ചരിത്രം കുറിച്ച് ദീപ്തി ശർമ; തായ്‌ലൻഡിനെതിരെ ഇന്ത്യക്ക് 94 റൺസ് വിജയം

ചരിത്രം കുറിച്ച് ദീപ്തി ശർമ; തായ്‌ലൻഡിനെതിരെ ഇന്ത്യക്ക് 94 റൺസ് വിജയം
ചരിത്രം കുറിച്ച് ദീപ്തി ശർമ; തായ്‌ലൻഡിനെതിരെ ഇന്ത്യക്ക് 94 റൺസ് വിജയം
Share  
എഴുത്ത്

News desk

2026 Aug 31, 02:15 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പിൽ തായ്‌ലൻഡിനെതിരെ ഇന്ത്യക്ക് 94 റൺസിന്റെ കൂറ്റൻ വിജയം. മത്സരത്തിൽ ചരിത്രപരമായ ബൗളിങ് പ്രകടനത്തോടെ ഓൾറൗണ്ടർ ദീപ്തി ശർമ റെക്കോർഡ് പുസ്തകങ്ങളിൽ ഇടംനേടി. ഒരു റൺസ് പോലും വഴങ്ങാതെ 3 വിക്കറ്റുകൾ വീഴ്ത്തിയ (3/0) ദീപ്തി, വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർ എന്ന നേട്ടം സ്വന്തമാക്കി. തായ്‌ലൻഡിന്റെ തിപച്ച പുത്തവോങ്ങിനെ (170) മറികടന്ന് 171 വിക്കറ്റുകളോടെയാണ് ദീപ്തി ഒന്നാം സ്ഥാനത്തെത്തിയത്. വനിതാ ടി20 ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം കുറിക്കുന്ന ഏറ്റവും മികച്ച ഇക്കണോമിക്കൽ മൂന്ന് വിക്കറ്റ് പ്രകടനമാണിത്.


​മത്സരത്തിൽ 36 പന്തിൽ 64 റൺസ് നേടിയ ഷെഫാലി വർമ്മയുടെ കരുത്തിൽ ഇന്ത്യ 159/9 എന്ന സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലൻഡ് 16.1 ഓവറിൽ 65 റൺസിന് പുറത്തായി. ഇന്ത്യക്കായി ദീപ്തി ശർമയ്ക്ക് പുറമെ നന്ദിനി ശർമ മൂന്ന് വിക്കറ്റും ശ്രീ ചരണി രണ്ട് വിക്കറ്റും നേടി. തായ്‌ലൻഡിനായി 41 റൺസ് നേടിയ നന്നപത് കൊഞ്ചരോൻകായ് മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്. ഏഷ്യാ കപ്പിലെ അടുത്ത മത്സരത്തിൽ സെപ്റ്റംബർ മൂന്നിന് ഇന്ത്യ ഹോങ്കോങ്ങിനെ നേരിടും.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം അതിജീവിതരുടെ ആഘോഷം ഹൃദയസ്പർശിയായി
N
NIS
N
vasthu
VAIDU