അർജന്റീനയ്ക്ക് ഫിഫയുടെ കടുത്ത നടപടി: താരങ്ങൾക്ക് വിലക്കും അർജന്റീന ഫുട്ബോൾ അസോസിയേഷന് ഭീമമായ പിഴയും

അർജന്റീനയ്ക്ക് ഫിഫയുടെ കടുത്ത നടപടി: താരങ്ങൾക്ക് വിലക്കും അർജന്റീന ഫുട്ബോൾ അസോസിയേഷന് ഭീമമായ പിഴയും
അർജന്റീനയ്ക്ക് ഫിഫയുടെ കടുത്ത നടപടി: താരങ്ങൾക്ക് വിലക്കും അർജന്റീന ഫുട്ബോൾ അസോസിയേഷന് ഭീമമായ പിഴയും
Share  
എഴുത്ത്

News desk

2026 Aug 22, 09:29 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

സൂറിച്ച്: ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അക്രമസംഭവങ്ങളിലും സെമി ഫൈനലിലെ ബാനർ വിവാദത്തിലും അർജന്റീന ഫുട്ബോൾ ടീമിനും താരങ്ങൾക്കുമെതിരെ ഫിഫയുടെ കടുത്ത അച്ചടക്ക നടപടി. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്‌പെയിനോട് തോറ്റതിന് പിന്നാലെ നടന്ന കൈയങ്കാളിയെ തുടർന്ന് അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പാരെഡെസിന് 10 മത്സരങ്ങളിൽ വിലക്കും 90,000 യു.എസ് ഡോളർ (ഏകദേശം 86 ലക്ഷം രൂപ) പിഴയും ഫിഫ ചുമത്തി. സംഭവത്തിൽ ഉൾപ്പെട്ട മറ്റു താരങ്ങളായ നഹുവൽ മൊളീനയ്ക്ക് 7 മത്സരങ്ങളിൽ വിലക്കും 86 ലക്ഷം രൂപ പിഴയും തിയാഗോ അൽമാഡയ്ക്ക് ഒരു മത്സരത്തിൽ വിലക്കും 28 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സഹ പരിശീലകൻ റോബർട്ടോ അയാളയ്ക്ക് 3 മത്സരങ്ങളിൽ വിലക്കും 28 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അക്രമസംഭവത്തിൽ പങ്കാളിയായ സ്പാനിഷ് താരം ഗാവിക്ക് ഒരു മത്സരത്തിൽ വിലക്കും 28 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.


​താരങ്ങൾക്ക് പുറമെ അർജന്റീന ഫുട്ബോൾ അസോസിയേഷനും (എ.എഫ്.എ) ഫിഫ ഭീമമായ പിഴ ചുമത്തി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ ജയത്തിന് ശേഷം 'ഫോക്ക്ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്' എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചതിനും ആരാധകരുടെ വിവേചനപരമായ പെരുമാറ്റത്തിനുമായി 3,21,000 യു.എസ് ഡോളർ (ഏകദേശം മൂന്ന് കോടി രൂപ) പിഴയടയ്ക്കണം. ഇതിനുപുറമെ അർജന്റീനയുടെ അടുത്ത ഹോം മത്സരം സ്റ്റേഡിയത്തിന്റെ 50 ശതമാനം പ്രവേശന ശേഷിയിൽ മാത്രമേ നടത്താവൂ എന്നും ഫിഫ നിർദേശിച്ചിട്ടുണ്ട്.

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU