പേരാമ്പ്ര: പേരാമ്പ്രയ്ക്ക് സമീപമുള്ള പാലേരി കുനിയോട്ട് ഗ്രാമത്തിൽ തിരുവോണം കഴിഞ്ഞ് ഏഴാംനാളിൽ പരമ്പരാഗത ഏഴോണക്കളി അരങ്ങേറി. കുനിയോട് പടിക്കൽ ഭഗവതീക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി കുനിയോട് ആൽത്തറയ്ക്ക് സമീപമാണ് ഈ അപൂർവ്വ ചടങ്ങ് നടന്നത്. പണ്ടുകാലത്ത് ഈ ദേശത്തുകൂടി യാത്രചെയ്യുമ്പോൾ കാട്ടാനരിയുടെ മുന്നിൽ അകപ്പെട്ട നമ്പൂതിരിയും ഉണ്ണിയും ദേവീസ്‌തുതി ചൊല്ലി രക്ഷപ്പെട്ടെന്ന ഐതിഹ്യമാണ് ഏഴോണക്കളിയിലൂടെ പുനരാവിഷ്കരിക്കുന്നത്.
ക്ഷേത്രത്തിൽനിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തെയ്യമ്പാടി കുറുപ്പ് ആൽത്തറയ്ക്കലേക്ക് എഴുന്നള്ളിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഊരാളന്മാരുടെ നേതൃത്വത്തിൽ ദിക്കുകളെ തൊഴുതു കുമ്പിടലും പ്രതീകാത്മക ഓണത്തല്ലും നടന്നു. തുടർന്ന് നൊച്ചിയില വസ്ത്രവും തൃത മുടിയും അണിഞ്ഞ കാട്ടാളന്മാരും, മഞ്ഞച്ചായം മുക്കിയ കോറത്തുണിയും മരത്തലയും ധരിച്ചെത്തിയ നരിയും, നമ്പൂതിരിയും ഉണ്ണിയും രംഗത്തെത്തി. കാട്ടാളന്മാരുടെ അമ്പുകളെയെല്ലാം അതിജീവിച്ച് കുതിച്ചെത്തിയ നരിയിൽനിന്ന് നമ്പൂതിരി ഗ്രന്ഥക്കെട്ടുകളെടുത്ത് ദേവീസ്തോത്രം ചൊല്ലി രക്ഷപ്പെടുന്ന കാഴ്ച കാണികളെ ആവേശത്തിലാക്കി. ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ച് വലംവെച്ച ശേഷമാണ് നരിയുടെ തല മാറ്റിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
