തലശ്ശേരി: നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തിച്ചേർന്ന രണ്ടായിര ത്തിലേറെ കാൻസർഅതിജീവിതർ ഏകോദരസഹോദരങ്ങളെപ്പോലെ സ്നേഹം പങ്ക് വെച്ചപ്പോൾ , മുൻ സിപ്പാൽ ടൗൺഹാളിൽ ആഹ്ളാദത്തി ൻെറ അലമാലകൾ തീർത്തു. ഓണവും നദ്ധിദിനവും ഒന്നിച്ചെത്തിയ ആഹ്ലാദത്തിന്റെ ചിറകിലേറി അവർ പ്രായവ്യത്യാസമില്ലാതെ ആടിപ്പാടി അടിപൊളിയാക്കി. ഒപ്പം ഡോക്ടർമാരടക്കമുള്ള ആശുപത്രി ജീനക്കാരും ആഘോഷപരിപാടിയിൽ പങ്കു ചേർന്നു.
ആത്മവിശ്വാസവും അവബോധവും ശാസ്ത്രീയ ചികിത്സയുമുണ്ടെങ്കിൽ, കേൻസർ എന്ന മഹാമാരിയെ കീഴ്പ്പെടുത്താനാവുമെന്നതിന്റെ സാക്ഷ്യമാണ് അതിജീവനത്തിന്റെ ആഘോഷമെന്ന് മലബാർ കേൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യം പറഞ്ഞു.
അശാസ്ത്രീയമായ ചികിത്സകൾ അപകടം ക്ഷണിച്ചു വരുത്തുമെന്നുംഡോ: ബാലസുബ്രഹ്മണ്യം ചുണ്ടിക്കാട്ടി.
മന്ത്രിമാരായ കെ.മുരളീധരൻ, സണ്ണി ജോസഫ്, കാരായി രാജൻ എം എൽ എ
ജില്ലാ കലക്ടർ വിഷ്ണു രാജ്, എ എസ്.പി.ഡോ: നന്ദഗോപൻ ഐ.പി.എസ്.
വി.അരവിന്ദാക്ഷൻ, നഗരസഭാ ചെയർമാൻ കാരായി ചന്ദ്ശേഖരൻ തുടങ്ങി ഒട്ടേറെ പ്രമുഖരും സീരിയൽ - കലാ പ്രവർത്തകരും സംബന്ധിച്ചു. ആദരായണവും സമ്മാനദാനവും ഹൃസ്വ ചിത്രപ്രദർശനവുമുണ്ടായി.വിവിധ പവലിയനുകളും ,പ്രദർശനങ്ങളുമുണ്ടായിരുന്നു.വിഭവസമൃദ്ധമായസദ്യയുമൊരുക്കി.
ചിത്രവിവരണം: അതിജീവിതയായ.പയ്യാവൂരിലെഎൽസമ്മക്കൊപ്പം ചികിത്സിച്ച ഡോക്ടർ സർജൻ ആദർശ്നൃത്തച്ചുവടുകൾ വെക്കുന്നു.
അതിജീവിതരുടെ ആഘോഷമായ
അമൃതം - 2026 തലശ്ശേരി ടൗൺഹാളിൽ
മലബാർ കേൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ടൗൺഹാളിൽ സംഘടിപ്പിച്ച അതിജീവിതരുടെ ആഘോഷമായ അമൃതം - 2026 വേദിയിൽ കേൻസർ സെന്റർ ഡയറക്ടർ ഡോ: സതീശൻ ബാലസുബ്രഹ്മണ്യം മുഖ്യഭാഷണം നടത്തുന്നു.
കേൻസർ സെന്ററിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച നൃത്ത പരിപാടി
ഓണനിലാവിൽ ഗുരുസ്മരണ; ആശ്രയയുടെ ആഘോഷത്തിന് വർണപ്പകിട്ട്
മാഹി:ഈസ്റ്റ് പള്ളൂർ ആശ്രയ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ചതയദിനാഘോഷവും സംഘടിപ്പിച്ചു പ്രസിഡന്റ് ഒ.വി. വിനയൻ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതിപ്രവർത്തകനുംശ്രീനാരായണീയനുമായ സി.വി. രാജൻ പെരിങ്ങാടി ശ്രീനാരായണ ഗുരുസന്ദേശം നൽകി.
ആശ്രയ രക്ഷാധികാരി വാസുദേവൻ ദേവദാനം, കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം സെക്രട്ടറി പി.കെ. സതീഷ് കുമാർ, ഖജാൻജി പി.വി. അനിൽകുമാർ, കണ്ടോത്ത് രാജീവൻ, മാതൃസമിതി സെക്രട്ടറി ഷൈജ വിജയൻ, എൻ.കെ. പത്മനാഭൻ, എം. വിജയൻ, രാജേഷ് കണ്ണോത്ത് എന്നിവർ ആശംസകൾ നേർന്നു.
ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ വിതരണം ചെയ്തു. ബിജിത്ത് കാട്ടിൽ, മനോജ് കുനിയിൽ, രജീഷ് ശ്രീലകം, ആർ.വി. പ്രേമൻ, കെ.പി. മനോഹരൻ, ടി.പി. രാജീവൻ നേതൃത്വം നൽകി.
ആശ്രയ സെക്രട്ടറി ഷാജിഷ് സി.ടി.കെ സ്വാഗതവും ഭാരവാഹി ഷാജേഷ് ടി.പി. നന്ദിയും പറഞ്ഞു.
ചിത്രവിവരണം: കമ്പവലി മത്സര വിജയികൾ സമ്മാനം ഏറ്റുവാങ്ങുന്നു
ടി.കെ.ഡി.യെ അനുസ്മരിച്ചു.
പെരുന്താറ്റിൽഗോപാലൻ സ്മൃതിസംഗമ സംഘാടകസമിതി,ടി.കെ. ഡി. മുഴപ്പിലങ്ങാട് അനുസ്മരണയോഗം സംഘടിപ്പിച്ചു. പെരുന്താറ്റിൽ ശ്രീനാരായണമഠം ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ വത്സലൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സുശാന്ത് കൊല്ലറക്കൽ സ്വാഗതം പറഞ്ഞു. ഇ.ദേവദാസ് അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ രാജൻ, അഡ്വ: ഹരിദാസ് , പി.പി. പവിത്രൻ, പാറക്കണ്ടി പുരുഷു, അനീഷ് പെരുന്താറ്റിൽ , രാജീവ് പി.പി. സംസാരിച്ചു. റിട്ട: പൊലീസ് ഓഫീസർ വിനോദ് നന്ദിയും പറഞ്ഞു.
ഗുരു സ്വപ്നം കണ്ടത് ഏക ലോക മാനവികത: ചാലക്കര പുരുഷു
കടമ്പൂർ : ജാതി മത വർണ്ണങ്ങൾക്കുമതീതമായ ഏക ലോക മാനവികതയെയാണ് ഗുരുസ്വപ്നംകണ്ടതെന്നും, സകലമാന അന്ധവിശ്വാസ ങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ വാക്കുകൾ കൊണ്ടും കർമ്മം കൊണ്ടും പൊരുതിയ വിപ്ലവകാരിയായ സന്യാസിശ്രേഷ്ഠനായിരുന്നു ഗുരുദേവനെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. ലോകമെങ്ങും വംശീയതയുടേയും, മതത്തിന്റേയും പേരിൽ വെടിയൊച്ചകൾ നിലയ്ക്കാത്ത വർത്തമാന കാലത്ത് വിശ്വമാനവികത എന്ന ഗുരു സങ്കൽപ്പം മാത്രമാണ് കരണീയമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
മമ്മാക്കുന്ന് ശ്രീനാരായണ ഗുരുദേവ മഠത്തിന്റെ ആഭിമുഖ്യത്തിൽ തിരു ജയന്തിയുടേയും, പഞ്ചലോഹപ്രതിമയുടെ പ്രതിഷ്ഠാ ശതാബ്ദിയുടേയും ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപാരാധന, വിശേഷാൽ പൂജ, എന്നിവ നടന്നു. അന്നദാനവുമുണ്ടായി. ഗ്രാമത്തെ വലം വെച്ചുള്ള വർണ്ണാഭമായ ഘോഷയാത്രക്ക് ശേഷമാണ് സാംസ്ക്കാരിക സമ്മേളനമാരംഭിച്ചത്. ഒ.പി.സുധർമ്മൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചലോഹപ്രതിമാ പ്രതിഷ്ഠാ ശതാബ്ദി പ്രഭാഷണം കെ.പി. ജ്യോതി ബാസ് നിർവ്വഹിച്ചു. സി.രാജേന്ദ്രൻ സ്വാഗതവും, തുണ്ടിയിൽ രവിന്ദ്രൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മമ്മാക്കുന്ന് ശ്രീനാരായണ ഗുരുദേവ മഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചതയദിന ഘോഷയാത്ര
കെ.അനിൽ കുമാറിനെ അനുസ്മരിച്ചു.
ന്യൂമാഹി:ടാഗോർ ലൈബ്രറി & റീഡിംങ്ങ് പ്രസിഡൻ്റും, പുന്നോൽ സർവ്വീസ് ബേങ്ക് പ്രസിഡൻ്റും, മുൻ ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നകെ അനിൽ കുമാറിനെ ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. വായനശാല പ്രസിഡൻ്റ് എസ് കെ വിജയൻ്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി മുൻസിപ്പാൽ മുൻ ചെയർമാൻ സി കെ രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ,ഏടന്നൂർ മഠം സിക്രട്ടറി എം പ്രശാന്തൻ സംസാരിച്ചു.വായനശാല സിക്രട്ടറി പി പി രഞ്ചിത്ത് സ്വാഗതംപറഞ്ഞു. ചിത്ര രചന മത്സര വിജയികൾക്ക് വാർഡ് മെമ്പർ കെ. .പ്രീജ സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രേറിയൻ ടി. ഫെമിന നന്ദി പറഞ്ഞു.
ചിത്ര വിവരണം: സി.കെ.രമേശൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
സഫിയ നിര്യാതയായി
അഴിയൂർ:സൈദാർ പള്ളി തോട്ടൻ ബൈച്ചേരവിട സഫിയ(75) അഴിയൂർ റയ്യാ നിൽ വെച്ച് മരണപ്പെട്ടു
ഭർത്താവ് പരേതനായ ഹംസ പയേരി
മക്കൾ:യൂനിസ് , യൂസഫ് , ഫൗസി •ഇലിയാസ്
സർഫറാസ് • താഹിർ • അഷ്റഫ്
മരുമക്കൾ:അഷ്റഫ് റസീന • മുംതാസ് • സൽമ • ഫാത്തിമ
ലുബീന • ഹൈഫുന •
സഹോദരങ്ങൾ:പരേതയായ ഖദീജ • പരേതനായ അബൂട്ടി,
കുഞ്ഞാഞ്ഞു • മഖ്സൂദ്
മേജർ ധ്യാൻചന്ദിന്റെ 121-ാം ജന്മദിനാഘോഷവും ദേശീയ കായികദിനാചരണവും
തലശ്ശേരിയിൽ സംഘടിപ്പിച്ചു
തലശ്ശേരി: 1928, 1932, 1936 ഒളിമ്പിക്സുകളിൽ തുടർച്ചയായി ഇന്ത്യക്ക് ഹോക്കിയിൽ സ്വർണ്ണം നേടിത്തന്ന ഇതിഹാസ താരം മേജർ ധ്യാൻചന്ദിന്റെ രാജ്യസ്നേഹവും അർപ്പണബോധവും വളർന്നുവരുന്ന കായികതാരങ്ങൾ മാതൃകയാക്കണമെന്ന് കാരായി രാജൻ MLA ആഹ്വാനം ചെയ്തു. മേജർ ധ്യാൻചന്ദിന്റെ 121-ാം ജന്മദിനാഘോഷത്തിന്റെയും ദേശീയ കായികദിനാചരണത്തിന്റെയും ഭാഗമായി തലശ്ശേരി മുബാറക്ക് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1936-ലെ ബർലിൻ ഒളിമ്പിക്സ് ഫൈനലിൽ ആതിഥേയരായ ജർമ്മനിയെ 8-1 ന് പരാജയപ്പെടുത്തിയതിൽ നിർണ്ണായക പങ്ക് വഹിച്ചത് ടീം ക്യാപ്റ്റനായിരുന്ന ധ്യാൻചന്ദായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ് രണ്ടു പല്ലുകൾ നഷ്ടപ്പെട്ടിട്ടും ഇന്ത്യക്ക് മൂന്നാം സ്വർണ്ണം നേടിത്തരണമെന്ന ഉറച്ച നിശ്ചയദാർഢ്യത്തോടെ കളിച്ച് 8-ൽ 4 ഗോളുകളും അദ്ദേഹം നേടി. മത്സരത്തിന് സാക്ഷ്യം വഹിച്ച ജർമ്മൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ ധ്യാൻചന്ദിന്റെ മാന്ത്രിക പ്രകടനത്തെ പ്രശംസിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ കായികദിനമായി ആഘോഷിക്കുന്നത് ഭാവി കായിക വാഗ്ദാനങ്ങൾക്ക് വലിയ ഊർജ്ജം നൽകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
കണ്ണൂർ ഹോക്കി വൈസ് പ്രസിഡന്റ് കെ. ശ്രീധരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. നന്ദഗോപൻ IPS മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ഹോക്കി സെക്രട്ടറി കെ.വി. ഗോകുൽ ദാസ് സ്വാഗതം ആശംസിച്ചു. ഗവ. ബ്രണ്ണൻ കോളേജ് കായിക വകുപ്പ് മേധാവി ഡോ. കെ.പി. പ്രശോഭിത്, മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ബഷീർ ചെറിയാണ്ടി, കോളേജ് പ്രിൻസിപ്പാൾ നൂറ നാസ്സർ, കേരളാ ഹോക്കി ജനറൽ സെക്രട്ടറി കെ. നിയാസ് എന്നിവർ സംസാരിച്ചു. ട്രഷറർ തഫ്ലീം മാണിയാട്ട് നന്ദി രേഖപ്പെടുത്തി.
കെ.ജെ. ജോൺസൺ മാസ്റ്റർ, ഷംസു മാസ്റ്റർ, സുധീർ കക്കറക്കൽ, ടി.ടി.പി. അജ്മൽ റഹീം, കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രുതി മോൾ, മുൻ നാഷണൽ ഹോക്കി താരങ്ങളായ ഒ.സി. ഷക്കീല, പി.കെ. ഗീത, ഹോക്കി പരിശീലകരായ സാമുവൽ രാജ് കുമാർ, പി. ശ്യാം എന്നിവർ പങ്കെടുത്തു.
ക്വിസ് മത്സര വിജയികൾ: ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ഉരുവച്ചാൽ സ്വദേശി ശ്രീലക്ഷ്മി ഇ. ഒന്നാം സ്ഥാനവും (3000 രൂപയും ട്രോഫിയും) നേടി. പെരളശ്ശേരി AKG ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളും പാതിരിയാട് സ്വദേശികളുമായ തന്വന്ത് കൃഷ്ണ രണ്ടാം സ്ഥാനവും (2000 രൂപയും ട്രോഫിയും), പി. ദിയന്ത് മൂന്നാം സ്ഥാനവും (1000 രൂപയും ട്രോഫിയും) കരസ്ഥമാക്കി.
തുടർന്ന് മുബാറക്ക് HSS-ൽ ഹോക്കി പ്രദർശന മത്സരങ്ങളും നടന്നു. സമാപന ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ കുഞ്ഞിമൊയ്തു മാസ്റ്റർ, മാനേജർ സി. ഹാരിസ് ഹാജി എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
(ചിത്രവിവരണം: മേജർ ധ്യാൻചന്ദ് അനുസ്മരണ ചടങ്ങ് കാരായി രാജൻ MLA ഉദ്ഘാടനം ചെയ്യുന്നു)
ടി.എം. ഗിരിജ നിര്യാതയായി
മയ്യഴി: പള്ളൂർ കരീക്കുന്ന് ദോസ്തിയിൽ ടി.എം.ഗിരിജ (83 - മാഹി ഗവൺമെൻ്റ് ആസ്പത്രി റിട്ട. ഹെഡ് നേഴ്സ്) അന്തരിച്ചു.
അച്ഛൻ: തുണ്ടിയിൽ മാറോളി അച്ചുതൻ.
അമ്മ: രാധ.
ഭർത്താവ്: പരേതനായ കെ.കെ.ചന്ദ്രൻ (റിട്ട. റെയിൽവേ).
മക്കൾ: ദിവ്യ ചന്ദ്രൻ, ദർശൻ ചന്ദ്.
മരുമക്കൾ: വി. അനിൽകുമാർ (അധ്യാപകൻ, വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, കതിരൂർ), ബബിത (ടീച്ചർ, അൽ ഫലാഹ് ഹൈസ്‌കൂൾ, പെരിങ്ങാടി)
സഹോദരങ്ങൾ: ജിനരാജ്, പത്മജ, ശൈലജ, പരേതരായ വനജ, ജയാനന്ദൻ, മഹിജ, നിത്യാനന്ദൻ.
കബഡി ഓണം
പ്രാദേശിക കബഡി ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
ചൊക്ലി : നിടുമ്പ്രം മടപ്പുര കലാഭവനും സ: കെ.വി.ദാമോദരൻ മെമ്മോറിയൽ ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന പ്രാദേശിക കബഡി ടൂർണ്ണമെൻ്റ് ഇന്നലെ സമാപിച്ചു.
ടൂർണ്ണമെൻ്റിൽ സഫ്ദർ ഹാഷ്മി പന്ന്യന്നൂരും സ്ഫടികം ബ്രദേർസ് ചാത്തുപീടികയും ജേതാക്കളായി. മാസ്സ് നിടുമ്പ്രം പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.
ഡോ: ദർശനദിനേഷ് ( ഹെൽത്ത് സെൻ്റർ ,ചൊക്ലി ) ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. പി.മിനി ( മെമ്പർ , ചൊക്ലി ഗ്രാമ പഞ്ചായത്ത്) ചടങ്ങിന് അധ്യക്ഷം വഹിച്ചു.
കെ. പ്രദീപ് ( മെമ്പർ , ചൊക്ലി ഗ്രാമ പഞ്ചായത്ത് ) , സന്തോഷ് കുമാർ വി.പി. ( പ്രസി: കലാഭവൻ ), പ്രജോഷ് .പി ( സെക്രട്ടറി ,കലാഭവൻ ) , രാഘവൻ മാട്ടാൻ ( സെക്രട്ടറി മടപ്പുര സംഘം ) , രഞ്ജിത്ത് കുമാർ ചാത്തോത്ത് ( ട്രഷറർ കലാഭവൻ ) , ബിജേഷ് ബി.കെ. വി. ( രക്ഷാധികാരി കലാഭവൻ ), എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
ജില്ലാ റഫറി ശ്രീ. കെ മുകുന്ദൻ മാസ്റ്റർ ( വള്ള്യായി ) , ശ്രീ. കെ . സുരേഷ് ബാബു മാസ്റ്റർ ( സി.പി. റോഡ് ) എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
സമാപന സമ്മേളന ചടങ്ങിൽ വെച്ച് ഐ.ആർ.പി.സി പ്രഥമൻ ചാലഞ്ചിൻ്റെ ഭാഗമായുള്ള നറുക്കെടുപ്പും നടന്നു
ശ്രീ : പ്രമോദ് കാഞ്ഞിരാട്ട് , ഷിജു പുതുശ്ശേരി, രജനി മനയത്ത്, പ്രദീശൻ എ. കെ, ശ്രീതിലകൻ പി.പി എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.
ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള കുട്ടികളുടെ മത്സരം, കെ.പി.ലീല സ്മാരക എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള പൂക്കള മത്സരം തുടങ്ങിയവയുടെ സമ്മാനദാനവും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
കബഡി ടൂർണ്ണമെൻ്റ് വിജയികൾക്കുള്ള ഉപഹാര വിതരണം റഫറി ശ്രീ : കെ മുകുന്ദൻ മാസ്റ്റർ നിർവഹിച്ചു.
ഓരാഴ്ചക്കാലമായി നടന്ന വിവിധ മത്സരങ്ങളുടെ സമാപനമായിരുന്നു കബഡി ടൂർണ്ണമെൻ്റ്.
പ്രദേശത്തെ യുവ തലമുറയുടെ കായിക മത്സരങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കാൻ ഇത്തരം ടൂർണ്ണമെൻ്റുകൾക്ക് സാധ്യമാവും എന്ന് ഡോ: ദർശനദിനേഷ് അഭിപ്രായപ്പെട്ടു.
നിടുമ്പ്രം മടപ്പുര കലാഭവൻ നടത്തുന്ന എല്ലാ സാംസ്കാരിക കൂട്ടായ്മകളും പ്രവർത്തനങ്ങളും ഏറെ ശ്രദ്ധേയമാണെന്ന് ശ്രീ : കെ. പ്രദീപും പറഞ്ഞു.
.
നരനാരായണമഠത്തിൽ
ചതയദിനം ആഘോഷിച്ചു.
തലശ്ശേരി: കൈവട്ടം ശ്രീ നരനാരായണമഠത്തിൽ ഗുരു ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സാംസ്ക്കാരിക സമ്മേളനംടി.വി. വസുമിത്രൻ എഞ്ചിനീയരുടെ അദ്ധ്യക്ഷതയിൽ രവീന്ദ്രൻ പൊയിലുർഉദ്ഘാടനം ചെയ്തു. നാരായണ ഗുരുകുലത്തിലെ കാസിം മുഖ്യഭാഷണം നടത്തി. ചതയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സുധാകരൻ പെരുന്താറ്റിൽ സമ്മാനദാനം നടത്തി. പ്രശാന്ത് കൈവട്ടം സ്വാഗതവും, പി. ജ്യോതിഷ് നന്ദിയും പറഞ്ഞു
ചിത്രവിവരണം: രവീന്ദ്രൻ പൊയിലൂർ ഉദ്ഘാടനം ചെയ്യുന്നു
രാഗമാലിക രാഗത്തിൽ
ദൈവദശകം ശ്രാവ്യ സുന്ദരമായി
:ചാലക്കര പുരുഷു
മാഹി..ഗുരുദേവനാൽരചിക്കപ്പെട്ട് 110 ലേറെ ലോക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ദൈവദശകം, സംഗീതാചാര്യൻ യു ജയൻ മാസ്റ്റർ, ഇന്നേവരെ നാം കേട്ട് പരിചിതമായ രാഗത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയപ്പോൾ , അത് ആത്മീയതയുടെ ആന്ദോളനങ്ങൾ തീർത്ത്ശ്രോതാക്കളുടെ ഹൃദയം കവർന്നു. ജയൻ മാസ്റ്ററും ശിഷ്യരും ചേർന്ന് മാഹി ബാലഗോപാല ക്ഷേത്രാങ്കനത്തിൽ വെച്ചാണ് ഗുരുജയന്തി നാളിൽ ഗുരുവന്ദനം നടത്തി പ്രകാശനം ചെയ്തത്.
കർണാടകസംഗീതത്തിലെഏറ്റവുംആകർഷകവുംവൈവിധ്യപൂർണ്ണവുമായ ഒരു ആലാപന ശൈലിയായ രാഗമാലിക. 'രാഗങ്ങളുടെ മാല' അഥവാ 'രാഗപ്പൂക്കൾകോർത്തമാല'എന്നാണ്ഈപദത്തിന്റെഅർത്ഥം.ദൈവദശകത്തിൽ വ്യത്യസ്ത രാഗങ്ങൾ കോർത്തിണക്കി ആലപിച്ചപ്പോൾ അതീവമനോഹാരിതയും പുതുമയും കൈവന്നു. രാഗമാലികയിൽ ഓരോ ചരണവും അല്ലെങ്കിൽ ഓരോ വരിയും വ്യത്യസ്തരാഗങ്ങളിലാണ് ആലപിക്കപ്പെട്ടത്.. ഒരു രാഗത്തിൽ നിന്ന് മറ്റൊരു രാഗത്തിലേക്ക് വഴുതിവീഴുന്ന സംഗീതത്തിന്റെ ഈ മാസ്മരിക ഭാവം ശ്രോതാക്കൾക്ക് ഒരേസമയം ആശ്ചര്യവും ആനന്ദവും സമ്മാനിച്ചു. ഭാരതീയ ശാസ്ത്രീയസംഗീതത്തിന്റെ അപാരമായ സാധ്യതകളെയും ഭാവപ്രപഞ്ചത്തെയും തൊട്ടറിയാൻ ദൈവദശകം ആലാപനത്തിലൂടെ സാദ്ധ്യമായി. ഭാവത്തിലും സ്വരസ്ഥാനങ്ങളിലും പരസ്പരം പൊരുത്ത പ്പെടുന്നതും അല്ലാത്തതുമായവ്യത്യസ്ത ഭാവങ്ങൾ ഉണർത്തുന്ന രാഗങ്ങളാണ് ഇതിനായിതിരഞ്ഞെടുത്തതെന്ന് ജയൻ മാസ്റ്റർ പറഞ്ഞു . വരികളുടെ അർത്ഥത്തിനനുസരിച്ച് രാഗങ്ങൾ മാറുമ്പോൾ ആവിഷ്കാരത്തിന് കൂടുതൽ ആഴംകൈവരുന്നു.
ജപ സ്കൂൾ ഓഫ് മ്യൂസിക്കിലെ സംഗീതപ്രതിഭകളാണ് ആലാപനം നടത്തിയത്.
ചിത്ര വിവരണം: ജപ സ്ക്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തുന്നു.
സണ്ണോ മോത്ത നിര്യാതനായി
മാഹി: പാറക്കൽ പള്ളിപ്പറമ്പ്" മോത്ത ഹൗസിൽ സണ്ണോ മോത്ത (ജേക്കബ്) 93 - നിര്യാതനായി ഭാര്യ പരേതയായ ഈവറ്റ് മോത്ത. മക്കൾ : മെറ്റിൽഡ റിച്ചാർഡ് ഷേർളി മരുമക്കൾ : അലക്സാണ്ടർ ജിഷ സഹോദരങ്ങൾ പരേതരായ ഐവിന. ലാസർ ജിമ്മി സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മാഹി സെമിത്തെരിയിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































