കളമശ്ശേരി: രാജഗിരി ക്യാമ്പസ് കോർട്ടിൽ സമാപിച്ച 51-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും കിരീടം സ്വന്തമാക്കി. ആൺകുട്ടികളുടെ ഫൈനലിൽ കോട്ടയത്തെ (64-41) സ്കോറിന് തോൽപ്പിച്ചാണ് കോഴിക്കോട് ജേതാക്കളായത്. പെൺകുട്ടികളുടെ ഫൈനൽ പോരാട്ടത്തിൽ ആലപ്പുഴയെ (60-46) കീഴടക്കിയാണ് എറണാകുളം ചാമ്പ്യന്മാരായത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെ തോൽപ്പിച്ച് (56-45) എറണാകുളവും, പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിനെ മറികടന്ന് (35-32) തിരുവനന്തപുരവും വെങ്കലം നേടി. സമാപന ചടങ്ങിൽ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സമ്മാനദാനം നിർവഹിച്ചു. എറണാകുളം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ രക്ഷാധികാരി റവ. ഫാ. മാർട്ടിൻ മുണ്ടാടൻ സി.എം.ഐ, കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































.jpg)