ടം

ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസിൽ ആ൯സി സോജന് സ്വർണം; ലക്ഷ്യം ഏഷ്യൻ ഗെയിംസിലെ നേട്ടം
ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസിൽ ആ൯സി സോജന് സ്വർണം; ലക്ഷ്യം ഏഷ്യൻ ഗെയിംസിലെ നേട്ടം
Share  
എഴുത്ത്

News desk

2026 Sep 11, 08:50 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസ് ഫൈനലിൽ വനിതകളുടെ ലോങ് ജമ്പിൽ 6.76 മീറ്റർ ദൂരം ചാടി കേരളത്തിന്റെ ആ൯സി സോജൻ സ്വർണം നേടി. ഉത്തരപ്രദേശിന്റെ ഷൈലി സിങ് 6.65 മീറ്റർ ചാടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഭവാനി യാദവ്, മുബസ്സിന മുഹമ്മദ്, പരിക്ഷ, അഭിനയശ്രീ എന്നിവരും മത്സരത്തിൽ പങ്കെടുത്തു. 2026 ജൂണിൽ 6.88 മീറ്റർ ചാടി ദേശീയ റെക്കോർഡ് കുറിച്ച ആ൯സി, ഈ വിജയത്തിലൂടെ മേഖലയിൽ തന്റെ ആധിപത്യം വീണ്ടും ഉറപ്പിച്ചു.


​ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള ഈ വിജയം തന്റെ ആത്മവിശ്വാസം വർധിപ്പിച്ചതായി ആ൯സി പ്രതികരിച്ചു. ജപ്പാനിൽ കൂടുതൽ മികച്ച ഫോമിലെത്തി ഇന്ത്യയ്ക്കായി സ്വർണം നേടുക, പോഡിയത്തിൽ ദേശീയ ഗാനം മുഴങ്ങുന്ന അഭിമാന നിമിഷം അനുഭവിക്കുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് താരം വ്യക്തമാക്കി. ജപ്പാനിലേക്ക് പോകുന്നതിന് മുൻപുള്ള അവസാന ഘട്ട തയ്യാറെടുപ്പായിരുന്നു ഇതെന്നും അവിടെ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ഉറപ്പുണ്ടെന്നും ആ൯സി കൂട്ടിച്ചേർത്തു.


​അഞ്ജു ബോബി ജോർജ് 2004 ആതൻസ് ഒളിമ്പിക്സിൽ കുറിച്ച 6.83 മീറ്ററിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്, 2026-ലെ ദേശീയ ഇന്റർ-സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് (6.88 മീറ്റർ) ആ൯സി മറികടന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ തന്റെ പിതാവിനാണ് ആ൯സി ഈ ചരിത്രനേട്ടം സമർപ്പിച്ചത്. കുട്ടിക്കാലം മുതൽ ഏഴ് മീറ്റർ ദൂരം മറികടക്കുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും, കഠിനാധ്വാനവും സമർപ്പണവും നിറഞ്ഞ യാത്രയിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും താരം ഓർത്തെടുത്തു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU