മാമ്മൻ മാപ്പിള മുതൽ നഗരസഭാ ചെയർമാൻ വരെ: മിന്നൽവേഗവരയിൽ കോട്ടയം നഗരസഭയുടെ ഓണാഘോഷത്തിന് തുടക്കം

മാമ്മൻ മാപ്പിള മുതൽ നഗരസഭാ ചെയർമാൻ വരെ: മിന്നൽവേഗവരയിൽ കോട്ടയം നഗരസഭയുടെ ഓണാഘോഷത്തിന് തുടക്കം
മാമ്മൻ മാപ്പിള മുതൽ നഗരസഭാ ചെയർമാൻ വരെ: മിന്നൽവേഗവരയിൽ കോട്ടയം നഗരസഭയുടെ ഓണാഘോഷത്തിന് തുടക്കം
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 26, 09:04 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ. സി. മാമ്മൻ മാപ്പിളയുടെ രേഖാചിത്രം സെക്കൻഡുകൾക്കകം വരച്ചുകൊണ്ട് ലോക റെക്കോർഡ് ജേതാവായ അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി കോട്ടയം നഗരസഭയുടെയും സർഗക്ഷേത്ര 89.6 എഫ്.എം. റേഡിയോയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ആരവം 2K26’ ഓണാഘോഷത്തിന് തുടക്കമിട്ടു. കോട്ടയം മാമ്മൻ മാപ്പിള ഹാളിലായിരുന്നു പരിപാടി.


1956-ൽ ഐക്യകേരളം രൂപീകൃതമായതിനുശേഷം സംസ്ഥാനത്തെ നയിച്ച മുഖ്യമന്ത്രിമാരെ 13 മാവേലി മന്നന്മാരായി സങ്കൽപ്പിച്ചായിരുന്നു ജിതേഷ്‌ജിയുടെ വേഗവര. പഴയകാലത്ത് മാവേലി മന്നൻ കേരളം ഭരിച്ചിരുന്നെങ്കിൽ, ഐക്യകേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ പേരിൽ ‘വേലി’ ഉൾപ്പെട്ട ഒരാളുണ്ടെന്ന പരാമർശത്തോടെ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ചിത്രം ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് വെറും പത്ത് സെക്കൻഡിനുള്ളിൽ വരച്ചത് സദസ്സിനെ വിസ്മയിപ്പിച്ചു.

കേരളത്തിലെ മുഖ്യമന്ത്രിമാരെ കൂടാതെ ഇന്ത്യയിലെ പ്രധാനമന്ത്രി മാരുടെ യും സിനിമാതാരങ്ങളുടെയും രേഖാചിത്രങ്ങളും ജിതേഷ്ജി വേദിയിൽ അതിവേഗം വരച്ചവതരിപ്പിച്ചു. കോട്ടയം നഗരസഭാ ചെയർമാൻ എം. പി. സന്തോഷ് കുമാറിന്റെ രേഖാചിത്രം വേദിയിൽ വരച്ചതും ശ്രദ്ധേയമായി.

ഇൻസ്റ്റഗ്രാമിൽ ആറു കോടിയിലേറെ പ്രേക്ഷകരെ വേഗവരയിലൂടെ നേടിയ വൈറൽ കാർട്ടൂണിസ്റ്റാണ് ലോകസഞ്ചാരിയായ ഡോ. ജിതേഷ്‌ജി

കോട്ടയം നഗരസഭാ ചെയർമാൻ എം. പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, നഗരസഭാ സെക്രട്ടറി ബി. അനിൽ കുമാർ, റവന്യൂ ഇൻസ്പെക്ടർ അരുൺ ജിതേഷ്, യു.ഡി. കൗൺസിൽ ക്ലാർക്ക് റ്റോജി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

അപൂർവ കാഴ്ചകളുമായി സ്റ്റാമ്പ്-കറൻസി പ്രദർശനം

വിജ്ഞാനസമ്പുഷ്ടമായ അപൂർവ കാഴ്ചകളൊരുക്കി കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ പ്രദർശനങ്ങളും നടന്നു. ജേക്കബ് മത്തായി, കെ. ടി. ജോസഫ്, അതിഷ് കുമാർ ജെയിൻ, ബോബി ചെറിയാൻ എന്നിവർ അവതരിപ്പിച്ച ‘വണ്ടേഴ്സ് ഓഫ് വേൾഡ് കറൻസീസ് ആൻഡ് സ്റ്റാമ്പ്സ്’, ‘ബേർഡ്സ് സോർ എഹെഡ്’, ‘ത്രെഡ്സ് ദാറ്റ് ട്രാവൽ’, ‘ത്രില്ലിംഗ് ന്യൂസ് ഓഫ് എ സെഞ്ച്വറി’ എന്നീ പ്രദർശനങ്ങൾ ശ്രദ്ധേയമായി.


capture_1787758450

ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ ബാങ്ക് നോട്ടുകൾ, ഏറ്റവും നീളമുള്ളതും ഏറ്റവും കുഞ്ഞൻതുമായ സ്റ്റാമ്പുകൾ തുടങ്ങി അപൂർവ സ്റ്റാമ്പുകളും കറൻസികളും പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളായി. വിവിധ രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രദർശനവും കൗതുകമുണർത്തി.

പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. വി. എൽ. ജയപ്രകാശിന്റെ നേതൃത്വത്തി ൽ കോട്ടയം ‘എക്കോസ്’ ഓർക്കസ്ട്രയുടെ ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.


ഓണപ്പൂക്കള മത്സരം, കലാ-കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവയും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് 10ന്
N
NIS
N
VAIDU
w